കട്ടപ്പനയിൽ ഡിവൈഎഫ്ഐ ജനകീയ പ്രതിരോധ സംഗമം നടത്തി
കട്ടപ്പന: സാംസ്കാരിക സംഘടനകളുടെ ഐക്യദാർഢ്യ സദസ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സംഗമം നടത്തി.
കഴിഞ്ഞ ശനിയാഴ്ച ജന്തർമന്തർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക പ്രവർത്തകർ കട്ടപ്പന ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചിരുന്നു. സാംസ്കാരിക പ്രവർത്തകർ സംസാരിക്കുന്നതിനിടെ ആർഎസ്എസ്–ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയെന്നാണ് സംഘാടകർ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിച്ചത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്. സുധീഷ് സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി.എസ്. ദിപു, കെ.ആർ. രാമചന്ദ്രൻ, ആർ. മുരളീധരൻ, ടി.കെ. വാസു, കെ.വി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
വിവിധ സാംസ്കാരിക സംഘടനാ നേതാക്കളും പൊതുജനങ്ങളും സംഗമത്തിൽ പങ്കെടുത്തു.
മാങ്കുളത്ത് ദ്വിദിന ആർട്ട് ക്യാമ്പ് ഒക്ടോബർ 20, 21 തീയതികളിൽ
ഇടുക്കി: കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയും കേരള വനം-വന്യജീവി വകുപ്പിന്റെ മാങ്കുളം ഫോറസ്റ്റ് ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ആർട്ട് ക്യാമ്പ് ഒക്ടോബർ 20, 21 തീയതികളിൽ മാങ്കുളത്ത് നടക്കും. ' ക 'കല കാട് | കുടി' എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജു ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ഡി.എഫ്.ഒ എസ്. അനീഷ് മുഖ്യാതിഥിയാകും.
ആനക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. അജിത്ത് കുമാർ, മാങ്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാജു എൻ.ടി., കേരള ചിത്രകലാ പരിഷത്ത് ജില്ലാ ട്രഷറർ ഷിജു ഇ.എം., സംസ്ഥാന വനിതാ വിംഗ് അംഗം വേവ ടി.എം. എന്നിവർ ആശംസകൾ അറിയിക്കും.ജില്ലാ സെക്രട്ടറി മോൻസി മമ്മൂട്ടിൽ സ്വാഗതവും സ്വാന്തനം ജില്ലാ കോർഡിനേറ്റർ രാജേഷ് അഗസ്റ്റിൻ നന്ദിയും പറയും. മനോജ് തോപ്പിലാണ് ക്യാമ്പ് കോർഡിനേറ്റർ.
ആനക്കുഴിക്കൽ പരേതനായ എ.വി. എബ്രഹാമിന്റെ ഭാര്യ ജോളി എബ്രഹാം (84) നിര്യാതയായി
വെള്ളയാംകുടി: ആനക്കുഴിക്കൽ പരേതനായ എ.വി. എബ്രഹാമിന്റെ ഭാര്യ ജോളി എബ്രഹാം (84) നിര്യാതയായി. പൂഞ്ഞാർ വാരുകുകാലായിൽ കുടുംബാംഗമാണ്.
മൃതസംസ്കാര ശുശ്രൂഷകൾ 2026 ഒക്ടോബർ 20 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വസതിയിൽ ആരംഭിച്ച് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ആലീസ് എബ്രഹാം (റിട്ട. ടീച്ചർ), പരേതയായ വൽസമ്മ എബ്രഹാം, ഷാ എബ്രഹാം (ടീച്ചർ, ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കട്ടപ്പന).
മരുമക്കൾ: കെ.വി. ജോസഫ് (കളരിക്കൽ, കാഞ്ചിയാർ), വർഗീസ് എം.ജെ. (അരുൺ സ്റ്റുഡിയോ, ചെറുതോണി), നോയൽ വർഗീസ് (മാവേലിൽ, നത്തുകല്ല്).
വാഗമൺ നാച്ചുറൽ ഇൻഫിനിറ്റി പൂളിൽ അപകടം; 800 അടി താഴ്ചയിൽ വീണ ആളെ രക്ഷപ്പെടുത്തി
വാഗമൺ: നാച്ചുറൽ ഇൻഫിനിറ്റി പൂളിൽ പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശിയെ 800 അടി താഴ്ചയിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി പീരുമേട് ഫയർഫോഴ്‌സ്.
സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനായ സുഖ്യ ജയൻ (28) ആണ് അപകടത്തിൽപ്പെട്ടത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വണ്ടൻമേട്ടിൽ ഗൃഹനാഥനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വണ്ടൻമേട്: മംഗളാദേവിക്ക് സമീപം ഗൃഹനാഥനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രവിചന്ദ്രനാണ് മരിച്ചത്.
വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ജോലി കഴിഞ്ഞ് വൈകിട്ട് നാലുമണിയോടെ ഭാര്യ ശാന്തി വീട്ടിലെത്തിയപ്പോഴാണ് രവിചന്ദ്രനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വണ്ടൻമേട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് ഒരേക്കർ ഭൂമി അനുവദിക്കണം; റവന്യൂ മന്ത്രിക്ക് നിവേദനം നൽകി യു.ഡി.എഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി
ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനായി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയിൽ നിന്ന് ഒരേക്കർ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി എ. പി. അനിൽ കുമാറിന് നിവേദനം നൽകി.
യു.ഡി.എഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിക്കുവേണ്ടി ഭാരവാഹികളായ അനസ് നാസർ കൊച്ചേപ്പറമ്പിൽ, കെ.എ. മുഹമ്മദ് ഹാഷിം എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.
നിവേദക സംഘത്തിൽ ആന്റോ ആന്റണി എം.പി., അഡ്വ. മുഹമ്മദ് ഇല്യാസ്, പി.എച്ച്. നൗഷാദ്, റാസി ചെറിയവല്ലം എന്നിവരും പങ്കെടുത്തു.
വാഴവര ചെമ്പകപ്പാറ കുടിവെള്ള പദ്ധതി സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്തു
ഇരട്ടയാർ: ഗ്രാമപഞ്ചായത്തിലെ തുളസിപ്പാറ വാർഡിലെ ഇരുപതോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നടപ്പാക്കിയ വാഴവര ചെമ്പകപ്പാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ സിജോ ഇലന്തൂർ അധ്യക്ഷത വഹിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ.എ. മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റെഫി ബിനു മാക്കിയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരിക്കുട്ടി പൗലോസ് എന്നിവർ ആശംസകൾ അറിയിച്ചു.
പദ്ധതിക്കായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ച മുൻ വാർഡ് മെമ്പർ ജോസ് തച്ചാപറമ്പലിനെയും പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയ ബിജി ചൊവ്വാറ്റുകുന്നേലിനെയും ചടങ്ങിൽ എംഎൽഎ ആദരിച്ചു.
മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് ഒരാഴ്ചക്കിടയിൽ 6199 പേർക്കെതിരെ കേസ്
സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6199 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഒക്ടോബർ 13ന് രാവിലെ ഏഴ് മണി മുതൽ ഒക്ടോബർ 17ന് രാവിലെ ഏഴ് മണി വരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ്. ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.
വിവിധ പൊലീസ് യൂണിറ്റുകളെ ഏകോപിപ്പിച്ചായിരുന്നു സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.
മുക്കുഴി കാനനപാതയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും: സിറിയക് തോമസ് എംഎൽഎ
ഇടുക്കി: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ചരിത്രപ്രാധാന്യമുള്ള മുക്കുഴി കാനനപാതയും മുക്കുഴി ക്ഷേത്രവും പീരുമേട് എംഎൽഎ സിറിയക് തോമസ് സന്ദർശിച്ചു. നിരവധി അയ്യപ്പഭക്തർ ശബരിമലയിലേക്ക് പോകുന്നതിനായി ആശ്രയിക്കുന്ന മുക്കുഴി കാനനപാതയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാനനപാതയിലെ റോഡ് നിർമാണം പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് അനുവദിച്ച് ശേഷിക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ശ്രമിക്കും. ഭക്തർക്ക് ആവശ്യമായ ശുചിമുറി സൗകര്യങ്ങളുടെ കുറവും വിരിവെക്കുന്നതിനുള്ള സ്ഥലപരിമിതിയും പ്രധാന പ്രശ്നങ്ങളാണ്. ഇവയുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
സന്ദർശനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, പഞ്ചായത്ത് അംഗം രെഞ്ചു സജിമോൻ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴും ഇനി ജാഗ്രത വേണം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. യഥാർഥ വാട്‌സ്ആപ്പിനോട് സാമ്യമുള്ള വ്യാജ പതിപ്പ് പ്ലേ സ്റ്റോറിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. അമ്പത് ലക്ഷത്തിലധികം പേർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
യഥാർഥ ആപ്പിന്റെ സ്ക്രീൻഷോട്ടുകളും വിവരണങ്ങളും ഉപയോഗിച്ചാണ് വ്യാജ ആപ്പ് ഉപയോക്താക്കളെ ആകർഷിച്ചത്. പ്ലേ സ്റ്റോറിലെ സ്പോൺസർഡ് പരസ്യ സൗകര്യവും ദുരുപയോഗം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ഡെവലപ്പറുടെ പേര് പരിശോധിക്കുക. ഔദ്യോഗിക വാട്‌സ്ആപ്പിന്റെ ഡെവലപ്പർ WhatsApp LLC ആണ്.
- ആപ്പിന്റെ റേറ്റിങ്ങും റിവ്യൂകളും പരിശോധിക്കുക.
- ആപ്പിന്റെ പേരും ഐക്കണും മാത്രം കണ്ട് വിശ്വസിക്കരുത്.
- സംശയാസ്പദമായ ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
പ്ലേ സ്റ്റോറിൽ ലഭ്യമാണെന്ന കാരണത്താൽ മാത്രം ഒരു ആപ്പ് സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാകില്ലെന്നതാണ് ഈ സംഭവം നൽകുന്ന മുന്നറിയിപ്പ്
വീടിന് തീയിട്ടതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: വീടിനുള്ളിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുകരുന്തരുവി അമ്പലംകുന്ന് പനന്താനത്ത് മോഹനൻ (57) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വാഗമണ്ണിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ട്രാവലറിലെ യാത്രക്കാരാണ് മോഹനന്റെ വീടിന് തീപിടിക്കുന്നത് കണ്ടത്. തുടർന്ന് ഇവർ അയൽവാസികളെ വിവരമറിയിച്ചു.
അയൽവാസികൾ എത്തി വെള്ളമൊഴിച്ച് വീടിനുള്ളിലെ തീ അണയ്ക്കുന്നതിനിടെ തൊട്ടടുത്ത മുറിയിൽ മോഹനനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വാഗമൺ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
നാടക് ഇടുക്കി ജില്ലാ സമ്മേളനവും ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കട്ടപ്പനയിൽ നടന്നു
കട്ടപ്പന: നാടക് (നാടക പ്രവർത്തകരുടെ സംഘടന) ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. സംസ്ഥാന സെക്രട്ടറി ജെ. ശൈലജ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ നാടക് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ജി.കെ. പന്നാംകുഴി (പ്രസിഡന്റ്), ഷാജി ചിത്ര (സെക്രട്ടറി), പി.ബി. സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു..
എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ കോൺഫറൻസ് നടത്തി
എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ കോൺഫറൻസ് യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു.
യോഗ നിർദേശപ്രകാരം ‘ഒരു ലോകം, ഒരു പ്രാർത്ഥന’യുടെ ഭാഗമായി ഈ മാസം 25ന് വൈകിട്ട് 7.15ന് എല്ലാ ക്ഷേത്രങ്ങളിലും ശാഖാ ആസ്ഥാനങ്ങളിലും ദീപം തെളിയിച്ച് ദൈവദശകം ആലപിക്കും.
കോൺഫറൻസിൽ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിൽ അംഗങ്ങളായ മനേഷ് കുടിക്കയത്ത്, ഷാജി പുലിയാമറ്റം, സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാൻ ബീനിഷ് കോട്ടൂർ, പോഷകസംഘടനാ ഭാരവാഹികളായ പി.കെ. മോഹൻദാസ്, മോഹനൻ പ്ലാക്കൽ, ജോമോൻ കണിയാംകുടിയിൽ, അഖിൽ സാബു, ബിബിൻ കുന്നിനിയിൽ, ഡോ. ഷീല, ഷീല രാജീവ് എന്നിവർ സംസാരിച്ചു.
7.5 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
നെടുങ്കണ്ടം: അനധികൃതമായി കടത്തിക്കൊണ്ടുവന്ന 7.5 ലിറ്റർ മദ്യവുമായി യുവാവിനെ ഉടുമ്പൻചോല എക്സൈസ് സംഘം പിടികൂടി. പാറത്തോട് ശിങ്കാരക്കണ്ടം കരയിൽ നിളാദേവി വീട്ടിൽ രാജു (26) ആണ് പിടിയിലായത്.
ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സേവ്യറും സംഘവും നെടുങ്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
തുടർനടപടികൾക്കായി കേസ് ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.
ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി; കരിങ്കുന്നത്ത് ജനകീയ പ്രതിഷേധം
കരിങ്കുന്നം: ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി ആരംഭിക്കുന്നതിന് അനുമതി നൽകുന്നതിനെതിരെ കരിങ്കുന്നത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നു. കുടിവെള്ള സ്രോതസുകളുടെ മലിനീകരണം, ജലചൂഷണം, വായു-മണ്ണ് മലിനീകരണം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്ലൈവുഡ് ഫാക്ടറിയുടെ പ്രവർത്തനം ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്നാണ് സമരസമിതിയുടെ ആരോപണം. ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ ഫാക്ടറിക്ക് അനുമതി നൽകാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിൻമാറണമെന്നും ജനവാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വ്യവസായങ്ങൾക്ക് അനുമതി നൽകരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിങ്കുന്നം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോൺ ധർണ ഉദ്ഘാടനം ചെയ്തു. ഫാക്ടറി പ്രവർത്തനം പ്രദേശത്തെ കുടിവെള്ള ലഭ്യതയെയും ഭൂഗർഭജലത്തെയും പരിസ്ഥിതിയെയും ബാധിക്കുമെന്ന ആശങ്കയും പ്രതിഷേധക്കാർ ഉന്നയിച്ചു.
മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ ജോബി, ശ്രീജിത്ത്, കുടിവെള്ള സംരക്ഷണ സമിതിയംഗം വിനോദ്, നോബിൾ, സ്വീറ്റ്സൺ, രവി, ജെറി, ടോമി, മിനി പുതക്കാട്ട് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബേബിച്ചൻ, ജൂലി ബീന എന്നിവർ പങ്കെടുത്തു.
ചങ്ങനാശേരി കെഎസ്ആർടിസി ടെർമിനൽ ; ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കും.
ചങ്ങനാശേരി: കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. മേൽക്കൂര ആകർഷകമാക്കുന്നതിനുള്ള ജോലികൾ നടന്നുവരികയാണ്. ആവശ്യമായ സാധനസാമഗ്രികൾ എത്തിച്ചതായും ഡിസംബർ പകുതിയോടെ ഡിപ്പോ തുറന്നുകൊടുക്കാൻ കഴിയുന്ന വിധത്തിലാണ് നിർമാണം പുരോഗമിക്കുന്നതെന്നും എംഎൽഎ വിനു ജോബ് അറിയിച്ചു. നിർമാണത്തിനായി 70 ലക്ഷം രൂപ കൂടി അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ഡിപ്പോയിലെ പാർക്കിങ് മൈതാനം നിരപ്പാക്കി 16,000 ചതുരശ്രയടി വിസ്തീർണത്തിൽ കോൺക്രീറ്റിങ് നടത്താനും പദ്ധതിയുണ്ട്. ഡിപ്പോയുടെ കവാടത്തിന് സമീപമുള്ള പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുനീക്കുന്നതിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 31ന് വൈകിട്ട് അഞ്ചുവരെ ടെൻഡർ ഫോറം വാങ്ങാം. 5,000 രൂപയാണ് നിരതദ്രവ്യം. നവംബർ രണ്ടിന് ഉച്ചയ്ക്ക് 12 വരെ പൂരിപ്പിച്ച ടെൻഡറുകൾ സ്വീകരിക്കും. അന്നുതന്നെ ലേലവും മുദ്രവച്ച ടെൻഡറുകൾ തുറക്കലും നടക്കും.
മൂന്നാറിലേക്ക് പുതിയ ബസ് സർവീസ്
ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് മൂന്നാറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നതിന് എംഎൽഎ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചു. ടെർമിനൽ ഉദ്ഘാടനത്തോടനുബന്ധിച്ച് സർവീസ് ആരംഭിക്കാനാണ് ആലോചന. ചങ്ങനാശേരിയിൽനിന്ന് നേരത്തേ സർവീസ് നടത്തിയിരുന്ന അമൃത ആശുപത്രി ബസ് പുനരാരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ന് തുടക്കമായി
വണ്ടൻമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന് തുടക്കമായി. എംഇഎസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു തോമസ് അക്കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സുരേഷ് മാനങ്കേരി, ജി.പി. രാജൻ, ടോണി മാക്കോറ, ജഗദീശൻ അറുമുഖം, ജഗദീഷ് ജയരാജ്, കുടുംബശ്രീ ചെയർപേഴ്സൺ അമ്പിളി രാജൻ, സോനു, രാംകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളും ഫുട്ബോൾ തട്ടിക്കൊണ്ട് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള ടീമുകൾ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തു.
അതേസമയം, പുറ്റടി കുഡോസ് ബാഡ്മിന്റൺ കോർട്ടിൽ ഷട്ടിൽ മത്സരങ്ങളും ആരംഭിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് നിർവഹിച്ചു.
കട്ടപ്പന - കുട്ടിക്കാനം റൂട്ടിൽ വാഹനാപകടം.നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു
കട്ടപ്പന: കുട്ടിക്കാനം–കട്ടപ്പന റൂട്ടിൽ ചപ്പാത്തിന് സമീപം കാർ കുഴിയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവർക്ക് ചെറിയ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 7.30ന് നടക്കും. പന്തളം കൊട്ടാരത്തിൽനിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം. രഞ്ജിത്തിനെയുമാണ് നറുക്കെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. പന്തളം കൊട്ടാരത്തിലെ രാമവർമ രാജയാണ് കുട്ടികളെ ചുമതലപ്പെടുത്തിയത്.
ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ ഏഴുപേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ അഞ്ചുപേരുമാണുള്ളത്. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി. സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ.
തുലാമാസ പൂജകൾക്കായി നട തുറന്നതോടെ സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിച്ചു. മഴയെ അവഗണിച്ച് 40,000ത്തിലധികം തീർഥാടകരാണ് ദർശനത്തിനെത്തിയത്. ഇതിൽ 30,000ത്തിലേറെ പേർ ഓൺലൈൻ വഴി ബുക്ക് ചെയ്തവരാണ്.
തുലാം ഒന്നായ ഇന്ന് പുലർച്ചെ അഞ്ചിന് നട വീണ്ടും തുറന്നു. പതിറ്റാണ്ടുകൾക്കുശേഷം മഹാനവമി, വിജയദശമി ദിവസങ്ങളിലും ശബരിമല നട തുറന്നിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തുലാമാസ പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22ന് നട അടയ്ക്കും
ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 7.30ന് നടക്കും. പന്തളം കൊട്ടാരത്തിൽനിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം. രഞ്ജിത്തിനെയുമാണ് നറുക്കെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. പന്തളം കൊട്ടാരത്തിലെ രാമവർമ രാജയാണ് കുട്ടികളെ ചുമതലപ്പെടുത്തിയത്.
ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ ഏഴുപേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ അഞ്ചുപേരുമാണുള്ളത്. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി. സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ.
തുലാമാസ പൂജകൾക്കായി നട തുറന്നതോടെ സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിച്ചു. മഴയെ അവഗണിച്ച് 40,000ത്തിലധികം തീർഥാടകരാണ് ദർശനത്തിനെത്തിയത്. ഇതിൽ 30,000ത്തിലേറെ പേർ ഓൺലൈൻ വഴി ബുക്ക് ചെയ്തവരാണ്.
തുലാം ഒന്നായ ഇന്ന് പുലർച്ചെ അഞ്ചിന് നട വീണ്ടും തുറന്നു. പതിറ്റാണ്ടുകൾക്കുശേഷം മഹാനവമി, വിജയദശമി ദിവസങ്ങളിലും ശബരിമല നട തുറന്നിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തുലാമാസ പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22ന് നട അടയ്ക്കും
ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം; വകുപ്പുകൾക്ക് നിർദേശവുമായി മുഖ്യമന്ത്രി
ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രവൃത്തികളുടെ പുരോഗതി വകുപ്പ് സെക്രട്ടറിമാർ വഴി സർക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്താൻ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന–ഏകോപന യോഗത്തിലാണ് നിർദേശം.
നിലയ്ക്കലിലെ 21 പാർക്കിങ് ഗ്രൗണ്ടുകൾ വൃത്തിയാക്കി സജ്ജമാക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. പുതുതായി നിർമിച്ച പോലീസ് ബാരക്കിൽ 600 പേർക്ക് താമസസൗകര്യമുണ്ട്. പഴയ ബാരക്കിന്റെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കണം. പമ്പ–ചാലക്കയം റോഡിന്റെ നവീകരണം വേഗത്തിലാക്കാനും മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാനും നിർദേശിച്ചു.
നിലയ്ക്കലിൽ ജർമൻ മാതൃകയിലുള്ള പന്തലോടുകൂടിയ പോലീസ് എയ്ഡ് പോസ്റ്റ്, പമ്പയിലെയും സന്നിധാനത്തെയും പോലീസ് മെസ്സുകൾ, പമ്പയിലെ പഴയ പോലീസ് സ്റ്റേഷൻ, സന്നിധാനത്തെ സ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തണം. മരക്കൂട്ടം–ശരംകൊത്തി പാതയിൽ ബാരിക്കേഡുകൾ ഉറപ്പാക്കാനും സ്ഥിരം, താൽക്കാലിക കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനും നിർദേശിച്ചു.
മാലിന്യസംസ്കരണം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണം. തീർഥാടകർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരമാവധി സഹായം ഉറപ്പാക്കണമെന്നും വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുപ്പതി മാതൃകയിൽ സൗകര്യങ്ങൾ ഒരുക്കും
ശബരിമലയെ രാജ്യത്തെ മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ തീർഥാടനകാലം കഴിഞ്ഞാൽ തിരുപ്പതി മാതൃകയിൽ ഭക്തർക്കുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾക്ക് ഇത്തവണ ക്ഷാമമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കുമായി പോലീസ്, ഫയർഫോഴ്സ് സേനകളെ വിന്യസിക്കും. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതുമൂലമുള്ള മാലിന്യപ്രശ്നം ഒഴിവാക്കാൻ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തും. ഇടത്താവളങ്ങളിലെ സൗകര്യങ്ങളും വർധിപ്പിക്കും.
പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ 6,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ജർമൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. 22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ സജ്ജമാക്കും. തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി. 461 ബസുകൾ ഒരുക്കും. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയെയും ബന്ധിപ്പിക്കുന്ന ടെംപിൾ കണക്ടിവിറ്റി സംവിധാനവും നടപ്പാക്കും.
റോഡ് സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. 15 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്ന പമ്പ–ചാലക്കയം റോഡിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. തീർഥാടകർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവലോകന യോഗത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിനുശേഷം മുഖ്യമന്ത്രി സന്നിധാനത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യാത്ര തിരിച്ചു.
വാഗമണ്ണിൽ തകർന്ന റോഡുകൾ യാത്രാദുരിതം രൂക്ഷമാക്കുന്നു; നിർമ്മാണം പാതിവഴിയിൽ
വാഗമൺ: ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ വാഗമണ്ണിലെ റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. പ്രധാന റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നത് ഗതാഗതത്തെയും കാൽനടയാത്രയെയും പ്രതികൂലമായി ബാധിക്കുന്നു.
വാഗമൺ കണ്ണംകുളം ഭാഗം മുതൽ പഴയ മാർക്കറ്റ് വരെയുള്ള റോഡിന്റെ അവസ്ഥയാണ് ഏറെ ദയനീയം. മഴ പെയ്യുന്നതോടെ റോഡ് ചെളിക്കുഴിയായി മാറും. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചെളിവെള്ളം കയറുന്നതും പതിവായിരിക്കുകയാണ്.
ടൂറിസം മേഖലയെന്ന നിലയിൽ വാഗമൺ ടൗണിന്റെ വികസനത്തിനായി മുൻ എം.എൽ.എ വാഴൂർ സോമന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആറുകോടി രൂപ അനുവദിച്ചിരുന്നു. റോഡ് നവീകരണത്തോടൊപ്പം ഓട നിർമിക്കുക, കാൽനടയാത്രക്കാർക്കായി നടപ്പാതയും സംരക്ഷണവേലിയും ഒരുക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
എന്നാൽ കരാറുകാരന്റെ അനാസ്ഥയെത്തുടർന്ന് നിർമാണം പാതിവഴിയിൽ നിലച്ചതായാണ് നാട്ടുകാരുടെ ആരോപണം. ഇതിനിടെ മഴ ശക്തമായതോടെ പ്രവൃത്തികൾ പൂർണമായും നിർത്തിവച്ചു. തുടർന്ന് നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ റോഡിലെ കുഴികൾ മാത്രം നികത്തുകയായിരുന്നു.
ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയുടെ ശോചനീയാവസ്ഥ പരിഹരിച്ച് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരാറുകാരൻ എത്രയും വേഗം പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാകുകയാണ്.
കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന്റെ വളപ്പിൽ തീപിടിത്തം. കെട്ടിടത്തിന് പിന്നിലെ ജീവനക്കാർക്കായി ഭക്ഷണം പാകം ചെയ്യുന്ന ഷെഡിലാണ് തീപിടിത്തമുണ്ടായത്.
വിവരമറിഞ്ഞ് ചാക്ക, ഹൗസിങ് ബോർഡ് എന്നിവിടങ്ങളിൽനിന്ന് മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. സേനയുടെ വേഗത്തിലുള്ള ഇടപെടലിനെത്തുടർന്ന് തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
കന്റോൺമെന്റ് ഹൗസിൽ നിലവിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇടുക്കി റവന്യൂ ജില്ലാ കായിക കിരീടം കട്ടപ്പന ഉപജില്ലയ്ക്ക്
ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കട്ടപ്പന ഉപജില്ലയ്ക്ക് കിരീടം. 298 പോയിന്റും 35 സ്വർണവും 23 വെള്ളിയും 23 വെങ്കലവും നേടിയാണ് കട്ടപ്പന ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
30 സ്വർണവും 30 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ 295 പോയിന്റ് നേടിയ അടിമാലി ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. 113 പോയിന്റുമായി തൊടുപുഴ ഉപജില്ല മൂന്നാം സ്ഥാനം നേടി.
പീരുമേട് ഉപജില്ല 89 പോയിന്റുമായി നാലാമതും നെടുങ്കണ്ടം 67 പോയിന്റുമായി അഞ്ചാമതും അരക്കുളം 43 പോയിന്റുമായി ആറാമതും മൂന്നാർ ഒൻപത് പോയിന്റുമായി ഏഴാമതും സ്ഥാനങ്ങൾ നേടി.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി സന്നിധാനത്ത് എത്തി ഒരുക്കങ്ങൾ വിലയിരുത്തി
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ സന്നിധാനത്തെത്തി. നട തുറന്ന ആദ്യദിനം തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
നട തുറക്കുന്ന ദിവസം ദർശനത്തിനായി 30,000 തീർഥാടകരാണ് ഓൺലൈനായി ബുക്ക് ചെയ്തിരിക്കുന്നത്. പൂജ അവധി ദിവസങ്ങൾ കൂടി വരുന്നതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലാണ് ബുക്കിങ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18-ന് 50,000 പേരും ഒക്ടോബർ 19-ന് 40,000 പേരും ഇതിനകം ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്.
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഈ തീർഥാടന കാലയളവിനുശേഷം തിരുപ്പതി മാതൃകയിൽ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്താൻ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന-ഏകോപന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വഴിപാടുകളും പ്രസാദവിതരണവും ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണെന്നും അപ്പം, അരവണ എന്നിവയ്ക്ക് ഇത്തവണ ക്ഷാമമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തരുടെ സുരക്ഷയും സുഗമമായ ദർശനവും ഉറപ്പാക്കാൻ പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളെ സേനാ മേധാവികളുടെ നേതൃത്വത്തിൽ വിന്യസിക്കും.
പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതുമൂലമുള്ള മാലിന്യപ്രശ്നം ഒഴിവാക്കാൻ നിയന്ത്രണസംവിധാനം ഏർപ്പെടുത്തും. ഇടത്താവളങ്ങളിലെ സൗകര്യങ്ങളും വർധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കുന്നതിനായി നിലയ്ക്കലിൽ 6,000 പേർക്ക് ഉൾക്കൊള്ളാവുന്ന ജർമൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. അടിയന്തര ചികിത്സയ്ക്കായി 22 മെഡിക്കൽ എമർജൻസി യൂണിറ്റുകളും സജ്ജമാക്കും.
മാലിന്യനിർമാർജനം സമയബന്ധിതമായി നടപ്പാക്കും. തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി. 461 ബസുകൾ സജ്ജമാക്കും. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയെയും ബന്ധിപ്പിച്ച് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തും.
ചാലക്കയം റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 15 കോടി രൂപ ചെലവിൽ നവീകരിച്ചുവരികയാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കും. തീർഥാടകർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ഈ തീർഥാടന സീസണിൽ സുഗമമായ ദർശനത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്രം ജോസഫ് കുഴിക്കാട്ട് (82) നിര്യാതനായി
അപ്രം ജോസഫ് കുഴിക്കാട്ട് (82) നിര്യാതനായി. സംസ്കാരം 2026 ഒക്ടോബർ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് ഈട്ടിത്തോപ്പ് വിജയമാതാ പള്ളി ദേവാലയത്തിൽ നടക്കും.
മക്കൾ: സജി ജോസഫ് (ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), തോമസ് കെ. എ. (എറണാകുളം വിജിലൻസ് ഡിവൈഎസ്പി), സിസ്റ്റർ സുകൃത (എം.എസ്.ജെ., കോതമംഗലം), വിനോദ് കെ. എ. (തിരുവനന്തപുരം).മരുമക്കൾ: നൈസി ജോസഫ്, എമ തോമസ്, ജാക്വലിൻ വിനോദ്.
ശബരിമല തീർഥാടനം: എരുമേലിയിലും പരിസരങ്ങളിലും ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന
കാഞ്ഞിരപ്പള്ളി: ശബരിമല മണ്ഡലകാല തീർഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. ഇന്നലെ നടത്തിയ പരിശോധന മുന്നറിയിപ്പ് മാത്രമാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഹെൽത്ത് ഓഫീസർ പ്രമോദ് ബാബു അറിയിച്ചു.
ഹോട്ടലുകളിലും മറ്റ് ഭക്ഷ്യവസ്തു വിൽപ്പന സ്ഥാപനങ്ങളിലും ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കും. സ്ഥാപനങ്ങളിലെ ശുചിത്വം കർശനമായി പരിശോധിക്കുന്നതിനൊപ്പം കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു; നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിലും തുലാവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബർ 17 മുതൽ 20 വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് (ശനിയാഴ്ച) കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലും തമിഴ്നാടിന് മുകളിലും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് സമീപവും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായി ഒക്ടോബർ 20 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
രേഖകളില്ലാതെ ഇന്ത്യയിലെത്തി; ബംഗ്ലാദേശ് സ്വദേശി അടിമാലിയിൽ പിടിയിൽ
ഇടുക്കി: മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരനെ അടിമാലിയിൽ പൊലീസ് പിടികൂടി. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റസാബുൽ ഇസ്ലാം (34) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്.
ബംഗ്ലാദേശിലെ ചുവതങ്ക ജില്ലയിലെ സുമത്രീയാ കോളനി സ്വദേശിയായ ഇയാൾ കഴിഞ്ഞ എട്ട് വർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് വിവരം.
ശബരിമല തീർഥാടനം: റോഡ് അറ്റകുറ്റപ്പണികൾ തുടങ്ങി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും
ശബരിമല തീർഥാടനത്തിന് മുന്നോടിയായി നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിലുള്ള റോഡുകളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദേശം നൽകി. തീർഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിർദേശം.
വാളാടി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആവശ്യമായ ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കാൻ വനം വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ആരോഗ്യപ്രശ്നങ്ങളുള്ള തീർഥാടകരെ പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കുന്നതിനുള്ള സംവിധാനം വാളാടിയിൽ ഒരുക്കും. ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ സത്രം വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വിവിധ ഭാഷകളിൽ അറിയിപ്പുകൾ നൽകും. വാളാടിയിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കുള്ള സൗകര്യങ്ങളും ഒരുക്കും.
പുല്ലുമേട് പാതയിൽ കൂടുതൽ സേവനകേന്ദ്രങ്ങൾ
സത്രത്തിനും പുല്ലുമേടിനുമിടയിൽ സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിവിടങ്ങളിലായി മൂന്ന് ഇക്കോ ഷോപ്പുകൾ കൂടി വനം വകുപ്പ് തുറക്കും. ഇവിടെ കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കും. പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഒരു വാച്ച് ടവർ കൂടി നിർമിക്കും. ആറുപേരടങ്ങുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിനു പുറമേ, ഈ പാതയിൽ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാർഡുമാരെ വീതം നിയോഗിക്കും. പകൽ സമയങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും.
24 മണിക്കൂർ വാഹന പട്രോളിങ്
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആറ് ടീമുകൾ 24 മണിക്കൂറും പട്രോളിങ് നടത്തും. വഴിയിൽ തകരാറിലാകുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി സഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജീപ്പ് സർവീസുകളുടെ നിരക്ക് നിശ്ചയിച്ച് വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കാനും കളക്ടർ നിർദേശം നൽകി.
ഉപ്പുപാറ മുതൽ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളിൽ വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തും. ലഹരിക്കടത്തും ഉപയോഗവും തടയാൻ കുമളിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. മൂന്ന് ടീമുകൾ ഒരേസമയം മേഖലയിൽ പട്രോളിങ് നടത്തുന്നതിനൊപ്പം 24 മണിക്കൂറും നിരീക്ഷണവും ഏർപ്പെടുത്തും.
ഭക്ഷണവില നിയന്ത്രിക്കാൻ നടപടി
മേഖലയിലെ ഭക്ഷണശാലകളിലെ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. ഉപ്പുപാറയിൽ ഫയർഫോഴ്സിന്റെ ഒരു യൂണിറ്റ് കൂടി അധികമായി വിന്യസിക്കാനും യോഗം നിർദേശിച്ചു. തീർഥാടനകാലത്ത് സുരക്ഷ, ആരോഗ്യസംരക്ഷണം, ഗതാഗതം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം; 18കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്
ഇടുക്കി: പാമ്പള അണക്കെട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ക്രൂര കൊലപാതകത്തിനിരയായ 18കാരിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ നിത്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇടുക്കി രാജാക്കാട് സ്വദേശി നിഷാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 14നാണ് പാമ്പള അണക്കെട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. സ്ത്രീയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതോടെ സമീപപ്രദേശങ്ങളിലെയും ജില്ലകളിലെയും കാണാതായവരെ സംബന്ധിച്ച പരാതികൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
തിങ്കളാഴ്ച മുതൽ നിത്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം നിത്യയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കളും തിരിച്ചറിഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിലാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ 11നാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്
ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം കട്ടപ്പനയിലും കുമളിയിലും സംഘര്‍ഷവും വാക്കേറ്റവും
കട്ടപ്പന: ഭൂവിഷയങ്ങൾ ഉന്നയിച്ച് സി.പി.എം. ആഹ്വാനം ചെയ്ത ഇടുക്കി ജില്ലാ ഹർത്താൽ ഹൈറേഞ്ചിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതോടെ ജനജീവിതം സ്തംഭിച്ചു. കട്ടപ്പനയിലും കുമളിയിലും ഹർത്താൽ അനുകൂലികളും വാഹനയാത്രക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.
രാവിലെ പ്രധാന ടൗണുകളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. പലയിടത്തും വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങൾ കുറവായിരുന്നെങ്കിലും കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് 15 സർവീസുകൾ നടത്തി.
തൃശൂരിൽനിന്ന് രാവിലെ എത്തിയ കെ.എസ്.ആർ.ടി.സി. ബസ് സമരാനുകൂലികളുടെ മുന്നിലെത്താതെ വഴി മാറിപ്പോയി. പിന്നീട് മറ്റൊരു വഴിയിൽ ബസ് തടഞ്ഞതിനെത്തുടർന്ന് വാക്കേറ്റമുണ്ടായി. കട്ടപ്പനയിൽ തുറന്നുപ്രവർത്തിച്ച നഗരസഭാ കാര്യാലയത്തിലേക്കും മൃഗാശുപത്രിയിലേക്കും സമരാനുകൂലികൾ ഇരച്ചുകയറിയതായും തുടർന്ന് തുറന്നിരുന്ന ധനകാര്യ സ്ഥാപനങ്ങൾ അടപ്പിച്ചതായും റിപ്പോർട്ടുണ്ട്.
നഗരത്തിൽ നടന്ന പ്രകടനത്തിന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോർജ്, കെ.പി. സുമോദ്, കെ.എൻ. വിനീഷ്‌കുമാർ, ഫൈസൽ ജാഫർ, സി.ആർ. മുരളി, നിയാസ് അബു, ജോബി എബ്രഹാം എന്നിവർ നേതൃത്വം നൽകി.
കുമളിയിൽ വാഹനത്തിന്റെ ചില്ല് തകർത്തു; ഇരുവിഭാഗങ്ങൾക്കെതിരെ കേസ്
കുമളി: ഹർത്താലിനിടെ വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കം കുമളിയിൽ സംഘർഷത്തിൽ കലാശിച്ചു. രാവിലെ 11-ഓടെ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ വർകല സ്വദേശികൾ സഞ്ചരിച്ച കാർ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കാർ മുന്നോട്ടെടുക്കുന്നതിനിടെ ഒട്ടകത്തലമേട് സ്വദേശിയായ രാജീവിന്റെ കാലിലൂടെ വാഹനത്തിന്റെ ടയർ കയറിയതിനെത്തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതിനിടെ കാറിന്റെ ചില്ലും തകർത്തു.
പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിക്കുന്നതിനിടെ സമരാനുകൂലികളും പോലീസും തമ്മിലും ഉന്തുംതള്ളുമുണ്ടായി. തമിഴ്നാട്ടിലേക്ക് പോകാനെത്തിയ ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. കാറിന്റെ ചില്ല് തകർത്തതിനും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും കാലിലൂടെ ടയർ കയറിയ സംഭവത്തിലുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു.
കുമളി, വണ്ടിപ്പെരിയാർ, അണക്കര മേഖലകളിലും ഹർത്താൽ ഏറെക്കുറെ പൂർണമായിരുന്നു. വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി. ബസുകൾ ഇടവിട്ട് സർവീസ് നടത്തിയത് തമിഴ്നാട്ടിൽനിന്നെത്തിയ യാത്രക്കാർക്ക് ആശ്വാസമായി.
ഇടുക്കി റവന്യൂ ജില്ലാ കായിക മേള : സ്കൂൾ തലത്തിൽ എൻ.ആർ. സിറ്റി എസ്.എൻ.വി.എച്ച്.എസ്.
ഇടുക്കി: 23-ാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സ്കൂൾ തലത്തിൽ എൻ.ആർ. സിറ്റി എസ്.എൻ.വി. ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. 141 പോയിന്റ് നേടിയാണ് എൻ.ആർ. സിറ്റി സ്കൂൾ കിരീടം സ്വന്തമാക്കിയത്. 74 പോയിന്റുമായി ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും 48 പോയിന്റുമായി കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി. 44 പോയിന്റുമായി പെരുവന്താനം സെന്റ് ജോസഫ് എച്ച്.എസ്.എസ്. നാലാം സ്ഥാനത്തെത്തി.
എൻ.ആർ. സിറ്റി സ്കൂൾ 19 സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവും നേടി. ഇരട്ടയാർ സ്കൂൾ 10 സ്വർണവും ആറ് വെള്ളിയും ആറ് വെങ്കലവും സ്വന്തമാക്കി. കരിമണ്ണൂർ സ്കൂളിന് മൂന്ന് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് ലഭിച്ചത്.
ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയെ തുടർന്ന് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് അവസരം നൽകിയതിനാൽ കായികമേള ഒരു ദിവസം കൂടി നീണ്ടു. ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തുടരുന്നതിനാൽ വിജയികളെ പ്രഖ്യാപിച്ചിട്ടില്ല.
ഉപജില്ലാ വിഭാഗത്തിൽ 279 പോയിന്റുമായി അടിമാലിയാണ് മുന്നിൽ. 30 സ്വർണവും 26 വെള്ളിയും 20 വെങ്കലവും നേടിയാണ് അടിമാലിയുടെ മുന്നേറ്റം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കട്ടപ്പന ഉപജില്ല 276 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. കട്ടപ്പനയ്ക്ക് 32 സ്വർണവും 22 വെള്ളിയും 19 വെങ്കലവുമാണ് ലഭിച്ചത്.
110 പോയിന്റുമായി തൊടുപുഴ ഉപജില്ല മൂന്നാം സ്ഥാനത്താണ്. എട്ട് സ്വർണവും 17 വെള്ളിയും 14 വെങ്കലവുമാണ് തൊടുപുഴയുടെ നേട്ടം. പീരുമേട് 84, നെടുങ്കണ്ടം 66, അറക്കുളം 41, മൂന്നാർ ഒമ്പത് എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില.
ആറ് ഇനങ്ങളിലെ മത്സരങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ഉപജില്ലാ തലത്തിലെ അന്തിമ വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ അഡ്വ. സേനാപതി വേണു എം.എൽ.എ. വിതരണം ചെയ്യും. നേരത്തേ പ്രഖ്യാപിച്ച വിജയികൾക്കുള്ള സമ്മാനദാനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ നിർവഹിച്ചു.
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി; അപേക്ഷിക്കേണ്ടത് ഒക്ടോബർ 22നകം
ഇടുക്കി: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകൾക്കും വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം നൽകുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഒക്ടോബർ 22 വരെ അപേക്ഷിക്കാം. ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളിൽ ജനലുകൾ, വാതിലുകൾ, മേൽക്കൂര, തറ, പ്ലംബിങ്, ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സഹായം. ഒരു വീടിന്റെ പുനരുദ്ധാരണത്തിന് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടയ്ക്കേണ്ടതില്ല.
മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മതവിഭാഗങ്ങളിൽപ്പെട്ട അർഹരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ വിസ്തീർണം 1,200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബങ്ങൾക്ക് മുൻഗണനയുണ്ട്. അപേക്ഷകയ്ക്കോ മക്കൾക്കോ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികളുള്ള സാഹചര്യങ്ങൾ, പെൺകുട്ടികൾ മാത്രമുള്ള കുടുംബങ്ങൾ, മക്കളില്ലാത്ത അപേക്ഷകർ എന്നിവർക്കും മുൻഗണന നൽകും.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകൾക്കും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവനനിർമാണത്തിന് സഹായം ലഭിച്ചവർക്കും അപേക്ഷിക്കാനാവില്ല.
വകുപ്പ് തയ്യാറാക്കിയ അപേക്ഷാ ഫോറത്തിനൊപ്പം 2026–27 സാമ്പത്തിക വർഷത്തെ ഭൂനികുതി അടച്ച രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. വീട് അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്നും വീടിന്റെ വിസ്തീർണം സംബന്ധിച്ചും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മറ്റ് വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവനനിർമാണത്തിനോ പുനരുദ്ധാരണത്തിനോ സഹായം ലഭിച്ചിട്ടില്ലെന്നും തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് വാങ്ങി ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. തപാൽ വിലാസം: ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ്, കുയിലിമല, ഇടുക്കി.
അപേക്ഷാ ഫോറം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ "ഔദ്യോഗിക വെബ്സൈറ്റിൽ" (https://www.mwdscholarship.kerala.gov.in/) ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22.
സെൻസസ് 2027: ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം സമാപിച്ചു
ഇന്ത്യൻ സെൻസസ് 2027ന്റെ രണ്ടാംഘട്ട വിവരശേഖരണത്തിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥർ, ചാർജ് ഓഫീസർമാർ, അഡീഷണൽ ചാർജ് ഓഫീസർമാർ എന്നിവർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലനം സമാപിച്ചു.
അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന രണ്ടാംഘട്ട സെൻസസിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം വ്യക്തികൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്.
40 ചോദ്യങ്ങളിലൂടെ വിവരശേഖരണം-സെൻസസിന്റെ രണ്ടാംഘട്ടത്തിൽ ആകെ 40 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. വ്യക്തിയുടെ പേര്, വയസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ആദ്യ മൂന്ന് ചോദ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് മുതൽ എട്ട് വരെയുള്ള ചോദ്യങ്ങൾ പൗരത്വം, വൈവാഹിക നില തുടങ്ങിയ വിവരങ്ങളുമായി ബന്ധപ്പെട്ടതാണ്. ജാതി, രക്ഷിതാക്കളുടെ വിവരങ്ങൾ, ഭിന്നശേഷി തുടങ്ങിയവ ഒൻപത് മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഉൾപ്പെടുന്നു.
ഭാഷയും വിദ്യാഭ്യാസവും സംബന്ധിച്ച വിവരങ്ങളാണ് 14 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ആവശ്യപ്പെടുന്നത്. സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ 18 മുതൽ 25 വരെയുള്ള ചോദ്യങ്ങളിലുണ്ട്. കുടിയേറ്റം, ജനനസ്ഥലം, അവസാനമായി താമസിച്ച സ്ഥലം തുടങ്ങിയവ 26 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് 31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ശേഖരിക്കുന്നത്.
കോവിഡ് വാക്സിനേഷൻ, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐഡി നമ്പർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അവസാന ഏഴ് ചോദ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വയം വിവരങ്ങൾ രേഖപ്പെടുത്താം
എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം ആരംഭിക്കുന്നതിന് മുമ്പുള്ള 15 ദിവസമാണ് സെൽഫ് എന്യൂമറേഷന് അവസരം ലഭിക്കുക. വെബ് പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തശേഷം വ്യക്തികൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കാം.
സെൽഫ് എന്യൂമറേഷൻ തിരഞ്ഞെടുക്കുന്നവർ രജിസ്ട്രേഷൻ സമയത്ത് ലഭിക്കുന്ന ഐഡി നമ്പർ വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് കൈമാറണം. തുടർന്ന് എന്യൂമറേറ്റർമാർ സമർപ്പിച്ച വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കും. എന്യൂമറേറ്ററും ബന്ധപ്പെട്ട വ്യക്തിയും അംഗീകരിച്ചശേഷമാണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്.
പോപ്പുലേഷൻ എന്യൂമറേഷൻ (പി.ഇ.) ആപ്പ് വഴിയാണ് എന്യൂമറേറ്റർമാർ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോമും വികസിപ്പിച്ചിട്ടുണ്ട്.ഇന്ത്യയിൽ ആരംഭിച്ചതിനുശേഷമുള്ള പതിനാറാമത്തെയും സ്വാതന്ത്ര്യാനന്തരമുള്ള എട്ടാമത്തെയും സെൻസസാണ് 2027ൽ നടക്കുന്നത്.
കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കി ‘ടാലെൻഷ്യ’
കട്ടച്ചിറ: സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കേരളയും കട്ടച്ചിറ മേരി മൗണ്ട് സ്കൂളും സംയുക്തമായി ‘ടാലെൻഷ്യ’ എന്ന പേരിൽ പ്രത്യേക കലോത്സവം സംഘടിപ്പിക്കുന്നു. 2026 നവംബർ 7 ശനിയാഴ്ചയാണ് പരിപാടി.
ഓൾ കേരള ഇൻക്ലൂസീവ് ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ലൈറ്റ് മ്യൂസിക്, നാടോടിനൃത്തം, ഫാൻസി ഡ്രസ്, ക്ലേ മോഡലിങ്, കളറിങ് തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും ഗ്രൂപ്പ് ഡാൻസ്, യൂണിഫൈഡ് ഗ്രൂപ്പ് സോങ് തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത ഇനങ്ങൾ രണ്ട് വിഭാഗങ്ങളിലായാണ് നടത്തുന്നത്.
വ്യക്തിഗത മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 2,000 രൂപയും 1,000 രൂപയും സമ്മാനമായി ലഭിക്കും. ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 6,000 രൂപയും 4,000 രൂപയും ലഭിക്കും. വിജയിക്കുന്ന സ്കൂളിന് എവർ റോളിങ് ട്രോഫിയും സമ്മാനിക്കും
കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിനുമാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 31-നകം രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9605549754
വെബ്സൈറ്റ് :  www.marymountpublicschool.org,www.marymountpublicschool.online
ഇടുക്കി ഹർത്താൽ: മാറ്റിവെച്ച പരീക്ഷ നാളെ
ഇടുക്കി ജില്ലയിൽ ഹർത്താലിനെത്തുടർന്ന് ഒക്ടോബർ 16-ന് മാറ്റിവെച്ച പരീക്ഷ ഒക്ടോബർ 17-ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടക്കും. നാളെ രാവിലെ നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
ഒക്ടോബർ 19ന് കേരളത്തിൽ പൊതുഅവധി; സർക്കാർ ഉത്തരവിറക്കി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് കേരള സർക്കാർ ഉത്തരവിറക്കി. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
2026 ഒക്ടോബർ 16-ന് പുറത്തിറക്കിയ സ.ഉ. (സാധാ) നം. 5335/2026/GAD പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 19ന് അവധി ബാധകമായിരിക്കും.
ഒക്ടോബർ 18 ഞായറാഴ്ചയും തുടർന്ന് ഒക്ടോബർ 19 തിങ്കൾ, 20 ചൊവ്വ, 21 ബുധൻ ദിവസങ്ങളിലും അവധി വരുന്നതിനാൽ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.
തൊടുപുഴ നഗരസഭയിൽ ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ ഇനി പ്രശ്നമല്ല; ആക്രി ആപ്പ് വഴി ശേഖരണം വിപുലീകരിക്കുന്നു.
തൊടുപുഴ: ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുന്നതിനും ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുന്നതിനുമായി ആക്രി ആപ്പ് മുഖേനയുള്ള മാലിന്യ ശേഖരണ സംവിധാനം വിപുലീകരിച്ച് തൊടുപുഴ നഗരസഭ.
നവംബർ മുതൽ നഗരസഭയിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മാസത്തിൽ രണ്ടുതവണ മാലിന്യങ്ങൾ ശേഖരിക്കും.നിലവിൽ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ശേഖരണം നടത്തുന്നത്.
ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് സർക്കാർ അംഗീകൃത സ്ഥാപനമായ കെ.ഇ.ഐ.എൽ (KEIL) മുഖേന ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്. വീടുകൾ, ഫ്ലാറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽനിന്നും നഗരസഭ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽനിന്നും നിശ്ചിത യൂസർ ഫീ ഈടാക്കിയാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. ശേഖരണ കേന്ദ്രങ്ങളിൽ വ്യത്യസ്ത സമയക്രമങ്ങളിലായിരിക്കും സേവനം ലഭ്യമാകുക.
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രകാരം ജൈവം, അജൈവം, സാനിറ്ററി, പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങൾ എന്നിങ്ങനെ നാലായി തരംതിരിച്ച് ഉറവിടത്തിൽത്തന്നെ വേർതിരിക്കുന്ന രീതിയാണ് നഗരസഭ നടപ്പാക്കുന്നത്. ജൈവമാലിന്യങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. പ്ലാസ്റ്റിക്, ചില്ലുകുപ്പികൾ, ലെതർ, തെർമോകോൾ തുടങ്ങിയ അജൈവമാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും ഹരിതകർമസേന മുഖേന ശേഖരിച്ച് സംസ്കരിക്കുന്നുണ്ട്.
എന്നാൽ ഡയപ്പർ, സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. പൊതുവഴികൾ, റോഡരികുകൾ, തോടുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മഴവെള്ളത്തിലൂടെ മാലിന്യങ്ങൾ ഓടകളിലേക്കും നീർച്ചാലുകളിലേക്കും പുഴകളിലേക്കും എത്തുന്നത് രോഗാണുക്കളുടെ വ്യാപനത്തിനും സാംക്രമിക രോഗസാധ്യത വർധിക്കുന്നതിനും ഇടയാക്കും. പുതിയ സംവിധാനം ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
കുഞ്ഞുങ്ങളുള്ള വീടുകൾ, കിടപ്പുരോഗികളുള്ള കുടുംബങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷനുകൾ എന്നിവ പുതിയ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ അഭ്യർഥിച്ചു. മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ വേർതിരിച്ച് അംഗീകൃത സംവിധാനങ്ങളിലൂടെ സംസ്കരിക്കുന്നതിന് പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും അവർ പറഞ്ഞു.
കേരള മുനിസിപ്പാലിറ്റി ആക്ടിലെ 326 സി വകുപ്പ് പ്രകാരം ഉൽപ്പാദിപ്പിക്കുന്ന സാനിറ്ററി മാലിന്യങ്ങൾ നഗരസഭ ചുമതലപ്പെടുത്തിയ ഏജൻസിക്ക് യൂസർ ഫീ നൽകി കൈമാറേണ്ടത് നിയമപരമായ ബാധ്യതയാണെന്ന് നഗരസഭ സെക്രട്ടറി അൻസൽ ഐസക് അറിയിച്ചു. വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ 1,000 രൂപയിൽ കുറയാത്തതും 10,000 രൂപയിൽ കവിയാത്തതുമായ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിന്യമുക്ത തൊടുപുഴ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇടുക്കിയിൽ ഹർത്താൽ ജനം ഏറ്റെടുത്തു..എല്ലാ മേഖലയും സ്തംഭിച്ചു.
ഇടുക്കി: ഭൂപ്രശ്നങ്ങൾക്കും കർഷകർ നേരിടുന്ന പ്രതിസന്ധികൾക്കും പരിഹാരം ആവശ്യപ്പെട്ട് സിപിഐഎം ആഹ്വാനം ചെയ്ത ഹർത്താൽ ഇടുക്കി ജില്ലയിൽ പൂർണ്ണം. രാവിലെ ആറിന് ആരംഭിച്ച ഹർത്താലിനെ തുടർന്ന് ജില്ലയിലെ വിവിധ മേഖലകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയും വാഹനഗതാഗതം കുറയുകയും ചെയ്തു.
പരിസ്ഥിതിലോല മേഖലയുടെ (ESA) മാപ്പുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കുക, കാർഡമം ഹിൽ റിസർവിനെ വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബാധിക്കുന്ന ആനത്താര നിർദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.
തോട്ടം മേഖലയിലെ തൊഴിലാളികളുടെയും കർഷകരുടെയും സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുക, വന്യജീവി ആക്രമണങ്ങളിൽനിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും സിപിഐഎം മുന്നോട്ടുവെച്ചിട്ടുണ്ട്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നതോടെ സാധാരണ ജനജീവിതത്തെ ഹർത്താൽ ബാധിച്ചു. അവശ്യസേവനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഹർത്താലിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം മേഖലകൾ പൂർണ്ണമായി സ്തംഭിച്ചു. ഗ്രാമ പ്രദേശങ്ങളിൽ ചുരുക്കം, വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്, പെട്രോൾ പമ്പുകൾ ഉൾപ്പടെ അടഞ്ഞുകിടക്കുകയാണ്.
ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കർഷകരുടെ ആശങ്കകൾക്കും ശാശ്വത പരിഹാരം കാണണമെന്നാണ് സമരക്കാരുടെ ആവശ്യം.
കോട്ടയം നെഹ്റു സ്റ്റേഡിയം നവീകരിക്കാൻ 66 കോടി രൂപയുടെ പദ്ധതി
കോട്ടയം: നെഹ്റു സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ 66 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി നഗരസഭ. കിഫ്ബി മുഖേന പദ്ധതി നടപ്പാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഫണ്ടിന് അംഗീകാരം ലഭിച്ച ശേഷമേ നിലവിലുള്ള സ്റ്റേഡിയം പൊളിച്ചുനീക്കി നിർമാണം ആരംഭിക്കാനാകൂ.
നിലവിലുള്ള സ്റ്റേഡിയവും പവിലിയനും പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനാണ് പദ്ധതി. ഫുട്ബോൾ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ പുതിയ സ്റ്റേഡിയത്തിൽ ഒരുക്കും. ഗ്രൗണ്ട് ഏകദേശം രണ്ടുമീറ്റർ ഉയർത്തുന്നതിനൊപ്പം സൈഡ് വാൾ ഉയർത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രെയിനേജ് സംവിധാനം ഒരുക്കുകയും ചെയ്യും.
സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സമീപത്തെ കടകളിൽനിന്ന് ഒഴിയാൻ വ്യാപാരികൾക്ക് നഗരസഭ നേരത്തേ നോട്ടീസ് നൽകിയിരുന്നു. ഇത്തവണ വാടകക്കരാർ പുതുക്കിനൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓരോ നിയോജകമണ്ഡലത്തിലും എംഎൽഎമാർക്ക് പദ്ധതികൾ ശുപാർശ ചെയ്യാൻ കഴിയുന്ന സംവിധാനത്തിന്റെ ഭാഗമായി കോട്ടയം എംഎൽഎ കൂടിയായ നിയമസഭാ സ്പീക്കർ നെഹ്റു സ്റ്റേഡിയം പദ്ധതി ശുപാർശ ചെയ്തതായാണ് നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ അറിയിച്ചത്. ഫണ്ടിന് അംഗീകാരം ലഭിച്ച് നിർമാണം എത്രയും വേഗം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത
സംസ്ഥാനത്ത് തുലാവർഷം സജീവമായതോടെ ഇന്ന് (ഒക്ടോബർ 16) എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിലും തെക്കൻ തമിഴ്‌നാട് തീരത്തും നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 17ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 18ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 19ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മഴക്കാറുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലും ടെറസുകളിലും നിൽക്കരുത്. വൈദ്യുതോപകരണങ്ങളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുമുള്ള വിനോദയാത്രകൾ ഒഴിവാക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
ഇടുക്കി ജില്ലാ സ്കൂൾ കായികമേള: അടിമാലി മുന്നിൽ; മത്സരങ്ങളെ ബാധിച്ച് മഴ
23-ാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനം പിന്നിടുമ്പോൾ ഉപജില്ലകൾ തമ്മിൽ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കട്ടപ്പനയെ ഒരു പോയിന്റിന് പിന്നിലാക്കി അടിമാലി ഉപജില്ല മുന്നിലെത്തി. അതേസമയം, നെടുങ്കണ്ടം സിന്തറ്റിക് ട്രാക്കിൽ പെയ്ത കനത്ത മഴ മത്സരങ്ങൾക്ക് വെല്ലുവിളിയും ചില താരങ്ങൾക്ക് ആശ്വാസവുമായി.
167 പോയിന്റുമായാണ് അടിമാലിയുടെ മുന്നേറ്റം. 18 സ്വർണവും 14 വെള്ളിയും 12 വെങ്കലവും അടിമാലി താരങ്ങൾ സ്വന്തമാക്കി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കട്ടപ്പന ഉപജില്ല 166 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 17 സ്വർണവും 14 വെള്ളിയും 11 വെങ്കലവുമാണ് കട്ടപ്പനയുടെ സമ്പാദ്യം.
50 പോയിന്റുമായി പീരുമേട് ഉപജില്ല മൂന്നാം സ്ഥാനത്താണ്. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും പീരുമേട് നേടി. തൊടുപുഴ 46, നെടുങ്കണ്ടം 29, അറക്കുളം 29, മൂന്നാർ എട്ട് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്കൂൾ വിഭാഗത്തിൽ എൻ.ആർ. സിറ്റി എസ്.എൻ.വി.എച്ച്.എസ് മുന്നിൽ
സ്കൂൾ വിഭാഗത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കാൽവരി മൗണ്ടിനെ പിന്നിലാക്കി എൻ.ആർ. സിറ്റി എസ്.എൻ.വി.എച്ച്.എസ് മുന്നേറുകയാണ്. ഒമ്പത് സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 64 പോയിന്റാണ് സ്കൂളിന്റെ നേട്ടം.
അഞ്ച് സ്വർണവുമായി 25 പോയിന്റ് നേടിയ കാൽവരി മൗണ്ട് കാൽവരി എച്ച്.എസ് രണ്ടാം സ്ഥാനത്തുണ്ട്. 20 പോയിന്റ് വീതം നേടിയ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്, കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ് എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്.
റിലേയ്ക്ക് തിരിച്ചടി; നടത്തത്തിന് ആശ്വാസമായി മഴ
കായികമേളയിൽ നാടകീയത നിറച്ച് ഉച്ചയ്ക്കും വൈകുന്നേരവുമായി പെയ്ത കനത്ത മഴ. ഫൈനൽ പോരാട്ടങ്ങൾ നടന്ന റിലേ മത്സരങ്ങൾക്കിടെയാണ് മഴ ശക്തമായത്. ട്രാക്കിൽ വെള്ളം നിറഞ്ഞതും കാഴ്ച മങ്ങിയതും താരങ്ങൾക്ക് വെല്ലുവിളിയായി. ഏറെ പണിപ്പെട്ടാണ് മത്സരാർഥികൾ റിലേ പൂർത്തിയാക്കിയത്.
എന്നാൽ പിന്നാലെ നടന്ന അഞ്ച് കിലോമീറ്റർ നടത്ത മത്സരത്തിൽ മഴ അനുകൂലമായി. ദീർഘദൂര മത്സരങ്ങളിൽ കടുത്ത ചൂട് താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ശരീരം തണുപ്പിക്കാൻ വെള്ളം ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തിൽ അന്തരീക്ഷം തണുപ്പിച്ചെത്തിയ മഴ ആശ്വാസമായെന്ന് മത്സരാർഥികൾ പ്രതികരിച്ചു.
റിലേ മത്സരങ്ങൾക്ക് തടസ്സമായ മഴ നടത്ത മത്സരത്തിൽ താരങ്ങൾക്ക് പുതിയ ഉണർവേകി. പോയിന്റ് നിലയിൽ മുന്നേറ്റം തുടരാനുള്ള പോരാട്ടത്തിനൊപ്പം കാലാവസ്ഥയും മേളയിലെ നിർണായക ഘടകമായി.
ഇടുക്കിയിൽ ഇന്ന് സിപിഎം ഹർത്താൽ; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു
ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന് (ഒക്ടോബർ 16) രാവിലെ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പരിസ്ഥിതി ലോല മേഖല (ഇഎസ്എ) സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുക, കഡസ്ട്രൽ മാപ്പിലെ അവ്യക്തത നീക്കുക, കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
ആശുപത്രികൾ, പാൽ വിതരണം, പത്രവിതരണം തുടങ്ങിയ അവശ്യസേവനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നെടുങ്കണ്ടത്ത് നടക്കുന്ന കായികമേളയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കായി ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കും ഇളവുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു. അടിമവ്യാപാര നിരോധനം നിലവിൽ വന്നതിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്ന പിആർഡിഎസ് വാഹനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹർത്താലിനെത്തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. യാത്രാസൗകര്യത്തിലുണ്ടായേക്കാവുന്ന തടസ്സങ്ങൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
നവരാത്രി: ഒക്ടോബർ 19ന് പൊതു അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ട്; ഔദ്യോഗിക ഉത്തരവ് ഇന്ന് എന്നും സൂചന
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച കേരളത്തിൽ പൊതുഅവധി എന്ന് സൂചന. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ പരിശോധിച്ച ഔദ്യോഗിക  സ്രോതസ്സുകളിൽ ഈ അവധി സംബന്ധിച്ച പ്രത്യേക ഉത്തരവ് സ്ഥിരീകരിക്കാനായിട്ടില്ല.
ഒക്ടോബർ 18 ഞായറാഴ്ചയും 20ന് മഹാനവമിയും 21ന് വിജയദശമിയും വരുന്നതിനാൽ 19ന് അവധി ബാധകമായാൽ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും.
അവധി സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണോ എന്നത് സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും വ്യക്തമാകുക. ബാങ്കുകളുടെ പ്രവർത്തനത്തെയും അവധി ബാധിച്ചേക്കാം.
ഔദ്യോഗിക ഉത്തരവ് ഇന്നുണ്ടായേക്കും എന്നാണ് അറിയുന്നത്.
വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കട്ടപ്പന: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മജീഷ് ജേക്കബിനെ സെക്രട്ടറിയായും അഭിലാഷ് മാത്യുവിനെ പ്രസിഡന്റായും ആൽവിൻ തോമസിനെ ട്രഷററായും തിരഞ്ഞെടുത്തു.
വ്യാപാരികളുടെ അവകാശസംരക്ഷണം, വ്യാപാരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ, വ്യാപാരികളുടെ ഐക്യവും ക്ഷേമവും ഉറപ്പാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ കമ്മിറ്റി പ്രവർത്തിക്കുക.
എരുമേലിയിൽ 6000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: എട്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 6000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. സംഭവത്തിൽ എരുമേലി ചരള കമ്പിയിൽ വീട്ടിൽ ഷാനി അബൂബക്കർ (38), മട്ടന്നൂർക്കര കനകപ്പലം പള്ളംതുണ്ടിയിൽ അൻസാരി നദീം (42) എന്നിവരെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.
കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്നത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്. മാസങ്ങൾക്കു മുമ്പ് 3750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഷാനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തുടർന്നും ഇയാൾ വിൽപ്പന നടത്തിയതോടെ ഷാനിയെയും കൂട്ടാളിയെയും പൊലീസ് മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.
നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതികൾ എത്തുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പുകയില ഉത്പന്നങ്ങൾ കടത്താനും വിൽപ്പന നടത്താനും ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ഈരാറ്റുപേട്ട–തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോളിടെക്നിക് വിദ്യാർഥി മരിച്ചു
കോട്ടയം: ഈരാറ്റുപേട്ട–തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോളിടെക്നിക് വിദ്യാർഥി മരിച്ചു. മുണ്ടക്കയം കൊക്കയാർ കമലാഭവനിൽ കൃഷ്ണന്റെ മകൻ ശിവകൃഷ്ണൻ (24) ആണ് മരിച്ചത്. തൊടുപുഴ അൽ അസർ കോളജിലെ പോളിടെക്നിക് വിദ്യാർഥിയാണ്.
വലിയമംഗലം സോ മില്ലിന് മുന്നിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പരീക്ഷ എഴുതുന്നതിനായി കോളജിലേക്ക് പോകുന്നതിനിടെയാണ് ശിവകൃഷ്ണൻ അപകടത്തിൽപ്പെട്ടത്. മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് റോഡിലെ വെള്ളവരയിൽ കയറി തെന്നിമാറിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശിവകൃഷ്ണന്റെ ദേഹത്തുകൂടി ബസിന്റെ മുൻചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.
വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.മാതാവ്: കർത്തമ്മ. സഹോദരങ്ങൾ: ജീവ, ജ്യോതി, ശക്തി. സംസ്കാരം വെള്ളിയാഴ്ച കൊക്കയാറിലെ കമലാഭവൻ വീട്ടിൽ നടക്കും.
നവംബർ ഒന്നുമുതൽ ഫോണിൽ വിളിക്കുന്നയാളുടെ പേരും തെളിയും; പുതിയ സംവിധാനവുമായി കേന്ദ്രം
ഫോണിലേക്ക് വരുന്ന കോളുകളിൽ വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കാൻ ടെലികോം വകുപ്പ്. 2026 നവംബർ ഒന്നിനകം ടെലികോം സേവനദാതാക്കൾ സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം. വ്യാജ കോളുകളും തട്ടിപ്പുകളും തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
ഉപയോക്താവിന്റെ ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പറിൽനിന്ന് കോൾ വരുമ്പോൾ, സിം കാർഡ് എടുക്കുന്നതിനായി നൽകിയ കെവൈസി (KYC) രേഖകളിലെ പേരായിരിക്കും സ്ക്രീനിൽ തെളിയുക. നമ്പർ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ നേരത്തേ സേവ് ചെയ്ത പേരുതന്നെ കാണിക്കും. ഇതിനായി ഉപയോക്താക്കൾ പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ടത്തിൽ 4ജി, 5ജി നെറ്റ്‌വർക്കുകളിലാണ് സംവിധാനം നടപ്പാക്കുക. 2ജി, 3ജി നെറ്റ്‌വർക്കുകളിലും ലാൻഡ്‌ലൈൻ കണക്ഷനുകളിലും പിന്നീട് സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. ബിസിനസ് ആവശ്യങ്ങൾക്കായി ബൾക്ക് കണക്ഷനുകൾ എടുത്തിട്ടുള്ളവർക്ക് ആവശ്യമായ രേഖകൾ പരിശോധിച്ച് ഔദ്യോഗിക സ്ഥാപനത്തിന്റെ പേര് പ്രദർശിപ്പിക്കാനും അവസരമുണ്ടാകും.
വിദേശത്തുനിന്നുള്ള കോളുകൾക്ക് വിളിക്കുന്നയാളുടെ പേര് കാണിക്കുന്നതിന് പകരം 'International Call' എന്ന അറിയിപ്പ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ (CLIR) സൗകര്യം ഉപയോഗിക്കുന്നവരുടെ പേരുകൾ പ്രദർശിപ്പിക്കുന്നതിലും പ്രത്യേക വ്യവസ്ഥകളുണ്ടാകും. തെറ്റായ പേര് കാണിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ടെലികോം കമ്പനികൾ പ്രത്യേക സംവിധാനവും ഒരുക്കണം.
ഉപയോക്താക്കൾക്ക് വിളിക്കുന്നയാളുടെ തിരിച്ചറിയൽ കൂടുതൽ എളുപ്പമാക്കുകയും അനാവശ്യ കോളുകളും തട്ടിപ്പുകളും തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നതാണ് CNAP സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
ദുരിതാശ്വാസനിധി സഹായത്തിന് വരുമാനപരിധി മൂന്ന് ലക്ഷമാക്കി; ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അൺടൈഡ് ഫണ്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള ധനസഹായത്തിന് അർഹത നേടുന്നതിനുള്ള കുടുംബ വാർഷിക വരുമാനപരിധി രണ്ട് ലക്ഷത്തിൽനിന്ന് മൂന്ന് ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ധനസഹായം അനുവദിക്കുന്നതിനുള്ള അധികാരപരിധിയും വർധിപ്പിച്ചു.
പുതിയ തീരുമാനപ്രകാരം മുഖ്യമന്ത്രിക്ക് അഞ്ച് ലക്ഷം രൂപ വരെയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപ വരെയും റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് 50,000 രൂപ വരെയും ജില്ലാ കലക്ടർമാർക്ക് 25,000 രൂപ വരെയും ധനസഹായം അനുവദിക്കാം. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അൺടൈഡ് ഫണ്ടും അനുവദിക്കും.
കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026ന് അംഗീകാരം
കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026ന്റെ കരടിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പൊതുഫണ്ട് ഉപയോഗിച്ച് സൃഷ്ടിക്കുന്നതോ ശേഖരിക്കുന്നതോ സൂക്ഷിക്കുന്നതോ പ്രോസസ് ചെയ്യുന്നതോ ആയ വിവരങ്ങളുടെ വർഗീകരണം, പങ്കിടൽ, ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗം എന്നിവയ്ക്കായി സംസ്ഥാനതല ചട്ടക്കൂട് രൂപീകരിക്കുകയാണ് ലക്ഷ്യം.
പൊതു ഡേറ്റ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം വഴി സർക്കാർ വിവരങ്ങൾ സുരക്ഷിതമായും നിയന്ത്രിതമായും പങ്കിടുന്നതിനും ഡേറ്റയുടെ ഗുണനിലവാരവും പരസ്പര പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനും നയം ലക്ഷ്യമിടുന്നു. കേരള സ്റ്റേറ്റ് ഐടി മിഷനാണ് നയം തയ്യാറാക്കിയത്.
റവന്യൂ വകുപ്പിന് പുതിയ വാഹനങ്ങൾ
രജിസ്ട്രേഷൻ കാലാവധി 15 വർഷം പൂർത്തിയാകുകയും നിലവിൽ ഉപയോഗിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന റവന്യൂ വകുപ്പിന്റെ 152 വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വാങ്ങാൻ തുക അനുവദിച്ചു.
ബിറ്റുമിൻ വില വ്യത്യാസ ആനുകൂല്യം നീട്ടി
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ബിറ്റുമിൻ വിലയിലുണ്ടായ അസാധാരണ വർധനയുടെ പശ്ചാത്തലത്തിൽ അനുവദിച്ച വില വ്യത്യാസ ആനുകൂല്യത്തിന്റെ കാലാവധി 2027 ഏപ്രിൽ 30 വരെ നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. റോഡ് പ്രവൃത്തികൾ നിർവഹിക്കുന്ന എല്ലാ എൻജിനീയറിങ് വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആനുകൂല്യം ബാധകമാക്കും.
ഇടുക്കിയിലെ ഹർത്താൽ; ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഇന്ന് (ഒക്ടോബർ 16) ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നാളെ രാവിലെ കേരളം, ഗൾഫ് മേഖലകൾ, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്
ഹർത്താൽ സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം: ബിജെപി
കട്ടപ്പന: പത്ത് വർഷം തുടർച്ചയായി ഭരണം നടത്തിയിട്ടും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്ത സിപിഎം, അതേ വിഷയങ്ങൾ ഉന്നയിച്ച് ഹർത്താൽ നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ആരോപിച്ചു.
ഭരണം കൈയിലുണ്ടായിരുന്നപ്പോൾ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സിപിഎമ്മിന് ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമേ അറിയൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂപ്രശ്നങ്ങൾ ക്രമപ്പെടുത്തലിലൂടെയും നിയമഭേദഗതികളിലൂടെയും പരിഹരിച്ചെന്ന് അവകാശപ്പെട്ട് ജില്ലയിൽ ജാഥ നടത്തിയവർക്ക് ഇന്ന് യാഥാർഥ്യങ്ങൾക്കു മുന്നിൽ മറുപടി പറയേണ്ടിവരുന്നത് ഗതികേടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചിട്ടും ഭൂപ്രശ്നങ്ങൾക്കും വന്യജീവി ആക്രമണങ്ങൾക്കും പരിഹാരം കാണാൻ കോൺഗ്രസും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വി.സി. വർഗീസ് ആരോപിച്ചു. ഇത്തരം വിഷയങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെങ്കിലും ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൈകഴുകൽ ദിനത്തിൽ ശുചിത്വസന്ദേശവുമായി കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ
കാഞ്ചിയാർ: വ്യക്തിശുചിത്വത്തിന്റെയും രോഗപ്രതിരോധത്തിന്റെയും പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ച് കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
സോപ്പ് ഉപയോഗിച്ച് ശരിയായ രീതിയിൽ കൈ കഴുകേണ്ടതെങ്ങനെയെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി. കൈപ്പത്തികൾ, കൈകളുടെ പുറംഭാഗം, വിരലുകൾക്കിടയിലെ ഭാഗങ്ങൾ, വിരൽത്തുമ്പുകൾ, നഖങ്ങൾ എന്നിവ വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനാധ്യാപിക ലിൻസി ജോർജ് വിശദീകരിച്ചു. ഭക്ഷണത്തിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിനുശേഷവും പുറത്തുനിന്ന് വീട്ടിലെത്തിയ ശേഷവും കൈകൾ നന്നായി കഴുകേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തി.
20 സെക്കൻഡ് കൈകഴുകൽ ചലഞ്ച്, ശുചിത്വ ബോധവത്കരണം, ലളിതമായ ശാസ്ത്രപരീക്ഷണം എന്നിവയും നടത്തി. കൈകഴുകലിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ച പോസ്റ്ററുകൾ സ്കൂൾ ചുറ്റുമതിലിൽ പ്രദർശിപ്പിച്ചു.
കുട്ടികൾ പഠിച്ച ശുചിത്വശീലങ്ങൾ കുടുംബാംഗങ്ങൾക്കും പരിചയപ്പെടുത്താൻ നിർദേശിച്ചു. കുട്ടികളിലൂടെ ആരോഗ്യശീലങ്ങൾ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകയാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം.
പ്രധാനാധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ അധ്യാപകരായ ജിയോ സെബാസ്റ്റ്യൻ, അനുഷ ഷാജി, ലിബിയ ജയിംസ്, അമലു മാത്യു, വിഷ്ണു ഗോപാലകൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇടുക്കിയിൽ നാളെ ഹർത്താൽ
ഇടുക്കി: ഇഎസ്എ സംബന്ധിച്ച ആശങ്കകളും കഡസ്ട്രൽ മാപ്പിലെ ആശയക്കുഴപ്പവും പൂർണമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ഒക്ടോബർ 16ന് ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി സി.വി. വർഗീസ്.
ആശുപത്രി, പാൽ, പത്രം എന്നീ മേഖലകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ, നെടുങ്കണ്ടത്ത് നടക്കുന്ന കായികമേള എന്നിവയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
അടിമവ്യാപാര നിരോധനം നിലവിൽ വന്നതിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്ന പിആർഡിഎസിന്റെ വാഹനങ്ങൾക്കും ഇളവുണ്ടാകും. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന ടൂറിസം വാഹനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കായി ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കും ഹർത്താലിൽനിന്ന് ഒഴിവുണ്ടാകുമെന്ന് സി.വി. വർഗീസ്  അറിയിച്ചു.
അരുൺ സെബാസ്റ്റ്യന്റെ നോവൽ ‘ജൽ ജംഗൽ ജമീൻ’ ശനിയാഴ്ച പ്രകാശനം ചെയ്യും
കട്ടപ്പന: അരുൺ സെബാസ്റ്റ്യൻ രചിച്ച ജൽ ജംഗൽ ജമീൻ എന്ന നോവൽ ശനിയാഴ്ച രാവിലെ 10.30ന് കട്ടപ്പന സി.എസ്.ഐ. ഗാർഡനിലെ വൈ.എം.സി.എ. ഹാളിൽ പ്രകാശനം ചെയ്യും. ദർശനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മയിലാണ് പ്രകാശനച്ചടങ്ങ്. നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശനകർമം നിർവഹിക്കും. നോവലിസ്റ്റ് പുഷ്പമ്മ ആദ്യപ്രതി ഏറ്റുവാങ്ങും.
ജോസ് കോനാട്ട് പുസ്തകപരിചയം നടത്തും.
ഖനി മാഫിയയും നക്‌സലൈറ്റുകളും അവരെ നേരിടാൻ പൊലീസ് നിയോഗിച്ച ഏറ്റുമുട്ടൽ സംഘവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ജീവിതം പ്രതിസന്ധിയിലാകുന്ന ബസ്തർ മേഖലയിലെ സാധാരണക്കാരുടെ ജീവിതമാണ് നോവലിന്റെ പ്രമേയം. മേഖലയിലെ മനുഷ്യരുടെ ജീവിതസാഹചര്യങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന നോവലിന്റെ പ്രസാധകർ മാതൃഭൂമി ബുക്‌സാണ്.
അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ സ്നേഹമോൾ മണി; സുമനസ്സുകളുടെ സഹായം തേടുന്നു
അപൂർവ രോഗമായ എസ്.എൽ.ഇ. (SLE) ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്നേഹമോൾ മണി സുമനസ്സുകളുടെ സഹായം തേടുന്നു. ചികിത്സയ്ക്കായി സാമ്പത്തിക സഹായം നൽകാൻ താൽപര്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴി സഹായം കൈമാറാം.
ബാങ്ക് വിവരങ്ങൾ:
പേര്: സ്നേഹമോൾ മണി
ബാങ്ക്: സൗത്ത് ഇന്ത്യൻ ബാങ്ക്, കളമശ്ശേരി
അക്കൗണ്ട് നമ്പർ: 0224053000034392
IFSC: SIBL0000224
ബന്ധപ്പെടേണ്ട നമ്പർ: 62826 30866
സത്യസന്ധതയുടെ മാതൃകയായി ടോമി; പണവും രേഖകളും സുരക്ഷിതമായി ഉടമയ്ക്ക് കൈമാറി
ഇരുപതേക്കർ: വഴിയിൽ വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ ടോമി കിഴക്കേനത്ത്.
കഴിഞ്ഞ ദിവസമാണ് നഗരസഭ 16-ാം നമ്പർ സ്റ്റാൻഡിലെ ഇരുപതേക്കർ ഓട്ടോ ഡ്രൈവറായ ടോമിക്ക് വഴിയിൽനിന്ന് പേഴ്സ് ലഭിച്ചത്. ഉടൻതന്നെ ഉടമയെ കണ്ടെത്തി പേഴ്സും അതിലുണ്ടായിരുന്ന പണവും രേഖകളും പൂർണമായി തിരികെ ഏൽപ്പിക്കുകയായിരുന്നു.
ടോമിയുടെ സത്യസന്ധവും മാതൃകാപരവുമായ പ്രവർത്തനത്തെ തുടർന്ന് ഇരുപതേക്കറിലെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങിൽ വിവിധ യൂണിയൻ നേതാക്കളായ ഷാജി പാണ്ടിക്കുന്നേൽ, റോയ് ജോൺ, ബിബിൻ, അജേഷ് ഒറ്റപ്ലാക്കൽ, ആൽബിൻ ജോൺ, സാജു വള്ളക്കടവ് എന്നിവർ സംസാരിച്ചു.
ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ച സംഭവം; റൊമാനിയൻ പൗരൻ അറസ്റ്റിൽ
ബോഹും: ജർമനിയിലെ ബോഹും നഗരത്തിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവത്തിൽ റൊമാനിയൻ പൗരൻ അറസ്റ്റിൽ.
.ഇടുക്കി കട്ടപ്പന ശാന്തിഗ്രാം സ്വദേശിനി നോവ സാബു (25), കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ പുക ശ്വസിച്ച് അവശരായ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15-ഓടെയാണ് ബോഹുമിലെ പാർപ്പിട മേഖലയിലുള്ള ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. കനത്ത തീയും പുകയും കാരണം കെട്ടിടത്തിന്റെ മുകളിലെ നിലകളിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായും തീ നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തതായും അധികൃതർ അറിയിച്ചു. മുകളിലത്തെ ഫ്ലാറ്റിൽനിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41-കാരനായ റൊമാനിയൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. തീപിടിത്തത്തിന് സാങ്കേതിക തകരാറല്ല കാരണമെന്നും കൊലപാതകമാണെന്ന സംശയത്തിൽ അന്വേഷണം നടത്തുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായാണ് വിവരം. സംഭവത്തിന്റെ കൃത്യമായ കാരണവും പ്രതിയെന്ന് സംശയിക്കുന്നയാളുടെ പങ്കും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.
ആറുമാസം മുമ്പാണ് നോവ സാബു ജർമനിയിലെത്തിയത്. ഈ വർഷം ജൂലൈയിൽ ജർമനിയിലെത്തിയ അഞ്ജലി സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ജോലി ചെയ്യുകയായിരുന്നു. ബി.എഡ്. ബിരുദധാരിയായ അഞ്ജലിയുടെ സഹോദരി അശ്വനി എസ്. ജോയിയാണ്. രണ്ടാഴ്ച മുമ്പാണ് സിവിൻ ജോണി ജർമനിയിലെത്തിയത്.
ഇടുക്കി ജില്ലാ സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; കട്ടപ്പന ഉപജില്ല മുന്നിൽ
നെടുങ്കണ്ടം: ജില്ലയിലെ കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന 23-ാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നെടുങ്കണ്ടത്ത് ആവേശകരമായ തുടക്കം. ആദ്യദിനം പിന്നിട്ടപ്പോൾ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയാണ് മുന്നിൽ. ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനങ്ങൾക്കായി താരങ്ങൾ പോരാടിയപ്പോൾ റെക്കോർഡ് നേട്ടങ്ങളൊന്നും ആദ്യദിനത്തിൽ പിറന്നില്ല.
ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ സ്പ്രിന്റ് മത്സരങ്ങളാണ് കാണികളുടെ ശ്രദ്ധയാകർഷിച്ചത്. ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ പങ്കെടുക്കേണ്ടതിനാൽ ചില താരങ്ങൾക്ക് ആദ്യദിനം മത്സരിക്കാനായില്ല. ഇതോടെ ചില ഇനങ്ങളുടെ അന്തിമഫലം പ്രഖ്യാപിക്കുന്നതും നീണ്ടു.
കഴിഞ്ഞ വർഷം ജില്ലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ചില താരങ്ങൾ മറ്റു ജില്ലകളിലെ സ്കൂളുകളിലേക്ക് മാറിയതും മത്സരവേദികളിലെ ചർച്ചയായി. വരുംദിവസങ്ങളിൽ കൂടുതൽ മികച്ച പ്രകടനങ്ങളും റെക്കോർഡ് നേട്ടങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.
കട്ടപ്പന ഉപജില്ല മുന്നിൽ; സ്കൂൾതലത്തിൽ കാൽവരിമൗണ്ട് ഒന്നാമത്
ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 74 പോയിന്റുമായി കട്ടപ്പന ഉപജില്ല ഒന്നാം സ്ഥാനത്തെത്തി. ആറ് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 65 പോയിന്റുമായി അടിമാലി ഉപജില്ല രണ്ടാം സ്ഥാനത്തും രണ്ട് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 27 പോയിന്റുമായി തൊടുപുഴ ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.
ബൂട്ടില്ലാതെ സിന്തറ്റിക് ട്രാക്കിൽ കുരുന്നുകൾ
സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ഷൂ ധരിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ നിരവധി താരങ്ങൾ ബൂട്ടില്ലാതെ മത്സരത്തിനിറങ്ങി. നഗ്നപാദരായും സോക്സ് മാത്രം ധരിച്ചും മത്സരിച്ച കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
ഉപജില്ലാ കായികമേളകളിലും ഷൂ ധരിക്കാതെയുള്ള മത്സരം വിവാദമായിരുന്നു. നഗ്നപാദരായി ട്രാക്കിലിറങ്ങിയ ചിലരുടെ കാലുകൾ പൊള്ളുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ മേളയിൽ സ്പൈക്ക് ഷൂ നിർബന്ധമാക്കിയത്. എന്നാൽ ആവശ്യമായ ഷൂ ഉണ്ടെന്ന് ഉറപ്പാക്കാതെയാണ് പല ഉപജില്ലകളും താരങ്ങളെ മത്സരത്തിനെത്തിച്ചതെന്നാണ് ആക്ഷേപം.
ദീർഘദൂര ഓട്ടമത്സരങ്ങളിൽ ഉൾപ്പെടെ ഷൂ ഇല്ലാതെ ഇറങ്ങിയ ചിലർക്ക് മത്സരം പൂർത്തിയാക്കാനായില്ല. ആവശ്യമായ കായികോപകരണങ്ങൾ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ വീഴ്ച വരുത്തിയെന്ന വിമർശനവും ഉയർന്നു.
ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് ഇരട്ട മെഡൽ
ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഇരട്ട മെഡൽ നേട്ടവുമായി അസം സ്വദേശി നിഷാന്ത് മാറാണ്ടി. നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നിഷാന്ത് സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണവും ഹർഡിൽസിൽ വെങ്കലവും നേടി.
നരിയമ്പാറയിലെ എസ്റ്റേറ്റിൽ വർഷങ്ങളായി ജോലി ചെയ്യുന്ന പിതാവ് മാറാണ്ടിക്കൊപ്പം രണ്ടു വർഷം മുമ്പാണ് നിഷാന്ത് കേരളത്തിലെത്തിയത്. അസമിൽ ഏഴാം ക്ലാസ് വരെ പഠിച്ച നിഷാന്ത് പിന്നീട് നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിൽ പഠനം തുടരുകയായിരുന്നു.
സ്കൂളിലെത്തിയതോടെ നിഷാന്തിന്റെ കായികശേഷി തിരിച്ചറിഞ്ഞ പരിശീലകൻ അമൃതേഷാണ് മത്സരങ്ങൾക്കായി ഒരുക്കിയത്. ചിട്ടയായ പരിശീലനത്തിലൂടെ ആദ്യ ജില്ലാ കായികമേളയിൽത്തന്നെ ഇരട്ട മെഡൽ നേടാൻ നിഷാന്തിനായി. മലയാളവും നന്നായി പഠിച്ച നിഷാന്ത് പഠനത്തിലും മികവ് പുലർത്തുന്നുണ്ടെന്ന് അധ്യാപകർ പറഞ്ഞു.
ദീർഘദൂര ട്രാക്കിൽ സ്വർണം കൊയ്ത് വൈഷ്ണവും റോഷ്നിയും
നെടുങ്കണ്ടം: ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ 3000 മീറ്റർ ഓട്ടത്തിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വൈഷ്ണവ് രതീഷും പെൺകുട്ടികളുടെ വിഭാഗത്തിൽ റോഷ്നി രാജേഷും സ്വർണം നേടി.
വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി മത്സരിക്കാനുള്ള അവസരം ലഭിച്ച വൈഷ്ണവ് 1600 മീറ്റർ ഓട്ടത്തിലും ക്രോസ് കൺട്രിയിലും ഇനി മാറ്റുരയ്ക്കും.
പെരുവന്താനം സെന്റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ റോഷ്നി രാജേഷാണ് ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണം നേടിയത്. ക്രോസ് കൺട്രി ഉൾപ്പെടെയുള്ള മത്സരങ്ങളിലും റോഷ്നി പങ്കെടുക്കും. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കായികമേളയിൽ ക്രോസ് കൺട്രിയിൽ റോഷ്നി മത്സരിച്ചിരുന്നു.
ആദ്യ സ്വർണം നെടുങ്കണ്ടത്തിന്; തിളങ്ങി സാൽവിൻ ജേക്കബ്
റവന്യൂ ജില്ലാ സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം നെടുങ്കണ്ടം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സാൽവിൻ ജേക്കബിന്. ആൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിലാണ് സാൽവിൻ സ്വർണം നേടിയത്.
വയനാട് സ്വദേശിയായ സാൽവിൻ ഈ വർഷമാണ് നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം നേടിയത്. ആദ്യ ജില്ലാ സ്കൂൾ കായികമേളയിൽത്തന്നെ സ്വർണം നേടാനായതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കൻ. സ്പോർട്സ് ഹോസ്റ്റലിലെ ടോണി തോമസാണ് പരിശീലകൻ.
സംസ്ഥാനതല സ്വർണം ലക്ഷ്യമിട്ട് അഞ്ജന; ആദ്യദിനം വെള്ളി
സംസ്ഥാനതല സ്കൂൾ കായികമേളയിൽ മികച്ച നേട്ടം ലക്ഷ്യമിട്ട് മത്സരിക്കുന്ന കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ജന സന്തോഷിന് ജില്ലാ കായികമേളയുടെ ആദ്യദിനത്തിൽ വെള്ളിമെഡൽ. 100 മീറ്റർ ഹർഡിൽസിലാണ് അഞ്ജന രണ്ടാം സ്ഥാനം നേടിയത്.
ഇന്ന് നടക്കുന്ന 200, 400 മീറ്റർ ഹർഡിൽസ് മത്സരങ്ങളിലും അഞ്ജന പങ്കെടുക്കും. കഴിഞ്ഞ വർഷം 100 മീറ്ററിലും 400 മീറ്ററിലും മികച്ച സ്ഥാനങ്ങൾ നേടിയ അഞ്ജന സംസ്ഥാനതല മത്സരത്തിനും യോഗ്യത നേടിയിരുന്നു. ഇത്തവണയും മികച്ച പ്രകടനം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. സ്കൂളിലെ കായികാധ്യാപകൻ വിൻസ് ജോസഫിന്റെ പരിശീലനത്തിലാണ് അഞ്ജന മത്സരത്തിനൊരുങ്ങുന്നത്.
ജില്ലാ കായികമേളയിൽ ഇന്ന്
രാവിലെ: 100 മീറ്റർ ഹീറ്റ്സും ഫൈനലും, 100, 110 മീറ്റർ ഹർഡിൽസ് ടൈം ട്രയൽസ്, 3000 മീറ്റർ ഫൈനൽ, 400 മീറ്റർ ടൈം ട്രയൽ, 3000 മീറ്റർ നടത്തം ഫൈനൽ, 5000 മീറ്റർ നടത്തം ഫൈനൽ, 200 മീറ്റർ ഹീറ്റ്സ്.
ഉച്ചകഴിഞ്ഞ്: 1500 മീറ്റർ ഫൈനൽ, 200 മീറ്റർ ഫൈനൽ, 400 മീറ്റർ ഹർഡിൽസ് ടൈം ട്രയൽ, 800 മീറ്റർ ഫൈനൽ, 4×400 മീറ്റർ റിലേ ഫൈനൽ, 4×100 മീറ്റർ റിലേ ഫൈനൽ.
ഫീൽഡ് ഇനങ്ങൾ: ലോങ് ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ട്രിപ്പിൾ ജംപ്.
എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബി സണ്ണിക്ക് ആറു വർഷം അയോഗ്യത
എരുമേലി: എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഇതോടെ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ആറു വർഷത്തേക്ക് സുബി സണ്ണിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
കോൺഗ്രസ് സ്ഥാനാർഥിയായി യു.ഡി.എഫ് പിന്തുണയോടെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സുബി സണ്ണി, പാർട്ടി വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും തുടർന്ന് ഇടതുപക്ഷ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തെന്നാണ് പരാതി. ഇത് പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള കൂറുമാറ്റമാണെന്ന് ആരോപിച്ച് 2024 നവംബർ ഒന്നിനാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകിയത്. ഈ ഹർജിയിലാണ് കമ്മീഷന്റെ ഉത്തരവ്.
ഉത്തരവിനെ സ്വാഗതം ചെയ്ത കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, വിധിയുടെ വിജയം എരുമേലിയിലെ യു.ഡി.എഫ് പ്രവർത്തകർക്ക് സമർപ്പിക്കുന്നതായി പറഞ്ഞു.
ഈരാറ്റുപേട്ടയിൽ നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട–തൊടുപുഴ റോഡിൽ ഈലക്കയത്തിന് സമീപം ചരക്കുലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കളത്തക്കടവ് സ്വദേശി പ്രസാദിനെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് ടൈലുകളുമായി എത്തിയ കൊച്ചിൻ ഗ്രാനൈറ്റ്സിന്റെ മിനി ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണ വേലിയിൽ ഇടിച്ചശേഷം എതിർദിശയിൽ വരികയായിരുന്ന പ്രസാദിന്റെ ഓട്ടോറിക്ഷയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ലോറി റോഡരികിലേക്ക് മറിഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ലോറിയിലുണ്ടായിരുന്ന ടൈലുകൾ റോഡിലേക്ക് ചിതറിവീണതോടെ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിനു പിന്നാലെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പ്രസാദിനെ ആശുപത്രിയിലെത്തിച്ചു.
വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം ഇന്ന്
കട്ടപ്പന: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കട്ടപ്പന ഏരിയ സമ്മേളനം ഇന്ന് (ഒക്ടോബർ 15) ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ കവലയിലെ ആർ.എം.എസ്. സ്പൈസസ് ഓഡിറ്റോറിയത്തിൽ നടക്കും.
ഏരിയ സെക്രട്ടറി മജീഷ് ജേക്കബിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസ് വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന, ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
നാടക് ഇടുക്കി ജില്ലാ സമ്മേളനം ശനിയാഴ്ച കട്ടപ്പനയിൽ
കട്ടപ്പന: കേരളത്തിലെ നാടകപ്രവർത്തകരുടെ സംഘടനയായ നാടകിന്റെ ഇടുക്കി ജില്ലാ സമ്മേളനം ഒക്ടോബർ 17 ശനിയാഴ്ച കട്ടപ്പന ദർശന ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം നാടക് സംസ്ഥാന സെക്രട്ടറി, നടി, പ്രഭാഷക എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജെ. ശൈലജ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എം.സി. ബോബൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ആർ. മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ജി.കെ. പന്നാംകുഴി അനുശോചന പ്രമേയവും അവതരിപ്പിക്കും.
ആവേശമായി ഭിന്നശേഷി കലോത്സവം ‘ജ്വാല 2026’
ഇടുക്കി: ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ജ്വാല 2026’ ഭിന്നശേഷി കലോത്സവം ആവേശമായി. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് കളക്ടർ പറഞ്ഞു.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സിബി മത്തായി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജയ്സൺ, ബ്ലോക്ക് പഞ്ചായത്തംഗം ബിജു നിള, ഗ്രാമപഞ്ചായത്തംഗങ്ങളായ സാലി ബാബു, സിജി ചാക്കോ, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, ടിന്റു സുഭാഷ്, സി.ജി. കലേഷ്, പഞ്ചായത്ത് സെക്രട്ടറി യേശുദാസി എസ്. മേരി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അലോഷ്യ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥി ജീവൻ ടെൽസ് വരച്ച ജില്ലാ കളക്ടറുടെ ഛായാചിത്രം ചടങ്ങിൽ കളക്ടർക്ക് സമ്മാനിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും കലോത്സവത്തിന് മാറ്റുകൂട്ടി. സ്പെഷ്യൽ സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
കൊലക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തു
ഇടുക്കി: കൊലക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പിടികൂടി. അടിമാലി നീണ്ടപാറ അപ്സരക്കുന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ സുധീഷ് (26) ആണ് പിടിയിലായത്.
2023 ജനുവരി എട്ടിന് അടിമാലി സ്വദേശി കുഞ്ഞുമോൻ (40)ന് മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്ന എൽ.പി. സ്ക്വാഡ് നടത്തിയ അന്വേഷണത്തിനിടെ ഒക്ടോബർ 13-ന് അടിമാലി മച്ചിപ്ലാവ് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് അടിമാലി പോലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ഇടുക്കിയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണം; ഹർത്താലിന് വ്യാപാരി വ്യവസായി സമിതിയുടെ പിന്തുണ
ഇടുക്കി: നിർമ്മാണ നിരോധനം ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ ജനകീയ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ഒക്ടോബർ 16-ന് സി.പി.ഐ.എം. ആഹ്വാനം ചെയ്ത ഇടുക്കി ജില്ലാ ഹർത്താലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചതായി സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന വാഗ്ദാനം നൽകി ജനവിധി നേടിയിട്ടും ആറു മാസം പിന്നിട്ടിട്ടും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ വ്യാപാര-വാണിജ്യ, ടൂറിസം മേഖലകളെ പ്രതിസന്ധിയിലാക്കുകയും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
നിർമ്മാണ നിരോധനവും യാത്രാ നിയന്ത്രണങ്ങളും മൂലം വ്യാപാരികളും കർഷകരും സാധാരണക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണണം. ജനജീവിതത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
യു.പി.ഐ. ഇടപാടുകൾക്ക് അധിക സർചാർജ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഒക്ടോബർ 15-ന് കട്ടപ്പന യൂണിയൻ ബാങ്കിന് മുന്നിൽ ധർണ നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനങ്ങൾ പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
വാർത്താസമ്മേളനത്തിൽ സാജൻ കുന്നേൽ, മജീഷ് ജേക്കബ്, പി.ആർ. അയ്യപ്പൻകുട്ടി, ആൽവിൻ തോമസ്, ഷിനോജ് ടി.എസ്., പി.വി. സുരേഷ് എന്നിവർ പങ്കെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 45 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 45 വർഷം തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് വൈത്തിരി സുഗന്ധഗിരി രണ്ടാം ഡിവിഷൻ സ്വദേശി വൈശാഖ് എസ്. (21) നെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി നോബൽ 2026 ഒക്ടോബർ 14-ന് ശിക്ഷിച്ചത്.
വിവിധ വകുപ്പുകൾ പ്രകാരം വിധിച്ച തടവുശിക്ഷകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം അനുഭവിച്ചാൽ മതിയാകും.
2024-ൽ കഞ്ഞിക്കുഴി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ അനൂപ് ജി. ആണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. സിവിൽ പോലീസ് ഓഫീസർമാരായ സനോജ്, സത്താർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾക്ക് സഹായം നൽകി.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
ജർമ്മനിയിൽ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളി വിദ്യാർഥിനികൾ മരിച്ചു
ജർമ്മനിയിലെ  അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളി വിദ്യാർഥിനികൾ മരിച്ചു. മരിച്ചവരിൽ ഇടുക്കി കട്ടപ്പന ശാന്തിഗ്രാം സ്വദേശിനി നോവ സാബുവും ഉൾപ്പെടുന്നു.
ഒരാൾ കൊല്ലം സ്വദേശിനിയാണ് എന്നാണ് ലഭിക്കുന്ന വിവരം.പുലർച്ചെ 4.15 ആണ് അപകടം എന്നാണ് ലഭിക്കുന്ന വിവരം
തീപിടിത്തത്തെത്തുടർന്ന് കെട്ടിടത്തിൽ പുക വ്യാപിച്ചതും രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വിദ്യാർഥിനികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ നിലവിൽ വ്യക്തമായിട്ടില്ല.
ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർമാർക്ക് പരിശീലനം
ഇടുക്കി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ സ്കൂൾ കൗൺസിലർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി വനിതാ-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ അനിത ദീപ്തി ഉദ്ഘാടനം ചെയ്തു.ബാലാവകാശ കമ്മിഷൻ അംഗം കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു. കലാ കല്യാണി പരിശീലന ക്ലാസ് നയിച്ചു.
ബാങ്ക് ചാർജുകൾക്കെതിരെ തൊടുപുഴയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം
തൊടുപുഴ: 2,000-ന് മുകളിലുള്ള യു.പി.ഐ., ഡിജിറ്റൽ ഇടപാടുകൾക്ക് എം.ഡി.ആർ. ചാർജ് ഏർപ്പെടുത്താനുള്ള എൻ.പി.സി.ഐ. തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
വ്യാപാരഭവനിൽനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പി. എ. സലീംകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. എസ്. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം എൻ. പി. ചാക്കോ, ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദ്, മർച്ചന്റ്സ് ട്രസ്റ്റ് പ്രസിഡന്റ് ആർ. ജയശങ്കർ, വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ. എച്ച്. കനി, മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി. അജീവ്, വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കൂട്ടപ്പാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ സ്വാഗതവും മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ ഇ. എ. അഭിലാഷ് നന്ദിയും പറഞ്ഞു.
പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായി ഒക്ടോബർ 15-ന് ഡിജിറ്റൽ പേയ്‌മെന്റുകൾ പൂർണമായി ബഹിഷ്‌കരിക്കുമെന്നും ലോക് ഭവനിലേക്ക് മാർച്ച് നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പള്ളിവാസലിൽ ഹോട്ട് എയർ ബലൂൺ പ്രവർത്തനം നിരോധിച്ചു
ഇടുക്കി: പള്ളിവാസൽ തട്ടാത്തിമുക്കിൽ 'ക്ലൗഡ് ഡെക്ക്' എന്ന പേരിൽ പ്രവർത്തിക്കുന്ന അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയർ ബലൂൺ പ്രവർത്തനം നിരോധിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 31ന് ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ട് എയർ ബലൂൺ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയതായി ദേവികുളം സബ് കളക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാറ്റിന്റെ ദിശയിലും വേഗത്തിലുമുള്ള വ്യതിയാനം മൂലം ബലൂണിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി ലൈനുമായി സമ്പർക്കത്തിലാകാൻ സാധ്യതയുണ്ട്. ഇത് വൈദ്യുതാഘാതം, തീപിടിത്തം തുടങ്ങിയ ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്നും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
ഇരട്ടയാർ പഞ്ചായത്ത് പരിധിയിലെ അതിഥി തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധം
ഇരട്ടയാർ: പഞ്ചായത്തിൽ താമസിക്കുന്ന മുഴുവൻ അതിഥി തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ ഉടമകളുടെ പ്രത്യേക യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ. യോഗം ഉദ്ഘാടനം ചെയ്തു.
അതിഥി തൊഴിലാളികൾക്ക് സമഗ്ര ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതിയെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ. നിതിൻ എസ്. വിശദീകരിച്ചു. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് റെജി ഇലിപുലിക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ലാലച്ചൻ വെള്ളക്കട, ജാൻസി ടോമി, റോസമ്മ, ഹെൽത്ത് ഇൻസ്പെക്ടർ ജയ്‌സൺ സി. ജോൺ, മോൻസി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി. എന്നിവർ സംസാരിച്ചു.
ദുരന്ത ലഘൂകരണ ദിനം: ഏകദിന പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ദുരന്തസാധ്യതയുള്ള മേഖലകളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പ്രാദേശിക ജനപ്രതിനിധികൾക്കും സന്നദ്ധപ്രവർത്തകർക്കും പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. ജില്ലയിലെ ദുരന്തസാധ്യതയുള്ള തദ്ദേശസ്ഥാപനങ്ങളിലെ എമർജൻസി റെസ്‌പോൺസ് ടീം അംഗങ്ങളും ആശാ പ്രവർത്തകരും പങ്കെടുത്തു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി, ഫയർ ആൻഡ് റെസ്‌ക്യൂ കോട്ടയം എസ്.എച്ച്.ഒ രാജേഷ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ജെ. സിതാര, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് റാണി പി. ജോയ് എന്നിവർ സംസാരിച്ചു. ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി പരിശീലന ക്ലാസ് നയിച്ചു.
ഇടുക്കി ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം; 2500 താരങ്ങൾ മാറ്റുരയ്ക്കും
നെടുങ്കണ്ടം: ഇടുക്കി ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ ജില്ലയിലെ ഏഴ് ഉപജില്ലകളിൽനിന്നായി ഏകദേശം 2500 കായികതാരങ്ങൾ മാറ്റുരയ്ക്കും.
രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി മേള ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിക്കും. 10.30ന് മത്സരങ്ങൾ ആരംഭിക്കും. 100 ഒഫീഷ്യലുകളും 70 വൊളന്റിയർമാരും മേളയുടെ നടത്തിപ്പിൽ പങ്കാളികളാകും.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ 100 മീറ്റർ ഹീറ്റ്സോടെയാണ് ട്രാക്ക് മത്സരങ്ങൾ ആരംഭിക്കുക. 600 മീറ്റർ ഓട്ടം, ഹർഡിൽസ്, 100 മീറ്റർ ഫൈനൽ, റിലേ, 3000 മീറ്റർ ഓട്ടം, 400 മീറ്റർ ഓട്ടം, നടത്തം തുടങ്ങിയ മത്സരങ്ങളും ആദ്യദിനം നടക്കും. ലോങ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ തുടങ്ങിയ ഇനങ്ങളും ഫീൽഡിൽ അരങ്ങേറും.
ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം
സ്റ്റേഡിയം പരിസരത്ത് പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷണപ്പൊതികൾ എന്നിവ വലിച്ചെറിയരുത്. ഉപയോഗിച്ച കുപ്പികളും മറ്റ് മാലിന്യങ്ങളും നിശ്ചിത മാലിന്യക്കുട്ടകളിൽ നിക്ഷേപിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
സിന്തറ്റിക് ട്രാക്കിൽ സാധാരണ ചെരിപ്പുകൾക്ക് നിരോധനം
സിന്തറ്റിക് ട്രാക്കിൽ സാധാരണ ചെരിപ്പുകളും ചപ്പലുകളും ധരിച്ച് പ്രവേശിക്കരുത്. ട്രാക്കിന് കേടുപാടുകൾ വരുത്താത്ത സ്പോർട്സ് ഷൂസുകൾ മാത്രമേ പരിശീലനത്തിനും നടത്തത്തിനും ഉപയോഗിക്കാവൂ. മത്സരാർഥികൾ ട്രാക്കിന് അനുയോജ്യമായ അത്ലറ്റിക് ഷൂസുകളോ നിയമാനുസൃത സ്പൈക്കുകളോ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
തോട്ടം മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ഗവേഷണകേന്ദ്രം; ഇടുക്കി എൻജിനീയറിങ് കോളേജിന് അനുമതി
ഇടുക്കി: തോട്ടം മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. ‘അഫോഡബിൾ ഓട്ടോമേഷൻ ടെക്നോളജീസ് ടു ഇംപ്രൂവ് പ്രൊഡക്ടിവിറ്റി ഇൻ ദ പ്ലാന്റേഷൻ സെക്ടർ’ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം സ്ഥാപിക്കുന്നത്.
തൊഴിലാളിക്ഷാമം, ഉൽപ്പാദനച്ചെലവ്, മലനിരകളിലെ ഭൂപ്രകൃതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ തോട്ടം മേഖലയുടെ വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. കൃത്രിമബുദ്ധി (AI), ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), റോബോട്ടിക്സ്, ഡ്രോൺ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ചെലവുകുറഞ്ഞ ഓട്ടോമേഷൻ സംവിധാനങ്ങൾ വികസിപ്പിക്കും.
സ്മാർട്ട് ജലസേചനം, റോബോട്ടിക് വിളവെടുപ്പ്, കീടനിയന്ത്രണത്തിനുള്ള ഡ്രോൺ സംവിധാനങ്ങൾ എന്നിവയുടെ രൂപകൽപ്പനയും പരീക്ഷണവും പദ്ധതിയുടെ ഭാഗമായി നടത്തും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങൾ സംയുക്തമായാണ് ഗവേഷണം നടത്തുക.
വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുക, പൈലറ്റ് പദ്ധതികൾ നടപ്പാക്കുക, വ്യവസായ-അക്കാദമിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയും ഗവേഷണകേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്. വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്, പ്രായോഗിക പരിശീലനം, ഗവേഷണാവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ സ്മാർട്ട് അഗ്രികൾച്ചർ മേഖലയിലെ തൊഴിൽ-സംരംഭകത്വ സാധ്യതകൾ വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഡോ. മഞ്ജു മാനുവൽ, ഡോ. ഫിലുമോൻ ജോസഫ്, പ്രൊഫ. ആർ. ശ്രീകുമാർ എന്നിവരാണ് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാർ.
ഐ.ടി.ഐകളിൽ സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 15 വരെ
കഞ്ഞിക്കുഴി: ഗവൺമെന്റ് ഐ.ടി.ഐയിൽ ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും, ഒറിജിനൽ ടി.സി., ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം നേരിട്ടെത്തണം.
കട്ടപ്പന: ഗവൺമെന്റ് ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി വിജയിച്ചവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ടി.സി. എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം നേരിട്ടെത്തണം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷാഫോം ഐ.ടി.ഐ ഓഫീസിൽ ലഭിക്കും.ഫോൺ: 04868-272216.
രാജാക്കാട്: ഗവൺമെന്റ് ഐ.ടി.ഐയിലെ പ്ലംബർ, വെൽഡർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും അനുയോജ്യമായ ട്രേഡുകളിൽ പ്രവേശനം നേടാം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി., ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം നേരിട്ടെത്തണം. അപേക്ഷാ ഫീസ് 100 രൂപ.ഫോൺ: 04868-241813, 9656093290, 9746978400.
കോട്ടയത്ത് മൂന്ന് ഷീ ടോയ്‌ലറ്റുകൾ പൂട്ടിയിട്ട് മാസങ്ങൾ; സ്ത്രീകൾക്ക് ആശ്രയം വ്യാപാരസ്ഥാപനങ്ങൾ
കോട്ടയം: ലക്ഷങ്ങൾ ചെലവഴിച്ച് നഗരത്തിൽ നിർമിച്ച മൂന്ന് ഷീ ടോയ്‌ലറ്റുകളും മാസങ്ങളായി പൂട്ടിക്കിടക്കുന്നു. ദിനംപ്രതി നൂറുകണക്കിന് സ്ത്രീകൾ എത്തുന്ന നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്.
തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിലാണ് നഗരസഭയുടെ വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് ഷീ ടോയ്‌ലറ്റുകൾ നിർമിച്ചത്. ഇടക്കാലത്ത് തുറന്നുപ്രവർത്തിച്ചിരുന്ന ടോയ്‌ലറ്റുകൾ ഉപയോഗം കുറഞ്ഞതിനെത്തുടർന്ന് വീണ്ടും അടച്ചിടുകയായിരുന്നു.
നഗരത്തിലെത്തുന്ന വനിതാ യാത്രക്കാരും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കം നിരവധി സ്ത്രീകളാണ് ഇതോടെ ദുരിതത്തിലായത്. അടിയന്തര ആവശ്യങ്ങൾക്കായി സമീപത്തെ വ്യാപാരസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
ടോയ്‌ലറ്റുകളുടെ നവീകരണത്തിനായി നഗരസഭ ബജറ്റിൽ തുക വകയിരുത്തിയിരുന്നെങ്കിലും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ആധുനിക രീതിയിൽ നിർമിച്ച ടോയ്‌ലറ്റുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
നിലവിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളെയും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ശുചിമുറികളെയും ആശ്രയിക്കാമെങ്കിലും ഇവിടങ്ങളിലെ ശുചിത്വക്കുറവും സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരത്തിലെ പൊതുശുചിമുറികൾ തുറന്നുപ്രവർത്തിപ്പിക്കാനും ആവശ്യമായ പരിപാലനം ഉറപ്പാക്കാനും നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ആത്മഹത്യാ പ്രവണത ; അണക്കരയിൽ പൊതുചർച്ച സംഘടിപ്പിച്ചു
അണക്കര: കുട്ടികളിലും മുതിർന്നവരിലും വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെക്കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ട് അണക്കരയിൽ പൊതുചർച്ച സംഘടിപ്പിച്ചു.
‘ജീവിതത്തിന് മൂല്യമുണ്ട്, ഒരുമിച്ച് കൈകോർക്കാം’ എന്ന സന്ദേശവുമായി അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.
ചിന്നക്കനാൽ ആനത്താര ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകണമായിരുന്നു: സി.പി. മാത്യു
ഇടുക്കി: ചിന്നക്കനാലിലെ ആനത്താരകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോൾ തന്നെ നിർദേശം നൽകണമായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. ഉത്തരവിറങ്ങി പിറ്റേന്ന് മുഖ്യമന്ത്രി ജില്ലയിൽ യോഗം ചേർന്നിട്ടും ഇക്കാര്യത്തിൽ ഇടപെടാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറുടെ ഉത്തരവ് ജില്ലയിലെ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ്. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജനദ്രോഹപരമായ നടപടികളുണ്ടായാൽ കോൺഗ്രസ് ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും സി.പി. മാത്യു മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 16ന് ഇഎസ്എ വിഷയത്തിൽ സിപിഎം പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചതിലൂടെ ജനങ്ങളെ കബളിപ്പിച്ചതിന് പാർട്ടി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ കഡസ്ട്രൽ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചുകഴിഞ്ഞതായി സി.പി. മാത്യു പറഞ്ഞു. 23 വില്ലേജുകളെ ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയതെന്നും കൃഷിഭൂമിയും സിഎച്ച്ആർ മേഖലയും ഒഴിവാക്കുമെന്ന ഉറപ്പ് സർക്കാർ പാലിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാന കായിക ദിനാചരണം: മൂന്നാറിൽ ട്രക്കിംഗും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു
ഇടുക്കി: സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാറിൽ ട്രക്കിംഗ് സംഘടിപ്പിച്ചു. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിൽ നിന്ന് രാവിലെ 8.30ന് ആരംഭിച്ച ട്രക്കിംഗ് ദേവികുളം സബ് കളക്ടർ വി.എം. ആര്യ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു.
സെവൻമല, ലക്ഷ്മി എസ്റ്റേറ്റ് വഴി സഞ്ചരിച്ച സംഘം മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിൽ തിരിച്ചെത്തി. മൂന്നാർ ട്രക്ക് ഫൈൻഡേഴ്സ് അഡ്വഞ്ചർ ഡയറക്ടർ ആർ. മോഹനൻ നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. നെൽസൺ, ആർ. ഈശ്വരൻ, സ്പോർട്സ് കൗൺസിൽ പരിശീലകരായ കെ.ടി. ടോണി, ബി. സുധീഷ് ബാബു, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻചാർജ് ദീപ്തി മരിയ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
കായിക ദിനാചരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ, നീന്തൽ, ഖോഖോ, ഹോക്കി, റോൾബോൾ മത്സരങ്ങളും ഓപ്പൺ ഷട്ടിൽ ടൂർണമെന്റും സംഘടിപ്പിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സൈക്ലിംഗ് ചാമ്പ്യൻഷിപ്പും കായിക ദിനാചരണ റാലിയും നടന്നു.
ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം മുതൽ മൂന്നാർ വരെ വാഹനജാഥയും വിവിധ സ്കൂളുകളിൽ ജൂഡോ പ്രദർശനവും സംഘടിപ്പിച്ചു. സേനാപതി മാർ ബസേലിയോസ് സ്കൂൾ, എസ്.എൻ.വി. എച്ച്.എസ്.എസ്. എൻ.ആർ. സിറ്റി, മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ ജൂഡോ പ്രദർശനത്തോടൊപ്പം സ്വയംപ്രതിരോധ ശിൽപ്പശാലയും ലഹരിവിരുദ്ധ പ്രചാരണവും നടത്തി.
ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഷാജി, സെക്രട്ടറി സച്ചിൻ ജോണി, വൈസ് പ്രസിഡന്റ് സൈജു ചെറിയാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച് ഇടുക്കി അണക്കെട്ട് എല്ലാ ദിവസവും തുറക്കാൻ നീക്കം
ഇടുക്കി: സുരക്ഷാ വീഴ്ചകളുണ്ടാകാത്ത വിധം ഇടുക്കി അണക്കെട്ട് വിനോദസഞ്ചാരികൾക്കായി എല്ലാ ദിവസവും തുറന്നുകൊടുക്കണമെന്നാണ് സർക്കാരിന്റെ സമീപനമെന്ന് മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു. ഇടുക്കി, ചെറുതോണി ഡാമുകൾ എല്ലാ ദിവസവും വിനോദസഞ്ചാരികൾക്കായി തുറക്കുന്നതിനായി ഹൈഡൽ ടൂറിസം വകുപ്പുമായും കെഎസ്ഇബിയുമായും ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ആർച്ച് ഡാമും പരിസരവും അതീവ സുരക്ഷാ, തന്ത്രപ്രധാന മേഖലയായി പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ മൂന്നുവർഷമായി വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. പൂർണമായ സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചുമാത്രമേ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
ഡാമുകൾ എല്ലാ ദിവസവും തുറന്നുകൊടുക്കുന്നത് പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇടത് സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനാണ് ഇടുക്കിയിലെ ഹർത്താൽ: ബിജോ മാണി
ഇടുക്കി: ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ (ഇഎസ്എ) വിഷയത്തിലും ജില്ലയിലെ ഭൂപ്രശ്നങ്ങളിലും കഴിഞ്ഞ പത്തുവർഷം ഇടത് സർക്കാർ വരുത്തിയ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് സിപിഎം ജില്ലയിൽ ഹർത്താൽ നടത്തുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. ഇഎസ്എ വിഷയത്തിൽ യുഡിഎഫ് സർക്കാർ നടത്തുന്ന ഇടപെടലുകൾ ജനങ്ങൾക്കിടയിൽ പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ സിപിഎം അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജോ മാണി.
ഇഎസ്എ നിർദേശങ്ങളിൽ വീഴ്ചയുണ്ടായെന്ന് ആരോപണം
കരട് വിജ്ഞാപനപ്രകാരം കേരളത്തിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവും ഉൾപ്പെടെ 9,993 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ പരിധിയിലുള്ളതെന്ന് ബിജോ മാണി പറഞ്ഞു. ഇഎസ്എയുടെ വിസ്തൃതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻകാലത്ത് കേന്ദ്രത്തിന് നാലുതവണ നിർദേശങ്ങൾ നൽകിയെങ്കിലും ആവശ്യപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) മേഖലയെ സംരക്ഷിത വനമായി കണക്കാക്കിയതാണ് ഇഎസ്എ വിഷയത്തിൽ ആശങ്കകൾക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിന്റെ വാർഷിക റിപ്പോർട്ടുകളിലും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും 2022 നവംബർ ഏഴിലെ റവന്യൂ വകുപ്പ് ഉത്തരവിലും സിഎച്ച്ആറിനെ വനഭൂമിയായി പരാമർശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബിജോ മാണി, ഈ നിലപാട് തിരുത്താൻ ഇടത് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപിച്ചു.
യുഡിഎഫ് നടപടികൾ ആശങ്കകൾ പരിഹരിക്കുമെന്ന് അവകാശവാദം
വനവിസ്തൃതി സംബന്ധിച്ച കണക്കുകളിലെ അപാകതകളും സിഎച്ച്ആർ മേഖലയെ സംരക്ഷിത വനത്തിന്റെ കണക്കിൽ ഉൾപ്പെടുത്തിയതും ഇഎസ്എ പരിധി നിർണയിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് ബിജോ മാണിയുടെ വിശദീകരണം. നിലവിലെ യുഡിഎഫ് സർക്കാർ നൽകിയ നിർദേശങ്ങളിൽ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു വില്ലേജിൽ വനഭൂമിയുണ്ടെങ്കിൽ ആ വനപ്രദേശം മാത്രമാണ് ഇഎസ്എയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും റവന്യൂ ഭൂമി ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഇഎസ്എ പരിധിയിലാണോയെന്ന് പരിശോധിക്കാൻ കഴിയുന്ന കഡസ്ട്രൽ മാപ്പ് പ്രസിദ്ധീകരിച്ചതായും കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ മുഖ്യമന്ത്രിയും പരിസ്ഥിതി മന്ത്രിയും കേന്ദ്രവുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്നും ബിജോ മാണി വ്യക്തമാക്കി.
ഭൂപ്രശ്നങ്ങളിൽ ഇടത് സർക്കാരിനെതിരെ വിമർശനം
ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇടത് സർക്കാർ വീഴ്ച വരുത്തിയെന്നും ബിജോ മാണി ആരോപിച്ചു. മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിർമാണത്തിനും വൈദ്യുതി കണക്ഷനും റവന്യൂ വകുപ്പിന്റെ എൻഒസി ബാധകമാക്കിയ ഉത്തരവുകൾ, പട്ടയവ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ, ഏലം പട്ടയഭൂമിയിലെ നിർമാണ നിയന്ത്രണം, 13 പഞ്ചായത്തുകളിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സംരക്ഷിത വനങ്ങൾ വിജ്ഞാപനം ചെയ്ത് 22,047 ഹെക്ടർ ഭൂമി വനമാക്കിയതും പരിസ്ഥിതി സംഘടനകൾ നൽകിയ കേസുകളിൽ സർക്കാർ സ്വീകരിച്ച നിലപാടുകളും ജില്ലയ്ക്ക് തിരിച്ചടിയായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സിഎച്ച്ആർ മേഖലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികളിലും 1964ലെ ചട്ടപ്രകാരമുള്ള പട്ടയവിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസുകളിലും സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ബിജോ മാണി പറഞ്ഞു. വനവകുപ്പിന്റെ ഭൂമി കൈയേറ്റങ്ങൾ നിയന്ത്രിക്കുന്നതിലും സർക്കാർ ഇടപെടൽ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ പത്തുവർഷത്തെ ഭരണകാലത്തെ വീഴ്ചകൾക്ക് ഉത്തരവാദികളായ ജില്ലയിലെ സിപിഎം നേതൃത്വം ഇപ്പോൾ ഹർത്താൽ നടത്തുന്നത് സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കാനാണെന്നും ബിജോ മാണി പറഞ്ഞു. പത്രസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസും പങ്കെടുത്തു.
അതുലിന് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ചുമായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ്
കട്ടപ്പന: ചികിത്സാ സഹായം ആവശ്യമുള്ള അതുൽ ഷാജിക്ക് കൈത്താങ്ങാകാൻ കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 വ്യാഴാഴ്ച നടക്കുന്ന ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക അതുലിന്റെ ചികിത്സാ സഹായത്തിനായി വിനിയോഗിക്കും.
പ്രദേശത്തെ വ്യാപാരിയുടെ മകനായ അതുലിന്റെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് ബിരിയാണി ചലഞ്ചിന്റെ ലക്ഷ്യം. ഒരു ബിരിയാണി വാങ്ങി സംരംഭത്തിന്റെ ഭാഗമാകുന്നതിലൂടെ അതുലിനും കുടുംബത്തിനും പിന്തുണ നൽകാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് സംഘാടകർ.
സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ പരമാവധി ആളുകളിലേക്ക് ചലഞ്ചിന്റെ സന്ദേശമെത്തിച്ച് കൂടുതൽ ബിരിയാണികൾ വാങ്ങി സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ബിരിയാണി ബുക്ക് ചെയ്യാൻ:8547707551,9744044097
സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഖില കേരള വടംവലി മത്സരം 18 ന്
കോട്ടയം: സി.ഐ.ടി.യുവിന്റെ 16-ാം സംസ്ഥാന സമ്മേളനം നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബർ 18ന് വടവാതൂരിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കും. സി.ഐ.ടി.യു. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ വി.എൻ. വാസവൻ മത്സരം ഉദ്ഘാടനം ചെയ്യും.
സൈബർ സുരക്ഷാ ബോധവൽക്കരണം: ജില്ലാ തല വോളണ്ടിയർ പരിശീലനം നടത്തി
ഇടുക്കി: സൈബർ സേഫ് കേരളം പദ്ധതിയുടെ ഭാഗമായി സൈബർ സുരക്ഷാ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി ജില്ലാ തല വോളണ്ടിയർ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 12ന് പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നടന്ന പരിപാടി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐപിഎസ് ഉദ്ഘാടനം ചെയ്തു.
സൈബർ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ തടയൽ, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പൊതുജന ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സന്ദേശം നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു മാനുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി സാം ജോസ് സ്വാഗതം ആശംസിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, പൈനാവ് ഡിവിഷൻ ബ്ലോക്ക് മെമ്പർ വിജി കണ്ണൻ, വാർഡ് മെമ്പർ അമ്മിണി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.
സൈബർ പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് സജീവ്, സബ് ഇൻസ്‌പെക്ടർ സാജു കുര്യൻ, സിവിൽ പോലീസ് ഓഫീസർമാരായ കിരൺ കുമാർ ടി.ആർ., പ്രത്യുഷ് എം. ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. പ്രൊഫസർ അൽഫോൻസാ ജോണി നന്ദി പറഞ്ഞു.
വിദ്യാർഥികൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, സൈബർ സുരക്ഷാ മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും സൈബർ സുരക്ഷാ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വോട്ടവകാശ സംരക്ഷണ പ്രക്ഷോഭത്തിന് പെൻഷൻകാരുടെ ഐക്യദാർഢ്യം
ഇടുക്കി: വോട്ടവകാശവും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ (കെ.എസ്.എസ്.പി.യു) നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി.
അറക്കുളത്ത് പ്രകടനത്തിനുശേഷം നടന്ന യോഗത്തിൽ കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു സംസാരിച്ചു. തൊടുപുഴയിൽ വൈസ് പ്രസിഡന്റുമാരായ വി.വി. ഫിലിപ്പ്, എം.എം. ഇമ്മാനുവൽ എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ വൈസ് പ്രസിഡന്റ് എൻ.എ. ജെയിംസും അടിമാലിയിൽ സംസ്ഥാന കൗൺസിൽ അംഗം ടി.എം. ഗോപാലകൃഷ്ണനും സംസാരിച്ചു.
രാജകുമാരിയിൽ ജോയിന്റ് സെക്രട്ടറി പി.കെ. സുകുമാരനും ദേവികുളത്ത് സംസ്ഥാന കൗൺസിൽ അംഗം കെ.കെ. സുകുമാരനും കരിമണ്ണൂരിൽ സംസ്ഥാന കൗൺസിൽ അംഗം എസ്. രാജീവും സംസാരിച്ചു.
മികച്ച വായനാനുഭവക്കുറിപ്പുകൾക്ക് സമ്മാനം; തീക്കോയിയിൽ ‘എഴുത്തുപെട്ടി’ വായനാപദ്ധതിക്ക് തുടക്കം
തീക്കോയി: കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ തീക്കോയി ദി പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി ‘എഴുത്തുപെട്ടി’ എന്ന പേരിൽ വായനാപദ്ധതിക്കും തുടക്കമിട്ടു.
പദ്ധതിയുടെ ഭാഗമായി തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിൽ ആതിരയും ഹൈസ്കൂൾ വിഭാഗത്തിൽ അൽക്ക മരിയ സന്തോഷും യുപി വിഭാഗത്തിൽ ഡിയോണ ജോ പോൾസണും മികച്ച വായനാനുഭവക്കുറിപ്പുകൾക്കുള്ള ക്യാഷ് അവാർഡിന് അർഹരായി.
വിദ്യാർഥികൾ വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ എല്ലാ മാസവും സ്കൂളിലെ എഴുത്തുപെട്ടിയിൽ നിക്ഷേപിക്കണം. ഇതിൽനിന്ന് മികച്ച കുറിപ്പ് തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് സ്കൂൾ അധികൃതർ ക്യാഷ് അവാർഡ് നൽകും. കുട്ടികളിൽ വായനയോടുള്ള താൽപര്യം വളർത്തുന്നതിനും പുസ്തകങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം അറിയിച്ചു.
ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം; മുണ്ടക്കയം സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറിയില്ല
മുണ്ടക്കയം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ മുണ്ടക്കയത്ത് സബ് ട്രഷറിക്കായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ല. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 1.75 കോടി രൂപ ചെലവിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിനോടു ചേർന്നാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം നിർമിച്ചത്. ഫെബ്രുവരി 26നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.
രണ്ട് നിലകളിലായി 2700 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് പെൻഷൻകാർ ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ ദുരിതത്തിലാക്കുകയാണ്. നിലവിൽ കൂട്ടിക്കൽ റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സബ് ട്രഷറി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ പടികൾ കയറി ഓഫീസിലെത്തേണ്ടിവരുന്നത് പ്രായമായ പെൻഷൻകാർക്ക് വലിയ ബുദ്ധിമുട്ടാണ്. പടികളിൽനിന്ന് വീണ് പരിക്കേറ്റ സംഭവങ്ങളും തിരക്കേറിയ ഓഫീസ് മുറിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പുതിയ കെട്ടിടത്തിൽ വാട്ടർ കണക്ഷൻ ലഭ്യമാക്കാത്തതാണ് പ്രവർത്തനം ആരംഭിക്കുന്നതിന് പ്രധാന തടസമായി പറയുന്നത്. കണക്ഷൻ ലഭിക്കുന്നതിനായി കരാറുകാരൻ വാട്ടർ അതോറിറ്റിയിൽ ഏകദേശം 40,000 രൂപ അടയ്ക്കേണ്ടതുണ്ടെന്നാണ് വിവരം. തുക പിന്നീട് സർക്കാരിൽനിന്ന് ലഭിക്കുമെങ്കിലും പണം അടയ്ക്കാത്തതാണ് കണക്ഷൻ ലഭിക്കുന്നതിന് തടസമാകുന്നതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾ ആരോപിക്കുന്നു.
അതേസമയം, ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിന്റെ പരിസരം കാടുകയറിത്തുടങ്ങി. പ്രദേശം സാമൂഹ്യവിരുദ്ധർ മലമൂത്ര വിസർജനത്തിനായി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്നതിനായി നിർമിച്ച കെട്ടിടം അടിയന്തരമായി പ്രവർത്തനസജ്ജമാക്കണമെന്നാണ് ആവശ്യം. പുതിയ മന്ദിരത്തിലേക്ക് സബ് ട്രഷറിയുടെ പ്രവർത്തനം ഉടൻ മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പെൻഷനേഴ്സ് യൂണിയന്റെ തീരുമാനം.
ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം; മുണ്ടക്കയം സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറിയില്ല
മുണ്ടക്കയം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ മുണ്ടക്കയത്ത് സബ് ട്രഷറിക്കായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ല. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 1.75 കോടി രൂപ ചെലവിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിനോടു ചേർന്നാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം നിർമിച്ചത്. ഫെബ്രുവരി 26നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.
രണ്ട് നിലകളിലായി 2700 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് പെൻഷൻകാർ ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ ദുരിതത്തിലാക്കുകയാണ്. നിലവിൽ കൂട്ടിക്കൽ റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സബ് ട്രഷറി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ പടികൾ കയറി ഓഫീസിലെത്തേണ്ടിവരുന്നത് പ്രായമായ പെൻഷൻകാർക്ക് വലിയ ബുദ്ധിമുട്ടാണ്. പടികളിൽനിന്ന് വീണ് പരിക്കേറ്റ സംഭവങ്ങളും തിരക്കേറിയ ഓഫീസ് മുറിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പുതിയ കെട്ടിടത്തിൽ വാട്ടർ കണക്ഷൻ ലഭ്യമാക്കാത്തതാണ് പ്രവർത്തനം ആരംഭിക്കുന്നതിന് പ്രധാന തടസമായി പറയുന്നത്. കണക്ഷൻ ലഭിക്കുന്നതിനായി കരാറുകാരൻ വാട്ടർ അതോറിറ്റിയിൽ ഏകദേശം 40,000 രൂപ അടയ്ക്കേണ്ടതുണ്ടെന്നാണ് വിവരം. തുക പിന്നീട് സർക്കാരിൽനിന്ന് ലഭിക്കുമെങ്കിലും പണം അടയ്ക്കാത്തതാണ് കണക്ഷൻ ലഭിക്കുന്നതിന് തടസമാകുന്നതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾ ആരോപിക്കുന്നു.
അതേസമയം, ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിന്റെ പരിസരം കാടുകയറിത്തുടങ്ങി. പ്രദേശം സാമൂഹ്യവിരുദ്ധർ മലമൂത്ര വിസർജനത്തിനായി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്നതിനായി നിർമിച്ച കെട്ടിടം അടിയന്തരമായി പ്രവർത്തനസജ്ജമാക്കണമെന്നാണ് ആവശ്യം. പുതിയ മന്ദിരത്തിലേക്ക് സബ് ട്രഷറിയുടെ പ്രവർത്തനം ഉടൻ മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പെൻഷനേഴ്സ് യൂണിയന്റെ തീരുമാനം.
വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം; സംഘാടകസമിതി രൂപീകരിച്ചു
വൈക്കം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക വിഎച്ച്എസ്എസ് ഹാളിൽ നടന്ന യോഗം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി. ദീപ വിഷയാവതരണം നടത്തി.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളെ രക്ഷാധികാരികളായും വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായും ഉൾപ്പെടുത്തി. അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളെ കൺവീനർമാരാക്കി പതിനഞ്ചോളം സബ് കമ്മിറ്റികളും രൂപീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മായാത്മജൻ, വാർഡംഗം നിഷാ വി. നായർ, ബിആർസി കോ-ഓർഡിനേറ്റർ പി.ആർ. ശ്രീകുമാർ, തലയോലപ്പറമ്പ് എസ്എച്ച്ഒ എം.എസ്. മിഥുൻ, പ്രിൻസിപ്പൽ സജിനി സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ ജി. ശ്രീരഞ്ജിത്ത്, പബ്ലിസിറ്റി കൺവീനർ കെ.എം. ഷെമീർ എന്നിവർ പ്രസംഗിച്ചു.
ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണർ
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ (ഒ.പി. മാഥൂർ) എത്തുമ്പോൾ രാജസ്ഥാനിൽനിന്ന് കേരളത്തിന്റെ മുഴുവൻസമയ ഗവർണർ പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 2004ൽ ടി.എൻ. ചതുർവേദി കേരളത്തിൽ താൽക്കാലിക ഗവർണർ ചുമതല വഹിച്ചിരുന്നു. നിലവിൽ സിക്കിം ഗവർണറായിരുന്ന മാഥൂർ വിദ്യാഭ്യാസം, പ്രതിരോധം, തീർഥാടനം എന്നീ മേഖലകളിലെ ഇടപെടലുകളിലൂടെയാണ് ശ്രദ്ധേയനായത്.
1952 ജനുവരി രണ്ടിന് രാജസ്ഥാനിലെ പാലി ജില്ലയിൽ ബെഡാൽ ഗ്രാമത്തിലാണ് മാഥൂർ ജനിച്ചത്. ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബി.എ. ബിരുദം നേടി. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവായിരുന്ന ഭൈരോൺ സിങ് ഷെഖാവത്തിന്റെ മാർഗനിർദേശത്തിൽ സാമൂഹിക, സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ മാഥൂർ പിന്നീട് പാർട്ടിയുടെ സംസ്ഥാനതല നേതൃത്വത്തിലെത്തി. ബിജെപിയുടെ ഗുജറാത്ത് ഘടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
2016ൽ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി ബിജെപി അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 2024 ജൂലൈ 27നാണ് സിക്കിമിന്റെ ഗവർണറായി നിയമിതനായത്. സിക്കിമിൽ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിനൊപ്പം ഉന്നതവിദ്യാഭ്യാസം, നൈപുണ്യ വികസനം, വിദ്യാർഥി ഇടപെടൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
തീർഥാടന മേഖലയിലെ ഇടപെടലുകളും മാഥൂറിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച കൈലാസ് മാനസരോവർ യാത്രയുടെ ആദ്യ സംഘത്തെ 2025 ജൂണിൽ സിക്കിമിലെ നാഥു ലാ പാതയിലൂടെ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. അതിർത്തി മേഖലയിലെ സൈനികരുമായുള്ള ആശയവിനിമയത്തിനും അദ്ദേഹം പ്രാധാന്യം നൽകി. ദീപാവലി വേളയിൽ ഡോക്ക ലാ പാസിൽ വിന്യസിച്ചിരുന്ന കരസേനാംഗങ്ങൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടു.
സൈനിക ഉദ്യോഗസ്ഥരുമായി സംവദിക്കുകയും അതിർത്തി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്ത മാഥൂർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചാൻസലർ എന്ന നിലയിലും പ്രവർത്തിച്ചു. സർവകലാശാലകളിലെ ബിരുദദാന ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണം, വിദ്യാർഥികളുടെ പങ്കാളിത്തം, ഹിമാലയൻ മേഖലയിലെ നൈപുണ്യ വികസനം എന്നിവയ്ക്കും ഊന്നൽ നൽകി.
കേരളത്തിലെത്തുന്ന മാഥൂറിന് വിദ്യാഭ്യാസം, പ്രതിരോധം, തീർഥാടനം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ വിവിധ സാധ്യതകളുണ്ട്. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിലുള്ള ചുമതലകൾക്കൊപ്പം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ പുതിയ ദൗത്യത്തിൽ ശ്രദ്ധേയമാകും.
കട്ടപ്പന വൈഎംസിഎയുടെ ഫാഷൻ ഡിസൈൻ പദ്ധതി; യോഗം ചേർന്നു
കട്ടപ്പന: താങ്ക്‌സ്‌ഗിവിങ്‌സ് ഡേയോടനുബന്ധിച്ച് കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ സഹകരണത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഫാഷൻ ഡിസൈൻ പ്രോജക്ട് യോഗത്തിൽ വിശദീകരിച്ചു. കട്ടപ്പന വൈഎംസിഎ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സൽജു ജോസഫ് അധ്യക്ഷത വഹിച്ചു.
വൈഎംസിഎ നാഷണൽ കമ്മിറ്റി അംഗം യു.സി. തോമസ് പ്രഭാഷണം നടത്തി. പതിനാറാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്റെ പശ്ചാത്തലവും ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോർജ് വില്യംസ് യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ച് വൈഎംസിഎയ്ക്ക് തുടക്കമിടാനുണ്ടായ സാഹചര്യവും അദ്ദേഹം അനുസ്മരിച്ചു.
ഇടുക്കി സബ് റീജിയണൽ ചെയർമാൻ സനു വർഗീസ് ജന്മദിന കേക്ക് മുറിക്കൽ നിർവഹിച്ചു. കട്ടപ്പന സെന്റ് ജോൺസ് സിഎസ്ഐ ചർച്ച് വികാരി റവ. സതീഷ് വിൽസൺ സമർപ്പണ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.പ്രോഗ്രാം കൺവീനർ ജോർജുകുട്ടി പൗലോസ്, ഇടുക്കി സബ് റീജിയൺ ജനറൽ കൺവീനർ കെ.ജെ. ജോസഫ്, വനിതാ ഫോറം അഡ്‌ഹോക് കമ്മിറ്റി അംഗം അജി ഫിലിപ്പ്, സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറർ ടി.എ. സണ്ണി എന്നിവർ ആശംസകൾ നേർന്നു. രജിറ്റ് ജോർജ്, ലാൽ പീറ്റർ, പി.ജി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ ക്ഷണിക്കുന്നു
കട്ടപ്പന: കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് വിദ്യാർഥികളിൽനിന്ന് എൻട്രികൾ ക്ഷണിച്ചു.
കട്ടപ്പന ഉപജില്ലയിലെ ഒന്നു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. കലോത്സവത്തിന്റെ വിവിധ പ്രതീകങ്ങൾ ഉൾക്കൊള്ളിച്ചായിരിക്കണം ലോഗോ തയ്യാറാക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡും മെമന്റോയും സമ്മാനമായി ലഭിക്കും. തയ്യാറാക്കിയ ലോഗോ ഒക്ടോബർ 14-ന് വൈകിട്ട് അഞ്ചിനു മുമ്പായി താഴെ നൽകിയിരിക്കുന്ന വാട്‌സ്ആപ്പ് നമ്പറുകളിൽ അയയ്ക്കണം.
വാട്‌സ്ആപ്പ് നമ്പറുകൾ: 📱 9961055236 📱 7012871431
സെൻസസ് 2027: ജില്ലാതല പരിശീലനത്തിന് തുടക്കമായി
കോട്ടയം: ഇന്ത്യ സെൻസസ് 2027ന്റെ രണ്ടാംഘട്ട വിവരശേഖരണത്തിനു മുന്നോടിയായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്യോഗസ്ഥർ, ചാർജ് ഓഫീസർമാർ, അഡീഷണൽ ചാർജ് ഓഫീസർമാർ എന്നിവർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലനത്തിൽ സെൻസസ് ഡയറക്ടറേറ്റിലെ പരിശീലകരാണ് നേതൃത്വം നൽകുന്നത്.
പരിശീലനത്തിന്റെ രണ്ടാം ബാച്ച് ഒക്ടോബർ 14ന് ആരംഭിക്കും.
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന സെൻസസിന്റെ രണ്ടാംഘട്ടത്തിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനായി 40 ചോദ്യങ്ങളും അനുബന്ധ ഉപചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇടുക്കിയിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന് തുടക്കമായി; ജില്ലയിൽ ഒരാഴ്ച നീളുന്ന ബോധവൽക്കരണ പരിപാടികൾ
ഇടുക്കി: മനസ്സിനെ ചെറുപ്പവും പ്രസന്നവുമായി നിലനിർത്താൻ കഴിയുന്നത് ശാരീരിക ആരോഗ്യത്തെയും ജീവിതത്തിന്റെ ഗുണനിലവാരത്തെയും മെച്ചപ്പെടുത്തുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
“മനസ്സ് എത്രത്തോളം ചെറുപ്പമാകുന്നുവോ അത്രത്തോളം ശരീരം നമ്മോട് സഹകരിക്കും” എന്ന സന്ദേശവും അവർ പങ്കുവച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ കെ.ആർ. വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശരത്ത് ജി. റാവുവിന്റെ നേതൃത്വത്തിൽ ദിനാചരണത്തിന്റെ തീം പ്രകാശനം നിർവഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ് ദിനാചരണ സന്ദേശം നൽകി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. രഞ്ജിനി വി. സ്വാഗതം ആശംസിച്ചു.
അനുഭവങ്ങൾ കേൾക്കാം, തെറ്റിദ്ധാരണകൾ മാറ്റാം
“ജീവിതാനുഭവങ്ങൾ കേൾക്കാം: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റങ്ങൾ” എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ അനുഭവങ്ങൾ കേൾക്കുക, അവരുടെ വികാരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുക, സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുക എന്നിവയ്ക്കാണ് പ്രമേയം പ്രാധാന്യം നൽകുന്നത്.
ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായി. മാനസികാരോഗ്യ ബോധവൽക്കരണ പോസ്റ്ററും പ്രദർശിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ സൈക്യാട്രിസ്റ്റ് ഡോ. ബബിൻ ജെ. തുറക്കൽ ഔദ്യോഗിക സേവനാനുഭവങ്ങൾ പങ്കുവച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡിപിൻ ജോസഫിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി ബോധവൽക്കരണ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ഇടുക്കി മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. രാംകുമാർ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു മാനുവൽ, ടെക്നിക്കൽ അസിസ്റ്റന്റ് ഷിജു ടി.കെ., ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായി വി.ആർ., വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിബി തോമസ്, ആരോഗ്യകേരളം ജൂനിയർ കൺസൾട്ടന്റ് ജിജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ഒരാഴ്ച നീളുന്ന ബോധവൽക്കരണ ക്യാമ്പയിൻ
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ച നീളുന്ന മാനസികാരോഗ്യ ബോധവൽക്കരണ പരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽ മാനസികാരോഗ്യ അവബോധം വർധിപ്പിക്കുക, മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കുറയ്ക്കുക, ആവശ്യമായ സമയത്ത് സഹായം തേടാനുള്ള മനോഭാവം വളർത്തുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. രഞ്ജിനി വി.യുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർമാർ, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ, ആർ.ബി.എസ്.കെ. നഴ്സുമാർ, അഡോളസന്റ് സ്കൂൾ കൗൺസിലർമാർ എന്നിവർക്കായി ഓൺലൈൻ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യസ്ഥാപനങ്ങളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, എൻ.എച്ച്.എം. ജീവനക്കാർ, ജില്ലാ മാനസികാരോഗ്യ വിഭാഗം ജീവനക്കാർ, നഴ്സിങ് സ്കൂൾ വിദ്യാർത്ഥികൾ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ, ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പകൽവീട്ടിലെ അന്തേവാസികൾ, പൊതുജനങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മോട്ടോർ തൊഴിലാളി ക്ഷേമനിധി സേവനങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെ
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. ഗുണഭോക്താക്കൾക്ക് വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി KMTWWFB എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും അംശദായം അടയ്ക്കുന്നതുൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ ഇനി ക്ഷേമനിധി ബോർഡ് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ പ്രയോജനപ്പെടുത്താം.
വയോജനങ്ങളെ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവ്; 50,000 രൂപ പിഴയും
തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കർശന ശിക്ഷാനടപടികൾ ഉൾപ്പെടുത്തിയ നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. വയോജനങ്ങളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, സംരക്ഷണം നൽകാതെ ഉപേക്ഷിക്കുക തുടങ്ങിയ പ്രവൃത്തികൾക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് തീരുമാനം.
പ്രധാന വ്യവസ്ഥകൾ
കർശന ശിക്ഷ: മുതിർന്ന പൗരന്മാരെ ഉപദ്രവിക്കുക, വീടുകളിൽനിന്ന് ഇറക്കിവിടുക, ആവശ്യമായ സംരക്ഷണം നൽകാതിരിക്കുക തുടങ്ങിയ പ്രവൃത്തികൾക്ക് കർശന ശിക്ഷ ഉറപ്പാക്കും.
സ്വത്ത് കൈമാറ്റം റദ്ദാക്കാം: വയോജനങ്ങളുടെ സ്വത്ത് കൈപ്പറ്റിയശേഷം അവരെ സംരക്ഷിക്കാതിരുന്നാൽ സ്വത്ത് കൈമാറ്റം റദ്ദാക്കുന്നതിനായി വയോജന ട്രൈബ്യൂണലിനെ സമീപിക്കാനുള്ള വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും വ്യാജരേഖകൾ ഉപയോഗിച്ചും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
പോലീസ് സ്റ്റേഷനുകളിൽ നോഡൽ ഓഫീസർമാർ: വയോജനങ്ങളുടെ പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും സബ് ഇൻസ്പെക്ടർ റാങ്കിലുള്ള നോഡൽ ഓഫീസർമാരെ നിയോഗിക്കാനും നിർദേശമുണ്ട്.
പ്രതിമാസ സംരക്ഷണത്തുക: മാതാപിതാക്കൾക്ക് മക്കളോ നിയമപരമായി ഉത്തരവാദപ്പെട്ടവരോ നൽകേണ്ട സംരക്ഷണത്തുക മുടക്കിയാൽ നിയമനടപടികൾ സ്വീകരിക്കുന്നതിനും വ്യവസ്ഥകളുണ്ടാകും.
കമ്മ്യൂണിറ്റി പിന്തുണ: വയോജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനായി വിവരശേഖരണം നടത്തുകയും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരുടെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെയും സഹായത്തോടെ പരിചരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യും.
കേരളത്തിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യം.
പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കണം: സിറിയക് തോമസ് എംഎൽഎ
പീരുമേട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ പൗരാണിക ക്ഷേത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി ശബരിമല തീർഥാടകരുടെ ഇടത്താവളമായി പ്രഖ്യാപിക്കണമെന്ന് പീരുമേട് എംഎൽഎ സിറിയക് തോമസ് നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് അയ്യപ്പഭക്തർ കടന്നുപോകുന്ന പാതയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ തീർഥാടകർക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രാഥമിക കർമങ്ങൾ നിർവഹിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. ക്ഷേത്രത്തിന് സമീപത്തെ അഴുതയാർ ശുചീകരിച്ച് ശബരിമലയിലേക്ക് പോകുന്ന ഭക്തർക്ക് ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തണം.
നിരവധി വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രത്തിൽ മൂന്ന് ഏക്കർ സ്ഥലത്ത് വിരിവയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം കല്യാണമണ്ഡപം, ഷോപ്പിങ് കോംപ്ലക്സ് തുടങ്ങിയവ സ്ഥാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മഴക്കാലത്ത് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന മലിനജലം തടയുന്നതിനുള്ള അടിയന്തര നടപടികളും സ്വീകരിക്കണം.
സബ്മിഷനോട് പ്രതികരിച്ച ദേവസ്വം മന്ത്രി കെ. മുരളീധരൻ, എംഎൽഎ ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. തീർഥാടനകാലം അടുത്തെത്തിയ സാഹചര്യത്തിൽ അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിനായി താൽക്കാലിക സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. മറ്റ് ആവശ്യങ്ങൾ നടപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേത്രത്തെ പൗരാണിക ക്ഷേത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി ശബരിമല തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഇടത്താവളമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ അവസരം ലഭിച്ചത് ഈശ്വരാനുഗ്രഹമായി കാണുന്നുവെന്ന് സിറിയക് തോമസ് എംഎൽഎ പറഞ്ഞു.
റോമിലെ ആഗോള സംഗമത്തിന് മുന്നോടിയായി കത്തോലിക്കാ കോൺഗ്രസിന്റെ പതാക പ്രയാണത്തിന് കോട്ടയം അതിരൂപതയിൽ സ്വീകരണം
കോട്ടയം: കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ റോമിൽ നടക്കുന്ന ആഗോള സംഗമത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന പതാക പ്രയാണത്തിനും ഒപ്പുശേഖരണ കാമ്പയിനും കോട്ടയം അതിരൂപതയിൽ സ്വീകരണം നൽകി. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ പതാക കേരളത്തിലെ വിവിധ രൂപതകളിലൂടെ പ്രയാണം പൂർത്തിയാക്കിയാണ് കോട്ടയം അതിരൂപതാ ആസ്ഥാനത്തെത്തിയത്.
അതിരൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എകെസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരിൽനിന്ന് ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പതാക ഏറ്റുവാങ്ങി. തുടർന്ന് കെസിസി കോട്ടയം അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പേടത്തുമലയിലിന് പതാക കൈമാറി.
സിഗ്നേച്ചർ കാമ്പയിന്റെ ഉദ്ഘാടനം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ആദ്യ ഒപ്പ് രേഖപ്പെടുത്തി നിർവഹിച്ചു. തുടർന്ന് അതിരൂപതയിലെ വിവിധ പ്രതിനിധികളും കാമ്പയിന്റെ ഭാഗമായി ഒപ്പുകൾ രേഖപ്പെടുത്തി.
പതാക പ്രയാണ സ്വീകരണ സമ്മേളനത്തിൽ സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് ആദോപ്പള്ളി, ഫാ. ഏബ്രഹാം പറമ്പേട്ട്, കെസിസി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, എകെസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, എഐസിയു സെക്രട്ടറി ബിനു ചെങ്ങളം, ബിനോയ് ഇടയാടി, തോമസ് പീടികയിൽ, ജോസ്മോൻ പുഴക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
കത്തോലിക്കാ കോൺഗ്രസിന്റെ 109 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ ആഗോള സംഗമം സംഘടിപ്പിക്കുന്നത്. ഈ മാസം 20 മുതൽ നടക്കുന്ന സംഗമത്തിന്റെ മുന്നോടിയായാണ് പതാക പ്രയാണവും സിഗ്നേച്ചർ കാമ്പയിനും സംഘടിപ്പിക്കുന്നത്.
ലഹരിക്കെതിരേ ജെസിഐയുടെ നേതൃത്വത്തില്‍ മാരത്തണ്‍
കോട്ടയം: ലഹരിക്കെതിരേ ജെസിഐയുടെ നേതൃത്വത്തില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. മണിപ്പുഴ ലുലു മാളില്‍നിന്നാരംഭിച്ച മാരത്തണില്‍ വിവിധ പ്രായവിഭാഗങ്ങളിലുള്ളവർ പങ്കെടുത്തു. തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ കാമ്പയിനിന്റെ സന്ദേശം പ്രചരിപ്പിക്കുക, യുവാക്കളെ ലഹരിയില്‍നിന്നകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്കും കായികപ്രവർത്തനങ്ങളിലേക്കും നയിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.
ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, മുൻ മന്ത്രി വി. എൻ. വാസവൻ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, കോട്ടയം നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ, ജെസിഐ ദേശീയ അധ്യക്ഷൻ എസ്. രവിശങ്കർ തുടങ്ങിയവർ ഫ്ലാഗ് ഓഫില്‍ പങ്കെടുത്തു.
സേവാ സങ്കൽപ് അഭിയാൻ; കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോ ശുചീകരിച്ചു
കട്ടപ്പന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ശുചീകരണ പരിപാടി നടത്തി. ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസുകൾ വൃത്തിയാക്കിയാണ് പ്രവർത്തകർ സേവനപ്രവർത്തനത്തിൽ പങ്കാളികളായത്.
ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ. കുമാർ മുഖ്യപ്രഭാഷണം നടത്തി.
കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ജിമ്മിച്ചൻ ജോസഫ്, ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ എന്നിവർ പ്രസംഗിച്ചു. ബോണി വർഗീസ്, സുജിത് ഓമല്ലൂർ, കിഷോർ തോമസ് തുടങ്ങിയ നേതാക്കൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അടിമാലിയിൽ ഇന്ത്യൻ ഹോട്ടൽ അടിച്ചുതകർത്തു; പ്രതിഷേധവുമായി വ്യാപാരികൾ
അടിമാലി: ടൗണിൽ ദേശീയപാതയോരത്ത് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടൽ അജ്ഞാതസംഘം അടിച്ചുതകർത്തു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ വാട്ടർ ടാങ്ക്, വാട്ടർ ഫിൽറ്റർ, മൂന്ന് ബാത്ത്റൂമുകൾ എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങൾ തകർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സംഭവത്തിൽ പ്രതിഷേധവുമായി വ്യാപാരികളും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും രംഗത്തെത്തി.
ആക്രമണത്തിൽ പ്രതിഷേധിച്ച് അടിമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി ആവശ്യപ്പെട്ടു.
തൊടുപുഴ കെ.എസ്.ആർ.ടി.സി. ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ദുരിതമാകുന്നു; പരിഷ്കരണം ആവശ്യപ്പെട്ട് പരാതി
തൊടുപുഴ : കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ പുതുതായി ഏർപ്പെടുത്തിയ ട്രാഫിക് സിഗ്നൽ സംവിധാനം ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. സിഗ്നലിലെ സമയക്രമം പുനഃക്രമീകരിക്കണമെന്നും ജംഗ്ഷനിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകളും പൊതുപ്രവർത്തകരുമടക്കമുള്ളവർ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകി.
ഗാന്ധി സ്ക്വയർ മുതൽ മോർ ജംഗ്ഷൻ വരെയും അവിടെനിന്ന് മാരിയിൽ കലുങ്ക് പാലം വരെയും പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായാണ് പരാതി. രാവിലെയും വൈകിട്ടും സ്കൂൾ, ഓഫീസ് സമയങ്ങളിലാണ് തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും മറ്റ് വാഹനങ്ങളും ഒരേസമയം ജംഗ്ഷനിൽ കുടുങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ഗതാഗതക്കുരുക്കിനെ തുടർന്ന് സമയനഷ്ടം ഒഴിവാക്കാൻ ചില ബസുകൾ നഗരത്തിലൂടെ അമിതവേഗത്തിൽ സഞ്ചരിക്കുന്നതായും ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുട്ടം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഇല്ലാത്തതും പ്രശ്നം സങ്കീർണമാക്കുന്നു.
ഓടകളുടെ തകർന്ന സ്ലാബുകൾ, ബസ് സ്റ്റോപ്പുകളിലെ തിരക്ക്, ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, റോഡരികിലെ അനധികൃത പാർക്കിങ്, നടപ്പാതകളിലെ കൈയേറ്റങ്ങൾ എന്നിവയും ഗതാഗതതടസത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗങ്ങളിൽ വ്യാപാരികൾ, സ്വകാര്യ ബസ് ഉടമകൾ, കെ.എസ്.ആർ.ടി.സി. അധികൃതർ, ഓട്ടോ തൊഴിലാളി യൂണിയനുകൾ, സാമൂഹിക സംഘടനകൾ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ചർച്ച നടത്തി തീരുമാനങ്ങളെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിലെ സിഗ്നൽ സംവിധാനം അടിയന്തരമായി നിർത്തിവച്ച് ഗതാഗത സാഹചര്യം വിലയിരുത്തണമെന്നും ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്നുമാണ് ആവശ്യം.
സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമായതോടെ നേരത്തെ രണ്ട് പോലീസുകാർ വീതം ഡ്യൂട്ടി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ നാല് പോലീസുകാർ ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും പരാതിയുണ്ട്. വെയിലും മഴയും ഏൽക്കാതെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യമില്ലാത്തതും പോലീസുകാർ നേരിടുന്ന മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
വ്യൂ പോയിന്റുകൾ ശുചീകരിച്ച് ഉടുമ്പന്നൂർ ലയൺസ് ക്ലബ്
ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപ്പുകുന്ന് വ്യൂ പോയിന്റ്, മുറംകെട്ടിപ്പാറ വ്യൂ പോയിന്റ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്ത് ഇരു വിനോദസഞ്ചാര കേന്ദ്രങ്ങളും വൃത്തിയാക്കി.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് നാട്ടുകാരുടെ മികച്ച പിന്തുണ ലഭിച്ചു.
ക്ലബ് പ്രസിഡന്റ് ഷാജി കെ.എ., സെക്രട്ടറി കെ.പി. അനിൽകുമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്ലബ് അംഗങ്ങളായ തങ്കച്ചൻ കെ.ഡി., ബെന്നി ജോൺ, ജിൻസ് ജോർജ്, ഡെനിൽ ടോം, അലോഷ്യസ് പോൾ, ബേബി സേവ്യർ, ജിജോ എം. ജോർജ്, ജെയ്സൺ ജെയിംസ് എന്നിവർ പങ്കെടുത്തു.
പോക്സോ കേസിൽ 23കാരൻ അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാറൻകുടി സ്വദേശി നിശാന്ത് (23) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുമളി സർക്കിൾ ഇൻസ്പെക്ടർ ജെയിൻ ബി.യുടെ നിർദേശപ്രകാരം കുമളി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീനാഥ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, ജെയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടുക്കിയിൽനിന്ന് പ്രതിയെ പിടികൂടിയത്.
റവന്യു ജില്ലാ കായികമേള: സ്വാഗതസംഘം രൂപീകരിച്ചു
നെടുങ്കണ്ടം: റവന്യു ജില്ലാ കായികമേളയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. 14, 15, 16 തീയതികളിൽ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മേളയ്ക്ക് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളാണ് ആതിഥേയത്വം വഹിക്കുന്നത്. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ കായിക ഇനങ്ങളിൽ മാറ്റുരയ്ക്കും.
സ്വാഗതസംഘ രൂപീകരണയോഗത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് വട്ടമല അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.സി. ഗീത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെൻസി മാങ്കോട്ടിൽ, മേളയുടെ ജോയിന്റ് ജനറൽ കൺവീനറും സ്കൂൾ ഹെഡ്മാസ്റ്ററുമായ ജിൻസ് ജോസ്, നെടുങ്കണ്ടം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ മുല്ലയ്ക്കൽ, നെടുങ്കണ്ടം എസ്.എച്ച്.ഒ. ലിജോ പി. മാണി, സ്പോർട്സ് കോ-ഓർഡിനേറ്റർ കിഷോർ എന്നിവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ജിജോ മരങ്ങാട്ട്, മഞ്ജു പയസ്, മേഴ്സി സ്റ്റീഫൻ, റെജി, അഡ്വ. ജോമോൻ, പി.ടി.എ. പ്രസിഡന്റ് ഷിജു ഉള്ളുരുപ്പിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. കായികമേളയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനും വിവിധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി വിവിധ കമ്മിറ്റികൾക്കും രൂപം നൽകി.
ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്കൊരുങ്ങി ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാൻ: ശ്വാസകോശത്തിൽ കണ്ടെത്തിയ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പ അറിയിച്ചു. ഞായറാഴ്ച വത്തിക്കാനിൽ നടന്ന ത്രികാല പ്രാർഥനയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വിശ്വാസികളുമായി പങ്കുവെച്ചത്.
ശ്വാസകോശത്തിലെ മുഴ പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തിയതായും ഡോക്ടർമാരുടെ നിർദേശപ്രകാരം റോമിലെ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുമെന്നുമാണ് റിപ്പോർട്ട്. അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്നും തുടർന്ന് ഒരാഴ്ചത്തെ വിശ്രമം ആവശ്യമായി വരുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു.
ഈ ആദ്യഘട്ടത്തിൽ തന്നെ മുഴ കണ്ടെത്തി; പാപ്പയ്ക്കായി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യർഥനസാഹചര്യത്തിൽ തനിക്കായി പ്രത്യേകമായി പ്രാർഥിക്കണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് പാപ്പ അഭ്യർഥിച്ചു. ആത്മീയമായി പിന്തുണ നൽകുന്ന എല്ലാവർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.
ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതി മരിച്ചു
വണ്ടിപ്പെരിയാർ: ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടിപ്പെരിയാർ കക്കിക്കവല ത്രിച്ചിറ്റാറ്റിൽ വീട്ടിൽ ഷൈജുവിന്റെ ഭാര്യ സജീന കെ.എസ്. (43) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. എച്ച്.പി.സി.യിൽ തൊഴിലുറപ്പ് മേറ്റായി ജോലി കഴിഞ്ഞ് ധർമാവേലി–വണ്ടിപ്പെരിയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സജീന. കക്കിക്കവലയിൽ ഇറങ്ങുന്നതിനായി സീറ്റിൽനിന്ന് എഴുന്നേറ്റപ്പോൾ സീറ്റ് കമ്പിയിൽ പിടിത്തം ലഭിക്കാതെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കൾ: സനൂജ, അനൂജ.
വണ്ടിപ്പെരിയാറിൽ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ 57-ാം മൈലിന് സമീപം ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
കോട്ടയത്തുനിന്ന് റബ്ബർ കയറ്റി തമിഴ്നാട്ടിലെ പെരമ്പലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി തലകീഴായി മറിയുകയായിരുന്നു.
ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
കോട്ടയത്ത് ‘വിഷ്വൽ ജേർണി’ വാട്ടർ കളർ ചിത്രപ്രദർശനം ആരംഭിച്ചു
കോട്ടയം: കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ലളിതകലാ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിക്കുന്ന ‘വിഷ്വൽ ജേർണി’ വാട്ടർ കളർ ചിത്രപ്രദർശനം കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ എം.വി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ടി.ആർ. ഉദയകുമാർ, സെക്രട്ടറി എൻ.കെ. ഷിബു, ജേർണലിസ്റ്റ് രവിവർമ്മ തമ്പുരാൻ, ആർട്ടിസ്റ്റുമാരായ ഡി.സി. അശോകൻ, മിനി ശർമ്മ, ബേബി മണ്ണത്തൂർ, ഗ്രേസി ഫിലിപ്പ് എന്നിവർ സംസാരിച്ചു.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ 15 മുതൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്
വോട്ടർപട്ടികയിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനവ്യാപകമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് നടത്തും. ഒക്ടോബർ 15 മുതൽ 31 വരെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. ജില്ലാ കളക്ടർമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നിയമപ്രകാരമുള്ള ഫോം 6 മാത്രം സമർപ്പിച്ചാൽ മതിയാകും. സിറ്റിസൺ സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോയും പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. ആധാർ രേഖയായി നൽകുന്നവർ ജനനത്തീയതി തെളിയിക്കുന്ന മറ്റൊരു രേഖയും ഹാജരാക്കണം. അപേക്ഷകളുടെ തുടർപരിശോധനയ്ക്കായി ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തും.
2025 ജനുവരി ഒന്നിന് നിലവിൽ വന്ന വോട്ടർപട്ടികയും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിലവിലുണ്ടായിരുന്ന പട്ടികയും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ തിരികെ ലഭിക്കാത്ത അപേക്ഷകളിൽ എത്രയെണ്ണം തിരഞ്ഞെടുപ്പിനുശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും പരിശോധിക്കും.
യുവവോട്ടാക്കൾക്കിടയിൽ തിരഞ്ഞെടുപ്പ് അവബോധം വർധിപ്പിക്കുന്നതിനായി കോളേജുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ‘ക്യാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ‘സ്റ്റെപ്പ് ഫോർവേഡ്, ഗെറ്റ് കൗണ്ടഡ്’ എന്ന ടാഗ്‌ലൈനോടെ നവംബർ രണ്ടിന് ആരംഭിക്കുന്ന പരിപാടി ഒരാഴ്ച നീണ്ടുനിൽക്കും. ഇലക്ടറൽ ലിറ്ററസി ക്ലബുകൾ വഴി കൂടുതൽ വിദ്യാർഥികളെ തിരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും നടപടിയെടുക്കും.
ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യം; തൊടുപുഴയിൽ പ്രതിഷേധ സംഗമം
തൊടുപുഴ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി. ഡോ. വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്.ഐ.ആർ (പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം) നടപടികൾ നിർത്തിവയ്ക്കുക, വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ അവകാശം പുനഃസ്ഥാപിക്കുക, ബാലറ്റ് പേപ്പർ സമ്പ്രദായം വീണ്ടും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സംഗമം ഉന്നയിച്ചു.
ടി.ജെ. പീറ്റർ അധ്യക്ഷത വഹിച്ചു. എൻ. വിനോദ് കുമാർ, മാത്യു വർഗീസ്, പ്രൊഫ. ജോയി മൈക്കിൾ, ജോസ് ചുവപ്പുങ്കൽ, കൃഷ്ണൻ കണിയാമ്പുറം, എസ്.ജി. സുദർശൻ, സിബി സി. മാത്യു, പി.ഐ. ജോണി, ഇ.എൻ. ചന്ദ്രബോസ്, ജയിംസ് കോലാനി, നിഷ ജിമ്മി, കെ.എൽ. ഈപ്പച്ചൻ, ബേബി വടക്കേകര എന്നിവർ സംസാരിച്ചു.
യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്തൽ; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
യു.പി.ഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് എം.ഡി.ആർ (Merchant Discount Rate) ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതിന്റെ ഭാഗമായി ഒക്ടോബർ 13ന് സംസ്ഥാനത്തെ സമിതിയുടെ 4,000 യൂണിറ്റുകളിലും പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു.
ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായ സാഹചര്യത്തിൽ യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് സമിതിയുടെ നിലപാട്. ചെറുകിട, ഇടത്തരം വ്യാപാരികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും നിലവിലുള്ള സൗജന്യ യു.പി.ഐ ഇടപാട് സംവിധാനം തുടരണമെന്നും സമിതി ആവശ്യപ്പെട്ടു.
ദൈനംദിന വ്യാപാരത്തിൽ ചെറുകിട കച്ചവടക്കാർ ഉൾപ്പെടെ വലിയൊരു വിഭാഗം യു.പി.ഐ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്തുന്നത് പ്രവർത്തനച്ചെലവ് വർധിപ്പിക്കുകയും ലാഭത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ഓൺലൈൻ വ്യാപാരത്തിന്റെ വളർച്ചയുമായി മത്സരിക്കാൻ പ്രയാസപ്പെടുന്ന ചെറുകിട വ്യാപാരികൾക്ക് അധിക ബാധ്യതയുണ്ടാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും സമിതി വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 15ന് ലോക്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിന് വ്യാപാരികൾ മാർച്ചിൽ പങ്കെടുക്കുമെന്ന് രാജു അപ്സര അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 29 വർഷം കഠിനതടവും 85,000 രൂപ പിഴയും
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അഭിജിത്ത് (23) ആണ് ശിക്ഷിക്കപ്പെട്ടത്.
കട്ടപ്പന പോക്സോ കോടതി ജഡ്ജി ബിൽകുൽ ജി. ആർ. ആണ് ശിക്ഷ വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ സുധീർ കെ. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരായ ആതിര എം. ജി., ആശാമോൾ എം. ആർ., ദീപ വി. ആർ., ദൂരെ രാജ് പി., അഭിലാഷ് മോൻ പി. ഡി. എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.
എസ്.ഐ.ആർ : അയർക്കുന്നത്ത് സിപിഐയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി
അയർക്കുന്നം: എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച ഇടത് നേതാക്കളെയും വിദ്യാർഥികളെയും ഡൽഹി പൊലീസ്, കേന്ദ്രസേന എന്നിവർ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയർക്കുന്നത്ത് പ്രതിഷേധ മാർച്ചും യോഗവും നടത്തി. സമരത്തിൽ പങ്കെടുത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പരിപാടി.
സിപിഐ അയർക്കുന്നം ലോക്കൽ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി അയർക്കുന്നം കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല് ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ കൗൺസിൽ അംഗം ടി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ടി. അനിൽകുമാർ, കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, സിപിഐ അയർക്കുന്നം ലോക്കൽ സെക്രട്ടറി ബാജി കൊടുവത്ത് എന്നിവർ സംസാരിച്ചു.
നത്തുകല്ലിന് സമീപം വാഹനാപകടം
കട്ടപ്പന: നത്തുകല്ലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റു.
ഉപ്പുകണ്ടം ഭാഗത്തുനിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിച്ചശേഷം റോഡരികിലേക്ക് മറിയുകയായിരുന്നു.
കാറിൽ നെടുങ്കണ്ടം സ്വദേശികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും അന്തരീക്ഷ വ്യതിയാനങ്ങളുടെ സ്വാധീനത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ഉച്ചയ്ക്കുശേഷവും രാത്രിയിലുമാണ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കണം.
തപാൽ സേവനങ്ങൾ നേരിട്ടറിഞ്ഞ് പുതിയ തലമുറ
പച്ചടി: ലോക തപാൽ ദിനത്തോടനുബന്ധിച്ച് തപാൽ ഓഫീസിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി പച്ചടി ശ്രീനാരായണ എൽ.പി. സ്കൂൾ. ഇതിന്റെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും പച്ചടി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പോസ്റ്റ്മാസ്റ്ററുമായി സംവദിച്ചു.
തപാൽ ഓഫീസിന്റെ പ്രവർത്തനരീതി, ലഭ്യമായ വിവിധ സേവനങ്ങൾ, പഴയകാലത്തെയും നിലവിലെയും തപാൽ സേവനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്നിവ കുട്ടികൾ നേരിട്ട് മനസ്സിലാക്കി. ചടങ്ങിൽ തപാൽ ജീവനക്കാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
തുടർന്ന് പച്ചടി പോസ്റ്റ്മാസ്റ്റർ അനന്തു വിദ്യാർഥികളുമായി സംവദിക്കുകയും തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു, ദിനാചരണങ്ങളുടെ ചുമതലയുള്ള ആശാലക്ഷ്മി, അലൻ വർഗീസ് തുടങ്ങിയ അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. തപാൽ സേവനങ്ങളെക്കുറിച്ച് പ്രായോഗിക അറിവ് നേടാൻ സന്ദർശനം കുട്ടികൾക്ക് സഹായകമായി.
തപാൽ ദിനം ആഘോഷമാക്കി സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ
ഏഴല്ലൂർ: സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ തപാൽ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. തപാൽ ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഏഴല്ലൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കി.
ആഘോഷത്തിന്റെ ഭാഗമായി അധ്യാപകർ കുട്ടികൾക്ക് കത്തുകൾ എഴുതുകയും കുട്ടികൾക്ക് ലഭിച്ച കത്തുകളുമായി പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും ചെയ്തു. പോസ്റ്റ്മാസ്റ്റർ തസ്തികയിൽനിന്ന് വിരമിച്ച ലൂസി സാം, പി.സി. ശിവരാമൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു.
പോസ്റ്റ് ഓഫീസിൽ സേവനമനുഷ്ഠിക്കുന്ന ലിസാ ജോസഫ്, ആര്യ ദാസ്, ജയലക്ഷ്മി എന്നിവർ തപാൽ വകുപ്പിന്റെ പ്രവർത്തനരീതികളെക്കുറിച്ചും ഡിജിറ്റൽ കാലഘട്ടത്തിൽ തപാൽ സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസുകൾ നയിച്ചു. വാർഡ് മെമ്പർ ശാലിനി എരപ്പനാൽ ചടങ്ങിൽ മുഖ്യാതിഥിയായി.
സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർഥികളും പരിപാടികൾക്ക് നേതൃത്വം നൽകി. തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാനും തപാൽ സേവനങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനും അവസരം ലഭിച്ചത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.
വണ്ടൻമേട് ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം; താൽക്കാലിക പൂജാരി അറസ്റ്റിൽ
വണ്ടൻമേട്: പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽനിന്ന് പത്തു ലക്ഷം രൂപയോളം വിലവരുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ താൽക്കാലിക പൂജാരി അറസ്റ്റിൽ. കൊല്ലം ഏഴുകോൺ നെടുവത്തൂർ അമ്പലത്തുംകാല സ്വദേശി കെ.യു. മിഥുനെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ജനുവരിയിലാണ് ക്ഷേത്രത്തിലെ ഓഫീസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ മോഷണം പോയത്. ഫെബ്രുവരി 16-ന് അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ക്ഷേത്രഭരണസമിതി അറിഞ്ഞത്. താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് ആഭരണങ്ങൾ എടുത്തശേഷം പഴയതുപോലെ അടച്ചുവെച്ച നിലയിലായിരുന്നു.
അന്നത്തെ ക്ഷേത്രസെക്രട്ടറി സുരേന്ദ്രൻ നായർ മാടപ്പാട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ജനുവരി ആറു മുതൽ 18 വരെ ക്ഷേത്രത്തിൽ താൽക്കാലിക പൂജാരിയായി ജോലി ചെയ്തിരുന്ന മിഥുനാണ് മോഷണം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം വിവിധ സ്വർണക്കടകളിൽ വിറ്റതായും ബാക്കി സ്വർണം ഉപയോഗിച്ച് മറ്റു ആഭരണങ്ങൾ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.അലമാര താക്കോൽ ഉപയോഗിച്ച് തുറന്നാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതെന്നതിനാൽ സെക്രട്ടറിയുടെ അറിവില്ലാതെ സ്വർണം നഷ്ടപ്പെടില്ലെന്ന നിലപാടിലായിരുന്നു ഭരണസമിതിയിലെ ചില അംഗങ്ങൾ. ഇതേത്തുടർന്ന് ആരോപണങ്ങൾ നേരിട്ട സുരേന്ദ്രൻ നായർ സ്വന്തം കൃഷിയിടം വിറ്റ് ക്ഷേത്രത്തിലേക്ക് സ്വർണം വാങ്ങി നൽകുകയായിരുന്നു.
യഥാർഥ പ്രതി പിടിയിലായതോടെ മാസങ്ങളായി നേരിട്ട മാനസിക വിഷമത്തിൽനിന്ന് ആശ്വാസം ലഭിച്ചിരിക്കുകയാണ് മുൻ സെക്രട്ടറിക്ക്. താൻ വാങ്ങി നൽകിയ സ്വർണം തിരികെ നൽകാൻ ക്ഷേത്രഭരണസമിതി തയ്യാറാകുമെന്നാണ് സുരേന്ദ്രൻ നായരുടെ പ്രതീക്ഷ.അറസ്റ്റിലായ മിഥുനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സർക്കാർ ഓഫിസുകളിൽ ഫയൽ അദാലത്ത്; ‘ജനസ്പർശം’ ഒക്ടോബർ 15 മുതൽ
സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി ‘ജനസ്പർശം’ എന്ന പേരിൽ സമഗ്ര ഫയൽ അദാലത്ത് സംഘടിപ്പിക്കും. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയാണ് അദാലത്ത്. ഫയലുകൾ തീർപ്പാക്കുന്നതിനൊപ്പം കാലതാമസത്തിന്റെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സർക്കാരിന്റെ 100 ദിന കർമപദ്ധതികളിൽ 96.5 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആകെ 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തിയായി. ശേഷിക്കുന്ന 20 പദ്ധതികളും 90 ശതമാനത്തിലധികം പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
വിവിധ വകുപ്പുകളിൽ ലക്ഷക്കണക്കിന് ഇ-ഫയലുകളും നിരവധി ഭൗതിക ഫയലുകളും തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഫയലുകൾ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങൾ പരിശോധിച്ച് ഭരണസംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരേ വിഷയവുമായി ബന്ധപ്പെട്ട ഫയലുകൾ വിവിധ വകുപ്പുകളിലേക്ക് ആവർത്തിച്ച് കൈമാറുന്നത് ഒഴിവാക്കും. നയപരമായ തീരുമാനങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിൽ അണ്ടർ സെക്രട്ടറി തലത്തിൽത്തന്നെ വേഗത്തിൽ തീരുമാനമെടുക്കുന്നതിനുള്ള സംവിധാനവും പരിഗണനയിലുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുള്ള കാലതാമസം ഒഴിവാക്കാൻ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങൾ ചേർന്ന് തടസ്സങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാരിന്റെ 100 ദിന കർമപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒരുക്കിയ ഡിജിറ്റൽ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങൾ പരിശോധിക്കാം. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ആയുഷ്, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
വനത്തിന്റെ കോർ സോണിൽ സംരക്ഷണവേലി വേണം; വന്യമൃഗങ്ങളെ വനത്തിനുള്ളിൽത്തന്നെ സംരക്ഷിക്കണം: ഇൻഫാം
കാഞ്ഞിരപ്പള്ളി: വന്യമൃഗങ്ങൾക്ക് സ്വാഭാവികമായി ജീവിക്കാനുള്ള വിശാലമായ ഇടവും ആവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. വനത്തിന്റെ കോർ സോണിനു ചുറ്റും കുറ്റമറ്റ സംരക്ഷണവേലി ഒരുക്കി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫാം ജില്ലാ എക്സിക്യൂട്ടീവ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർ സോൺ, ബഫർ സോൺ, ട്രാൻസിഷൻ സോൺ എന്നിങ്ങനെ വനത്തെ പ്രധാനമായും മൂന്ന് മേഖലകളായി തിരിച്ചാണ് സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. വനത്തിന്റെ ഉൾഭാഗമാണ് കോർ സോൺ. ഇതിനു ചുറ്റുമുള്ള പ്രദേശമാണ് ബഫർ സോൺ. വനത്തിന്റെ പുറം അതിർത്തിയോട് ചേർന്ന മേഖലയാണ് ട്രാൻസിഷൻ സോൺ.
വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി വനംവകുപ്പ് ഒരുക്കിയിട്ടുള്ള സൗരവേലികൾ, സുരക്ഷാവേലികൾ, കിടങ്ങുകൾ, നിരീക്ഷണ സംവിധാനങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ അപര്യാപ്തമാണെന്ന് ഫാ. തോമസ് മറ്റമുണ്ടയിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കോർ സോണിനു ചുറ്റും സമഗ്രമായ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കണം. വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽത്തന്നെ ആവശ്യമായ ഭക്ഷണവും വെള്ളവും സ്വൈരവിഹാരത്തിനുള്ള ആവാസവ്യവസ്ഥയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വനത്തിന്റെ പുറം അതിർത്തികളിൽ ഒരുക്കുന്ന വേലികൾ മനുഷ്യരുടെ സുരക്ഷയ്ക്കും കൃഷിയിടങ്ങളുടെ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കണം. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുടെ ജീവനും ജീവിതസമാധാനവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടതുപോലെ മനുഷ്യജീവനും കൃഷിയും സംരക്ഷിക്കപ്പെടണം. മനുഷ്യരെയും വന്യമൃഗങ്ങളെയും പരസ്പരം എതിരാളികളായി കാണുന്നതിനു പകരം പരിസ്ഥിതി സംരക്ഷണത്തിൽ ഇരുവർക്കുമുള്ള പ്രാധാന്യം തിരിച്ചറിയുന്ന സമീപനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; ആറുപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. ചങ്ങനാശേരിയിൽനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന താണ്ടപ്ര ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയതോടെ ആളുകൾ ബസിനടിയിൽപ്പെടുകയായിരുന്നു. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
അപകടത്തിനു പിന്നാലെ ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. കനത്ത മഴയും ഗതാഗതക്കുരുക്കും നിലനിന്നിരുന്ന സമയത്താണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ ഫുട്പാത്തിലെ ബാരിക്കേഡും സമീപത്തെ പോസ്റ്റും തകർന്നു. സമീപത്തെ കടയിലേക്കും ബസ് ഇടിച്ചുകയറി.
ഇടുക്കിയിൽ 643 ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന
ഇടുക്കി: ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 643 ഭക്ഷ്യോൽപാദന-വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ 15 ഭക്ഷ്യസാമ്പിളുകൾ സുരക്ഷിതമല്ലെന്നും രണ്ടെണ്ണം ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ആകെ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറാണ് പരിശോധനാ വിവരങ്ങൾ അവതരിപ്പിച്ചത്. 139 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 202 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയ 95 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് വഴി 422 പരിശോധനകൾ നടത്തി. ലഭിച്ച 71 പരാതികളിൽ 70 എണ്ണവും തീർപ്പാക്കി.
സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ
ചിക്കൻ അൽഫാം, മിക്സ്ചർ, ബനാന ചിപ്സ്, കരസേവ, ശർക്കര വരട്ടി, പക്കാവട, ജാഗറി പൗഡർ, മന്തി റൈസ്, ചില്ലിപ്പൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. ഫ്രണ്ട്സ് സീ ഫുഡ് ഹോട്ടൽ ആനച്ചാൽ, പോപ്പീസ് സ്വീറ്റ്സ് ഇരുമ്പുപാലം, തക്കുടു മുത്ത് അടിമാലി, കാവേരി ബേക്കറി കാഞ്ഞാർ, എസ്.എൻ. സ്വീറ്റ്സ് കൂമ്പൻപാറ, കൈഫാൻ കുഴിമന്തി തൊടുപുഴ, ജന്ന ബേക്കറി ആൻഡ് ഫുഡ് കോർട്ട് അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളും പട്ടികയിലുണ്ട്.
വണ്ണപ്പുറം റിലയൻസ് റീട്ടെയിൽ, കുഞ്ചിത്തണ്ണി മഹാലക്ഷ്മി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപ്പനയ്ക്കുവെച്ച ജാഗറി പൗഡർ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. തൊടുപുഴ സപ്ലൈകോ സൂപ്പർമാർക്കറ്റ് വഴി വിറ്റ അയഡൈസ്ഡ് ഉപ്പിലും മുരിക്കാശ്ശേരി സപ്ലൈകോ സൂപ്പർമാർക്കറ്റ് വഴി വിറ്റ യെല്ലോ സ്പ്ലിറ്റ് പീസിലും ഗുണനിലവാര പ്രശ്നങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
വിവിധ സ്ഥാപനങ്ങൾക്ക് പിഴ
തൊടുപുഴയിലെ ലൂർദ് മാതാ കേറ്ററിങ് സ്ഥാപനത്തിന് 25,000 രൂപയും കുമാരമംഗലത്തെ കോച്ചേരിൽ ഏജൻസീസിന് 5,000 രൂപയും റോസ്റ്റഡ് കൊക്കനട്ട് ടെസ്റ്റ് ഓയിൽ ഉൽപാദിപ്പിച്ച തൃശൂരിലെ ഭദ്ര ഓയിൽ മില്ലിന് 25,000 രൂപയും പിഴ ചുമത്തി. ഗുണനിലവാരമില്ലാത്ത റീഫൈൻഡ് പാമോയിൽ അടിമാലി അങ്ങാടി ഹൈപ്പർ മാർക്കറ്റ് വഴി വിൽപ്പന നടത്തിയതിന് ഉൽപാദകരായ ആലുവ ന്യൂ പെരിയാർ ഓയിൽ മിൽസിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചതിന് ആനച്ചാലിലെ പുത്തൻപുരയിൽ പെപ്പർ മാർക്കറ്റിന് 5,000 രൂപയും മൂന്നാറിലെ അറേബ്യൻ ഗ്രിൽസിന് ഒരു ലക്ഷം രൂപയും പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കട്ടപ്പനയിലെ 20 ഏക്കർ ടോഡി ഷോപ്പിന് 20,000 രൂപയും പിഴ ചുമത്തി.
പൈനാവ് ബുഹാരി ഹോട്ടലിന് 5,000 രൂപ, ന്യൂ വിനായക ഹോട്ടലിന് 2,000 രൂപ, കട്ടപ്പന കൊച്ചിൻ ബേക്കറിക്ക് 15,000 രൂപ, കട്ടപ്പന സൗത്തിലെ പോർച്ച് ഗ്രില്ലിന് 12,000 രൂപ, കോതമംഗലത്തെ ഫിഫാ ഓയിൽ ഇൻഡസ്ട്രീസിന് 15,000 രൂപ എന്നിങ്ങനെയും പിഴ ചുമത്തിയിട്ടുണ്ട്. ഭക്ഷണപ്പൊതികളിൽ സമയവും തീയതിയും രേഖപ്പെടുത്തിയ ലേബൽ പതിക്കാത്തതിന് വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപ്പാസിലെ കോട്ട റസ്റ്റോറന്റിന് 3,000 രൂപ പിഴ ചുമത്തി.
ഗുണനിലവാരമില്ലാത്ത സിന്തറ്റിക് വിനാഗിരി വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് എറണാകുളം ഞാറയ്ക്കലിലെ ഇന്ത്യൻ ഫുഡ് പാക്കേഴ്സിന് 5,000 രൂപ പിഴ ചുമത്തി. വിവിധ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മറ്റു സ്ഥാപനങ്ങൾക്കും ഉൽപാദകർക്കും പിഴ ചുമത്തിയിട്ടുണ്ട്.
കോടതി ശിക്ഷയും
സിന്തറ്റിക് ഫുഡ് കളറായ ടാർട്രാസൈൻ ചേർത്ത് ബനാന ചിപ്സ് വിൽപ്പന നടത്തിയ കരടിക്കുഴിയിലെ ഹോട്ടൽ അന്നപൂർണയ്ക്ക് പീരുമേട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10,000 രൂപ പിഴ വിധിച്ചു.
സുരക്ഷിതമല്ലാത്ത പാം ജാഗറി വിൽപ്പന നടത്തിയ തടിയമ്പാട്ടെ പറക്കാട്ട് സൂപ്പർമാർക്കറ്റിനും ഉൽപാദകരായ കാഞ്ഞിരപ്പള്ളിയിലെ സി.എസ്. ട്രേഡേഴ്സിനും ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15,000 രൂപ വീതം പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.
എഡിഎമ്മിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ബൈജു പി. ജോസഫ്, ഇടുക്കി ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
മനസിലെ സ്നേഹം കത്തുകളിലൂടെ വീട്ടിലെത്തിച്ച് കുരുന്നുകൾ; തപാൽ സേവനങ്ങളും സമ്പാദ്യ പദ്ധതികളും നേരിട്ടറിഞ്ഞ് കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ
കാഞ്ചിയാർ: ലോക തപാൽ ദിനത്തോടനുബന്ധിച്ച് തപാൽ സംവിധാനത്തിന്റെ പ്രവർത്തനങ്ങളും വിവിധ സേവനങ്ങളും നേരിട്ടറിയാൻ കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ കാഞ്ചിയാർ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. സ്വന്തം കൈപ്പടയിൽ കുടുംബാംഗങ്ങൾക്ക് കത്തുകളെഴുതി തപാൽ വഴി അയച്ചത് കുട്ടികൾക്ക് വേറിട്ട പഠനാനുഭവമായി.
കത്തുകൾ സ്വീകരിക്കുന്നതും തരംതിരിക്കുന്നതും അയയ്ക്കുന്നതും സ്റ്റാമ്പുകളുടെ പ്രാധാന്യവും തപാൽ ഉരുപ്പടികളുടെ കൈമാറ്റവുമെല്ലാം കുട്ടികൾ ചോദിച്ചറിഞ്ഞു. പോസ്റ്റ് മിസ്ട്രസ് അക്ഷയ ലക്ഷ്മി തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തി.
സാധാരണ തപാൽ സേവനങ്ങൾക്കു പുറമെ സേവിംഗ്സ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, പി.പി.എഫ്., സുകന്യ സമൃദ്ധി അക്കൗണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ സമ്പാദ്യ പദ്ധതികളെക്കുറിച്ചും കുട്ടികൾക്ക് വിശദീകരണം നൽകി. സമ്പാദ്യശീലത്തിന്റെ പ്രാധാന്യവും ലളിതമായി പരിചയപ്പെടുത്തി.
സന്ദർശനത്തിന്റെ ഭാഗമായി കുട്ടികൾ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും സ്വന്തം കൈപ്പടയിൽ കത്തുകളെഴുതി. കത്തിന്റെ രൂപം, വിലാസമെഴുത്ത്, സ്റ്റാമ്പ് പതിക്കൽ, തപാൽ വഴി കത്തയയ്ക്കുന്ന രീതി എന്നിവയും നേരിട്ടു പഠിച്ചു. മൊബൈൽ ഫോണുകളിലൂടെയും ഡിജിറ്റൽ സന്ദേശങ്ങളിലൂടെയും ആശയവിനിമയം സാധാരണമായ കാലത്ത് കൈകൊണ്ടെഴുതിയ കത്തുകൾ തപാൽ വഴി വീട്ടിലെത്തിക്കുന്ന അനുഭവം കുട്ടികൾക്ക് കൗതുകമായി.
സന്ദർശനത്തിനിടെ സമീപത്തെ വ്യാപാരി തങ്കച്ചൻ പൂവത്തോലിൽ വിദ്യാർത്ഥികൾക്കും തപാൽ ജീവനക്കാർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ക്ലാസ് മുറിക്ക് പുറത്തുള്ള പഠനത്തിന്റെ ഭാഗമായി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട അറിവുകൾ നേരിട്ടുള്ള അനുഭവത്തിലൂടെ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം സംഘടിപ്പിച്ചതെന്ന് പ്രധാനാധ്യാപിക ലിൻസി ജോർജ് പറഞ്ഞു. ആശയവിനിമയം, കത്തിടപാട്, സമ്പാദ്യം, സാമ്പത്തിക സാക്ഷരത തുടങ്ങിയ മേഖലകളെ ഒരുമിച്ച് പരിചയപ്പെടാൻ കുട്ടികൾക്ക് സന്ദർശനം അവസരമായെന്നും അവർ കൂട്ടിച്ചേർത്തു.
പോസ്റ്റ് മിസ്ട്രസ് അക്ഷയ ലക്ഷ്മി, ജീവനക്കാരായ വി.എസ്. അജിത്ത്, ലക്ഷ്മിപാർവതി, രാഖി രാജേഷ്, അധ്യാപകരായ ജിയോ സെബാസ്റ്റ്യൻ, ലിബിയ ജെയിംസ്, അനുഷ ഷാജി, വിഷ്ണു ഗോപാലകൃഷ്ണൻ, അമലു മാത്യു എന്നിവർ നേതൃത്വം നൽകി.
ക്ഷയരോഗ മുക്തഭാരതം: കോട്ടയത്ത് ജോഷ് ടീമിന് തുടക്കം
കോട്ടയം: ക്ഷയരോഗ മുക്തഭാരതം എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജോയിന്റ് സ്ക്വാഡ് ഫോർ ഹെൽത്ത് (ജോഷ്) ടീമിന്റെ പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി. കോട്ടയം ആർ.ഡി.ഒ. നിജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയതല ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വീഡിയോ കോൺഫറൻസിലൂടെയാണ് ജില്ലാതല പരിപാടി സംഘടിപ്പിച്ചത്. എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സി.ജെ. സിത്താര അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ ജോഷ് ടീമിന്റെ പ്രവർത്തനങ്ങൾക്ക് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ജില്ലയിൽ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയ പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു. ക്ഷയരോഗ നിർമാർജന സന്ദേശം പ്രചരിപ്പിക്കുന്നതിനായി മികച്ച റീലുകൾ തയാറാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മൈ ഭാരത് വോളണ്ടിയർമാർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ക്ഷയരോഗ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ജോഷ് വോളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസിന് കോട്ടയം ടി.ബി. സെന്റർ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. കെ.എം. ശ്രീജ നേതൃത്വം നൽകി. 16 കേരള എൻ.സി.സി. ബറ്റാലിയനെ പ്രതിനിധീകരിച്ച് സുബേദാർ പ്രബീഷ്, ജില്ലാ ടി.ബി. ഓഫീസർ ഡോ. ശ്രീജിത്ത് ബാബു എന്നിവരും പങ്കെടുത്തു.
ക്ഷയരോഗ ലക്ഷണങ്ങൾ, നേരത്തെയുള്ള രോഗനിർണയം, ചികിത്സ, പോഷകാഹാരം, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഗൃഹസന്ദർശനങ്ങളിലൂടെയും സാമൂഹിക ബോധവത്കരണ പരിപാടികളിലൂടെയും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ജോഷ് വോളണ്ടിയർമാരുടെ ലക്ഷ്യം. ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ടീം പ്രവർത്തിക്കും.
ചെറുകിട കർഷകരുടെ ഉന്നമനത്തിന് കരുതലൊരുക്കി ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല അസംബ്ലി
കാഞ്ഞിരപ്പള്ളി: കർഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നതിനും ഇൻഫാമിന് നിർണായക പങ്കുവഹിക്കാനാകുന്നുണ്ടെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല രക്ഷാധികാരി മാർ ജോസ് പുളിക്കൽ. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല അസംബ്ലിയിൽ ജില്ലാ നേതാക്കൾക്ക് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങളിൽ കൂട്ടായ ഇടപെടൽ നടത്തുന്ന ഇൻഫാമിന്റെ പ്രവർത്തനശൈലി തുടരണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. വിളകൾക്ക് ആനുപാതികമായ വില ഉറപ്പാക്കി കർഷകരുടെ സാമ്പത്തിക ഭദ്രത വർധിപ്പിക്കാൻ സംഘടന നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. സ്വന്തം സമയവും കഴിവും സമ്പത്തും മാറ്റിവച്ച് ചെറുകിട കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
ഇൻഫാം അംഗങ്ങളായ ചെറുകിട കർഷകരുടെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി സംഘടനാ ഭാരവാഹികൾ നിസ്വാർഥമായി പ്രവർത്തിക്കണമെന്ന് അസംബ്ലിയിൽ അധ്യക്ഷത വഹിച്ച ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ അവർക്കൊപ്പം നിൽക്കേണ്ടത് യൂണിറ്റ് തലം മുതൽ എല്ലാ തലങ്ങളിലുമുള്ള നേതാക്കളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷികജില്ല ജോയിന്റ് ഡയറക്ടർമാരായ ഫാ. മാത്യു പനച്ചിക്കൽ, ഫാ. വർഗീസ് കുളമ്പള്ളിൽ, ഫാ. റോബിൻ പട്രകാലായിൽ, ഫാ. ആന്റണി കോട്ടൂർ, ഫാ. ആൽബിൻ പുൽത്തകിടിയേൽ, ദേശീയ സെക്രട്ടറി നെൽവിൻ സി. ജോയ്, ദേശീയ ട്രഷറർ ജെയ്സൺ ചെംബ്ലായിൽ, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറർ ജോസ് സി.എ. പൂവത്തോലിചെറ്റയിൽ, കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവർ പ്രസംഗിച്ചു.
ഹൈറേഞ്ച്, ലോറേഞ്ച്, തെക്കൻ മേഖലാ പ്രസിഡന്റുമാരായ സെബാസ്റ്റ്യൻ മുക്കുങ്കൽ, ഷാബോച്ചൻ മുളങ്ങാശേരി, ജോസ് താഴത്തുപീടിക, മേഖലാ സെക്രട്ടറിമാരായ ജോസ് വടക്കേടത്ത്, സെബാസ്റ്റ്യൻ കൈതയ്ക്കൽ, തോമസ് കൊട്ടാടിക്കുന്നേൽ എന്നിവരും സംസാരിച്ചു.
എൽനിനോ പ്രതിഭാസം, രണ്ടാം ഭൂപരിഷ്കരണം, പരിസ്ഥിതിലോല മേഖല (ഇഎസ്എ), വന്യജീവി പ്രശ്നങ്ങൾ, വിവിധ കൺസോർഷ്യങ്ങളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ അസംബ്ലിയിൽ പഠനവിധേയമാക്കി.
ഗാന്ധി ഉത്സവത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം
കോട്ടയം: മഹാത്മാ ഗാന്ധിയുടെ ജീവിതവും സന്ദേശങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി സംഘടിപ്പിച്ച ഗാന്ധി ഉത്സവത്തോടെ ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല പരിപാടികൾക്ക് സമാപനമായി. ഗാന്ധിജിയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങൾ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച പ്രദർശനവും ആത്മകഥയുടെ 18 ഭാഷകളിലുള്ള പതിപ്പുകളും ചർക്കയും വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.
കേരള യൂത്ത് പ്രമോഷൻ കൗൺസിലും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി ഉത്സവ് ചങ്ങനാശേരി നഗരസഭാ ചെയർമാൻ ജോമി ജോസഫ് കാവാലം ചർക്ക തിരിച്ച് ഉദ്ഘാടനം ചെയ്തു. അഹിംസ, സഹജീവിസ്നേഹം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഗാന്ധിജിയുടെ മാതൃകകൾ പിന്തുടരാൻ യുവതലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ ചാൾസ് മാത്യു പാലാത്ര, സ്കൂൾ പ്രിൻസിപ്പൽ ഷിജി ജോൺസൺ, യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ എം.എ. സജ്ജാദ്, ജില്ലാ കോ-ഓർഡിനേറ്റർ ശ്യാം സാംസൺ, എം.ജെ. സിനോമോൻ എന്നിവർ സംസാരിച്ചു.
ലോക കാഴ്ച ദിനത്തിൽ കാഴ്ച സംരക്ഷണ സന്ദേശവുമായി ഇസാറാ വിഷൻ റൈഡ് 2026
തിരുവനന്തപുരം: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഇസാറാ കണ്ണാശുപത്രി സംഘടിപ്പിച്ച IZARA Vision Ride 2026 നടന്നു. കാഴ്ചയുടെ പ്രാധാന്യവും നേത്രാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച റൈഡിൽ ഏകദേശം 30 റോയൽ എൻഫീൽഡ് ബൈക്കുകൾ പങ്കെടുത്തു. The Royals – All Kerala RE Riders Clubിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
തിരുവനന്തപുരം ട്രാഫിക് നോർത്ത് സി.ഐ. സന്തോഷ് കുമാർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. പട്ടം ഇസാറാ കണ്ണാശുപത്രിയിൽനിന്ന് ആരംഭിച്ച ബൈക്ക് റാലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മാനവീയം വീഥിയിൽ സമാപിച്ചു.
ലോക കാഴ്ച ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇസാറാ ക്ലിനിക്കൽ സർവീസസ് മേധാവി ഡോ. ജോസഫ് സേവ്യർ സംസാരിച്ചു. കാഴ്ചാപ്രശ്നങ്ങൾ പ്രകടമാകുന്നതുവരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട നേത്രസങ്കീർണതകൾ നേരത്തേ കണ്ടെത്തുന്നതിൽ കൃത്യമായ പരിശോധന നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇസാറാ കണ്ണാശുപത്രി സെന്റർ മാനേജർ മാത്യു തോമസ്, മാർക്കറ്റിംഗ് മാനേജർ റൂബിൻ രാജൻ, അഖിൽ ടി. വിഷ്ണു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
റൈഡിന്റെ ഭാഗമായി മാനവീയം വീഥിയിൽ Vision Pledge Signature Campaign സംഘടിപ്പിച്ചു. കാഴ്ച സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ ക്യാമ്പയിനിൽ നിരവധി പേർ പങ്കെടുത്ത് പ്രതിജ്ഞയിൽ ഒപ്പുവെച്ചു.
ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 15 വരെ പട്ടം ഇസാറാ കണ്ണാശുപത്രിയിൽ സൗജന്യ നേത്രപരിശോധനയും വിദഗ്ധ കൺസൾട്ടേഷനും ഒരുക്കിയിട്ടുണ്ട്. ലയൺസ് ക്ലബിന്റെ സഹകരണത്തോടെ അർഹരായവർക്ക് തിമിര ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കാഴ്ച മങ്ങൽ, കണ്ണിന് ക്ഷീണം, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.കൂടുതൽ വിവരങ്ങൾക്ക്: 0471 233 7899
ശിശുദിനാഘോഷം 2026: ഇടുക്കി ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 24ന്
പൈനാവ്: ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 24ന് ഗവ. യു.പി. സ്കൂൾ പൈനാവിൽ നടക്കും. പ്രസംഗം, സാഹിത്യരചന, പദ്യപാരായണം, ലളിതസംഗീതം, ദേശഭക്തിഗാനം, ചിത്രരചന തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
നവംബർ 14ന് നടക്കുന്ന ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മലയാളം പ്രസംഗമത്സരവും നടത്തും. എൽ.പി., യു.പി. വിഭാഗങ്ങളിലെ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവരിൽനിന്നാണ് കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുക്കുക. എൽ.പി. വിഭാഗത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി, സ്വാഗതപ്രാസംഗികൻ, നന്ദിപ്രാസംഗികൻ എന്നീ സ്ഥാനങ്ങളിലേക്കും യു.പി. വിഭാഗത്തിൽ കുട്ടികളുടെ പ്രസിഡന്റ്, സ്പീക്കർ, മുഖ്യപ്രാസംഗികൻ എന്നീ സ്ഥാനങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും മലയാളം പ്രസംഗമത്സരം ഉണ്ടായിരിക്കും. സാഹിത്യരചനാ മത്സരങ്ങൾ യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കാണ്. ശിശുദിന കലോത്സവം 'വർണ്ണോത്സവം-2026' എന്ന പേരിലാണ് അറിയപ്പെടുക.
മത്സരവിഭാഗങ്ങൾ
- കാറ്റഗറി I: 1 മുതൽ 4 വരെ ക്ലാസുകൾ
- കാറ്റഗറി II: 5 മുതൽ 7 വരെ ക്ലാസുകൾ
- കാറ്റഗറി III: 8 മുതൽ 10 വരെ ക്ലാസുകൾ
- കാറ്റഗറി IV: 11, 12 ക്ലാസുകൾ
മത്സര ഇനങ്ങൾ
കലാമത്സരങ്ങൾ
- മലയാളം പ്രസംഗം
- മലയാളം പദ്യപാരായണം
- ലളിതസംഗീതം
- ദേശഭക്തിഗാനം
- ചിത്രരചന
സാഹിത്യരചനാ മത്സരങ്ങൾ
- മലയാളം ഉപന്യാസരചന
- മലയാളം കഥാരചന
- മലയാളം കവിതാരചന
കലാമത്സരങ്ങളിൽ പ്രസംഗത്തിന് അഞ്ച് മിനിറ്റും പദ്യപാരായണം, ലളിതസംഗീതം, ദേശഭക്തിഗാനം എന്നിവയ്ക്ക് അഞ്ച് മിനിറ്റും അനുവദിച്ചിട്ടുണ്ട്. സാഹിത്യരചനാ മത്സരങ്ങൾക്ക് 40 മിനിറ്റാണ് സമയം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പഠിക്കുന്ന ക്ലാസും സ്കൂളും വ്യക്തമാക്കുന്ന പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം.
ജില്ലാതല മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നവംബർ 14ന് ജില്ലയിൽ നടക്കുന്ന ശിശുദിന റാലിയിൽ ഉപഹാരങ്ങൾ നൽകും. കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് വീണ്ടും പ്രസംഗമത്സരത്തിൽ പങ്കെടുക്കാനാകില്ല.
വണ്ടന്മേട് ഫാക്ടറിപടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു
വണ്ടന്മേട്: ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഫാക്ടറിപടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ വാർഡ് മെമ്പർ കുഞ്ഞുമോൾ ജെയിംസ് അധ്യക്ഷത വഹിച്ചു. മിനി ഷാജി സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിംഗ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോമസ്, പദ്ധതിയുടെ തുടക്കക്കാരനും പഞ്ചായത്ത് മെമ്പറുമായ റെജി ജോണി, മെമ്പർമാരായ ജി.പി. രാജൻ, ടോണി മാക്കോറ, ജ്യോതിമോൾ, പഞ്ചായത്ത് സെക്രട്ടറി ജെറിൻ തോമസ് എന്നിവർ സംസാരിച്ചു. ടി.ജെ. സൈമൺ നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടന ചടങ്ങിൽ വാർഡിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മെമ്പർമാരായ കുഞ്ഞുമോൾ ജെയിംസിനെയും റെജി ജോണിയെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
മഴക്ക് സാധ്യത ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 9) വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉച്ചയ്ക്കുശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തീരദേശങ്ങളിൽ ജാഗ്രത
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇടിമിന്നലുണ്ടാകുന്ന സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കു താഴെയും നിൽക്കുന്നത് ഒഴിവാക്കണം. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
മഴക്ക് സാധ്യത ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 9) വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉച്ചയ്ക്കുശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തീരദേശങ്ങളിൽ ജാഗ്രത
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇടിമിന്നലുണ്ടാകുന്ന സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കു താഴെയും നിൽക്കുന്നത് ഒഴിവാക്കണം. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
കട്ടപ്പനയിൽ ഒക്ടോബർ 14ന് ദേശീയ അപ്രന്റിസ്ഷിപ്പ് മേള
കട്ടപ്പന: രാജ്യത്ത് അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന–സംരംഭകത്വ മന്ത്രാലയത്തിന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ദേശീയ അപ്രന്റിസ്ഷിപ്പ് മേള (Prime Minister’s National Apprenticeship Mela) ഒക്ടോബർ 14ന് നടക്കും. ഇടുക്കി ജില്ലാതല മേള അന്ന് രാവിലെ ഒൻപതിന് കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയിൽ സംഘടിപ്പിക്കും.
വിവിധ ട്രേഡുകളിൽ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികൾക്ക് മേളയിൽ പങ്കെടുക്കാം. പരിശീലനാർഥികളെ ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് മേളയിൽ നേരിട്ട് പങ്കെടുത്ത് അനുയോജ്യരായ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ട്.
താൽപര്യമുള്ള സ്ഥാപനങ്ങളും പരിശീലനാർഥികളും https://www.apprenticeshipindia.gov.in എന്ന പോർട്ടലിൽ ഉടൻ രജിസ്റ്റർ ചെയ്യണം.ഫോൺ: 9447894826, 9746901230.
ഇ.എസ്.എ വിഷയത്തിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടും: മന്ത്രി ടി. സിദ്ദിഖ്
പീരുമേട്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ജനവാസ മേഖലകൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവ ഇ.എസ്.എ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പും കേരള ഹോർട്ടികൾച്ചർ മിഷനും നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം കുട്ടിക്കാനം പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കാർഷിക ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി
കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ-അന്താരാഷ്ട്ര വിപണികളിലെത്തിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉൽപ്പാദനത്തിനൊപ്പം സംഭരണം, സംസ്കരണം, ബ്രാൻഡിങ്, വിപണനം എന്നിവയ്ക്കും പ്രാധാന്യമുണ്ട്. ഗ്രാമീണ മേഖലയിലെ കർഷക ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കേഷനും ബ്രാൻഡിങ്ങും ഉറപ്പാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി ആറുമാസത്തിനകം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് അന്താരാഷ്ട്ര എക്സ്പോർട്ട് കോൺക്ലേവ് സംഘടിപ്പിക്കും.
വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തെത്തുടർന്നുള്ള കാർഷിക നഷ്ടങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കുന്നതിനുള്ള നിർദേശം വനംവകുപ്പും കൃഷിവകുപ്പും സംയുക്തമായി തയ്യാറാക്കി ധനകാര്യ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
500 സ്കൂളുകളിൽ കതിര് കാർഷിക ക്ലബ്
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി കതിര് കാർഷിക ക്ലബ് പദ്ധതി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. നോഡൽ അധ്യാപകൻ, പിന്തുണാസമിതി, കതിര് മാർക്കറ്റ്, പരിശീലന പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്കൂളിനും 10,000 രൂപ വീതം ധനസഹായം നൽകും.
ഈ വർഷം 500 സ്കൂളുകളിൽ പദ്ധതി ആരംഭിക്കും. അടുത്ത വർഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യം. വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനൊപ്പം ഗ്രേസ് മാർക്കും നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്കരണ യൂണിറ്റുകൾക്ക് സബ്സിഡി
പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജന സെക്കൻഡറി സംസ്കരണ യൂണിറ്റും മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്‌സ് ആൻഡ് സ്പൈസസിന്റെ പ്രാഥമിക സംസ്കരണ യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് 35 ലക്ഷം രൂപയും മരിയാപുരത്തെ യൂണിറ്റിന് 12.25 ലക്ഷം രൂപയും സബ്സിഡിയായി വിതരണം ചെയ്തു.
പൂർണമായും ജൈവകൃഷിയിലേക്ക് മാറിയ ഉപ്പുതറയിലെ 36 കർഷകർക്ക് പാർട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം (പി.ജി.എസ്) സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി സ്ഥാപക ഡയറക്ടർ മാർ മാത്യു അറയ്ക്കലിനെ മന്ത്രി ആദരിച്ചു.
സിറിയക് തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. റോയി കെ. പൗലോസ് എം.എൽ.എ, സേനാപതി വേണു എം.എൽ.എ എന്നിവർ സംസ്ഥാനതല അവാർഡ് ജേതാക്കളെയും വിശിഷ്ടാതിഥികളെയും ആദരിച്ചു. കേരള എസ്.എച്ച്.എം മിഷൻ ഡയറക്ടർ എസ്. ആശ പദ്ധതി വിശദീകരിച്ചു.
ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ എസ്. സിന്ധു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡീന ഏബ്രഹാം, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ജില്ലാ പഞ്ചായത്ത് അംഗം മിനി സാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ഒ.എസ്. ഉമർ ഫാറൂഖ്, സുഗുണൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിക്സൺ ജോർജ്, പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി പേട്രൺ മാർ ജോസ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ മോഷണക്കേസ് പ്രതികളെ പിടികൂടി വണ്ടിപ്പെരിയാർ പോലീസ്
വണ്ടിപ്പെരിയാർ: നെല്ലിമല ആറ്റോരം ഭാഗത്തെ ദേവീക്ഷേത്രത്തിൽ നിന്ന് നാലുലക്ഷം രൂപയോളം വിലവരുന്ന വിളക്കുകളും പാത്രങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് പേരെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.
പെരിയാർ വില്ലേജിൽ വണ്ടിപ്പെരിയാർ കരയിലെ നെല്ലിമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അരുൺ (34), ആറ്റോരം ഭാഗത്തെ ഒറ്റപ്ലാക്കൽ വീട്ടിൽ രഞ്ജിത് (30), ചോറ്റുപാറ കരയിലെ കോണിമാറ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ശിവ (29) എന്നിവരാണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ നെല്ലിമല ആറ്റോരം ഭാഗത്തുള്ള ദേവീക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ പ്രതികൾ ഊട്ടുപുരയുടെ താഴ് തകർത്ത് അകത്തുണ്ടായിരുന്ന ഓട്ടുവിളക്കുകൾ, വെള്ളിക്കുടങ്ങൾ, ചെമ്പുകുടങ്ങൾ, വലിയ ഉരുളികൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സബ് ഇൻസ്‌പെക്ടർമാരായ അക്ബർ സാദത്ത്, അനിൽകുമാർ, ജയ് ജോൺ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ബിനോയ്, സതീഷ് ചന്ദ്രൻ, സന്തോഷ്, റെജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബഷീർ, സനിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ മോഷണക്കേസ് പ്രതികളെ പിടികൂടി വണ്ടിപ്പെരിയാർ പോലീസ്
വണ്ടിപ്പെരിയാർ: നെല്ലിമല ആറ്റോരം ഭാഗത്തെ ദേവീക്ഷേത്രത്തിൽ നിന്ന് നാലുലക്ഷം രൂപയോളം വിലവരുന്ന വിളക്കുകളും പാത്രങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് പേരെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.
പെരിയാർ വില്ലേജിൽ വണ്ടിപ്പെരിയാർ കരയിലെ നെല്ലിമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അരുൺ (34), ആറ്റോരം ഭാഗത്തെ ഒറ്റപ്ലാക്കൽ വീട്ടിൽ രഞ്ജിത് (30), ചോറ്റുപാറ കരയിലെ കോണിമാറ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ശിവ (29) എന്നിവരാണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ നെല്ലിമല ആറ്റോരം ഭാഗത്തുള്ള ദേവീക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ പ്രതികൾ ഊട്ടുപുരയുടെ താഴ് തകർത്ത് അകത്തുണ്ടായിരുന്ന ഓട്ടുവിളക്കുകൾ, വെള്ളിക്കുടങ്ങൾ, ചെമ്പുകുടങ്ങൾ, വലിയ ഉരുളികൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സബ് ഇൻസ്‌പെക്ടർമാരായ അക്ബർ സാദത്ത്, അനിൽകുമാർ, ജയ് ജോൺ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ബിനോയ്, സതീഷ് ചന്ദ്രൻ, സന്തോഷ്, റെജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബഷീർ, സനിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
മാലിന്യ പരിപാലനത്തിൽ മാതൃകാപരമായ പ്രവർത്തനം; ഫൈൻ ഡിജിറ്റൽ ആൻഡ് ഓഫ്‌സെറ്റ് പ്രസിന് നഗരസഭയുടെ ആദരവ്
തൊടുപുഴ: മാലിന്യ പരിപാലന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഫൈൻ ഡിജിറ്റൽ ആൻഡ് ഓഫ്‌സെറ്റ് പ്രസിനെ തൊടുപുഴ നഗരസഭ ആദരിച്ചു.
സ്ഥാപനത്തിൽ ഉപയോഗിക്കുന്ന പാൽ കവറുകൾ വലിച്ചെറിയാതെ കൃത്യമായി കഴുകി വൃത്തിയാക്കി ഉണക്കിയ ശേഷം ഏഴാം വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് സ്ഥിരമായി കൈമാറിവരുന്ന പ്രവർത്തനമാണ് നഗരസഭയുടെ ആദരവിന് കാരണമായത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ച് പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പ്രവർത്തനം മാലിന്യസംസ്കരണത്തിന് മാതൃകയാണെന്ന് നഗരസഭ വിലയിരുത്തി.
തൊടുപുഴ ടൗൺഹാളിൽ നടന്ന ‘നിർമലം – പുതിയുഗ ശുചിത്വ കേരളം’ കർമ്മപദ്ധതിയുടെ നഗരസഭാതല ഉദ്ഘാടന ചടങ്ങിൽ സ്ഥാപന പ്രതിനിധിയെ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ആദരിച്ചു.
മാലിന്യ പരിപാലനത്തിൽ വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഫൈൻ ഡിജിറ്റൽ ആൻഡ് ഓഫ്‌സെറ്റ് പ്രസിന്റെ പ്രവർത്തനമെന്ന് നഗരസഭ വ്യക്തമാക്കി.
ഒളമറ്റം പെരുക്കോണി റസിഡൻസ് അസോസിയേഷനെ ആദരിച്ച് തൊടുപുഴ നഗരസഭ
തൊടുപുഴ: ഗാർഹിക മാലിന്യസംസ്കരണം, കമ്മ്യൂണിറ്റി തലത്തിലുള്ള മാലിന്യസംസ്കരണം, പരിസര സൗന്ദര്യവൽക്കരണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച തൊടുപുഴ ഒളമറ്റം പെരുക്കോണി റസിഡൻസ് അസോസിയേഷൻ (വാർഡ് 28) ഭാരവാഹികളെ തൊടുപുഴ നഗരസഭ ആദരിച്ചു.
മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും റസിഡൻസ് അസോസിയേഷൻ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. ഗാർഹിക മാലിന്യസംസ്കരണത്തോടൊപ്പം പ്രദേശത്തിന്റെ സൗന്ദര്യവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ മറ്റ് പ്രദേശങ്ങൾക്കും മാതൃകയാകുന്ന തരത്തിലാണ്.
തൊടുപുഴ ടൗൺഹാളിൽ നടന്ന ‘നിർമലം പുതിയുഗ ശുചിത്വ കേരളം’ കർമ്മപദ്ധതിയുടെ നഗരസഭാതല ഉദ്ഘാടന ചടങ്ങിലാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാബിറ ജലീൽ ആദരിച്ചത്.
വാർഡ് കൗൺസിലർ ശ്രീമതി ലിറ്റി ജോസഫിന്റെ നേതൃത്വത്തിൽ വാർഡിൽ തീവ്ര ശുചീകരണ പ്രവർത്തനങ്ങളും വിവിധ ശുചിത്വ-പരിസര സംരക്ഷണ പ്രവർത്തനങ്ങളും നടപ്പാക്കിവരുന്നു. റസിഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് വാർഡ് കൗൺസിലറുടെ പൂർണ്ണ സഹകരണവും പിന്തുണയും ലഭിച്ചുവരുന്നതായും ഭാരവാഹികൾ പറഞ്ഞു.
വാർഡിലെ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തവും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും പ്രവർത്തകരുടെയും നിരന്തര ഇടപെടലുകളും ചേർന്നാണ് ഈ നേട്ടം കൈവരിക്കാനായത്. ലഭിച്ച നഗരസഭാ ആദരം കൂടുതൽ മികച്ച ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നത്തുകല്ല് സണ്ണി വാതല്ലൂർ നിര്യാതനായി
നത്തുകല്ല്: വാതല്ലൂർ സണ്ണി (സണ്ണി വാതല്ലൂർ) അല്പസമയം മുൻപ് നിര്യാതനായി
മൃതസംസ്കാര ശുശ്രൂഷകൾ നാളെ (09.10.2026) വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും.
‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ തൊടുപുഴ നഗരസഭാതല ഉദ്ഘാടനം നടന്നു
തൊടുപുഴ: ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ നഗരസഭാതല ഉദ്ഘാടനം രാവിലെ 10 മണിക്ക് നഗരസഭ ലോറി സ്റ്റാൻഡ് പരിസരത്തെ ജി.വി. പോയിന്റ്(Garbage Vulnerable Point) ശുചീകരിച്ച് കൊണ്ട് ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർപേഴ്സൺ ദീപക് കെ. അധ്യക്ഷത വഹിച്ചു.വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബൈദ സെയിദ് മുഹമ്മദ്, ഷാഹുൽ ഹമീദ്, റംസിയ നിയാസ്, നഗരസഭ കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ,SWM എഞ്ചിനീയർ, ശുചിത്വമിഷൻ YP, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
തൊടുപുഴ വി.എച്ച്.എസ്. സ്കൂളിലെ അധ്യാപകർ, എൻ.എസ്.എസ്. വളന്റിയർമാർ, പി.ടി.എ. അംഗങ്ങൾ എന്നിവരും ക്യാമ്പയിന്റെ ഭാഗമായി.
തുടർന്ന് നഗരസഭ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭയുടെ മാലിന്യസംസ്കരണ രംഗത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച സന്തോഷ് കെ. – കോലാനി, പെരുകോണി റസിഡൻസ് അസോസിയേഷൻ, ഫൈൻ ഡിജിറ്റൽ & ഓഫ്‌സെറ്റ് പ്രസ് എന്നിവരെ ആദരിച്ചു.
മാലിന്യസംസ്കരണത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കുകയും ശുചിത്വപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും നഗരത്തെ കൂടുതൽ വൃത്തിയുള്ളതും മാലിന്യമുക്തവുമാക്കുകയുമാണ് ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ ലക്ഷ്യം.
ക്ഷയരോഗവിമുക്ത ഭാരതം: ഇടുക്കിയിൽ ജോഷ് ടീം രൂപീകരിച്ചു
ഇടുക്കി: രാജ്യത്തെ ക്ഷയരോഗവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ടി.ബി. മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ജോഷ് (ജോയിന്റ് സ്‌ക്വാഡ് ഫോർ ഹെൽത്ത്) ടീമിന് രൂപം നൽകി. ജില്ലാതല ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ നിർവഹിച്ചു. ഇടുക്കി സിവിൽ സ്റ്റേഷനിലെ ദേശീയ ആരോഗ്യ ദൗത്യം ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. വിദ്യ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ഷൈജു പി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ടി.ബി. മുക്ത നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ട കട്ടപ്പന നഗരസഭയ്ക്കുള്ള പുരസ്‌കാരം ചെയർമാൻ ജോയി വെട്ടിക്കുഴി ഏറ്റുവാങ്ങി. ജില്ലാ ടി.ബി. ഓഫീസർ ഡോ. അജീഷ് കൃഷ്ണൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ്, ഇടുക്കി മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. അജിത് ചക്രവർത്തി തുടങ്ങിയവർ സംസാരിച്ചു.
ആരോഗ്യവകുപ്പിനൊപ്പം വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, സമൂഹ നേതാക്കൾ എന്നിവരെ ക്ഷയരോഗവിമുക്ത ഭാരതത്തിനായി അണിനിരത്തുകയാണ് ജോഷ് ടീമിന്റെ ലക്ഷ്യം.
ബ്ലോക്ക് തലത്തിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ അഞ്ച് എൻ.സി.സി. കേഡറ്റുകളെയും അഞ്ച് മൈ ഭാരത് വോളന്റിയർമാരെയും ഉൾപ്പെടുത്തിയാണ് ജോഷ് ടീമുകൾ രൂപീകരിക്കുന്നത്. തുടർന്ന് ‘ജോഷ് ടീമിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ സെമിനാറും നടന്നു.
ഒക്ടോബർ 16ന് ഇടുക്കിയിൽ സിപിഎം ഹർത്താൽ
ഇടുക്കി: വിവിധ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ഇടുക്കി ജില്ലയിൽ ഒക്ടോബർ 16ന് സിപിഎം ഹർത്താൽ നടത്തും. പരിസ്ഥിതി ലോല പ്രദേശങ്ങൾ (ESA) സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം.
കളക്ടറുടെ ഉത്തരവുകൾ പിൻവലിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് സിപിഎം അറിയിച്ചു.
സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) പാലാ രൂപതയുടെ നേതൃത്വത്തിൽ മുൻകാല ഭാരവാഹികളുടെ സംഗമം ‘ബാക്ക് ടു ദി റൂട്ട്സ്’ എന്ന പേരിൽ പാലാ ബിഷപ്പ്സ് ഹൗസിൽ സംഘടിപ്പിച്ചു
പാലാ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) പാലാ രൂപതയുടെ നേതൃത്വത്തിൽ മുൻകാല ഭാരവാഹികളുടെ സംഗമം ‘ബാക്ക് ടു ദി റൂട്ട്സ്’ എന്ന പേരിൽ പാലാ ബിഷപ്പ്സ് ഹൗസിൽ സംഘടിപ്പിച്ചു. സംഘടനയുടെ വളർച്ചയ്ക്ക് വിവിധ കാലഘട്ടങ്ങളിൽ നേതൃത്വം നൽകിയ മുൻകാല ഭാരവാഹികളെ ആദരിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായിരുന്നു സംഗമം.
രൂപത പ്രസിഡന്റ് മിജോ ജോയിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ രൂപതാധ്യക്ഷനും രൂപത യുവജന പ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടറുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ ആദ്യകാല ചരിത്രവും യുവജന പ്രസ്ഥാനത്തിന്റെ വളർച്ചയും അദ്ദേഹം അനുസ്മരിച്ചു.
രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തി. മുൻ രൂപത ഡയറക്ടർമാരായ ഫാ. ജോസ് നെല്ലിക്കതെരുവിൽ, ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പിൽ, രൂപത സിസ്റ്റർ ആനിമേറ്റർ സി. നിർമൽ തെരേസ് SMC, പ്രഥമ രൂപത പ്രസിഡന്റ് ജോസഫ് മൈലാഡി, മുൻ രൂപത പ്രസിഡന്റ് സാജു അലക്സ്, മുൻ വൈസ് പ്രസിഡന്റ് ആശ എന്നിവർ ആശംസകൾ നേർന്നു.
രൂപത ജനറൽ സെക്രട്ടറി സോന എ. മാത്യു, KCYM സിൻഡിക്കേറ്റ് അംഗം റോബിൻ ടി. ജോസ് താന്നിമല എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. രൂപത ജോയിന്റ് ഡയറക്ടർ സി. നവീന CMC, സിസ്റ്റർ ആനിമേറ്റർമാരായ സി. ആൻസ് SH, സി. ബ്ലസി എന്നിവർക്കൊപ്പം വിവിധ കാലഘട്ടങ്ങളിലെ മുൻകാല ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു.
കേരളത്തിലെ ദേശീയപാത വികസനം വേഗത്തിലാക്കും; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
കേരളത്തിലെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. റോഡ്-ഗതാഗത മേഖലയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നിരവധി നിർണായക തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായി.
ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കോഴിക്കോട്–പാലക്കാട് NH 966 പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്നും അറിയിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് 80 ശതമാനം പൂർത്തിയായിട്ടുണ്ട്.
തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ആവശ്യമായ കേന്ദ്ര മന്ത്രിസഭാ അനുമതി ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനത്തിനാവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലും ലഭ്യമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും.
ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിൽ നേടുന്നതിനും പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിനും നടപടിയുണ്ടാകും. വെസ്റ്റേൺ എറണാകുളം ബൈപാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള മറ്റ് പദ്ധതികളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ കേരളത്തിലെ റോഡ്-ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത്.
‘ഓപ്പറേഷൻ തെളിമ’; ഇടുക്കിയിൽ 59 സ്ഥാപനങ്ങളിൽ പരിശോധന
ഇടുക്കി: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കിയ ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി ഇടുക്കി ജില്ലയിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. തൊടുപുഴയിലും മൂന്നാറിലുമായി രണ്ടു ദിവസങ്ങളിലായി വൈകുന്നേരമാണ് പരിശോധന നടന്നത്.
ഇടുക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ബൈജു പി. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 59 സ്ഥാപനങ്ങൾ പരിശോധിച്ചു. ഉപയോഗയോഗ്യമല്ലാത്ത 14 ലിറ്റർ പാചക എണ്ണ പിടിച്ചെടുത്തു.
നിയമലംഘനങ്ങൾ കണ്ടെത്തിയ 16 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. മൂന്ന് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും 14 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി.
ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസർമാരും മറ്റ് ജീവനക്കാരും സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്തു.
കരിയർ ഗൈഡുമാർക്ക് ഏകദിന ശില്പശാല
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡുമാർക്കായി ഏകദിന ശില്പശാല ‘ഡിസൈൻ ദ ഡെസ്റ്റിനേഷൻ’ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശില്പശാല വിദ്യാഭ്യാസ ജില്ല സി.ജി. & എ.സി. കൺവീനർ ജെറ്റി ജോസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ് ഉദ്ഘാടനം ചെയ്തു.
ദീർഘകാലം കാഞ്ഞിരപ്പള്ളി സി.ജി. & എ.സി. മുൻ വിദ്യാഭ്യാസ ജില്ലാ കൺവീനറായി സേവനമനുഷ്ഠിച്ച സോണി ജോസഫിനെ ചടങ്ങിൽ ആദരിച്ചു. കരിയർ ഗൈഡുമാരായ ബിനോജ് പി. ചാക്കോ, മനോജ് ടി. ബെഞ്ചമിൻ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 25 കരിയർ ഗൈഡുമാർ ശില്പശാലയിൽ പങ്കെടുത്തു.
റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്; വായ്പാ പലിശ കൂടും, എഫ്ഡിക്ക് നേട്ടം
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധനയാണിത്. നയനിലപാട് ‘ന്യൂട്രൽ’ എന്നതിൽ നിന്ന് ‘കാലിബ്രേറ്റഡ് ടൈറ്റനിംഗ്’ എന്ന നിലയിലേക്കും മാറ്റി.
റിപ്പോ നിരക്ക് വർധിച്ചതോടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ഉയരാൻ സാധ്യതയുണ്ട്. ഇതോടെ വായ്പയെടുത്തവരുടെ ഇഎംഐയിലും വർധനയുണ്ടാകാം.
അതേസമയം, ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തിയാൽ പുതിയതായി എഫ്ഡി എടുക്കുന്നവർക്കും നിക്ഷേപം പുതുക്കുന്നവർക്കും നേട്ടമുണ്ടാകും. പലിശനിരക്ക് ഉയർത്താനുള്ള ആർബിഐയുടെ തീരുമാനം പണപ്പെരുപ്പ സമ്മർദം ഉൾപ്പെടെയുള്ള സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ്
ലഹരിക്കെതിരായ പോരാട്ടം: ‘യുവശബ്ദം 2026’ വിജയികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: എക്‌സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘യുവശബ്ദം 2026’ ലഹരിവിരുദ്ധ സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
കോട്ടയം സെന്റ് തോമസ് കോളേജിലെ ലിനു കെ. ജോസ് ഒന്നാം സ്ഥാനവും കോഴിക്കോട് ദേവഗിരി കോളേജിലെ ആൻസി വി.എ. രണ്ടാം സ്ഥാനവും കണ്ണൂർ പയ്യന്നൂർ കോളേജിലെ ആദിത്യൻ സുനിൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ നടന്ന ഫിനാലെയിലും സമ്മാനദാന ചടങ്ങിലും 14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ക്യാമ്പസുകളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തവും ശബ്ദവും പ്രധാനമാണെന്ന് എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പറഞ്ഞു. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിൽ കൂടുതൽ ശക്തമായി എത്തിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളെ ലഹരിവിരുദ്ധ സന്ദേശത്തിന്റെ അംബാസഡർമാരായി പ്രഖ്യാപിച്ച് മെമന്റോകൾ കൈമാറി.
ക്യാമ്പസുകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രചാരകരായി വിജയികൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു ഉൾപ്പെടെ എക്‌സൈസ്, കോളേജ് വിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
പാമ്പാടിയിൽ കോൺഗ്രസ് പ്രകടനവും ധർണയും നടത്തി
പാമ്പാടി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
മണ്ഡലം പ്രസിഡന്റ് കെ. ആർ. ഗോപകുമാർ അധ്യക്ഷനായ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഷേർളി തര്യൻ, അനിയൻ മാത്യു, അഡ്വ. സിജു കെ. ഐസക്ക്, എം.സി. ബാബു, എൻ.ജെ. പ്രസാദ്, ജോർജ് പാമ്പാടി, ജോളി പി. ഐസക്ക്, ഗായത്രി ബിനു, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ രതീഷ് ഗോപാൽ, വി.എസ്. ഗോപാലകൃഷ്ണൻ, ബിജു പുത്തൻകുളം, പ്രിൻസ് കാർത്തി, രതീഷ് തോട്ടപ്പള്ളി, എലിയാമ്മ ആന്റണി, ബാബു മാട്ടേൽ, ബോബി മുട്ടത്ത്, സന്തോഷ് കല്ലുപുര, രഞ്ജു കെ. രാജു, മാത്യു രാജൻ, ഷാജി ഏബ്രഹാം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
പെരുവന്താനം–മേലോരം റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം–ആനചാരി–അഴങ്ങാട്–മേലോരം റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു. സിറിയക് തോമസ് എംഎൽഎ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
റൂട്ടിൽ സർവീസ് ഇടയ്ക്കിടെ മുടങ്ങുന്നത് യാത്രക്കാർക്ക് ദുരിതമായിരുന്നു. സർവീസ് പുനരാരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ്.
ഫാ. ഷിൻസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു
അടിമാലിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അടിമാലി: ഇരുമ്പുപാലം 12-ാം മൈലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുത്തിക്കാട് പാറേക്കുടിയിൽ ജോഷ്ബിൻ ജോയ് ആണ് മരിച്ചത്.
അടിമാലിയിൽ നിന്ന് ഇരുമ്പുപാലത്തേക്ക് പോകുകയായിരുന്ന ജോഷ്ബിന്റെ സ്കൂട്ടർ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ എത്തിയ സ്വകാര്യ ബസിന് മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കട്ടപ്പനയിൽ ഹൈറേഞ്ച് മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 25ന്
കട്ടപ്പന: റോട്ടറി ഡിസ്ട്രിക്ട് 3205-ലെ ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹൈറേഞ്ച് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 25ന് കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ നടക്കും. രാവിലെ 10 മണി മുതലാണ് ക്യാമ്പ്.
പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മാത്യു ഫിലിപ്പ്, ഡോ. ജോൺ തയ്യിൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള 50-ലധികം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പങ്കെടുക്കും.
ഹൃദ്രോഗം, ഗാസ്ട്രോഎന്ററോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ്, നേത്രരോഗം, ഓങ്കോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗം, യൂറോളജി, സൈക്യാട്രി, ഡെർമറ്റോളജി, ഇ.എൻ.ടി., ഫാമിലി മെഡിസിൻ, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ പരിശോധനയും ചികിത്സാ നിർദേശവും ലഭിക്കും.
ക്യാമ്പിലേക്കുള്ള പ്രവേശനവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷനും പൂർണമായും സൗജന്യമാണ്. ഫാർമസി സേവനവും ക്യാമ്പിൽ ലഭ്യമാക്കും. മുൻ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ കൈവശമുള്ളവർ അവ കൊണ്ടുവരണം.
ക്യാമ്പിനോടനുബന്ധിച്ച് കട്ടപ്പന സ്കാൻവിൻ ഡയഗ്നോസിസ് സെന്ററിൽ എല്ലാ പരിശോധനകൾക്കും 50 ശതമാനം ഇളവും ലഭിക്കും. പങ്കെടുക്കുന്നവർക്കായി കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ഡോൺ ബോസ്കോ സ്കൂളിലേക്ക് സൗജന്യ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.
മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകൾ വഴി നടത്താം. ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾ ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.8606633704 ഈ നമ്പറിൽ ബുക്കിംഗ് നടത്താവുന്നതാണ്
ഗാന്ധിജയന്തി ക്വിസ്: നങ്കിസിറ്റി എസ്.എൻ. സ്കൂളിന് ഒന്നാം സ്ഥാനം
ഇടുക്കി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിലെ ശ്രേയ അനിലും ഡിഫിൻ റോബിനും ഒന്നാം സ്ഥാനം നേടി.
കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന മത്സരത്തിൽ 21 വിദ്യാർഥികൾ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ദുർഗാ ലക്ഷ്മി സജിത്ത്, റോജൻ റോബർട്ട് എന്നിവർ രണ്ടാം സ്ഥാനവും കാൽവരി മൗണ്ട് കെ.എച്ച്. സ്കൂളിലെ കരോൾ ഡി. ജോൺ മൂന്നാം സ്ഥാനവും നേടി.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഡിറ്റ് ഓഫീസറും പരിശീലകനുമായ റാഷി മക്കാർ ക്വിസ് മത്സരം നയിച്ചു. വിജയികൾക്ക് ഡീൻ കുര്യാക്കോസ് എം.പി. സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി. സതികുമാർ, അസിസ്റ്റന്റ് എഡിറ്റർ എം.എൻ. സുനിൽകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടികൂടാനുള്ള ദൗത്യം നീളും
ചിന്നക്കനാൽ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും മയക്കുവെടിവച്ച് പിടികൂടി മാറ്റാനുള്ള ദൗത്യം നീളും. ഹൈക്കോടതി നിർദേശങ്ങൾ അനുസരിച്ചായിരിക്കും തുടർനടപടികളെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയതോടെയാണിത്. ഇരുവരെയും പിടികൂടി മാറ്റുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിരുന്നെങ്കിലും കോടതി അനുമതിയും വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടും നിർണായകമാകും.
വനംവകുപ്പിന്റെ കണക്കനുസരിച്ച് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ നാലുപേരും മുറിവാലൻ പിടിയാനയുടെ ആക്രമണത്തിൽ മൂന്നുപേരും മരിച്ചിട്ടുണ്ട്. ആനകളുടെ സഞ്ചാരപഥം നിരീക്ഷിക്കാൻ ദേവികുളം റേഞ്ച് ഓഫീസർ നാലു വാച്ചർമാരെ നിയോഗിച്ചു. രണ്ടുപേർ ചക്കക്കൊമ്പനെയും മറ്റു രണ്ടുപേർ മുറിവാലൻ പിടിയാന ഉൾപ്പെടുന്ന എട്ടംഗ കാട്ടാനക്കൂട്ടത്തെയും നിരീക്ഷിക്കും.
നിലവിൽ ചക്കക്കൊമ്പൻ മതികെട്ടാനിലും മുറിവാലൻ പിടിയാന 301 കോളനി മേഖലയിലുമാണുള്ളത്. ചക്കക്കൊമ്പന് മദപ്പാടും ആരംഭിച്ചിട്ടുണ്ട്.
വിദഗ്ധസംഘം അടുത്തയാഴ്ച എത്തും
കാട്ടാന ആക്രമണങ്ങളുടെ കാരണങ്ങൾ പരിശോധിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ ജില്ലാ ഭരണകൂടം നാലംഗ വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം പി.എസ്. ഈസ, കേരള വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ രാജൻ പിലാക്കണ്ടി, പാലാ സെന്റ് തോമസ് കോളജിലെ ബോട്ടണി വിഭാഗം മുൻ മേധാവി ജോമി അഗസ്റ്റിൻ, ചിന്നക്കനാലിൽ നിന്നുള്ള ആദിവാസി പ്രതിനിധി മുരുകേശൻ എന്നിവരാണ് സംഘത്തിലുള്ളത്. സംഘം അടുത്തയാഴ്ച പ്രദേശം സന്ദർശിക്കും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷം മയക്കുവെടി വയ്ക്കേണ്ടതിന്റെ ആവശ്യകതയും നടപടിക്രമങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ട് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് (സിസിഎഫ്) ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ മാത്രമേ മയക്കുവെടി നടപടികളിലേക്ക് കടക്കാനാകൂ. ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്ന പക്ഷം വയനാട്ടിൽനിന്ന് കുങ്കിയാനകളെയും എത്തിക്കും.
ചിന്നക്കനാലിൽ പത്ത് ഹെക്ടറോളം ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്
ചിന്നക്കനാൽ: ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിൽ പത്ത് ഹെക്ടറോളം സ്ഥലത്ത് നടത്തിയ കൈയേറ്റം വനംവകുപ്പ് ഒഴിപ്പിച്ചു. കൈയേറിയ സ്ഥലത്ത് വെട്ടിത്തെളിച്ച അടിക്കാടുകൾക്കു പകരം നട്ടിരുന്ന ഏലത്തൈകൾ ഉദ്യോഗസ്ഥർ പിഴുതുമാറ്റി.
വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ സ്ഥാപിച്ചിരുന്ന കനത്ത ഇരുമ്പുകമ്പികളിലുള്ള ഫെൻസിങ്ങും വനംവകുപ്പ് അഴിച്ചുനീക്കി. അഞ്ചുപേർ ചേർന്നാണ് ഇവിടെ ഭൂമി കൈയേറി കൃഷി നടത്തിയിരുന്നത്.
ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിലെ 56.36 ഹെക്ടർ സ്ഥലമാണ് ചിന്നക്കനാൽ റിസർവിനായി നീക്കിവച്ചിട്ടുള്ളത്. ദേവികുളം റേഞ്ച് ഓഫീസർ ഇ.ഡി. അരുണ്‍കുമാറിന്റെയും ചിന്നക്കനാൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുന്നസാരി ലാലിന്റെയും നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്.
കട്ടപ്പന ഉപജില്ലാ കായികമേള 8, 9 തീയതികളിൽ കാൽവരിമൗണ്ടിൽ
കട്ടപ്പന: കട്ടപ്പന ഉപജില്ലാ കായികമേള ഒക്ടോബർ 8, 9 തീയതികളിൽ കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. എട്ട്‌ന് രാവിലെ ഒൻപതിന് റോയ് കെ. പൗലോസ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പതാക ഉയർത്തും. സ്‌കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി, പഞ്ചായത്തംഗം ജോബിൻ, എ.ഇ.ഒ. സി. രാജശേഖരൻ, സിസ്റ്റർ കൊച്ചുറാണി മാത്യു എന്നിവർ സംസാരിക്കും.
55 സ്‌കൂളുകളിൽനിന്നായി 1,500 കായികതാരങ്ങൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരിക്കും. സമാപന സമ്മേളനത്തിൽ ഫാ. തോമസ് മഞ്ഞക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ടി.എൻ. ബിജു, സി. രാജശേഖരൻ, ജോയി തോമസ്, കൊച്ചുറാണി മാത്യു, എ.എം. ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ യു.ഡി.എഫ് ഭരണം ബി.ജെ.പിക്ക് കീഴടങ്ങിയത്: എം.വി. ഗോവിന്ദൻ
അടിമാലി: കേരളത്തിലെ യു.ഡി.എഫ് ഭരണം ബി.ജെ.പിക്ക് പൂർണമായി കീഴടങ്ങിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അടിമാലിയിൽ ആരംഭിച്ച സി.പി.എം വിപുലീകൃത ഇടുക്കി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തക മുതലാളിമാരുടെ ആനുകൂല്യങ്ങൾ സ്വീകരിച്ച് അവർക്ക് അനുകൂലമായ തീരുമാനങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്പോൺസേഡ് സർക്കാർ പരാമർശത്തെയും മന്ത്രിമാരുടെ സ്പോൺസേഡ് യാത്രകളെയും അദ്ദേഹം വിമർശിച്ചു.
ഡി.സി.സി ഓഫീസിനു നേരെയുണ്ടായ കല്ലേറിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നാരോപിച്ച അദ്ദേഹം, സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പിടികൂടിയതായും പറഞ്ഞു. മന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിലും തുടർനടപടികളിലും സർക്കാർ വീഴ്ച വരുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അധികാരം നിലനിർത്താൻ ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്ന സമീപനമാണ് മുസ്‌ലിം ലീഗിന്റേതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സി.പി.എമ്മിനെ തകർക്കാൻ ശ്രമം നടക്കുകയാണെന്നും വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിൽ കള്ളക്കേസുകൾ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
129 പ്രതിനിധികൾ യോഗത്തിൽ
സി.പി.എം വിപുലീകൃത ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിന് അടിമാലിയിൽ തുടക്കമായി. മുതിർന്ന നേതാവും സംഘാടക സമിതി രക്ഷാധികാരിയുമായ എം.എം. മണി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. തിലകൻ, സബീന ബിഞ്ചു, എസ്. സുധീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് യോഗനടപടികൾ നിയന്ത്രിക്കുന്നത്. സംഘാടക സമിതി ജനറൽ കൺവീനർ ടി.കെ. ഷാജി സ്വാഗതം പറഞ്ഞു. റോമിയോ സെബാസ്റ്റ്യൻ രക്തസാക്ഷി പ്രമേയവും കെ.എസ്. മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എം.വി. ഗോവിന്ദൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിലെ 15 ഏരിയകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമടക്കം 129 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഗ്രൂപ്പ് ചർച്ചകൾക്കുശേഷം ആരംഭിച്ച പൊതുചർച്ച ബുധനാഴ്ചയും തുടരും. ചർച്ചകൾക്ക് എം.വി. ഗോവിന്ദനും സി.വി. വർഗീസും മറുപടി നൽകും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സ്വരാജ്, കെ.കെ. ജയചന്ദ്രൻ, എം.ബി. രാജേഷ് എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
25,000 പേർ പങ്കെടുക്കുന്ന ബഹുജന റാലി ഇന്ന്
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തോടനുബന്ധിച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അടിമാലി അമ്പലപ്പടിയിൽനിന്ന് ബഹുജന റാലി നടക്കും. ജില്ലയിലെ വിവിധ ഏരിയകളിൽനിന്നായി 25,000 പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്ക്.
തുടർന്ന് പഞ്ചായത്ത് ഓഫീസിന് സമീപം വി.എസ്. അച്യുതാനന്ദൻ നഗറിൽ ഒരുക്കിയ പ്രത്യേക പന്തലിൽ പൊതുസമ്മേളനം നടക്കും. എം.വി. ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പരിശീലനകേന്ദ്രങ്ങൾ ആധുനികമാക്കും: മന്ത്രി എൻ. ഷംസുദീൻ
ചങ്ങനാശേരി: ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ആരംഭിച്ച സൗജന്യ മത്സരപരീക്ഷാ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിലവിൽ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ 24 സൗജന്യ മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങളുണ്ട്. 100 ദിന കർമപരിപാടിയുടെ ഭാഗമായി അഞ്ച് പുതിയ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. ഇതിന് പുറമെ 17 ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പരിശീലനകേന്ദ്രങ്ങളിൽ നിന്ന് പരിശീലനം നേടിയ നാലായിരത്തിലേറെ പേർ പി.എസ്.സി. പരീക്ഷയിലൂടെ വിവിധ സർക്കാർ സർവീസുകളിൽ ജോലി നേടിയതായും മന്ത്രി വ്യക്തമാക്കി.
പുതൂർപ്പള്ളി മദ്രസ്സത്തുൽ ഇസ്ലാമിയ ഹാളിൽ നടന്ന ചടങ്ങിൽ വിനു ജോബ് കുഴിമണ്ണിൽ എംഎൽഎ അധ്യക്ഷനായി. ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. ടി.പി. അബ്ദുൽ ഹമീദ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ തുടങ്ങിയവർ പങ്കെടുത്തു. രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അസീസ് ബഡായിൽ, കെ.എ. ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, കെ.എസ്. സോമനാഥ്, ബെന്നി സി. ചീരഞ്ചിറ, തോമസുകുട്ടി മനകുന്നേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു
നാലുവർഷ ബിരുദ പ്രോഗ്രാം: എം.ജി സർവകലാശാലയിൽ റിവ്യൂ കമ്മിറ്റി സന്ദർശനം
കോട്ടയം: കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നാലുവർഷ ബിരുദ പ്രോഗ്രാം റിവ്യൂ കമ്മിറ്റി മഹാത്മാഗാന്ധി സർവകലാശാല സന്ദർശിച്ച് പ്രോഗ്രാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തി.
ചൊവ്വാഴ്ച സെനറ്റ് ഹാളിൽ നടന്ന പരിപാടി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂതു ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ നാലുവർഷ ബിരുദം ഉൾപ്പെടെയുള്ള പ്രധാന നയങ്ങൾ കേരളം നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിനായി സർവകലാശാലയിൽ അഞ്ച് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് സിൻഡിക്കേറ്റ് അക്കാദമിക് അഫയേഴ്സ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ പ്രൊഫ. (ഡോ.) ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ അറിയിച്ചു.
റിവ്യൂ കമ്മിറ്റി ചെയർപേഴ്സൺ പ്രൊഫ. (ഡോ.) ഗ്ലാഡ്സ്റ്റൺ രാജ് എസ്., കമ്മിറ്റി അംഗങ്ങളായ പ്രൊഫ. (ഡോ.) രാജേഷ് കോമത്ത്, ഡോ. ജിജി ജോർജ്, സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, പരീക്ഷാ വിഭാഗം, ഫിനാൻസ്, റിസർച്ച്, ഗ്രാജുവേറ്റ് സ്കൂൾ ഡയറക്ടർമാർ, വിവിധ ഫാക്കൽറ്റികളുടെ ഡീൻമാർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺമാർ, എം.ജി.യു. യു.ജി.പി. മോണിറ്ററി/ഉപസമിതി അംഗങ്ങൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കുമളിയിൽ കോൺഗ്രസ് പ്രകടനവും റോഡ് ഉപരോധവും
കുമളി: ഡൽഹിയിൽ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കുമളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനവും റോഡ് ഉപരോധവും നടത്തി.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എസ്.ഐ.ആർ. നടപടിയിലെ ക്രമക്കേടുകൾ ആരോപിച്ചും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി പാർലമെന്റിൽനിന്ന് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് നേതാക്കൾ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെയാണ് പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
ഇതിൽ പ്രതിഷേധിച്ച് കുമളി ടൗണിൽനിന്ന് ആരംഭിച്ച പ്രകടനം കുളത്തുപാലം ചുറ്റി ടൗണിലെത്തി അതിർത്തി ചെക്ക് പോസ്റ്റിന് സമീപം പ്രധാന റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് അതിർത്തി മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു.
പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി. റഹീം അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിൻ കറിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബിജു ഡാനിയൽ, സന്തോഷ് ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.
കെ.പി.സി.സി ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക കരിദിനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും മണ്ഡലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
ഗാന്ധിജയന്തി വാരാഘോഷം: മൂന്നാർ ഗവ. കോളജിൽ സെമിനാർ സംഘടിപ്പിച്ചു
മൂന്നാർ: ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും മൂന്നാർ ഗവ. ആർട്സ് കോളജിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. കോളജിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്തംഗം ക്രിസ്റ്റീന ബ്രൈറ്റി ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും അവർ നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. പി.ജെ. വിൻസന്റ് അധ്യക്ഷത വഹിച്ചു. കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അശോകൻ മറയൂർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയുടെ നേതൃത്വത്തിൽ നേടിയെടുത്ത സ്വാതന്ത്ര്യമാണ് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജെ. ജയശങ്കർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി. സതികുമാർ, അസിസ്റ്റന്റ് എഡിറ്റർ എം.എൻ. സുനിൽകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, കോളജ് യൂണിയൻ ചെയർപേഴ്സൺ ജെ. നിരഞ്ജന, ഡോ. വൈ. സന്തോഷ് എന്നിവർ സംസാരിച്ചു.
ടി. സതികുമാർ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസർ
ഇടുക്കി: ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ടി. സതികുമാർ ചുമതലയേറ്റു. നേരത്തെ പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പി.ആർ.ഡി ഡയറക്ടറേറ്റിലെ പരസ്യവിഭാഗത്തിലും പ്രോഗ്രാം വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയാണ് ടി. സതികുമാർ.
വന്യജീവി വാരാഘോഷത്തിനെതിരെ EDC അംഗങ്ങളുടെ പ്രതിഷേധം
വണ്ടിപ്പെരിയാർ: വന്യജീവി ആക്രമണങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസവും, വനം വകുപ്പിലെ പിൻവാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർത്തി EDC അംഗങ്ങളുടെ പ്രതിഷേധം. വനം-വന്യജീവി വാരാഘോഷത്തിനായി കോടികൾ ചെലവഴിക്കുന്നതിനെയും പ്രതിഷേധക്കാർ ചോദ്യം ചെയ്തു.
വണ്ടിപ്പെരിയാർ വള്ളക്കടവ് മൂന്നാം EDCയിലെ അംഗങ്ങളാണ് വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിൽ കാർഷിക വിളകൾ നിരത്തി പ്രതിഷേധിച്ചത്.
വന്യജീവി ആക്രമണങ്ങളിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഒക്ടോബർ 8ന് നടക്കുന്ന വനം-വന്യജീവി വാരാഘോഷ സമാപനം ബഹുജന പങ്കാളിത്തത്തോടെ കരിദിനമായി ആചരിക്കുമെന്ന് EDC ഭാരവാഹികൾ അറിയിച്ചു.
പീരുമേട് എം.ബി.സി കോളേജിൽ മലങ്കര ഓർത്തഡോക്സ് സഭ മദ്യ-ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ കാവൽ’ എന്ന വിഷയത്തിൽ സെമിനാറും സന്നദ്ധ സേന രൂപീകരണവും നടത്തി.
ചീഫ് വിപ്പ് അപു ജോൺ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. സിറിയക് തോമസ് എം.എൽ.എ മുഖ്യാതിഥിയായി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുവാക്കളെയും വിദ്യാർഥികളെയും ലഹരിയിൽനിന്ന് അകറ്റുന്നതിനുമുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കട്ടപ്പന : നഗരസഭാ കോമ്പൗണ്ടിൽ ഇപ്പോൾ എത്തുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് കൗതുകമുണർത്തുന്ന ഒരു കാഴ്ചയുണ്ട്—മാർവൽ കോമിക്സിലെ സൂപ്പർ ഹീറോയായ സാക്ഷാൽ 'സ്‌പൈഡർമാൻ'. നഗരസഭാ ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും ഒരേപോലെ വിസ്മയമായി മാറിയിരിക്കുകയാണ് കോമ്പൗണ്ടിൽ നിലയുറപ്പിച്ചിരിക്കുന്ന ഈ സ്പൈഡർമാൻ രൂപം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ സൂപ്പർ ഹീറോയ്ക്കൊപ്പം സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകളാക്കി മാറ്റുകയാണ്.
മാലിന്യങ്ങളെ റീസൈക്കിൾ ചെയ്ത് ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് നഗരസഭയിലെ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം. നഗരപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും കൊണ്ടാണ് ഏറെ ഉയരമുള്ള ഈ സ്പൈഡർമാൻ രൂപം നിർമ്മിച്ചിരിക്കുന്നത്.
നഗരസഭാ പ്രദേശങ്ങളിലെ ബോട്ടിൽ ബൂത്തുകളിൽ നിന്നും മറ്റും കിട്ടിയ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, പഴയ ഇരുമ്പ് കമ്പികൾ എന്നിവയാണ് ഈ സ്പൈഡർമാന് ജീവൻ നൽകാൻ ഉപയോഗിച്ചത്. ഹരിതകേരളം മിഷൻറെയും നഗരസഭയുടെയും 'വേസ്റ്റ് ടു ആർട്ട്' (മാലിന്യത്തിൽ നിന്ന് കല) പദ്ധതിയുടെ ഭാഗമായി നഗരസഭാ ജീവനക്കാരും പ്രാദേശിക കലാകാരന്മാരും ചേർന്നാണ് ഈ മനോഹര ശില്പം യാഥാർത്ഥ്യമാക്കിയത്. മാലിന്യ സംസ്കരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ഇത്തരം വേറിട്ട കാഴ്ചകൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാർ, ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വേറിട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. റോഡ് സൈഡുകൾ വിവിധ നിറങ്ങൾ നൽകി മനോഹരമാക്കുകയും ചെയ്തു.
"ഒരു പ്ലാസ്റ്റിക് കുപ്പി മണ്ണിൽ അലിയാൻ 450 വർഷങ്ങൾ വേണ്ടി വരും . അത് ചവറ്റുകുട്ടയിൽ എറിയുമ്പോൾ മാലിന്യം ആണ്. കാണുമ്പോൾ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വലിച്ചെറിയരുത് എന്ന സന്ദേശമാണ് നൽകുന്നത്. സ്പൈഡർമാൻ വന്ന് നമ്മളെ രക്ഷിക്കുന്നത് പോലെ തന്നെ, നമ്മുടെ നാടിനെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാനെത്തുന്ന ഒരു രക്ഷകന്റെ പ്രതീകമായാണ് സ്പൈഡർമാൻ ഇൻസ്റ്റലേഷൻ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്," എന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.
സാധാരണ ബോർഡുകൾ വെച്ചുള്ള ബോധവൽക്കരണം കാണാൻ ആർക്കും താല്പര്യമുണ്ടാകാറില്ല. എന്നാൽ സ്പൈഡർമാനെ കാണാനെത്തുന്ന ഓരോ കുട്ടിയും ചോദിക്കുന്നു, "ഇത് ശരിക്കും കുപ്പികളാണോ?. ആ ചോദ്യത്തിൽ നിന്നാണ് പുനരുപയോഗം എന്ന പാഠം തുടങ്ങുന്നത്കു എന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ നഗരസഭ പ്രദേശത്തെ എല്ലാ സ്കൂളുകളിൽ നിന്നുമുള്ളകുട്ടികൾക്കായി വേസ്റ്റ് ആൻഡ് ആർട്ട് ശില്പശാലയും നഗരസഭ ഒരുക്കുന്നുണ്ട്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, സെക്രട്ടറി ശ്രീ. അജി. കെ. തോമസ്, ക്ലീൻ സിറ്റി മാനേജർ ശ്രീ.ആറ്റ്‌ലി . പി. ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീ. പ്രദീപ് രാജ് .ഡി , ശ്രീമതി. അനുപ്രിയ .കെ.എസ്, ശ്രീമതി. അമ്പിളി ബി .എം , ശ്രീമതി. രജിത. ഐ , ശുചിത്വ മിഷൻ യെങ് പ്രൊഫഷണൽ കുമാരി .പ്രവീണ ശിരീഷ്, ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനുബാബു എന്നികൾ ഇൻസ്റ്റലേഷൻ പരിപാടിക്ക് നേതൃത്വം നൽകി.
ലക്ഷ്യബോധം തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് അകന്നുനിൽക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: ജീവിതത്തിലെ ലക്ഷ്യബോധം തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് അകന്നുനിൽക്കാൻ വിദ്യാർഥികൾ പഠിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതി ‘സുപഥം’-ന്റെ ജില്ലാതല ഉദ്ഘാടനവും ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ ജില്ലയിലെ സ്‌കൂളുകൾക്കുള്ള പുരസ്‌കാര വിതരണവും കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പഠനത്തോടൊപ്പം വിദ്യാർഥികൾ ജീവിതത്തിൽ വ്യക്തമായ ലക്ഷ്യബോധവും നല്ല സൗഹൃദങ്ങളും വളർത്തിയെടുക്കണം. ലക്ഷ്യത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്ന സാഹചര്യങ്ങളെയും ലഹരി ഉൾപ്പെടെയുള്ള ദുശ്ശീലങ്ങളെയും തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ കുട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നൽകുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോട്ടയം സെന്റ് ആൻസ് സ്‌കൂളും ഹൈസ്‌കൂൾ വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂളും പ്രൈമറി വിഭാഗത്തിൽ അക്കരപ്പാടം ഗവൺമെന്റ് യു.പി. സ്‌കൂളും പുരസ്‌കാരത്തിന് അർഹരായി. അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്പീക്കറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
വിദ്യാലയങ്ങളിലും പരിസരങ്ങളിലും ലഹരിയുടെ വിപത്ത് തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് ‘സുപഥം’ എന്ന പേരിൽ നൂറുദിനയജ്ഞം നടപ്പാക്കുന്നത്. പ്രൈമറി തലം മുതലുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി വിദ്യാലയ പരിസരങ്ങളെ ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും ഇല്ലാത്ത മേഖലകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുപ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ച് ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, നഗരസഭ വികസനകാര്യ സമിതി അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം സാലി മാത്യു, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. യു. ശ്രീജിത്ത്, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എം.കെ. പ്രസാദ്, ഹയർ സെക്കൻഡറി മേഖലാ ഉപഡയറക്ടർ വി.എ. ബോബൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ മുഹമ്മദ് മാഹിൻ, ഡി.ഇ.ഒ. അനിത ഗോപിനാഥ്, എ.ഇ.ഒ. കെ.സി. ദീപ, വിജയപുരം രൂപത കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി മാനേജർ റവ. ഫാ. റൊണാൾഡ് മാത്യു പുത്തൻപറമ്പിൽ, മൗണ്ട് കാർമൽ എച്ച്.എസ്.എസ്. പ്രധാനാധ്യാപിക സിസ്റ്റർ എ.എസ്. ജെയിൻ എന്നിവർ സംസാരിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതിയുടെ മരണം: വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ഹസീന മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. പി.കെ. തോമസ്, ഡോ. എസ്. ഹാരിജ, തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. സി. രവീന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അതിവേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഡിവൈഎഫ്ഐ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. അന്വേഷണം നടത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ മാസം 18നാണ് ഹസീനയ്ക്ക് ഹെർണിയ ശസ്ത്രക്രിയ നടത്തിയത്. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട് വയർ തുറന്നുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.
ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഹസീനയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് അണുബാധ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും വയർ തുറന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടെയുണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി.
എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും.
കരുത്തിന്റെ പോരാട്ടത്തിന് എഴുകുംവയൽ ഒരുങ്ങുന്നു; ആറാമത് അഖിലകേരള വടംവലി 25ന്
എഴുകുംവയൽ: ശിൽപശാല ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറാമത് അഖിലകേരള വടംവലി മത്സരം 25ന് വൈകിട്ട് 5ന് എഴുകുംവയൽ നിത്യസഹായമാതാ ദൈവാലയ അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്ലാബ് കോർട്ടിൽ നടക്കും. 455 കിലോഗ്രാം വിഭാഗത്തിലാണ് മത്സരം.
കേരള ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷൻ ഇടുക്കിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഒന്നാം സ്ഥാനക്കാർക്ക് ₹25,000, രണ്ടാം സ്ഥാനക്കാർക്ക് ₹20,000, മൂന്നാം സ്ഥാനക്കാർക്ക് ₹15,000, നാലാം സ്ഥാനക്കാർക്ക് ₹12,000 എന്നിങ്ങനെയാണ് സമ്മാനത്തുക. അഞ്ചാം മുതൽ എട്ടാം സ്ഥാനം വരെ നേടുന്ന ടീമുകൾക്ക് ₹10,000 വീതവും ഒൻപത് മുതൽ 16-ാം സ്ഥാനം വരെ നേടുന്ന ടീമുകൾക്ക് ₹5,000 വീതവും സമ്മാനം നൽകും.കൂടുതൽ വിവരങ്ങൾക്ക് 9947074530, 9747645488 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ അറക്കുളത്ത് ബിജെപിയുടെ ഹെൽപ് ഡെസ്ക്
കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി അറക്കുളത്ത് ബിജെപി ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു.
വിവിധ പദ്ധതികളുടെ സൗജന്യ രജിസ്ട്രേഷനും കാർഷിക ഉപകരണങ്ങളുടെ വിതരണവും ഉൾപ്പെടെ വിവിധ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാക്കി.
അറക്കുളം: ബിജെപി അറക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെൽപ് ഡെസ്കിൽ നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചു. കോമൺ സർവീസ് സെന്റർ, സ്വദേശി ജാഗരൺ മഞ്ച്, വിവിധ ബാങ്കുകൾ, കാർഷിക വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ക്യാമ്പിൽ ഒരുക്കിയിരുന്നു.
നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ആരംഭിച്ച 'സേവാ സങ്കൽപ് അഭിയാൻ' എന്ന പേരിലുള്ള ഒരു മാസം നീളുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ, ആദരിക്കൽ ചടങ്ങുകൾ, ഫലവൃക്ഷത്തൈ നടീൽ തുടങ്ങിയ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി.
ബിജെപി അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ. വേലുക്കുട്ടന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീന രാജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ആശമോൾ, മണ്ഡലം വൈസ് പ്രസിഡന്റ് എം.ജി. ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ.പി. മധുസൂധനൻ, കർഷകമോർച്ച ജില്ലാ സെക്രട്ടറി വിൽസൺ കട്ടക്കൽ, സ്വദേശി ജാഗരൺ മഞ്ച് കോഓർഡിനേറ്റർ സന്തോഷ് രാജേന്ദു എന്നിവർ സംസാരിച്ചു.
ജയ്സൺ മരങ്ങാട്ട്, മോഹനൻ ഉണ്ണിത്താൻ, എസ്. ശ്രീവൽസലൻ, കെ.ടി. മോഹനൻ, വർക്കി ജോർജ്, ശ്രീനിവാസൻ, സതീഷ് കുമാർ, കെ.എസ്. ലീല, നിഷ തോമസ്, എടാട് ശങ്കരൻകുട്ടി, അരവിന്ദൻ, അനുരാജ്, ബാബു ഉറുമ്പള്ള് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി തരകൻ മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ. രാജേഷ് നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം കോട്ടയം മെഡിക്കൽ കോളജിൽ
കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി.
രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ഘടകങ്ങളുടെ കുറവുമൂലം ഉണ്ടാകുന്ന ജനിതക രക്തസ്രാവ രോഗമാണ് ഹീമോഫീലിയ. സമയബന്ധിത രോഗനിർണയം, ചികിത്സ, രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള ഘടകചികിത്സ, തുടർപരിചരണം എന്നിവ ഉറപ്പാക്കുന്നതിനാണ് പ്രത്യേക ഹീമോഫീലിയ ചികിത്സാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
കോട്ടയം സർക്കാർ മെഡിക്കൽ കോളജിലെ ഹീമോഫീലിയ സെന്റർ സമീപ ജില്ലകളിൽ നിന്നുള്ളവരടക്കമുള്ള രോഗികൾക്ക് ചികിത്സയും തുടർപരിചരണവും ലഭ്യമാക്കി വരികയാണ്. ത്രിതീയതല ചികിത്സാകേന്ദ്രമായി ഉയർത്തുന്നതോടെ വിവിധ രക്തസ്രാവ രോഗങ്ങൾക്ക് സമഗ്ര പരിശോധന, വിദഗ്ധ ചികിത്സ, തുടർപരിചരണം, അനുബന്ധ ആരോഗ്യ സേവനങ്ങൾ എന്നിവ ഏകോപിപ്പിച്ച് ലഭ്യമാക്കാനാകും.
ജില്ലാ തല ഇൻക്ലൂസീവ് കായികമേള 7ന് ; 300ഓളം ഭിന്നശേഷി വിദ്യാർത്ഥികൾ പങ്കെടുക്കും
നെടുങ്കണ്ടം: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് കായികമേള ഒക്ടോബർ 7ന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. ഡീൻ കുര്യാക്കോസ് എം.പി. കായികമേള ഉദ്ഘാടനം ചെയ്യും.
കായികമേളയുടെ ഭാഗമായി രാവിലെ 9ന് നടക്കുന്ന ദീപശിഖാപ്രയാണം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. സേനാപതി വേണു എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി കരിയിലക്കുളം, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഗീത പി.സി., എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ സോമൻ ടി.വി., പ്രോഗ്രാം ഓഫീസർമാരായ സുനിൽ ടി. തോമസ്, അബ്ദുൽ സലാം, ഷിബു എൻ., മുഹമ്മദ് സിയ പി.എം. എന്നിവർ പങ്കെടുക്കും.
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നായി ഒൻപത് ഇനങ്ങളിലായി 300ഓളം ഭിന്നശേഷി വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ സമ്മാനദാനം നിർവഹിക്കും.
തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ എഐടിയുസി ധർണ
പീരുമേട്: തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കുന്ന ലേബർ കോഡ് നടപ്പാക്കുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ പീരുമേട് ലേബർ ഓഫീസിന് മുന്നിൽ ധർണ നടത്തി.
എഐടിയുസി ജില്ലാ സെക്രട്ടറി ജോസ് ഫിലിപ്പ് ധർണ ഉദ്ഘാടനം ചെയ്തു. പി.ജെ. റെജി അധ്യക്ഷത വഹിച്ചു. ആർ. വിനോദ്, എ.എം. ചന്ദ്രൻ, അഡ്വ. സോബിൻ സോമൻ, വി.കെ. ബാബുക്കുട്ടി, എം.കെ. ബാലകൃഷ്ണൻ, സജിമോൻ, യൂനസ് പാറയ്ക്കൽ എന്നിവർ സംസാരിച്ചു.
കളക്ടറുടെ വിവാദ ഉത്തരവുകളിൽ സർക്കാർ നിലപാട് വ്യക്തമാക്കണം: റോഷി അഗസ്റ്റിൻ
ചെറുതോണി: ജില്ലാ കളക്ടർ പുറത്തിറക്കിയ വിവാദ ഉത്തരവുകളിൽ സംസ്ഥാന സർക്കാരും ജില്ലയിലെ ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്ന് മുൻമന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും അഗ്നിജ്വാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവികളുടെ സഞ്ചാരപാത സംരക്ഷിക്കുന്നതിന്റെ പേരിൽ ജനങ്ങൾ സുരക്ഷയ്ക്കായി സ്ഥാപിച്ച വേലികളും മതിലുകളും പൊളിച്ചുനീക്കുന്നതിനും വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിൽ രാത്രി മനുഷ്യസഞ്ചാരത്തിനും തോട്ടം ജോലികൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമുള്ള ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.
വന്യജീവികളുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ജനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യുന്നതിന് പകരം മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ രാത്രികാല സഞ്ചാരത്തിനും തോട്ടം ജോലികൾക്കും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. എന്നാൽ, ഇടുക്കിയുടെ പ്രത്യേക സാഹചര്യത്തിൽ വനമേഖലയോട് ചേർന്നാണ് വലിയൊരു വിഭാഗം ജനവാസ മേഖലകളും പ്രധാന റോഡുകളും സ്ഥിതി ചെയ്യുന്നതെന്ന് റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
വന്യജീവികളെ നിയന്ത്രിക്കുന്നതിന് പകരം മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂടം പരാജയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വിവാദ ഉത്തരവുകളിൽ സർക്കാർ വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയെ സമ്പൂർണ വനമാക്കി മാറ്റുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് ഇത്തരം ഉത്തരവുകളെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടിലെ പ്രധാന കവാടങ്ങളിലൂടെയുള്ള യാത്രാനിരോധനവും ഒരു കളക്ടറുടെ ഉത്തരവിലൂടെയാണ് നിലവിൽ വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാദ ഉത്തരവുകൾ പിൻവലിക്കുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും ഇനിയും കാലതാമസം വരുത്തിയാൽ കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും റോഷി അഗസ്റ്റിൻ മുന്നറിയിപ്പ് നൽകി.
ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പ്രതിഷേധ മാർച്ചിന് പിന്നാലെ വിവാദ ഉത്തരവുകളുടെ പകർപ്പുകൾ അഗ്നികുണ്ഡത്തിലേക്ക് എറിഞ്ഞ് കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. ഐ. ആന്റണി, രാരിച്ചൻ നീറണാക്കുന്നേൽ, സിറിയക് ചാഴികാടൻ, റെജി കുന്നംകോട്ട്, അഡ്വ. മനോജ് എം. തോമസ്, ജോസ് കുഴികണ്ടം, കെ. എൻ. മുരളി, ടി. പി. മൽക്ക, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, ടോമി പകലോമറ്റം, റോയിച്ചൻ കുന്നേൽ, കുര്യാക്കോസ് ചിന്താർമണി, ഷിജോ തടത്തിൽ, അഡ്വ. ജെയിംസ് മ്ലാക്കുഴി, അനിൽ രാഘവൻ, ജോമോൻ പൊടിപാറ, ജോർജ് അമ്പഴം എന്നിവർ പ്രസംഗിച്ചു.
ടോമി കുന്നേൽ, റെജി മുക്കാട്ട്, ജോയി വള്ളിയാംതടത്തിൽ, രാജു ഇല്ലത്ത്, സാബു മണിമലകുന്നേൽ, സി. ജയകൃഷ്ണൻ, ജോയി കിഴക്കേപ്പറമ്പിൽ, വർഗീസ് ആറ്റുപുറം, ജിൻസൺ പൗവത്ത്, സിജോ നടയ്ക്കൽ, സിബി കിഴക്കേമുറി, ഷാജി കോയിക്കകുടി, സിജി ചാക്കോ, വിബിൻ സി. അഗസ്റ്റിൻ, ജേക്കബ് പിണക്കാട്ട്, ജോസ് മാടപ്പള്ളി, ഷാജി ഊരോത്ത്, ലാലിച്ചൻ വെള്ളക്കട, എം. വി. കുര്യൻ, അപ്പച്ചൻ ഓലിക്കരോട്ട്, ആന്റോച്ചൻ മാങ്കുളം, ബേബി മുളക്കൽ എന്നിവർ നേതൃത്വം നൽകി.
ഭൂവിഷയങ്ങളും വനമേഖലയിലെ പ്രശ്‌നങ്ങളും പരിഹരിക്കും: ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഇടുക്കി: ഇടുക്കിയുടെ തനത് ജൈവവൈവിധ്യവും സംരക്ഷണ പ്രാധാന്യവുമുള്ള അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യ-ജന്തുജാലങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ജില്ലാ സ്പീഷീസ് പ്രഖ്യാപനം സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു.
ജില്ലാ സ്പീഷീസ് പ്രഖ്യാപനത്തിന്റെ പേരിൽ കർഷകർക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ഭൂവിഷയങ്ങളും വനമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കും. ഭൂപതിവ് ചട്ടം, സി.എച്ച്.ആർ. പട്ടയം, വനമേഖലയിലെ പ്രശ്‌നങ്ങൾ, പട്ടയ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പകുതിയിലധികം വിജയിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള പ്രശ്‌നങ്ങളും പരിഹരിക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനൊപ്പം ജനവാസ മേഖലകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് ജില്ലാ സ്പീഷീസ് പ്രഖ്യാപനമെന്നും ചീഫ് വിപ്പ് പറഞ്ഞു.
11 വിഭാഗങ്ങളിലായി ജില്ലാ സ്പീഷീസുകൾ
ജില്ലാ പുഷ്പം – നീലക്കുറിഞ്ഞി
ജില്ലാ വൃക്ഷം – കാട്ടുപൂവരശ്
ജില്ലാ പൈതൃക വൃക്ഷം – സ്വർണ്ണപ്പന്നൽ
ജില്ലാ മൃഗം – വരയാട്
ജില്ലാ ജലജീവി – മലനീർനായ
ജില്ലാ പക്ഷി – വെള്ളവയറൻ ഷോളക്കിളി
ജില്ലാ ഉരഗം – വാൽപൊട്ടൻ മൺപാമ്പ്
ജില്ലാ ഉഭയജീവി – ആനമുടി ഇലത്തവള
ജില്ലാ മത്സ്യം – കുയിൽ
ജില്ലാ ശലഭം – പളനിഗിരിശൃംഗൻ
ജില്ലാ തുമ്പി – മലനിഴൽ തുമ്പി
ജില്ലാ ഔദ്യോഗിക സ്പീഷീസ് ബ്രോഷർ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പ്രകാശനം ചെയ്തു. ജൈവവൈവിധ്യ പരിപാലനം കർഷകരുടെ സംരക്ഷണത്തിനും പ്രയോജനത്തിനുമാകണമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ പേരിൽ വൻകിട കൈയേറ്റക്കാർക്ക് നേട്ടമുണ്ടാക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും കർഷകർക്ക് പ്രയോജനകരമായ കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കിയിലെ ജൈവവൈവിധ്യ മേഖലയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും ഇത് കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഔഷധസസ്യ മേഖലയിലും ജില്ലയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. ജൈവവൈവിധ്യ പരിപാലന സമിതികളുടെ സമ്പൂർണ പുനഃസംഘടനാ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.
ദേശീയ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭുവനേഷ് കുമാർ, അഭിനേഷ്, സംസ്ഥാന വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെഫിൻ, ആൽബിൻ എന്നിവരെ കളക്ടർ വേദിയിൽ ആദരിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ പരിപാലനം എന്ന വിഷയത്തിൽ ഡോ. ജോമി അഗസ്റ്റിൻ ക്ലാസെടുത്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. സി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, മണിമേഖല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു സന്തോഷ് പണിക്കർ, മിനി ടോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് കോക്കാടൻ, മിനി സാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സജീവൻ തുടങ്ങിയവർ പങ്കെടുത്തു.
മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐയിലെ 47-ാം ബാച്ച് ട്രെയിനികളുടെ ബിരുദദാന ചടങ്ങ് നടന്നു
മണർകാട്: സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐയിലെ 47-ാം ബാച്ച് ട്രെയിനികളുടെ ബിരുദദാന ചടങ്ങ് നടന്നു. ഐ.ടി.ഐ മാനേജർ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ ഉദ്ഘാടനം ചെയ്തു.
മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ വികാരി കെ. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, സഹവികാരി കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കാലായിൽ, ഐ.ടി.ഐ മാനേജർ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
കത്തീഡ്രൽ ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാച്ചൻ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ, ഐ.ടി.ഐ സെക്രട്ടറി അനൂപ് ടി. അന്ത്രയോസ് തെക്കേൽ, പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ ബീന കെ.ജി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൈയേറ്റ ഭൂമിയിലെ ഫെൻസിങ് നീക്കുന്നതിൽ ആശങ്ക വേണ്ട: വനം മന്ത്രി
കുമളി: ഇടുക്കിയിലെ കൈയേറ്റ ഭൂമികളിലും റവന്യൂ–ഫോറസ്റ്റ് ഭൂമികളിലുമുള്ള ഫെൻസിങ് ലൈനുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
കുമളിയിൽ വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ചായിരിക്കും തുടർനടപടികളെന്നും മന്ത്രി വ്യക്തമാക്കി.
കട്ടപ്പനയിൽ 220 കെ.വി സബ്സ്റ്റേഷൻ; നിർമ്മാണോദ്ഘാടനം നടത്തി
കട്ടപ്പന: വൈദ്യുതി മേഖലയിലെ വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സങ്ങളും പരിഹരിച്ച് പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രീൻ എനർജി കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കട്ടപ്പന നിർമ്മലാ സിറ്റി 220 കെ.വി സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കട്ടപ്പന നഗരസഭാ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.
ഇടുക്കി ജില്ലയിൽ പ്രധാനമായും കട്ടപ്പന, നെടുങ്കണ്ടം, വാഴത്തോപ്പ് എന്നിവിടങ്ങളിലെ 66 കെ.വി സബ്സ്റ്റേഷനുകളിലൂടെയാണ് വൈദ്യുതി വിതരണം നടത്തുന്നത്. 1980-ൽ സ്ഥാപിച്ച 66 കെ.വി സിംഗിൾ സർക്യൂട്ട് ലൈനിലൂടെയാണ് ഇവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്ന ഈ ലൈനിലൂടെയാണ് മെഡിക്കൽ കോളേജ്, ജില്ലാ ആസ്ഥാനം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്നത്.
നിർമ്മലാ സിറ്റിയിൽ 220 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷനും അനുബന്ധ ലൈനുകളും സ്ഥാപിച്ച് വാഴത്തോപ്പ്, നെടുങ്കണ്ടം, കട്ടപ്പന സബ്സ്റ്റേഷനുകളിലേക്ക് 110 കെ.വി ശേഷിയിൽ വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ പ്രസരണ തടസ്സങ്ങൾ പരിഹരിച്ച് കൂടുതൽ കാര്യക്ഷമവും തടസ്സരഹിതവുമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
സബ്സ്റ്റേഷൻ, 17.3 കിലോമീറ്റർ 220/110 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ, 6.4 കിലോമീറ്റർ കട്ടപ്പന–നിർമ്മലാ സിറ്റി 110 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് 231 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബി ഏറ്റെടുത്ത 3.8 ഏക്കർ സ്ഥലത്താണ് സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. സബ്സ്റ്റേഷന്റെ നിർമ്മാണം കൊൽക്കത്ത ആസ്ഥാനമായ ലുമിനോ ഇൻഡസ്ട്രീസ് കമ്പനിയും അനുബന്ധ ലൈനുകളുടെ നിർമ്മാണം ദിനേഷ് ചന്ദ്ര ആർ. അഗർവാൾ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും നിർവഹിക്കും.
പദ്ധതിക്കായി ആവശ്യമായ സ്ഥലങ്ങളിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റോയി കെ. പൗലോസ് എം.എൽ.എ പറഞ്ഞു. നാടിന്റെ വികസനത്തിന് ഗുണകരമാകുന്ന പദ്ധതിയുമായി ജനങ്ങൾ സഹകരിക്കണമെന്നും ഇടുക്കിയുടെ വൈദ്യുതി മേഖലയ്ക്ക് വലിയ മുന്നേറ്റത്തിന് പദ്ധതി വഴിയൊരുക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി, വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ഡയറക്ടർ എസ്. ശിവദാസ്, എക്സിക്യൂട്ടീവ് എൻജിനീയർമാരായ സുരേഷ് വി.ആർ., സീനാ ജോർജ്, കൗൺസിലർമാരായ മനോജ് മുരളി, തോമസ് മൈക്കിൾ, അഡ്വ. കെ.ജെ. ബെന്നി, സിബി പാറപ്പായി, ബീന സിബി, സോണിയ ജെയ്ബി, സജിമോൾ ഷാജി, സോബി ബേബി, ബീന ടോമി, ഐബിമോൾ, സന്തോഷ് ഓലനാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മാജീഷ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
ഹോമിയോ ആശുപത്രി മാറ്റിയത് ഏകപക്ഷീയ നടപടി: ബി.ഡി.ജെ.എസ്.
കട്ടപ്പന: ഈട്ടിത്തോപ്പിൽ 40 വർഷത്തിലേറെയായി പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയത് പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയ നടപടിയാണെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സനുമായ അഡ്വ. സംഗീത വിശ്വനാഥൻ.
ആശുപത്രി മാറ്റുന്നതിന് മുമ്പ് ജനപ്രതിനിധികളെയോ പ്രദേശവാസികളെയോ അറിയിച്ചില്ലെന്നും നടപടിയിൽ പ്രതിഷേധിച്ച് ഈട്ടിത്തോപ്പിൽ വനിതകൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംഗീത വിശ്വനാഥൻ പറഞ്ഞു.
20 ദിവസത്തിലേറെയായി പ്രദേശവാസികൾ സമരം തുടരുകയാണെങ്കിലും വിഷയത്തിൽ ചർച്ചയ്ക്ക് പോലും ഇരട്ടയാർ പഞ്ചായത്ത് ഭരണസമിതിയും ജില്ലാ ഭരണകൂടവും തയ്യാറായിട്ടില്ലെന്ന് അവർ ആരോപിച്ചു.
സമരത്തിൽ ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജോബി വാഴാട്ട്, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമരസമിതി ചെയർമാൻ ശ്രീകാന്ത് പേങ്ങാട്ടുതെക്കേൽ, കൺവീനർ ബെന്നി കുഴികോടിയിൽ, പഞ്ചായത്ത് അംഗങ്ങളായ സോജൻ മാളിയേക്കൽ, മിനി പ്രതീഷ്, ക്ലാഷി ഷാജി, ഗ്രെയിസ് മഠത്തിമുറി എന്നിവർ വനിതാ സമരത്തിന് നേതൃത്വം നൽകി. ആശുപത്രി ഈട്ടിത്തോപ്പിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണ നൽകുമെന്നും ബി.ഡി.ജെ.എസ്. നേതാക്കൾ അറിയിച്ചു.
കുമളിയിൽ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന പന്തൽ തകർന്നു; മൂന്ന് പേർക്ക് പരുക്ക്
കുമളി: സംസ്ഥാന വനം-വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കുമളിയിൽ ഒരുക്കിയ ഉദ്ഘാടന പന്തൽ തകർന്നുവീണ് മൂന്ന് പേർക്ക് പരുക്ക്. രണ്ട് പൊലീസുകാർ ഉൾപ്പെടെയാണ് പരുക്കേറ്റത്.
മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് ശേഷം മന്ത്രി ഉൾപ്പെടെയുള്ളവർ മടങ്ങിയതിന് പിന്നാലെയാണ് പന്തൽ തകർന്നുവീണത്. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം
കോട്ടയം: മെട്രോ നഗരങ്ങളെ പിന്നിലാക്കി മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം. ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സിന്റെ 2026ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സിൽ ആഗോളതലത്തിൽ 475-ാം സ്ഥാനമാണ് കോട്ടയം നേടിയത്. ലോകത്തെ ആയിരത്തോളം നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടത്.
കേരളത്തിൽനിന്ന് ഏഴ് നഗരങ്ങൾ പട്ടികയിൽ ഇടംപിടിച്ചപ്പോൾ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവയെ പിന്തള്ളിയാണ് കോട്ടയം മുന്നിലെത്തിയത്. കൊല്ലം 533-ാം സ്ഥാനത്താണ്.
ബെംഗളൂരു (775), ന്യൂഡൽഹി (781), മുംബൈ (817), ഹൈദരാബാദ് (818) തുടങ്ങിയ രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളും കോട്ടയത്തിന് പിന്നിലാണ്. വായുമലിനീകരണവും ഉയർന്ന ജീവിതച്ചെലവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് പല വൻ നഗരങ്ങളുടെയും റാങ്കിങ്ങിനെ പ്രതികൂലമായി ബാധിച്ചത്.
റവന്യൂ ജില്ലാ സ്കൂൾ കായികമേള : സ്വാഗതസംഘം രൂപീകരിച്ചു
കാഞ്ഞിരപ്പള്ളി: ഒക്ടോബർ 8, 9, 10 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ ഉദ്ഘാടനം ചെയ്തു. കോട്ടയം ഉപവിദ്യാഭ്യാസ ഡയറക്ടർ ഹണി അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി.
കായികമേളയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരെയും കൺവീനർമാരെയും യോഗത്തിൽ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോഫി ജോസഫ്, ഗ്രാമപഞ്ചായത്തംഗം സജി കുരീക്കാട്ട്, പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ പ്രഥമാധ്യാപിക പി.ജി. ദീപ, അധ്യാപക സംഘടനാ പ്രതിനിധികളായ ടോമി ജേക്കബ്, എസ്. രാഹുൽ, തൗഫീഖ് കെ. ബഷീർ, സാജൻ പോൾ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 5) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കോടികൾ മുടക്കി നിർമിച്ച കോടിമത മത്സ്യമാർക്കറ്റ് കാടുകയറി നശിക്കുന്നു
കോട്ടയം: കോടിമതയിൽ മത്സ്യവ്യാപാരികൾക്കായി നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് വർഷങ്ങളായി അടഞ്ഞുകിടക്കുമ്പോൾ, റോഡരികിലും താത്കാലിക ഷെഡുകളിലുമായി ദുരിതപൂർണമായാണ് വ്യാപാരം തുടരുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന മാർക്കറ്റ് കെട്ടിടം കാടുകയറി നശിക്കുന്ന നിലയിലാണ്.
ഫിഷറീസ് വകുപ്പിന്റെ ഒരു കോടി രൂപ ചെലവിൽ 2015ലാണ് കോടിമതയിൽ ആധുനിക മത്സ്യമാർക്കറ്റ് കെട്ടിടം നിർമിച്ചത്. 2020ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം ആരംഭിക്കാനായില്ല.
വൈദ്യുതി, വെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും കെട്ടിടത്തിന്റെ രൂപകൽപ്പന വ്യാപാരികൾക്ക് സൗകര്യപ്രദമല്ലാത്തതുമാണ് പ്രവർത്തനം തുടങ്ങാത്തതിന് കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. റോഡിലേക്ക് അഭിമുഖമായുള്ള സൗകര്യങ്ങളുടെ കുറവും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതായി പറയുന്നു.
2014ൽ നഗരസഭാ ചെയർമാനായിരുന്ന എം.പി. സന്തോഷ് കുമാറിന്റെ കാലത്താണ് താത്കാലിക മത്സ്യമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. താത്കാലിക മാർക്കറ്റിന് എതിർവശത്ത് പുതിയ കെട്ടിടം നിർമിച്ചെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ വ്യാപാരികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല.
പുതിയ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുമ്പോൾ ചോർന്നൊലിക്കുന്ന ടാർപ്പായയ്ക്ക് കീഴിലും റോഡരികിലുമാണ് പച്ചമത്സ്യവും ഉണക്കമത്സ്യവും വിൽക്കുന്ന വ്യാപാരികൾ ഇപ്പോഴും കഴിയുന്നത്. മാർക്കറ്റ് പ്രവർത്തനസജ്ജമാക്കി വ്യാപാരികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാകുകയാണ്.
1.6 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ കാളിയാർ പോലീസിന്റെ പിടിയിൽ
തൊടുപുഴ: എം.ഡി.എം.എയുമായി മൂന്ന് പേരെ കാളിയാർ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം അമ്പലപ്പടി മുണ്ടിക്കുന്നേൽ വീട്ടിൽ റാഫിമോൻ എം.ഇ. (42), പുഴക്കരയിൽ വീട്ടിൽ ഷമ്മാസ് പി.എം. (36), പള്ളിക്കവല ചെത്തിക്കോട്ട് വീട്ടിൽ കബീർ സി.എം. (36) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ 3ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാളിയാർ സബ് ഇൻസ്പെക്ടർ വിഷ്ണു വി.വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളിപ്പടിക്കവലയിൽ ഒന്നാം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തി.
പരിശോധനയിൽ പ്രതികളിൽനിന്ന് 1.6 ഗ്രാം എം.ഡി.എം.എ, ഉപയോഗിച്ചതായി കണ്ടെത്തിയ ഗ്ലാസ് ഫ്യൂമർ, നാല് ഗ്യാസ് ലൈറ്ററുകൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് പോലീസ് പറയുന്ന 6,270 രൂപ എന്നിവ പിടിച്ചെടുത്തു.
വന്യജീവി സംരക്ഷണ ഉത്തരവുകൾക്കെതിരെ കേരള കോൺഗ്രസ് (എം); ഇന്ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും
ഇടുക്കി: വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും പിന്മാറണമെന്ന് കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകർ സ്ഥാപിച്ച സംരക്ഷണ വേലികളും മതിലുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സെപ്റ്റംബർ 23ലെ ജില്ലാ കളക്ടറുടെ ഉത്തരവും ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച സെപ്റ്റംബർ 28ലെ നിയന്ത്രണ ഉത്തരവും പിൻവലിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
ഉത്തരവുകൾക്കെതിരെ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഇടുക്കി കളക്ടറേറ്റിലേക്ക് മാർച്ചും ഉത്തരവുകളുടെ പകർപ്പുകൾ കത്തിച്ചുള്ള പ്രതിഷേധവും സംഘടിപ്പിക്കും. മുൻമന്ത്രി റോഷി അഗസ്റ്റിൻ സമരം ഉദ്ഘാടനം ചെയ്യും.
വന്യജീവികളുടെ സഞ്ചാരപാതകൾ സംരക്ഷിക്കാനെന്ന പേരിൽ കർഷകർ സ്വന്തം ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥാപിച്ച വേലികളും മതിലുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും നീക്കം ചെയ്യാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്തശേഷം ജനങ്ങൾക്ക് സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.
സെപ്റ്റംബർ 28ലെ ഉത്തരവിലെ വ്യവസ്ഥകൾ ജില്ലയിൽ രാത്രി യാത്രാ നിയന്ത്രണത്തിന് ഇടയാക്കുമെന്ന ആശങ്കയും പാർട്ടി പ്രകടിപ്പിച്ചു. ഉത്തരവുകൾ പിൻവലിക്കുന്നതുവരെ സമരം ശക്തമാക്കുമെന്നും ഇടുക്കിയിലെ കർഷകരുടെയും മലയോര ജനതയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രക്ഷോഭം തുടരുമെന്നും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീർനാകുന്നേൽ, ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, ജിൻസൺ വർക്കി എന്നിവർ അറിയിച്ചു.
എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖാ വാർഷിക പൊതുയോഗം നടത്തി
ചുരുളി: എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖയുടെ വാർഷിക പൊതുയോഗം ശാഖാ ഓഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡന്റ് കലേഷ് രാജു അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു.
ശാഖാ സെക്രട്ടറി എം.എൻ. ഷണ്മുഖദാസ് വരവ്-ചെലവ് കണക്ക്, ബാലൻസ് ഷീറ്റ്, പ്രവർത്തന റിപ്പോർട്ട്, ബജറ്റ് എന്നിവ അവതരിപ്പിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസിനെ യോഗത്തിൽ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെയും അനുമോദിച്ചു.
2027ൽ നടക്കുന്ന പുനഃപ്രതിഷ്ഠാ തിരുവുത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ക്ഷേത്രം മേൽശാന്തി എൻ.ആർ. പ്രമോദ് ശാന്തികൾ അനുഗ്രഹപ്രഭാഷണം നടത്തി.
യൂണിയൻ കമ്മിറ്റി അംഗം കെ.എൻ. പ്രസാദ്, പി.കെ. മോഹൻദാസ്, വി.എസ്. പ്രകാശ്, സിന്ധു ബൈജു, സിജു മാന്താനത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.എൻ. ഷണ്മുഖദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബൈജു ശിവൻ നന്ദിയും പറഞ്ഞു.
‘ഹർഷം 2026’ റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
ഇടുക്കി: ഗവ. എൻജിനീയറിംഗ് കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ്ബായ ഒയാസിസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് സ്പെഷ്യൽ സ്കൂളുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച കലാമേള ‘ഹർഷം 2026’ റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് സൗഹൃദവും സ്നേഹവും കരുതലും നിറഞ്ഞ നിമിഷങ്ങൾ സമ്മാനിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
വികസന കാര്യങ്ങളിൽ മറ്റു വിദ്യാലയങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പരിഗണന സ്പെഷ്യൽ സ്കൂളുകൾക്ക് നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റോയ് കെ. പൗലോസ് എം.എൽ.എ പറഞ്ഞു.
എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. സുധിൻ എസ്. അധ്യക്ഷനായി. സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ നിർവഹിച്ചു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സി.ജി. കലേഷ്, ഒയാസിസ് സ്റ്റാഫ് അഡ്വൈസർ പ്രൊഫ. പ്രിൻസ് വി. ജോസ്, ഡോ. എ.കെ. മുബാറക്ക്, എസ്. റൈസു ഡീൻ, സഫാ മീര, സിദ്ധാർഥ് ബാബു, എബിൻ മാത്യുസ് ജോൺ എന്നിവർ സംസാരിച്ചു.സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും പരിപാടിയുടെ ഭാഗമായി നടന്നു.
പൂപ്പാറയിൽ 2,850 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
പൂപ്പാറ: 2,850 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട വലിയപാണൻപറമ്പിൽ മുഹമ്മദ് യാസിൻ (34) ആണ് അറസ്റ്റിലായത്.
പൂപ്പാറ ടൗൺ ഭാഗത്ത് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മൂന്നാർ അഡീഷണൽ എസ്.പി.യുടെ നിർദേശപ്രകാരം ദേവികുളം സർക്കിൾ ഇൻസ്പെക്ടർ കവി രാജിന്റെയും ശാന്തൻപാറ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. അനിൽകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം പൂപ്പാറ-മൂന്നാർ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ പരിശോധന നടത്തി.
കാറിൽ നാല് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2,850 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇവയുടെ വിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 37,600 രൂപയും പോലീസ് പിടിച്ചെടുത്തു.
സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ് കെ.എം., ഗണേശൻ എം., അരുൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം മാർച്ച്
നെടുങ്കണ്ടം: സി.പി.എം പ്രവർത്തകരെ കള്ളക്കേസുകളിൽ ഉൾപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം നെടുങ്കണ്ടം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ.എസ്.യു പ്രവർത്തകരെ ഉപയോഗിച്ച് സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്ന സമീപനമാണ് ഉടുമ്പൻചോല എം.എൽ.എയും കോൺഗ്രസ് നേതാക്കളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ കയറി സംഘർഷമുണ്ടാക്കിയെന്നാരോപിക്കപ്പെടുന്ന കെ.എസ്.യു പ്രവർത്തകർക്ക് അനുകൂലമായ നിലപാടാണ് നെടുങ്കണ്ടം പോലീസ് സ്വീകരിക്കുന്നതെന്നും സി.പി.എം ആരോപിച്ചു. സംഭവത്തിൽ പിന്നീട് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റതായും അവർ ആശുപത്രിയിൽ ചികിത്സ തേടിയതായും സി.പി.എം നേതാക്കൾ പറഞ്ഞു.
നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന ധർണയിൽ എൻ.പി. സുനിൽകുമാർ, പി.എൻ. വിജയൻ, ടി.എം. ജോൺ, രമേശ് കൃഷ്ണൻ, വി.സി. അനിൽ എന്നിവർ സംസാരിച്ചു.
കളിക്കിടെ കാൽവഴുതി കിണറ്റിൽ വീണു; 14കാരനെ രക്ഷിച്ച് അഗ്നിരക്ഷാസേന
തൊടുപുഴ: ഫുട്ബോൾ കളിക്കുന്നതിനിടെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണ 14കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇടവെട്ടി പമ്പിന് സമീപം ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
മാർത്തോമ തോട്ടുങ്കൽപീടികയിൽ ഷിയാസിന്റെ മകൻ സി.ആർ. റിസ്വാനാണ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് കാടുപിടിച്ചുകിടന്ന കിണറ്റിലേക്ക് വീണു. പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലപരിചയക്കുറവ് മൂലം കാൽവഴുതി റിസ്വാൻ കിണറ്റിൽ വീഴുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് റിസ്വാനെ കിണറ്റിൽനിന്ന് സുരക്ഷിതമായി പുറത്തെടുത്തു. ഏകദേശം 40 അടി ആഴമുള്ള കിണറ്റിൽ വെള്ളം കുറവായിരുന്നു. കൈക്ക് നിസാര പരുക്കേറ്റ റിസ്വാനെ സേനയുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
സ്റ്റേഷൻ ഓഫീസർ ടി.കെ. ജയറാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡി. മനോജ് കുമാർ, ഫയർ ഓഫീസർമാരായ നിസാമുദ്ദീൻ, ആഷിക്, ഹരീഷ്, ഡ്രൈവർമാരായ ജെയ്‌സ്, ഷൗക്കത്ത്, ഹോം ഗാർഡുമാരായ ബെന്നി, മുസ്തഫ, സലിം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഫ്രാൻസിസ്കൻ ജൂബിലി ആഘോഷങ്ങൾക്ക് രൂപതാതല തുടക്കം; വാഴത്തോപ്പ് കത്തീഡ്രൽ ഔദ്യോഗിക തീർഥാടന കേന്ദ്രം
വാഴത്തോപ്പ്: വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ ഫ്രാൻസിസ്കൻ ജൂബിലി ആഘോഷങ്ങളുടെ രൂപതാതല ഉദ്ഘാടനവും കത്തീഡ്രൽ ദേവാലയത്തെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങും നടന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടികൾ.
ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമായത്. തുടർന്ന് കത്തീഡ്രൽ പാരീഷ് ഹാളിൽ ജീവൻജ്യോതി മിഷൻ അപ്പോസ്റ്റലേറ്റ് രൂപതാതല പരിപാടിയും അസീസി ജൂബിലി ഉദ്ഘാടനവും മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു.
രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. എകെസിസി യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് കാനാട്ട് മംഗളപത്രം സമർപ്പിച്ചു. ഫാ. മാർട്ടിൻ പൊൻപനാൽ, സിസ്റ്റർ സീജ മരിയ സി.എം.സി, അഡ്വ. ലിസി സിബിച്ചൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു; ശാന്തൻപാറയിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
ശാന്തൻപാറ: ചന്നക്കട പാലത്തിന് സമീപം ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു. ശാന്തൻപാറ സ്വദേശി വിജയനാണ് മരിച്ചത്.
അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീരുമേട് ഉപജില്ല സ്കൂൾ കായികമേള ഒക്ടോബർ 7 മുതൽ കുമളിയിൽ
കുമളി: 2026-27 അധ്യയന വർഷത്തെ പീരുമേട് ഉപജില്ല സ്കൂൾ കായികമേള ഒക്ടോബർ 7, 8, 9 തീയതികളിൽ കുമളി ജി.വി.എച്ച്.എസ്.എസ്. സ്കൂൾ മൈതാനത്ത് നടക്കും. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 1,500-ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.
മേളയുടെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഒന്നാം മൈലിൽ നിന്ന് ആരംഭിച്ച് സ്കൂൾ മൈതാനത്ത് സമാപിക്കും. ഔദ്യോഗിക ഉദ്ഘാടനം പീരുമേട് എം.എൽ.എ. അഡ്വ. സിറിയക് തോമസ് നിർവഹിക്കും. ഒക്ടോബർ 9ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്പോൺസർമാരുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്. മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബി പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും സബ് സ്റ്റേഷൻ ഉദ്ഘാടനവും ഒക്ടോബർ 5ന്
220 കെ.വി. GIS സബ് സ്റ്റേഷൻ നിർമ്മലാസിറ്റി, 110 കെ.വി. GIS സബ് സ്റ്റേഷൻ പുഷ്പകണ്ടം എന്നിവയുടെ നിർമ്മാണോദ്ഘാടനവും 110 കെ.വി. സബ് സ്റ്റേഷൻ മുരിക്കശ്ശേരിയുടെ ഉദ്ഘാടനവും ഒക്ടോബർ 5ന് നടക്കും.അഡ്വ. സണ്ണി ജോസഫ്,വൈദ്യുതി വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവഹിക്കും
ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു
കോട്ടയം മേലമ്പാറ: പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) ഇടിമിന്നലേറ്റ് ചരിഞ്ഞു. ഞായറാഴ്ച വൈകിട്ട് വീട്ടുപരിസരത്ത് കുളിക്കുന്നതിനിടെയാണ് ശക്തമായ മിന്നലേറ്റത്. ഉടൻ മൃഗഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു.
298 സെന്റിമീറ്റർ ഉയരമുള്ള ബ്രഹ്മദത്തൻ 25 വർഷമായി കേരളത്തിലുണ്ടായിരുന്നു. തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരനായിരുന്ന ബ്രഹ്മദത്തൻ വിവിധ ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു. ആനയുടെ ആകസ്മിക വിയോഗത്തിൽ നാടും ആരാധകരും ദുഃഖത്തിലാണ്.
മാനസികാരോഗ്യ–വയോജന ദിനാചരണം നടത്തി
കഞ്ഞിക്കുഴി: വോസാർഡും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണവും അന്താരാഷ്ട്ര വയോജന ദിനാചരണവും നടത്തി. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം ടീച്ചർ അധ്യക്ഷത വഹിച്ചു.
തുടർന്ന് ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും ആശംസകൾ നേർന്നു. അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ആവേശകരമായ പങ്കാളിത്തത്തോടെ നടന്ന പരിപാടി ശ്രദ്ധേയമായി.
ലയൺസ് ഇന്റർനാഷണൽ സോൺ സമ്മേളനം നടന്നു
അരുവിത്തുറ: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B റീജിയൻ X സോണിന്റെ പ്രഥമ സോൺ സമ്മേളനം പനയ്ക്കപ്പാലം ചുങ്കപ്പുര ജംഗ്ഷനിലെ ലയൺസ് ക്ലബ് ഹാളിൽ നടന്നു. സോൺ ചെയർപേഴ്സൺ ലയൺ ചാർലി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ലയൺ സിബി പ്ലാത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ, അരുവിത്തുറ, പാലാ സ്പൈസ് വാലി, ചെമ്മലമറ്റം സെൻട്രൽ ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. വിവിധ ക്ലബ്ബുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
കഞ്ചാവുമായി രണ്ട് യുവാക്കൾ തൊടുപുഴയിൽ പിടിയിൽ
തൊടുപുഴ: കഞ്ചാവുമായി രണ്ട് യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടി. പഴുക്കാക്കുളം മുതലക്കോടം കര തോട്ടുപുറത്ത് വീട്ടിൽ എബിൻ ഷാജി (24), കാരിക്കോട് വില്ലേജ് ഉണ്ടപ്ലാവ് ഭാഗം എളമക്കൽ വീട്ടിൽ നൗഫൽ ഷെരീഫ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ ഒന്നിന് പട്ടയംകവല ഭാഗത്ത് സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 23 ഗ്രാം ഉണക്ക ഗഞ്ചാവ് കണ്ടെത്തിയത്.
കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ **‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’**ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നടപടി.
ലഹരി വിൽപ്പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം 9497932508 എന്ന നമ്പറിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.
“അതുലിന് ഒരു ജീവിതം കൂടി വേണം.നമ്മുടെ കൈത്താങ്ങ് ആ ജീവിതത്തിന്റെ പ്രതീക്ഷയാകട്ടെ.”
കട്ടപ്പന: ജീവിതത്തിലേക്ക് പ്രതീക്ഷകളോടെ നടന്നുകയറേണ്ട 20-ാം വയസ്സിൽ, അതുൽ ഷാജി ഇപ്പോൾ ആശുപത്രി കിടക്കയിലാണ്. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ (AML) എന്ന ഗുരുതര രക്താർബുദത്തോട് പോരാടുകയാണ് കട്ടപ്പന മുളകരമേട് അറക്കപ്പറമ്പിൽ ഷാജിയുടെയും മിനി തോമസിന്റെയും മകൻ അതുൽ ഷാജി.
ആറ് മാസം മുമ്പ് പ്ലസ് ടു പഠിക്കുന്നതിനിടെയാണ് അതുലിന്റെ ജീവിതത്തിൽ ചുമയും പനിയും എത്തിയത്. സാധാരണ ആരോഗ്യപ്രശ്നമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനകളിലാണ് ഗുരുതര രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ പഠനവും സ്വപ്നങ്ങളുമെല്ലാം മാറ്റിവെച്ച് ചികിത്സയുടെ ലോകത്തേക്ക് അതുലിന് കടക്കേണ്ടിവന്നു.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇതുവരെ ആറ് കീമോതെറാപ്പികൾ പൂർത്തിയാക്കി. കഠിനമായ ചികിത്സകളിലൂടെ കടന്നുപോയിട്ടും അതുലിന് ജീവിതത്തിലേക്ക് പൂർണമായി തിരിച്ചെത്താൻ ഇനി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാണ്. സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്.
ചികിത്സയ്ക്കായി ഏകദേശം 50 മുതൽ 60 ലക്ഷം രൂപ വരെ ആവശ്യമാണ്. സാധാരണക്കാരായ ഈ കുടുംബത്തിന് താങ്ങാനാകാത്ത വലിയ തുകയാണ് ഇത്.
കട്ടപ്പന ഇരുപതേക്കറിൽ ചെറിയൊരു ചായക്കട നടത്തി കുടുംബം പുലർത്തുന്ന പിതാവ് ഷാജിയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഇതുവരെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സുമനസുകളുടെയും സഹായത്തോടെയാണ് അതുലിന്റെ ചികിത്സ മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ ഇനി ആവശ്യമായ തുക കണ്ടെത്തുക കുടുംബത്തിന് വലിയ വെല്ലുവിളിയാണ്.
ഒരു മാസത്തിനകം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ചികിത്സ വൈകിയാൽ അതുലിന് വീണ്ടും കീമോതെറാപ്പിക്ക് വിധേയനാകേണ്ട സാഹചര്യമുണ്ടാകുമെന്ന് കുടുംബം പറയുന്നു. അതുകൊണ്ടുതന്നെ ദിവസങ്ങൾ പോലും വിലപ്പെട്ടതാണ്.
മകന്റെ ജീവൻ രക്ഷിക്കാനുള്ള പണത്തിനായി അമ്മ മിനി തോമസും കുടുംബവും നെട്ടോട്ടത്തിലാണ്. ഇപ്പോൾ തിരുവനന്തപുരം വെള്ളയമ്പലം ബെൻസിഗർ ഹോമിലാണ് കുടുംബം സൗജന്യമായി താമസിക്കുന്നത്.
ആശുപത്രി വരാന്തകളും മരുന്നുകളും കീമോതെറാപ്പിയുടെ വേദനകളും നിറഞ്ഞ കഴിഞ്ഞ ആറുമാസത്തിനിടയിലും മകന്റെ ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ അമ്മ മിനി കൈവിട്ടിട്ടില്ല.
“മകനെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം” എന്ന ഒരേയൊരു പ്രാർത്ഥനയോടെയാണ് ഈ അമ്മ സുമനസുകളെ കാത്തിരിക്കുന്നത്.
അതുലിന് മുന്നിൽ ഇനിയും ഒരുപാട് ജീവിതമുണ്ട്. പഠിക്കാനും ജോലി ചെയ്യാനും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാനും അവന് ആഗ്രഹങ്ങളുണ്ട്. ആ സ്വപ്നങ്ങൾക്ക് മുന്നിൽ ഇപ്പോൾ തടസ്സമായി നിൽക്കുന്നത് ചികിത്സയ്ക്കാവശ്യമായ വലിയ തുകയാണ്.
ഒരു വ്യക്തിക്ക് നൽകാൻ കഴിയുന്ന തുക ചെറുതായിരിക്കാം. എന്നാൽ നൂറുകണക്കിന് കൈകൾ ഒരുമിച്ചാൽ അതുൽ ഷാജിക്ക് പുതിയൊരു ജീവിതത്തിലേക്കുള്ള വാതിൽ തുറക്കാൻ കഴിയും.
നമുക്ക് അതുലിനായി കൈകോർക്കാം.
ഒരു കുടുംബത്തിന്റെ പ്രതീക്ഷയ്ക്ക് നമുക്കും താങ്ങാകാം.
ഒരു അമ്മയുടെ കണ്ണീരിന് പകരം മകന്റെ ചിരി തിരികെ കൊണ്ടുവരാം.
ചികിത്സാ സഹായത്തിനുള്ള ബാങ്ക് അക്കൗണ്ട്
Account Holder: MINI THOMAS
Account No: 352802010020625
IFSC: UBIN0535281
Bank: UNION BANK OF INDIA
Branch: KATTAPPANA
UPI ID: minishaji0000000-1@okicici
മറ്റൊരു ബാങ്ക് അക്കൗണ്ട്
Account Holder: MINI THOMAS
Account No: 135512301206498
IFSC: KSBK0001355
Bank: KERALA BANK
Branch: KATTAPPANA
ബന്ധപ്പെടാൻ
Anto Shaji: 90747 24106
Mini Thomas: 99611 48401
അതുൽ ഷാജിക്ക് ഒരു പുതിയ ജീവിതം നൽകാൻ നമുക്കും കൈകോർക്കാം. ചെറിയൊരു സഹായം പോലും ഈ കുടുംബത്തിന് വലിയ പ്രതീക്ഷയാണ്.
പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വീണ ലൈൻമാൻ മരിച്ചു
കുറവിലങ്ങാട്: വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് താഴെ വീണ ലൈൻമാൻ മരിച്ചു. കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ കൂത്താട്ടുകുളം ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ തോട്ടുവാ ജംഗ്ഷന് സമീപത്തെ പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ് താഴെ വീണ വിനോദിനെ നാട്ടുകാർ ഉടൻ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതശരീരം കാരിത്താസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നയാര എനർജി ഇന്ധനവില കൂട്ടി; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചു
കൊച്ചി: സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്.
ഇതോടെ കൊച്ചിയിൽ നയാര പമ്പുകളിലെ പെട്രോൾ വില ലിറ്ററിന് ₹118.91 രൂപയും ഡീസൽ വില ₹105.44 രൂപയുമായി.ജില്ലാ അടിസ്ഥാനത്തിൽ പെട്രോൾ വിലയിൽ ഇതിലും മാറ്റം ഉണ്ടാകാം
അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനമാണ് വില വർധനയ്ക്ക് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിൽ നിലവിൽ വിലമാറ്റമില്ല.
സൗദിയിൽ വാഹനാപകടം:ഇന്ത്യക്കാരായ നാല് നഴ്‌സുമാരും സൗദി പൗരനും മരിച്ചു
മക്കയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ഹെൽത്ത് സെന്റർ ജീവനക്കാർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് നഴ്‌സുമാരും വാഹനം ഓടിച്ച സൗദി പൗരനും മരിച്ചു.
മരിച്ചവരിൽ കോട്ടയം സ്വദേശികളായ കിടങ്ങൂർ ജയിസിമോൾ (36), ആനച്ചേരി അഞ്ചകുന്നേൽ ജോബിന ജോണി (26) എന്നിവരും തമിഴ്‌നാട് സ്വദേശികളായ രണ്ട് നഴ്‌സുമാരും ഉൾപ്പെടുന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരിച്ചു.
മേലുകാവിൽ ബാലസഭ സംഗമവും ബാലസദസ്സും നടത്തി
മേലുകാവ്: ഗാന്ധിജയന്തി ദിനത്തിൽ മേലുകാവ് സി.ഡി.എസിന്റെ നേതൃത്വത്തിൽ 10 ബാലസഭകളിൽ ‘Children’s Voice & Action Meet’ എന്ന പേരിൽ ബാലസഭ സംഗമങ്ങളും ബാലസദസ്സും സംഘടിപ്പിച്ചു. വാർഡ് തലത്തിൽ നടന്ന പരിപാടികളിൽ കുട്ടികൾ തങ്ങളുടെ പ്രദേശത്തെയും ജീവിതത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
പ്രധാന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടികൾ വാർഡ് മെമ്പർമാർക്ക് നിവേദനം നൽകി. കുട്ടികൾക്ക് അഭിപ്രായങ്ങളും ആശയങ്ങളും സ്വതന്ത്രമായി പങ്കുവെക്കുന്നതിനുള്ള വേദിയായാണ് ബാലസദസ്സുകൾ സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, മേലുകാവ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുനിൽ ഐസക്ക്, ഷീബ മോൾ ജോസഫ്, വിവിധ വാർഡ് മെമ്പർമാർ, സി.ഡി.എസ് ചെയർപേഴ്സൺ ബെറ്റി ആർ.ബി, വൈസ് ചെയർപേഴ്സൺ സൗമ്യ രഞ്ജിത്ത്, സാമൂഹിക വികസന കൺവീനർ ബിന്ദു എസ്.ടി., ആനിമേറ്റർ ദിവ്യ മനോജ്, ബിന്ദു ഷാജി, ബാലസഭ ആർ.പി ശ്രീജിഷ ജേക്കബ്, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സീറോ വേസ്റ്റ് സംസ്ഥാനമായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി
കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന മാലിന്യസംസ്‌കരണ പ്ലാന്റുകൾ സംസ്ഥാനത്ത് യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നോർത്ത് പറവൂരിലെ സണ്ണി കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യസംസ്‌കരണം കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ജൈവ, അജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ ശാസ്ത്രീയമായി തരംതിരിക്കുകയും സംസ്കരിക്കുകയും വേണം. വീടുകളിൽ സംസ്കരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി അന്തിമ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. ഇ-വേസ്റ്റ്, കെമിക്കൽ വേസ്റ്റ് തുടങ്ങിയ പുതിയതരം മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും ബോധവൽക്കരണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യം ‘വേസ്റ്റ്’ അല്ല, ‘വെൽത്ത്’ ആണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം മാറണം. മാലിന്യങ്ങൾ പൂർണമായും മൂടിയ വാഹനങ്ങളിൽ മാത്രമേ ഡെസ്റ്റിനേഷൻ പോയിന്റുകളിലേക്ക് കൊണ്ടുപോകാവൂ. അടുത്ത രണ്ടുമൂന്ന് വർഷത്തിനുള്ളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കേരളത്തിലെ മാലിന്യസംസ്‌കരണ മാതൃകകൾ പഠിക്കാനെത്തുന്ന തരത്തിൽ മികച്ച പ്ലാന്റുകൾ, വേസ്റ്റ് ടു പവർ പ്ലാന്റുകൾ ഉൾപ്പെടെ, സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾക്ക് മാലിന്യസംസ്‌കരണ പദ്ധതികൾക്കാവശ്യമായ സാമ്പത്തിക സഹായം നൽകും. കേന്ദ്ര-സംസ്ഥാന പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും അനുഭവസമ്പത്തുള്ള മികച്ച കമ്പനികളെ മാത്രം പദ്ധതികളുടെ നടത്തിപ്പിന് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകത്തിലെ മികച്ച ശുചിത്വ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുകയാണ് ‘നിർമലം’ പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. മാലിന്യസംസ്‌കരണത്തിന്റെ കേന്ദ്രം തദ്ദേശ സ്ഥാപനങ്ങളല്ല, ഓരോ വീടുകളുമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഓരോ വാർഡിലും ഒരു പൊതുസ്ഥലം കണ്ടെത്തി 100 ദിവസത്തിനകം ശുചീകരിച്ച് ‘ഗ്രീൻ പോയിന്റ്’ ആക്കി മാറ്റും. ഇതുവഴി സംസ്ഥാനത്താകെ 20,000ത്തിലധികം ഗ്രീൻ പോയിന്റുകൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തിലെയും മാലിന്യത്തിന്റെ അളവും സംസ്കരണ രീതിയും കൃത്യമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, ഉറവിടത്തിൽ മാലിന്യം തരംതിരിക്കുക, ശാസ്ത്രീയ ശേഖരണവും സംസ്കരണവും ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകർമസേന, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കും.
ചടങ്ങിൽ ക്യാമ്പയിൻ ലോഗോയും പദ്ധതി രൂപരേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്ലാസ്റ്റിക് റീസൈക്ലിങ് പോളിസി 2026, സേഫ് റീയൂസ് ഓഫ് ട്രീറ്റഡ് വേസ്റ്റ്‌വാട്ടർ പോളിസി 2026, ക്ലീൻ പബ്ലിക് ടോയ്‌ലറ്റുകൾക്കുള്ള എസ്.ഒ.പി., എസ്.ഡബ്ല്യു.എം റൂൾസ് 2026, ജനപ്രതിനിധികൾക്കുള്ള പരിശീലന മൊഡ്യൂൾ എന്നിവയും പ്രകാശനം ചെയ്തു.
ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
വയോജനങ്ങൾ സമൂഹത്തിന്റെ അനുഭവസമ്പത്ത്: റോയി കെ. പൗലോസ് എം.എൽ.എ
മറ്റപ്പള്ളി: വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വയൽ SHG മറ്റപ്പള്ളിയുടെ നേതൃത്വത്തിൽ ‘സ്നേഹ സായാഹ്നം’ സംഘടിപ്പിച്ചു. പ്രിയങ്ക മഹിളാ സമാജം ഹാളിൽ നടന്ന പരിപാടി മുതിർന്ന തലമുറയോടുള്ള സ്നേഹവും ആദരവും പങ്കുവെച്ച വേദിയായി.
സംഘം പ്രസിഡന്റ് ആന്റണി എം.വി. അധ്യക്ഷത വഹിച്ച ചടങ്ങ് ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ വയോജനങ്ങൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അവരുടെ ജീവിതാനുഭവങ്ങളും അറിവുകളും പുതുതലമുറയ്ക്ക് വലിയ പാഠങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് മുഖ്യസന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന ജേക്കബ്, റോയ് എവറസ്റ്റ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ റെൻസോ, ഗ്രാമപഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, സ്വരാജ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും സൗഹൃദ സംഗമവും നടന്നു. ശ്രീകുമാർ ജി., മാത്യു എൻ.എം., അനീഷ് ഒ.വി., സതീഷ് ഒ.ജി., സോജൻ തോമസ്, നിധീഷ് കുമാർ, അലക്സ് റെജി, പ്രിൻസ് മറ്റപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കട്ടപ്പനയിലെ മികച്ച ശുചിത്വ സ്ഥാപനത്തിന് ബെസ്റ്റ് ക്ലീൻ ഷോപ്പ് അവാർഡ് നൽകി
കട്ടപ്പന: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ബെസ്റ്റ് ക്ലീൻ ഷോപ്പ് അവാർഡ് നൽകി. പള്ളിക്കവല–ഇടുക്കിക്കവല ബൈപ്പാസ് റോഡിലെ കെ.ഡി. ഫ്രൂട്സ് ഉടമ വിജയകുമാറിനാണ് പുരസ്കാരം.
കടയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും പഴവർഗങ്ങൾ ശുചിത്വത്തോടെ സംരക്ഷിക്കുന്നതിലും പുലർത്തുന്ന മികവ് പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. നാല് പതിറ്റാണ്ടായി കട്ടപ്പനയിൽ പ്രവർത്തിക്കുന്ന കെ.ഡി. ഫ്രൂട്സ് ജില്ലയിലെ പ്രധാന പഴവർഗ വിതരണ സ്ഥാപനങ്ങളിലൊന്നാണ്.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് വിജയകുമാറിന് പുരസ്കാരം കൈമാറി. യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ ഗാന്ധിജയന്തി സന്ദേശം നൽകി. വാർഡ് കൗൺസിലർ സോണിയ ജെയ്ബി, സിജോമോൻ ജോസ്, ജോഷി കുട്ടട, സിജോ എവറസ്റ്റ്, അനിൽകുമാർ എസ്. നായർ, സബിൽ ലത്തീഫ്, ഷിയാസ് എ.കെ. എന്നിവർ സംസാരിച്ചു.
ഇസാറയിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
ലോക കാഴ്ച ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി പട്ടം ഇസാറ പ്രീമിയം ഐ കെയറും ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A-യും സംയുക്തമായി നേത്രപരിശോധനാ ക്യാമ്പും കാഴ്ചാരോഗ്യ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ അനിൽകുമാർ വി. ഉദ്ഘാടനം ചെയ്തു. ഇസാറ പ്രീമിയം ഐ കെയർ ക്ലിനിക്കൽ സർവീസസ് ഹെഡ് ഡോ. ജോസഫ് സേവ്യർ അധ്യക്ഷത വഹിച്ചു.
നേത്രരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിന്റെയും കൃത്യസമയത്ത് ചികിത്സ തേടുന്നതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഇസാറ പ്രീമിയം ഐ കെയറിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 1 മുതൽ 15 വരെ സൗജന്യ നേത്രപരിശോധനയും അർഹരായവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും ഒരുക്കിയിട്ടുണ്ട്.വിവരങ്ങൾക്ക്: 0471 233 7899
ഗാന്ധിജയന്തി ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശവും വനസംരക്ഷണ പ്രവർത്തനവുമായി മുരിക്കാട്ടുകുടി ട്രൈബൽ സ്കൂൾ
സ്വരാജ്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ചിയാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം.സി. ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും യുവതലമുറയെ ലഹരിയിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ക്ലാസിൽ വിശദീകരിച്ചു.
മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കാടറിഞ്ഞ് നാടിനായി’ പരിപാടിയും സംഘടിപ്പിച്ചു. അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലിൻ ജോസ് ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ്മോൻ കോഴിമല ഗാന്ധിജയന്തി ദിനസന്ദേശം നൽകി. പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ ആശംസകൾ അറിയിച്ചു.
പരിസ്ഥിതി ദിനത്തിൽ വനത്തിനുള്ളിൽ നട്ടുപിടിപ്പിച്ച മരത്തൈകളുടെ ചുവടുകൾ എൻഎസ്എസ് വോളന്റിയർമാർ വൃത്തിയാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം വനത്തിലൂടെ കാൽനടയായി സഞ്ചരിച്ചാണ് വിദ്യാർഥികൾ വനസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. വി.ജെ. പ്രദീപ്കുമാർ, ഹെഡ്മിസ്ട്രസ് റെജിമോൾ, പിടിഎ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളിൽ, അധ്യാപകരായ രായ ജൂബി തോമസ്, ലിറ്റിമോൾ, പി.എസ്., സീന, എൻഎസ്എസ് ലീഡർമാരായ ബ്രൈറ്റ് അൽഫോൺസ് കൊറിയ, ഹന്ന റോസ് ജോമോൻ എന്നിവർ നേതൃത്വം നൽകി.
പുറ്റടിയിൽ ജെസിഐയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി
പുറ്റടി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജെസിഐ പുറ്റടി സ്പൈസ് ഹിൽസിന്റെ നേതൃത്വത്തിൽ പുറ്റടി ടൗണിലും കുമളി–മൂന്നാർ സംസ്ഥാനപാതയോരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനപാതയോരത്തെ സ്ഥലനാമ ബോർഡുകൾ, സ്കൂൾ, പാർക്കിങ്, സ്പീഡ്, വിവിധ സർക്കാർ സ്ഥാപനങ്ങൾ, നോ പാർക്കിങ് തുടങ്ങിയ ബോർഡുകൾ ശുചീകരിച്ച് വൃത്തിയാക്കി.
ഗ്രാമപഞ്ചായത്തംഗം ടോണി മക്കോറ, ജെസിഐ പുറ്റടി സ്പൈസ് ഹിൽസ് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു. ജെസിഐ ഭാരവാഹികളായ നിതിൻ തോമസ്, ജോമേഷ് ജോസ്, വിഷ്ണു, ആൽബിൻ, ലിന്റോ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വണ്ടൻമേട് ഗ്രാമപഞ്ചായത്തുതല ശുചീകരണ യജ്ഞം ചേറ്റുകുഴിയിൽ സംഘടിപ്പിച്ചു
ചേറ്റുകുഴി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുതുയുഗ ശുചിത്വകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വണ്ടൻമേട് ഗ്രാമപഞ്ചായത്തുതല ശുചീകരണ യജ്ഞം ചേറ്റുകുഴി ടൗണിൽ സംഘടിപ്പിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടന്ന ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് 13, 14, 15 വാർഡുകളുടെ സംയുക്ത നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോമസ് അക്കാട്ടുമുണ്ട, അംഗങ്ങളായ ജി. പി. രാജൻ, ജാൻസി റിജി, അണക്കര റോട്ടറി ക്ലബ് പ്രസിഡന്റ് സാബു കെ. തോമസ്, പഞ്ചായത്ത് സെക്രട്ടറി ജിറിൻ തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി ശരവണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഗാന്ധിജയന്തി: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു
ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ആർ. രതീഷ്, കെ. ഇ. അമീൻ, ബിനു മൂന്നിലവ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും പുതുതലമുറ മനസിലാക്കണം : ബിജു നൈനാൻ
മഹാത്മാഗാന്ധിയുടെ ജീവിതവും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളും പുതുതലമുറ കൂടുതൽ മനസിലാക്കാൻ ശ്രമിക്കണമെന്ന് ബിജു നൈനാൻ മരുതുക്കുന്നേൽ ആഹ്വാനം ചെയ്തു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ തുരുത്തിക്കാട് 32-ാം തുണ്ടിയംകുളം അങ്കണവാടിയിൽ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ അദ്ദേഹം.
“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് ആർജവത്തോടെ പ്രഖ്യാപിക്കുകയും അത് പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയും ചെയ്ത നേതാവായിരുന്നു മഹാത്മാഗാന്ധിയെന്ന് ബിജു നൈനാൻ പറഞ്ഞു. പ്രസംഗവും പ്രവർത്തനങ്ങളും ഒരുപോലെയായിരുന്നു എന്നതാണ് ഗാന്ധിജിയെ മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും അതുകൊണ്ടുതന്നെയാണ് ലോകം അദ്ദേഹത്തെ ആദരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവുമാണ് രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണക്കാർ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തിപ്പെടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജി രാഷ്ട്രപിതാവായതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും ബിജു നൈനാൻ പറഞ്ഞു.
അങ്കണവാടി വർക്കർ ദീപ്തിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നിർമ്മല ചന്ദ്രബാബു, പൂർവവിദ്യാർഥികളായ അലീന ലാജി, റൂഹ്മ വീരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളും പൂർവവിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് അങ്കണവാടി പ്രവർത്തകരും രക്ഷിതാക്കളും പൂർവവിദ്യാർഥികളും ചേർന്ന് അങ്കണവാടി പരിസരം ശുചീകരിച്ചു.
ഗാന്ധിജയന്തി ദിനാഘോഷം; തൊടുപുഴ നഗരസഭയിൽ ശുചിത്വ ക്യാമ്പയിനുകൾക്ക് തുടക്കം കുറിച്ചു
തൊടുപുഴ: ഗാന്ധിജയന്തിയോടനുബന്ധിച്ച് തൊടുപുഴ നഗരസഭയിൽ ‘സ്വച്ഛതാ ഹി സേവ’, ‘സ്വച്ഛ് ദിവസ്’, ‘ഏക് പേട് മാ കെ നാം’ എന്നീ ക്യാമ്പയിനുകൾക്ക് തുടക്കമായി.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ മാല ചാർത്തിയും പുഷ്പാർച്ചന നടത്തിയും ചടങ്ങുകൾക്ക് തുടക്കമിട്ടു. തുടർന്ന് ശുചിത്വ പ്രതിജ്ഞ, വിളംബര ജാഥ, മുനിസിപ്പൽ പാർക്കിൽ വൃക്ഷത്തൈ നടീൽ എന്നിവ നടന്നു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹുൽ ഹമീദ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർമാരുടെ സാന്നിധ്യത്തിൽ മേഴ്സി സെബാസ്റ്റ്യൻ മുനിസിപ്പൽ പാർക്കിൽ വൃക്ഷത്തൈ നട്ടു.
ഒരു മാസം നീളുന്ന ‘സ്വച്ഛതാ ഹി സേവാ — ശുചിത്വമാണ് സേവനം’ ക്യാമ്പയിനിലൂടെ തൊടുപുഴ നഗരത്തെ മാലിന്യമുക്തവും ശുചിത്വസുന്ദരവുമായ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മേഴ്സി സെബാസ്റ്റ്യൻ പറഞ്ഞു. ഇതിനായി ജനങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
നഗരസഭയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ, ശുചിത്വ മിഷൻ, കെ.എസ്.ഡബ്ല്യു.എം.പി. പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അൽ-അസർ കോളേജ് എൻ.എസ്.എസ്. വോളണ്ടിയർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, ശുചീകരണ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
അൽ-അസർ കോളേജ് എൻ.എസ്.എസ്. വോളണ്ടിയർമാരും നഗരസഭാ ശുചീകരണ ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഗാന്ധി സ്ക്വയർ പരിസരവും ശുചീകരിച്ചു.
കാഴ്ച മറച്ച പൊന്തക്കാടുകൾ നീക്കി; അപകടസാധ്യത ഒഴിവാക്കി മാതൃകയായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗത്തിൻ്റെ ഇടപെടൽ
കട്ടപ്പന: ഇരട്ടയാർ–കട്ടപ്പന റോഡിൽ അയ്യമല പടിക്ക് സമീപം വാഹനയാത്രക്കാർക്ക് കാഴ്ച മറച്ച് വളർന്നുനിന്ന പൊന്തക്കാടുകൾ വെട്ടിനീക്കി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജും സംഘവും. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് റോഡരികിലെ കാടുകൾ നീക്കം ചെയ്തത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അയ്യമലപടി ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കാഴ്ച മറയ്ക്കുന്ന വിധത്തിൽ പൊന്തക്കാടുകൾ വളർന്നുനിന്നിരുന്നു. ഇതുമൂലം വളവുകളിലും റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലും വാഹനയാത്രക്കാർക്ക് കാഴ്ചപരിധി കുറയുകയും അപകടസാധ്യത വർധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.
പ്രശ്നം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ശ്രദ്ധ ക്ഷണിച്ചിരുന്നെങ്കിലും നാളിതുവരെ കാര്യമായ നടപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം കിരൺ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് രംഗത്തിറങ്ങിയത്.
റോഡിന്റെ വശങ്ങളിൽ വളർന്നുനിന്ന പൊന്തക്കാടുകളും കാടുകളും വെട്ടിനീക്കിയ സംഘം ജെസിബി ഉപയോഗിച്ച് റോഡരികിലെ ഭാഗങ്ങൾ ലെവൽ ചെയ്ത് യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും ചെയ്തു.
കാഴ്ച മറച്ചിരുന്ന ചെടികൾ നീക്കം ചെയ്തതോടെ വാഹനയാത്രക്കാർക്ക് റോഡിലെ മുന്നോട്ടുള്ള കാഴ്ച കൂടുതൽ വ്യക്തമായി.ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വവും പൊതുസുരക്ഷയും മുൻനിർത്തി നടത്തിയ ഇടപെടൽ പ്രദേശവാസികളുടെയും യാത്രക്കാരുടെയും ശ്രദ്ധ നേടി.
നത്തുകല്ല് കൈരളി ലൈബ്രറി കളിസ്ഥല പുനരുദ്ധാരണത്തിന് തുടക്കമായി
:ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നത്തുകല്ല് കൈരളി പബ്ലിക് ലൈബ്രറിയുടെ കളിസ്ഥല പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 50 വർഷത്തിലേറെ പാരമ്പര്യമുള്ള ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്കൊപ്പം നാട്ടിലെ കലാ-കായിക രംഗത്തിനും കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭരണസമിതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
കളിസ്ഥലം നവീകരിച്ച് അന്യംനിന്നുപോയ വോളിബോൾ കളി പുനരാരംഭിക്കാനും വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കാനുമാണ് പ്രധാന പദ്ധതി. ഇതോടൊപ്പം ലൈബ്രറി അങ്കണത്തിൽ ബാഡ്മിൻറൺ കോർട്ട് ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പ്രദേശത്തെ യുവാക്കളെയും കുട്ടികളെയും കായിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുകയും ആരോഗ്യകരമായ വിനോദത്തിനും കൂട്ടായ്മയ്ക്കും അവസരമൊരുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന പരിപാടികൾക്ക് ടോമി ആനിക്കമുണ്ടയിൽ,ബിനോയി പുറംചിറയിൽ ,ബിബിൻ കെ രാജു,സാബു എൻ ഡി,ജോസ്കുട്ടി കടുക്കേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി
ഗാന്ധിജയന്തി ദിനാചരണം : ബോധവത്കരണവും ദീപശിഖാ പ്രയാണവും സംഘടിപ്പിച്ചു
വെള്ളയാംകുടി: ഗാന്ധിജയന്തി ദിനാചരണത്തിന്റെയും ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെയും ഭാഗമായി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ‘അരുതാത്തതിൽ നിന്നും അറിവുള്ളതിലേക്ക്’ എന്ന സന്ദേശവുമായി ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഹരികുമാർ പി.എസ്. ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷനായി.
കട്ടപ്പന എസ്.ഐ. അജേഷ് വിജയൻ, ഇടുക്കി ഡയോസിസ് കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ഡോ. ജോർജ് തകടിയേൽ എന്നിവർ ആശംസകൾ നേർന്നു.
നർത്തകി അജിത വേണുകുമാർ, സുബേദാർ മേജറും കായികതാരവുമായ സന്തോഷ് ജോൺ, കാർട്ടൂണിസ്റ്റും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സജിദാസ് മോഹൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എൻഎസ്എസ് പ്രവർത്തകരും വിദ്യാർഥികളും അധ്യാപകരും ദീപശിഖാ പ്രയാണത്തിൽ അണിനിരന്നു.
സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 22 കിലോ ഏലക്ക മോഷ്ടിച്ചവർ പിടിയിൽ
വണ്ടിപ്പെരിയാർ: ഏലക്ക ഉണക്കി സൂക്ഷിച്ചിരുന്ന സ്റ്റോറിൽ കയറി 66,000 രൂപ വിലവരുന്ന 22 കിലോ ഉണക്ക ഏലക്ക മോഷ്ടിച്ച കേസിൽ രണ്ടുപേരെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. തേങ്ങാക്കൽ പുതുക്കാട് 269-ാം നമ്പർ ലയത്തിൽ താമസിക്കുന്ന പാണ്ഡ്യൻ എം. (35), മ്ലാമല സ്വദേശി പുത്തൻപുരയ്ക്കൽ അരുൺ ആന്റണി (34) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 30ന് രാത്രിയിലാണ് മോഷണം നടന്നത്. ഏലപ്പാറ വില്ലേജിലെ തേങ്ങാക്കൽ 110 പുതുവൽ ഭാഗത്തുള്ള ഏലക്ക ഉണക്കി സൂക്ഷിക്കുന്ന സ്റ്റോറിന്റെ പഴയ അടുപ്പ് സ്ഥാപിച്ചിരുന്ന ദ്വാരത്തിലൂടെ അകത്തുകടന്ന പ്രതികൾ, രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 79 കിലോ ഏലക്കയിൽ നിന്ന് 22 കിലോ മോഷ്ടിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
വണ്ടിപ്പെരിയാർ പൊലീസ് സബ് ഇൻസ്പെക്ടർമാരായ അക്ബർ സാദത്ത്, അനിൽകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇടുക്കി ജില്ലയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം കുറിച്ചു
ഇടുക്കി: ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ വാരാഘോഷം ഉദ്ഘാടനം ചെയ്തു.
ഗാന്ധി പ്രതിമയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും വിശിഷ്ടാതിഥികളും പുഷ്പാർച്ചന നടത്തി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.ആർ. പ്രദീപ്കുമാർ സന്ദേശം നൽകി. പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ എം.എൻ. സുനിൽകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് എൻ.എസ്.എസ്. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഐ.പി. കീർത്തന എന്നിവർ സംസാരിച്ചു.
എൻ.എസ്.എസ്. വൊളന്റിയർമാർ ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ്. വൊളന്റിയർമാരുടെയും ജീവനക്കാരുടെയും സഹകരണത്തോടെ കളക്ടറേറ്റ് പ്രവേശന കവാടത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പരിസരവും ശുചീകരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഗാന്ധി സൂക്തങ്ങൾ ഉൾപ്പെടുത്തിയ പുസ്തകവും ചടങ്ങിൽ വിതരണം ചെയ്തു.
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ ആറിന് മൂന്നാർ ഗവൺമെന്റ് കോളജിൽ ഗാന്ധിയൻ ആദർശങ്ങളെ അടിസ്ഥാനമാക്കി സെമിനാർ, വിദ്യാർഥികൾക്കായി സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ ഏഴിന് കളക്ടറേറ്റിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഗാന്ധി ക്വിസ് മത്സരവും നടക്കും.
കളക്ടറേറ്റിൽ നടക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ 9846856982, 9746387959, 9567090131 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
വനം വന്യജീവി വാരാഘോഷത്തിന് തേക്കടിയിൽ തുടക്കം
തേക്കടി: വനം വന്യജീവി വാരാഘോഷത്തിന് തേക്കടിയിൽ തുടക്കമായി. വനം-വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ദിവസങ്ങളോളം നീളുന്ന വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബർ 8ന് രാവിലെ 11ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
സ്വച്ഛത ഹി സേവ–‘കൈയ്യോടു കൈ’ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു
കട്ടപ്പന: സ്വച്ഛത ഹി സേവ–‘കൈയ്യോടു കൈ’ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യസംസ്‌കരണ വിഷയങ്ങളെ ആസ്പദമാക്കി വാട്ടർ കളർ ചിത്രരചന മത്സരം നടത്തി. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി 90ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഗവ. ട്രൈബൽ സ്കൂൾ, ഗവ. ഹൈസ്കൂൾ വാഴവര, നിർമൽ ജ്യോതി പബ്ലിക് സ്കൂൾ, സെന്റ് ജോർജ് സ്കൂൾ, കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ, സെന്റ് ജെറോംസ് സ്കൂൾ, ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ, സരസ്വതി വിദ്യാപീഠം, ഓക്സിലിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്.
യു.പി. വിഭാഗത്തിൽ ജിയോൺ വിജേഷ്, അനുരാഗ് ബിനു (എസ്.ജെ. യു.പി.എസ്. വെള്ളയാംകുടി), ജിയന്ന സാനിയ (സെന്റ് ജോർജ് സ്കൂൾ കട്ടപ്പന) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണപ്രിയ അജയ് (ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ), അക്ഷയ് അനുമോദ് (ജി.ടി.എച്ച്.എസ്.എസ്.), ആദിനാഥ് അജിത് (സരസ്വതി വിദ്യാപീഠം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ശ്രീനന്ദ എസ്. (എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയാംകുടി), അഞ്ജലി മരിയ റെനി (ഓക്സിലിയം സ്കൂൾ), അഭിനവ് പി. (സെന്റ് ജോർജ് സ്കൂൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിദ്യാർഥികളിൽ ശുചിത്വബോധം വളർത്തുന്നതിനും മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭയുടെ ആർ.ആർ.ആർ സെന്ററിന്റെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
കട്ടപ്പന നഗരസഭയുടെ ആർ.ആർ.ആർ (റീയൂസ്, റീഡ്യൂസ്, റീസൈക്കിൾ) സെന്ററിന്റെ നേതൃത്വത്തിൽ അർഹരായ ഗുണഭോക്താക്കൾക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഉപയോഗശൂന്യമെന്ന് കരുതുന്നെങ്കിലും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന വസ്തുക്കൾ പുനരുപയോഗത്തിലൂടെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച കട്ടിൽ, ഫാൻ, ജനൽ, ക്ലോസറ്റ്, വാഷ്‌ബേസിൻ, പടുത, ലൈറ്റ്, വെള്ളം ശേഖരിക്കുന്ന ജാറുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ലീലാമ്മ ബേബി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, നഗരസഭ കൗൺസിലർമാർ, സെക്രട്ടറി അജി കെ. തോമസ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുപ്രിയ കെ.എസ്., അമ്പിളി, രജിത ഐ., ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവീണ, നഗരസഭ ജീവനക്കാർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ: ബൈബിൾ കൺവെൻഷന് തുടക്കം
കട്ടപ്പന പോർസ്യൂങ്കുല ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനോടനുബന്ധിച്ച് ആരംഭിച്ച ബൈബിൾ കൺവെൻഷന് തുടക്കമായി.
ആശ്രമം സുപ്പീരിയർ റവ. ഫാ. സേവ്യർ കൊച്ചുറുമ്പിലും ആതിരമ്പുഴ കാരീസ് ഭവൻ ഡയറക്ടർ റവ. ഫാ. ബിജിൽ ചക്കിയത്തും ചേർന്ന് തിരി തെളിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.റവ. ഫാ. അനൂപ് കരിങ്ങാട്ട്, റവ. ഫാ. സന്തോഷ് പിസ് വില്ല, ഫാ. പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരത്തെ അക്രമസംഭവങ്ങളിൽ പ്രതിഷേധം: കട്ടപ്പനയിൽ എസ്‌എഫ്‌ഐ മാർച്ച്
കട്ടപ്പന: തിരുവനന്തപുരത്തെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ പ്രവർത്തകർ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം. എസ്. ഗൗതം മാർച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചത്. ഇടുക്കിക്കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷൻ പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി കൊടി സ്ഥാപിച്ചു.
ജില്ലാ കമ്മിറ്റിയംഗം ഒ. പി. റഗദ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സിദ്ധാർഥ് സാജു, ജില്ലാ കമ്മിറ്റിയംഗം അനന്ദകൃഷ്ണൻ, എം. ദുർഗ എന്നിവർ സംസാരിച്ചു.
‘കൂടെ’ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കം
സ്വരാജ്: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കൂടെ’ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ഒക്ടോബർ 1, 2, 3 തീയതികളിലായി നടക്കുന്ന ക്യാമ്പ് ‘ഒരുമിച്ച് പഠിക്കാം… സേവിക്കാം… വളരാം…’ എന്ന സന്ദേശമുയർത്തിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്കൂൾ ഹെഡ്മിസ്ട്രസ് റെജിമോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. ‘വന്യജീവി–മനുഷ്യ സംഘർഷം: കാരണങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ കാഞ്ചിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സലിൻ ജോസ് ക്ലാസ് നയിച്ചു.
വന്യജീവി സംരക്ഷണം, മനുഷ്യ–വന്യജീവി സംഘർഷത്തിന്റെ കാരണങ്ങൾ, സംഘർഷം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി. വിവിധ സേവന, ബോധവത്കരണ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും.
അധ്യാപകരായ ചാന്തിനി നായർ, ഷിനു മനുവേൽ, ആശാമോൾ, സവിത, ശ്രീജ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ജൂബി തോമസ് ക്യാമ്പിന് നേതൃത്വം നൽകുന്നു.
കളക്ടറുടെ വിവാദ ഉത്തരവ് യുഡിഎഫിനും ഉത്തരവാദിത്വമുണ്ട്: ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ:പന്തളം പ്രതാപൻ.
ഇടുക്കി: ആനകൾക്ക് താരകൾ ഒരുക്കണമെന്നും ഇടുക്കിയിലെ ജനങ്ങളുടെ രാത്രി സഞ്ചാരം നിരോധിച്ചുകൊണ്ടും ദുരന്തനിവാരണ നിയമത്തിന്റെ മറവിൽ ഇടുക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ചിരിക്കുന്ന വിവാദ ഉത്തരവുകൾക്ക് യുഡിഎഫ് സർക്കാരിനും ഇടുക്കി ജില്ലയിലെ എംഎൽഎമാർക്കും എംപിക്കും ഉത്തരവാദിത്വമുണ്ട് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പന്തളം പ്രതാപനൻ. കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസാസ്റ്റർ മാനേജ്മെൻ്റ് എന്നത് ഒരു ബോഡിയാണ് അതിൽ ജനപ്രതിനിധികളും ഉൾപ്പെടും. ഈ ജനപ്രതിനിധികൾ അറിയാതെ എങ്ങനെയാണ് കളക്ടർ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. പാർലമെൻ്റ് മണ്ഡലത്തിന് പുറമേ പിണറായി വിജയൻ സർക്കാരിനോട് മനംമടുത്ത ഇടുക്കിയിലെ ജനം അഞ്ചു നിയോജകമണ്ഡലങ്ങളും യുഡിഎഫിന് സമ്മാനിച്ചതിന്റെ പ്രതിഫലം ജനദ്രോഹ ഉത്തരവിലൂടെ ലഭിച്ചിരിക്കുകയാണ്.
ആനകളെയും വനഭൂമിയും സംരക്ഷിക്കണം എന്ന നിലപാടാണ് ബിജെപിക്കും നരേന്ദ്രമോദി സർക്കാരിനും ഉള്ളത് പക്ഷേ അതിൻ്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം. എന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു. പൈനാവ് എൻജിനീയറിങ് കോളേജ് പടിക്കൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. സിവിൽ സ്റ്റേഷൻ പഠിക്കൽ പോലീസ് മാർച്ച് തടഞ്ഞു.
പിന്നീട് നടന്ന പ്രതിഷേധ ധർണ്ണയിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് വിസി വർഗീസ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മാരായ കെ കുമാർ, രതീഷ് വരകുമല ,സി സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
പേവിഷബാധ പ്രതിരോധം; പീരുമേട്ടിൽ ജില്ലയിലെ ആദ്യ മോഡൽ വൂണ്ട് വാഷിംഗ് ഏരിയ തുറന്നു
പീരുമേട്: പേവിഷബാധയേറ്റാൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകുന്നതിന് പ്രാധാന്യം നൽകണമെന്ന് പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിൽ ജില്ലയിലെ ആദ്യത്തെ മോഡൽ വൂണ്ട് വാഷിംഗ് ഏരിയ ഉദ്ഘാടനം ചെയ്യുകയും ജില്ലാതല പേവിഷബാധ പ്രതിരോധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേവിഷബാധയേറ്റാൽ ആവശ്യമായ പ്രഥമ ശുശ്രൂഷ ഉറപ്പാക്കുന്നതിനായി വൂണ്ട് വാഷിംഗ് ഏരിയ ഒരുക്കിയ ആരോഗ്യവകുപ്പിനെയും ഡി.എം.ഒ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയും എം.എൽ.എ അഭിനന്ദിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, മൃഗസംരക്ഷണ വകുപ്പ്, പീരുമേട് താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അധ്യക്ഷത വഹിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് മുഖ്യാതിഥിയായി.
ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ കെ.ആർ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജെ. ജോസഫ് വിഷയാവതരണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് മോഡൽ വൂണ്ട് വാഷിംഗ് ഏരിയ പ്രഖ്യാപനം നടത്തി.
പീരുമേട് മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സർജൻ പേവിഷബാധയെക്കുറിച്ച് ക്ലാസ് നയിച്ചു. പൊതുജനങ്ങളിൽ പേവിഷബാധ സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനായി ബോധവത്കരണ റാലിയും മൈക്ക് അനൗൺസ്മെന്റും സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വളർത്തുമൃഗങ്ങൾക്കുള്ള വാക്സിനേഷനും പരിപാടിയുടെ ഭാഗമായി നടത്തി.
ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ആശാ പ്രവർത്തകർ, കുടുംബശ്രീ, അങ്കണവാടി, ഹരിതകർമസേന തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് അംഗീകാരം
ഇടുക്കി: ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും 2025–26 വർഷത്തെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 52 ഗ്രാമപഞ്ചായത്തുകൾ, രണ്ട് നഗരസഭകൾ, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
54 തദ്ദേശ സ്ഥാപനങ്ങളുടെ 2026–27 വാർഷിക പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. വിബിജി റാംജി പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് വിളവെടുപ്പ് കാലത്ത് അനുവദിക്കേണ്ട 60 ദിവസത്തെ അവധി സംബന്ധിച്ച ക്രമീകരണങ്ങൾ ഓരോ പഞ്ചായത്തിലും നടപ്പാക്കുന്നതും യോഗം ചർച്ച ചെയ്തു.
എല്ലാ പഞ്ചായത്തുകളിലും ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ച ആദ്യ ജില്ലയെന്ന നേട്ടം കൈവരിച്ചതിന് തദ്ദേശ സ്ഥാപന ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. ജൈവവൈവിധ്യ രജിസ്റ്റർ കാലികമാക്കുന്നതിനായി എല്ലാ പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വീതം മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ആവശ്യപ്പെട്ടു.
എസ്.ബി.ഐ. ഇടുക്കി റീജണൽ മാനേജർ അഭിലാഷ്, ലീഡ് ബാങ്ക് മാനേജർ വർഗീസ് മാത്യു എന്നിവർ കാർഷിക മേഖലയുമായും ചെറുകിട സംരംഭങ്ങളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്കും സ്വയംസഹായ സംഘങ്ങൾക്കും വ്യക്തികൾക്കും ലഭ്യമായ വിവിധ വായ്പാ പദ്ധതികൾ പരിചയപ്പെടുത്തി.ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ സംസാരിച്ചു.
ഇടുക്കിയിൽ രാത്രി യാത്രാ നിരോധനമില്ല; പ്രചാരണം തെറ്റെന്ന് ജില്ലാ കളക്ടർ
ഇടുക്കി: ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വീകരിച്ച നടപടികളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. പൊതുഗതാഗതത്തിന് തടസ്സമാകുന്ന യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.
സെപ്റ്റംബർ 28ന് മൂന്നാർ, പീരുമേട്, ഉടുമ്പൻചോല പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്ക് നൽകിയ കത്ത് ഉത്തരവല്ലെന്നും, വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് ഒഴിവാക്കാനും തോട്ടം ഉടമകളെയും തൊഴിലാളികളെയും ബോധവൽക്കരിക്കാനുമുള്ള നിർദേശം മാത്രമാണെന്നും കളക്ടർ പറഞ്ഞു.
രാത്രികാലങ്ങളിലും വെളിച്ചം കുറവുള്ള സമയങ്ങളിലും തോട്ടങ്ങളിൽ പതിയിരിക്കുന്ന വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനാണ് നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ജില്ലയിലെ രാത്രി യാത്രാ നിരോധനമായി ചിലർ തെറ്റായി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ ഒരിടത്തും നിലവിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ നൽകുന്ന മുന്നറിയിപ്പുകളും ആക്രമണകാരികളായ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുമ്പോൾ വനംവകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും നൽകുന്ന നിർദേശങ്ങളും പാലിക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വനംവകുപ്പ് നിർണയിച്ച മനുഷ്യ-വന്യജീവി സംഘർഷ ഹോട്ട്സ്പോട്ടുകളിൽ വനംവകുപ്പിന്റെ മുന്നറിയിപ്പുകൾ തോട്ടം മേഖലയിലെ ജനങ്ങളിലെത്തിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷത്തിൽ 81 പേർ മരിക്കുകയും 486 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആനകളുടെ സഞ്ചാരപാതയിലെ അനധികൃത നിർമാണങ്ങൾ, കൂറ്റൻ മരങ്ങളിൽ കെട്ടിയ സ്റ്റീൽ റോപ്പുകൾ, വേലികൾ എന്നിവ നീക്കം ചെയ്യാൻ നിർദേശം നൽകിയതെന്നും കളക്ടർ വ്യക്തമാക്കി.
ഇത് പട്ടയഭൂമിയിലെ കർഷകരെ ബാധിക്കുന്ന നടപടിയല്ലെന്നും സർക്കാർ ഭൂമിയിലും വനഭൂമിയിലുമുള്ള കയ്യേറ്റങ്ങൾക്കും റിസോർട്ടുകളിൽ ആനകളെ ആകർഷിക്കുന്നതിനായി ഉപ്പ് വയ്ക്കുന്നതുപോലുള്ള പ്രവർത്തനങ്ങൾക്കുമെതിരെയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത നിർമാണങ്ങൾ പലപ്പോഴും ആനകളുടെ സഞ്ചാരപാതകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം തടസ്സങ്ങൾ ആനകളെ ജനവാസ മേഖലകളിലേക്ക് എത്തിക്കുന്നതിനും മനുഷ്യർക്ക് അപകടമുണ്ടാകുന്നതിനും കാരണമാകുന്നുവെന്നും കളക്ടർ ചൂണ്ടിക്കാട്ടി.
അനധികൃത നിർമാണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെട്ടിടനിർമാണ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാറ്റിനും ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ഇന്ന് (01/10/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. ഒക്ടോബർ 4 ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒക്ടോബർ 5 തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അതിശക്തമായ മഴയുള്ള സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കുകയും മലയോര മേഖലകളിലേക്കുള്ള യാത്രയിൽ ജാഗ്രത പാലിക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജലജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ തീരുമാനം
ഇടുക്കി: ജലജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ തീരുമാനം. ജലജീവൻ മിഷൻ പദ്ധതികളുടെയും ജില്ലാതല ജല ശുചിത്വ മിഷൻ പ്രവർത്തനങ്ങളുടെയും പുരോഗതി വിലയിരുത്താൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ശബരിമല തീർഥാടനം ആരംഭിക്കുന്ന സാഹചര്യത്തിൽ റോഡ് പുനഃസ്ഥാപിക്കുന്ന നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് എ.ഡി.എം നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ കുടിവെള്ള പദ്ധതികളിലെ ജലത്തിന്റെ ഗുണനിലവാരം ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിക്കുന്ന നടപടികൾ വേഗത്തിലാക്കാനും യോഗം നിർദ്ദേശിച്ചു.
ജില്ലയിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവ മുഖേന നിരവധി കുടിവെള്ള കണക്ഷൻ പദ്ധതികളാണ് നടപ്പാക്കുന്നത്. തൊടുപുഴ ഡിവിഷനിൽ അനുമതി ലഭിച്ച 25,509 കണക്ഷനുകളിൽ 23,579 എണ്ണത്തിന്റെ പ്രവൃത്തി കരാറുകാർക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ 13,859 കണക്ഷനുകൾ പൂർത്തിയായി.
പൈനാവ് ഡിവിഷനിൽ 28,381 കണക്ഷനുകൾക്ക് അനുമതി ലഭിച്ചതിൽ 18,970 എണ്ണത്തിന്റെ പ്രവൃത്തി കരാറുകാർക്ക് കൈമാറി. 6,761 കണക്ഷനുകൾ പൂർത്തിയായി.
കട്ടപ്പന ഡിവിഷനിൽ 1,79,829 കണക്ഷനുകൾക്ക് അനുമതി ലഭിച്ചതിൽ 1,70,309 എണ്ണത്തിന്റെ പ്രവൃത്തി കരാറുകാർക്ക് കൈമാറി. 13,978 കണക്ഷനുകൾ പൂർത്തിയായി. കട്ടപ്പന പ്രോജക്ട് ഡിവിഷനിൽ 22 ജലശുദ്ധീകരണശാലകളുടെ പ്രവൃത്തികളാണ് നടക്കുന്നത്. ഇതിൽ നാലെണ്ണം പൂർത്തിയായി, എട്ടെണ്ണം പുരോഗതിയിലാണ്. ഒൻപത് പദ്ധതികൾ ടെൻഡർ നടപടികളിലാണ്.
ജലനിധിയുടെ കീഴിൽ 3,946 കണക്ഷനുകൾക്ക് അനുമതി ലഭിച്ചതിൽ 3,602 എണ്ണം നൽകി. ഭൂജല വകുപ്പിന് കീഴിൽ സാങ്കേതികാനുമതി ലഭിച്ച 621 കണക്ഷനുകളിൽ ആവശ്യമായ 560 എണ്ണത്തിൽ 485 എണ്ണം പൂർത്തിയായി.
ജില്ലാതല ജല ശുചിത്വ മിഷൻ മെംബർ സെക്രട്ടറി ടി.എൻ. സജി, കട്ടപ്പന ഡിവിഷൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. പ്രസാദ്, ക്വാളിറ്റി കൺട്രോൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജിബോയ് ജോർജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സ്വച്ഛത ഹി സേവ. ശുചിത്വ സന്ദേശ റാലിയും സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ച് കട്ടപ്പന നഗരസഭ.
കട്ടപ്പന: 'സ്വച്ഛത ഹി സേവ 2026- കൈ യ്യോടു കൈ - കൈകോർക്കാം മാലിന്യ രഹിത പുതുയുഗകേരളത്തിനായി' ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ശുചിത്വ സന്ദേശ റാലിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു.
ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഡി.വൈ. എസ്. പി റെജി കുന്നേപ്പറമ്പിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡോൺ ബോസ്കോ സ്കൂൾ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഐ.ടി.ഐ(എൻ. എസ്. എസ് വോളന്റീഴ്സ് ), പുളിയന്മല ക്രൈസ്റ്റ് കോളേജ്, ഓക്സിലിയം സ്കൂൾ(സ്കൗട്ട് &ഗൈഡ്സ് ), നിർമ്മൽ ജ്യോതി സ്കൂൾ, ഓസാനം സ്കൂൾ, സരസ്വതി വിദ്യാപീഠം, കാർമൽ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം റാലിയിൽ ഉണ്ടായിരുന്നു.ബാൻഡ്മേളം, ഹരിത കർമ്മ സേന പ്ലോട്ടുകൾ, സ്കേറ്റിംഗ് ടീമുകളുടെ സാന്നിധ്യം, നാസിക് ഡോൾ എന്നിവ ശുചിത്വ റാലിക്ക് മികവേകി. സന്ദേശങ്ങൾ അടങ്ങിയ പ്ലാക്കാർഡുകൾ വിദ്യാർത്ഥികൾ കൈയിലേന്തിയിരുന്നു.മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിലെ അംഗങ്ങളും റാലിക്ക് അകമ്പടി സേവിച്ചു.
വ്യാപാരി വ്യവസായികൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ എന്നിവർ റാലിയിൽ അണിനിരന്നു.
ഗാന്ധി സ്ക്വയറിൽ ചേർന്ന പൊതുയോഗം നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തോമസ് മൈക്കിൾ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മനോജ് മുരളി,ബീന സിബി, മുൻ നഗരസഭ വൈസ് ചെയർമാൻ കെ. ജെ ബെന്നി എന്നിവർ സംസാരിച്ചു. ധരസഭാ സെക്രട്ടറി അജി കെ. തോമസ് സ്വാഗതവും, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി.ജോൺ നന്ദിയും പറഞ്ഞു.
നഗരസഭ കൗൺസിലർമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, ക്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുപ്രിയ കെ.എസ്, രജിത ഐ, അമ്പിളി, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവീണ, വിവിധ സംഘടന പ്രവർത്തകർ, പുളിയന്മല ക്രൈസ്റ്റ് കോളേജ് എം. എസ്. ഡബ്ലിയു വിദ്യാർത്ഥികൾ എന്നിവർ ശുചിത്വ റാലിക്ക് നേതൃത്വം നൽകി
തുടർന്ന് നടന്ന സിഗ്നേച്ചർ ക്യാമ്പയിൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സ്വച്ഛത ഹി സേവാ ക്യാമ്പയിന് പിന്തുണ രേഖപ്പെടുത്തി നൂറുകണക്കിനാളുകൾ ഗാന്ധി സ്ക്വയറിൽ ക്രമീകരിച്ച ക്യാൻവാസിൽ കയ്യൊപ്പ് പതിപ്പിച്ചു.
റേഡിയോ കാഞ്ചിയാറിൽ കുട്ടികൾക്ക് പരിശീലനം നൽകി റേഡിയോ ജോക്കി ട്രീസ ജോസഫ്
കാഞ്ചിയാർ: കുട്ടികളുടെ ശബ്ദത്തിന് വേദിയൊരുക്കുന്ന ‘റേഡിയോ കാഞ്ചിയാർ’ പദ്ധതിക്ക് കൂടുതൽ മികവേകാൻ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ 90 എഫ് എം വോയ്‌സ് ഓഫ് അമൽ ജ്യോതിയിലെ റേഡിയോ ജോക്കി ട്രീസ ജോസഫ് കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിലെത്തി കുട്ടികളുമായി സംവദിച്ചു.
കുട്ടികൾ തന്നെ വാർത്തകൾ അവതരിപ്പിക്കുകയും പരിപാടികൾ തയ്യാറാക്കുകയും അഭിമുഖങ്ങൾ നടത്തുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന സ്കൂൾ റേഡിയോ സംവിധാനമാണ് ‘റേഡിയോ കാഞ്ചിയാർ’. പ്രൈമറി സ്കൂളിൽ കുട്ടികളുടെ ആശയവിനിമയശേഷിയും ആത്മവിശ്വാസവും സാങ്കേതിക പരിജ്ഞാനവും വളർത്തുന്നതിനുള്ള പഠനവേദിയായാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
റേഡിയോ ജോക്കിയായ ട്രീസ ജോസഫ് കുട്ടികൾക്ക് റേഡിയോ അവതരണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി. മൈക്രോഫോണിന് മുന്നിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശബ്ദത്തിന്റെ ഉയർച്ച-താഴ്ചകൾ, വ്യക്തമായ ഉച്ചാരണം, അവതരണത്തിലെ സ്വാഭാവികത, ശ്രോതാക്കളുമായി ബന്ധം സ്ഥാപിക്കുന്ന രീതി തുടങ്ങിയവ ട്രീസ ജോസഫ് കുട്ടികൾക്ക് വിശദീകരിച്ചു.
‘റേഡിയോ കാഞ്ചിയാർ’ കുട്ടികൾക്ക് സംസാരിക്കാനുള്ള ഒരു വേദി മാത്രമല്ലെന്നും കേൾക്കാനും ചിന്തിക്കാനും എഴുതാനും ചോദിക്കാനും അന്വേഷിക്കാനും സൃഷ്ടിപരമായി ആശയങ്ങൾ അവതരിപ്പിക്കാനും കഴിയുന്ന ഒരു പഠനശാലയാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനാധ്യാപിക ലിൻസി ജോർജ് പറഞ്ഞു.
സ്കൂളിലെ ദൈനംദിന വിശേഷങ്ങൾ, കുട്ടികളുടെ കഴിവുകൾ, പ്രാദേശിക വാർത്തകൾ, പ്രകൃതി-പരിസ്ഥിതി വിഷയങ്ങൾ, പുസ്തകപരിചയം, അഭിമുഖങ്ങൾ, ആരോഗ്യ-ശുചിത്വ സന്ദേശങ്ങൾ, കാഞ്ചിയാറിന്റെ പ്രാദേശിക അറിവുകളും പാരമ്പര്യവും തുടങ്ങിയവ കുട്ടികളുടെ ശബ്ദത്തിലൂടെ സമൂഹത്തിലെത്തിക്കുന്ന തരത്തിൽ റേഡിയോ കാഞ്ചിയാറിനെ കൂടുതൽ വിപുലപ്പെടുത്താനുള്ള പദ്ധതികളും സ്കൂൾ ആവിഷ്കരിച്ചുവരികയാണ്.
സ്കൂൾ ഹെഡ്മിസ്ട്രസ് ലിൻസി ജോർജ്, അധ്യാപകരായ ജിയോ സെബാസ്റ്റ്യൻ,ലിബിയ ജയിംസ് ,അനുഷ ഷാജി, അമലു മാത്യു, വിഷ്ണു ഗോപാലകൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കട്ടപ്പന സബ് ജില്ലാ കായികമേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം.
കട്ടപ്പന സബ് ജില്ലാ കായികമേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം
കാൽവരിമൗണ്ട്: കട്ടപ്പന സബ് ജില്ലാ കായികമേള 2026-ന് കാൽവരിമൗണ്ടിൽ പ്രൗഢോജ്ജ്വല തുടക്കം.
​ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ സി. ജിയോറ്റി ജോസഫ് (HM, CLPS) സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് മഞ്ഞക്കുന്നേൽ cmi ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി മോളി ടോമി കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
​കട്ടപ്പന ഉപജില്ലാ AEO ശ്രീ. രാജശേഖരൻ .സി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ HM ഫോറം സെക്രട്ടറി ശ്രീ. മാത്യു ജോസഫ്, വാർഡ് മെമ്പർ ശ്രീമതി ഷീബ സജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ലോക സമാധാനത്തിനായി കുരുന്നുകളുടെ മൗനജാഥ..
കട്ടപ്പന: ഗാന്ധിജയന്തിയോടനുബന്ധിച്ച് കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ ലോക സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശമുയർത്തി മൗനജാഥ നടത്തി.
മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും കുട്ടികളിലേക്കും സമൂഹത്തിലേക്കും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജാഥയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഗാന്ധിയൻ ആശയങ്ങളും സമാധാനം, അഹിംസ, സത്യം, സഹിഷ്ണുത തുടങ്ങിയ സന്ദേശങ്ങളും ആലേഖനം ചെയ്ത പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു കുട്ടികളുടെ മൗനയാത്ര.
ലോകത്ത് സമാധാനവും സൗഹാർദ്ദവും വളർത്തേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച ജാഥ ശ്രദ്ധേയമായി. ഗാന്ധിജിയുടെ ആശയങ്ങൾ പുതുതലമുറയുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുള്ള സന്ദേശവും പരിപാടി നൽകി.
ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നൈറ്റ് മാർച്ച്
കോട്ടയം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നൈറ്റ് മാർച്ച് നടത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി. ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി-സംഘപരിവാറിന്റെ കളിപ്പാവയാക്കി മാറ്റിയെന്നും കമ്മിഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്നില്ലെന്നും ജോൺ വി. ജോസഫ് ആരോപിച്ചു.
മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെയും രാഷ്ട്രീയവൽക്കരിക്കുന്ന കാഴ്ചയാണ് രാജ്യം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ മൂന്ന് അംഗങ്ങളിൽ രണ്ടുപേർ പത്ത് തവണ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും പൗരന്റെ ജനാധിപത്യ അവകാശങ്ങളെ ബിജെപിക്ക് വേണ്ടി കശാപ്പ് ചെയ്യുന്ന ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, എഐടിയുസി കോട്ടയം മണ്ഡലം സെക്രട്ടറി എബി കുന്നേപ്പറമ്പിൽ, എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരിവച്ചൂർ, അരുൺകുമാർ ടി.ആർ., അർജുൻ അക്കരപ്പാടം, സന്തോഷ് കൃഷ്ണൻ, ആർ. രതീഷ്, സച്ചിൻ സജീവ്, അഡ്വ. രാഘവനാഥ് തുടങ്ങിയവർ സംസാരിച്ചു.
മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ ഈരാറ്റുപേട്ട പ്രസ് ക്ലബ് പ്രതിഷേധിച്ചു
ഈരാറ്റുപേട്ട: മഹാത്മാഗാന്ധി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ ഈരാറ്റുപേട്ട പ്രസ് ക്ലബ് പ്രതിഷേധിച്ചു.
ഈരാറ്റുപേട്ടയിലെ ഇ-ന്യൂസ് മാധ്യമപ്രവർത്തകൻ റസ്സലിനെയാണ് ആക്രമിച്ചത്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന വാർത്തകൾ ജനമധ്യത്തിലെത്തിക്കുന്നതിൽ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് നിർണായക പങ്കുണ്ടെന്ന് പ്രസ് ക്ലബ് ചൂണ്ടിക്കാട്ടി.
കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.പ്രസ് ക്ലബ് പ്രസിഡന്റ് ഷെരീഫ് അധ്യക്ഷത വഹിച്ചു.
ഗാന്ധിജയന്തി വാരാഘോഷം; കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ.വിപുലമായ പരിപാടികൾ
കോട്ടയം: ഗാന്ധിജയന്തി വാരാഘോഷം ജില്ലയിൽ വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് തിരുനക്കര ഗാന്ധി ചത്വരത്തിൽ മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി അധ്യക്ഷത വഹിക്കും. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കൊടിക്കുന്നിൽ സുരേഷ് എം.പി ഗാന്ധിജയന്തി ദിന സന്ദേശം നൽകും.
എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, അഡ്വ. ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, കെ. ബിനിമോൻ, റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, വിനു ജോബ് കുഴിമണ്ണിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു എന്നിവർ പ്രസംഗിക്കും.
കളക്ടറുടെ ഉത്തരവ് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളി: കത്തോലിക്ക കോൺഗ്രസ്
ഇടുക്കി: വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ ജില്ലയിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിന് പിന്നിലെ ഗൂഢലക്ഷ്യം സർക്കാർ അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ ആവശ്യപ്പെട്ടു.
ഭരണഘടനാവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഉത്തരവുകൾ തുടർച്ചയായി ഇറക്കി ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ജില്ലാ കളക്ടർ വനം മാഫിയയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ജോർജ് കോയിക്കൽ ആരോപിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ജനങ്ങൾക്ക് തന്നെ മഹാദുരന്തമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടറെ അടിയന്തരമായി സ്ഥലം മാറ്റുന്നതിനും അദ്ദേഹത്തിന് ഐഎഎസ് പദവി നൽകിയ തീരുമാനം പുനഃപരിശോധിക്കുന്നതിനും സർക്കാർ തയ്യാറാകണമെന്നും ജോർജ് കോയിക്കൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം സംഘർഷം: ഇന്ന് സംസ്ഥാന വ്യാപകമായി SFI പഠിപ്പ് മുടക്ക്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലുണ്ടായ സംഘർഷത്തിലും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഇന്ന് (ഒക്ടോബർ 1) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്‌എഫ്‌ഐ മാർച്ച് നടത്തും. വൈകിട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും.
സംഭവത്തിൽ എസ്‌എഫ്‌ഐ, യൂത്ത് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ഇരുവിഭാഗങ്ങളും പരസ്പരം വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ചെറുതോണിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ ഇന്ന് മുതൽ
ചെറുതോണി: ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ ഇന്ന് മുതൽ നടപ്പാക്കും. ശക്തമായ മഴയെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതി അൽപം വൈകിയാണ് പ്രാബല്യത്തിൽ വരുന്നത്.
പുതിയ സംവിധാനത്തിന്റെ ഭാഗമായി ചെറുതോണി പാലത്തിന് സമീപവും പെട്രോൾ പമ്പിന് സമീപവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അറിയിച്ചു.
മോട്ടോർ വാഹന വകുപ്പും പോലീസും പദ്ധതിക്ക് പൂർണ പിന്തുണ നൽകും. വൺവേ സംവിധാനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനൊപ്പം സെൻട്രൽ ജംഗ്ഷനിലും ചെറുതോണി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങ് പൂർണമായും ഒഴിവാക്കും.
പുതിയ ട്രാഫിക് സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ വർഷങ്ങളായി ചെറുതോണി ടൗൺ നേരിടുന്ന ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും വ്യാപാരികളും നാട്ടുകാരും.
കാലാവധി കഴിഞ്ഞ മരുന്ന് നവജാത ശിശുവിന് നൽകിയതായി പരാതി; ഇടുക്കി മെഡിക്കൽ കോളേജ് ഫാർമസിക്കെതിരെ ആരോപണം
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ ഓയിന്റ്‌മെന്റ് നൽകിയതെന്നാണ് പരാതി.
ജലദോഷവും കഴുത്തിലെ അലർജിയുമായാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ വലിയ പ്രശ്‌നങ്ങളില്ലെന്നും പുരട്ടാനുള്ള ഓയിന്റ്‌മെന്റ് മതിയെന്നും നിർദേശിച്ച് കുറിപ്പടി നൽകി. ഇതുമായി ഫാർമസിയിലെത്തിയപ്പോഴാണ് മരുന്ന് ലഭിച്ചത്.
വീട്ടിലെത്തിയ ശേഷം മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് മൂന്ന് മാസം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നാണ് നൽകിയതെന്ന് കുടുംബം കണ്ടെത്തിയത്. 2024 ജൂണിൽ നിർമ്മിച്ചതും രണ്ട് വർഷം കാലാവധിയുണ്ടായിരുന്നതുമായ ഓയിന്റ്‌മെന്റാണ് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിന് മരുന്ന് പുരട്ടുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ സോബിൻ സണ്ണി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് ഫാർമസി ജീവനക്കാരോട് സൂപ്രണ്ട് റിപ്പോർട്ട് തേടി. എന്നാൽ പരാതിക്കാർ ചൂണ്ടിക്കാട്ടുന്ന ഓയിന്റ്‌മെന്റ് ഫാർമസിയിൽ സ്റ്റോക്കില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണമെന്നാണ് വിവരം.
അതേസമയം, മരുന്ന് ഫാർമസിയിൽ ഇല്ലെന്ന വാദവും മരുന്ന് നൽകിയതായി കുറിപ്പടിയിൽ രേഖപ്പെടുത്തിയിരിക്കുന്നതും തമ്മിൽ വൈരുധ്യമുണ്ടെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. ഫാർമസിയിൽ നിന്ന് മരുന്ന് നൽകിയതായി രേഖപ്പെടുത്തിയ ടിക്ക് മാർക്ക് കുറിപ്പടിയിലുണ്ടെന്നും കുടുംബം പറയുന്നു.
സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് നേരിട്ട് വിതരണം ചെയ്യുന്ന വിഭാഗത്തിൽപ്പെട്ട ഓയിന്റ്‌മെന്റാണ് കുഞ്ഞിന് നൽകിയതെന്നും കുടുംബം ആരോപിക്കുന്നു. കാലാവധി കഴിഞ്ഞ മരുന്ന് ആശുപത്രി ഫാർമസിയിൽ എങ്ങനെ എത്തി, പരിശോധനകളിൽ ഇത് കണ്ടെത്താതിരുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ വികസന അപാകതകൾ: കുമളിയിൽ നിയമസഭാ സമിതി സിറ്റിംഗ്
കുമളി: ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും വികസന പദ്ധതികളിലെ അപാകതകളും സാമ്പത്തിക ക്രമക്കേടുകളും പരിശോധിക്കാൻ നിയമസഭാ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി കുമളിയിൽ പ്രത്യേക സിറ്റിംഗ് നടത്തി.
ബാംബൂ ഗ്രോവ് റിസോർട്ടിൽ നടന്ന തെളിവെടുപ്പ് സിറ്റിംഗിൽ സമിതി ചെയർമാനും ആലുവ എം.എൽ.എയുമായ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്, പി. പ്രസാദ് എം.എൽ.എ, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ പങ്കെടുത്തു.
പദ്ധതികളുടെ ആസൂത്രണത്തിലെ വീഴ്ച, ഫണ്ട് പാഴാക്കൽ, നിർമാണത്തിലെ സാങ്കേതിക തകരാറുകൾ, വർഷങ്ങളായി പരിഹരിക്കപ്പെടാത്ത ഓഡിറ്റ് തടസ്സവാദങ്ങൾ എന്നിവ സമിതി പരിശോധിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും ഉദ്യോഗസ്ഥരുടെ വീഴ്ചകളും മൂലം ജനങ്ങൾക്ക് പദ്ധതികളുടെ പ്രയോജനം യഥാസമയം ലഭിക്കാത്ത സാഹചര്യങ്ങളും വിലയിരുത്തി.
തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തിക അച്ചടക്കവും വികസന പ്രവർത്തനങ്ങളിലെ സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക സിറ്റിംഗ് സംഘടിപ്പിച്ചത്. നിയമസഭാ സെക്രട്ടറി ഷാജി എസ്. ബേബി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.പി. അജിത് കുമാർ, ലോക്കൽ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ അനിതകുമാരി, ജില്ലാ ജോയിന്റ് ഡയറക്ടർ ഷൈനി തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ രാത്രിയാത്രാ വിലക്ക് വിചിത്രം: ബി.ഡി.ജെ.എസ്.
ഇടുക്കി: വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ യാത്രയ്ക്കും കൃഷിയനുബന്ധ ജോലികൾക്കും വിലക്കേർപ്പെടുത്തിയ ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വിചിത്രമാണെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ കമ്മിറ്റി.
പാരിസ്ഥിതികമായി ഏറെ പ്രത്യേകതകളുള്ള ഇടുക്കിയിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ വനവും ജനവാസ മേഖലകളും ഇടകലർന്നാണ് സ്ഥിതി ചെയ്യുന്നത്. വന്യജീവികളെ വനത്തിൽ നിയന്ത്രിച്ച് ജനങ്ങളുടെ ജീവനും കൃഷിക്കും സുരക്ഷ ഉറപ്പാക്കുന്നതിന് പകരം നികുതിയും വോട്ടും നൽകുന്ന ജനങ്ങളെ വീട്ടുതടങ്കലിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഇ.എസ്.എ. അന്തിമ വിജ്ഞാപനത്തിന് മുമ്പ് ജനവാസ മേഖലകളും വനഭൂമിയും സംബന്ധിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം പൊതുജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ, ജില്ലാ കളക്ടറുടെ ഉത്തരവ് സംശയാസ്പദമാണെന്നും ബി.ഡി.ജെ.എസ്. ആരോപിച്ചു.
തൊടുപുഴ താലൂക്ക് ഒഴികെ ജില്ലയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും സ്വൈര്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് മലയോര ജനതയെ കുടിയിറക്കി വനവിസ്തൃതി വർധിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.
സ്വച്ഛത ഹി സേവ - കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ ബാഡ്മിന്റൺ മത്സരം നടത്തി.
കട്ടപ്പന:സ്വച്ഛത ഹി സേവ കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മത്സരം സംഘടിപ്പിച്ചത്.
കട്ടപ്പന യൂത്ത് യുണൈറ്റഡ് ക്ലബ്‌ ബാഡ്മിന്റൺ കോർട്ടിൽ ഡബിൾസ് ബാഡ്മിന്റൺ മത്സരം ആണ് സംഘടിപ്പിച്ചത്.5 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 1 ആം സ്ഥാനം കരസ്തമാക്കിയത് അജോമോൻ, സോജി തോമസ് എന്നിവരുടെ ടീമാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ബോബി ജോസഫ്, വിൻസെന്റ് ജോർജ് എന്നിവരുമാണ്. മത്സരശേഷം നഗരസഭ ചെയർമാൻ ശ്രീ. ജോയി വെട്ടിക്കുഴി മാലിസംസ്കരണത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. ശേഷം വിജയികൾക്ക് ക്യാഷ് പ്രൈസും, ട്രോഫി യും, പ്രശസ്തി പത്രവും നൽകി അനുമോദിച്ചു.
സ്വച്ഛത ഹി സേവ - കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ ബാഡ്മിന്റൺ മത്സരം നടത്തി.
കട്ടപ്പന:സ്വച്ഛത ഹി സേവ കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മത്സരം സംഘടിപ്പിച്ചത്.
കട്ടപ്പന യൂത്ത് യുണൈറ്റഡ് ക്ലബ്‌ ബാഡ്മിന്റൺ കോർട്ടിൽ ഡബിൾസ് ബാഡ്മിന്റൺ മത്സരം ആണ് സംഘടിപ്പിച്ചത്.5 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 1 ആം സ്ഥാനം കരസ്തമാക്കിയത് അജോമോൻ, സോജി തോമസ് എന്നിവരുടെ ടീമാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ബോബി ജോസഫ്, വിൻസെന്റ് ജോർജ് എന്നിവരുമാണ്. മത്സരശേഷം നഗരസഭ ചെയർമാൻ ശ്രീ. ജോയി വെട്ടിക്കുഴി മാലിസംസ്കരണത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. ശേഷം വിജയികൾക്ക് ക്യാഷ് പ്രൈസും, ട്രോഫി യും, പ്രശസ്തി പത്രവും നൽകി അനുമോദിച്ചു.
വന്യജീവി ആക്രമണ സാധ്യത കണക്കിലെടുത്ത് വനമേഖലയോടു ചേർന്നുള്ള തോട്ടങ്ങളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ മനുഷ്യസഞ്ചാരവും രാത്രികാല ജോലികളും നിയന്ത്രിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി
ഇടുക്കി: വന്യജീവി ആക്രമണ സാധ്യത കണക്കിലെടുത്ത് വനമേഖലയോടു ചേർന്നുള്ള തോട്ടങ്ങളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ മനുഷ്യസഞ്ചാരവും രാത്രികാല ജോലികളും നിയന്ത്രിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ടിന്റെ ഉത്തരവ്.
മൂന്നാർ, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർക്കാണ് തൊഴിലാളികളുടെയും തോട്ടം ഉടമകളുടെയും രാത്രി സഞ്ചാരവും ജോലികളും നിർത്തിവയ്ക്കുന്നതിനുള്ള നിർദേശം നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ജില്ലയുടെ പ്രത്യേക ഭൂമിശാസ്ത്രവും വനവിസ്തൃതിയും കണക്കിലെടുക്കുമ്പോൾ നിയന്ത്രണം വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പെരിയാർ കടുവാ സങ്കേതം, ഇടുക്കി, മതികെട്ടാൻ വനമേഖലകൾ, ഇരവികുളം, പാമ്പാടുംചോല ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് പുറമെ കുറ്റിക്കാടുകൾ, യൂക്കാലിപ്റ്റസ്, പൈൻ തോട്ടങ്ങൾ എന്നിവയോട് ചേർന്ന പ്രദേശങ്ങളും നിയന്ത്രണത്തിന്റെ പരിധിയിൽ വരാനിടയുണ്ട്.
മൂന്നാർ, പീരുമേട് മേഖലകളിൽ ഇത്തരം പ്രദേശങ്ങളിൽനിന്നാണ് ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന, ദേശീയ പാതകളിലൂടെയുള്ള രാത്രിയാത്രയ്ക്കും ഉത്തരവ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്.
ഇതിനിടെ, വന്യജീവികളുടെ സഞ്ചാരത്തിന് തടസമാകുന്ന നിർമാണങ്ങൾ പൊളിച്ചുനീക്കാൻ സെപ്റ്റംബർ 23ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 25ന് ഇടുക്കിയിലെത്തിയ മുഖ്യമന്ത്രിയും വനം മന്ത്രിയും ഉത്തരവ് അനധികൃത നിർമാണങ്ങൾക്ക് മാത്രമാണ് ബാധകമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാത്രികാല മനുഷ്യസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയുള്ള പുതിയ ഉത്തരവ്.
ആനത്താര ഉത്തരവ് പിൻവലിക്കണം; 80 ലക്ഷം ജനങ്ങളെ ബാധിക്കും: ജോസ് കെ. മാണി
തൊടുപുഴ: ആനത്താരയിലെ നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്ന ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് ഇഎസ്‌എയേക്കാൾ ഭയാനകമാണെന്നും 450ലേറെ വില്ലേജുകളിലെ 80 ലക്ഷം ജനങ്ങളെ ഇത് ബാധിക്കുമെന്നും കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു.
ദുരന്തനിവാരണത്തിനായി കൊണ്ടുവന്ന നിയമത്തെ ജനദ്രോഹ നിയമമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ ഇരകളാകുന്ന മനുഷ്യർക്ക് സഹായം ഉറപ്പാക്കുന്നതിനാണ് എൽഡിഎഫ് ഭരണകാലത്ത് വന്യജീവി ആക്രമണങ്ങളെ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഈ നിയമം ദുരുപയോഗം ചെയ്ത് ആനത്താരകളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളിൽ വന്യജീവികളിൽനിന്ന് രക്ഷനേടുന്നതിനായി ജനങ്ങൾ നിർമിച്ച വേലികളും തടസങ്ങളും മതിലുകളും പൊളിച്ചുനീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ വന്യജീവി ആക്രമണം പ്രധാന പ്രചാരണ വിഷയമാക്കിയ യുഡിഎഫ് അധികാരത്തിലെത്തിയതോടെ നിലപാട് മാറ്റിയെന്നും ജോസ് കെ. മാണി ആരോപിച്ചു.
മൂന്നാറിനും കുമളിക്കുമിടയിൽ ആനത്താരകൾ സൃഷ്ടിക്കണമെന്നതാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യമെന്നും ഇതിന് പിന്നിൽ കർഷകരെ കുടിയിറക്കാനുള്ള അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദുരന്തനിവാരണ ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ടെലിഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു; ജാഗ്രതാ നിർദേശം
ദോഷകരമായ ലിങ്കുകളും ബോട്ടുകളും ഉപയോഗിച്ച് ടെലിഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. ജില്ലയിൽ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടതായും, അവരുടെ അറിവോ സമ്മതമോ കൂടാതെ അശ്ലീലവും ആക്ഷേപകരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്.
അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ സംശയാസ്പദമായ ബോട്ടുകൾക്ക് അനുമതി നൽകുന്നതിലൂടെയോ അക്കൗണ്ടിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ സെൽ മുന്നറിയിപ്പ് നൽകി. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് സമാനമായ ലിങ്കുകളും ബോട്ടുകളും അടങ്ങിയ സന്ദേശങ്ങൾ കോൺടാക്ടുകളിലേക്ക് സ്വയമേവ അയയ്ക്കപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി വനിതാ ഉപയോക്താക്കളും തട്ടിപ്പിന് ഇരയായതായി പരാതിയുണ്ട്. ഇത്തരം സംഭവങ്ങൾ സ്വകാര്യതയ്ക്കും വ്യക്തിമാന്യതയ്ക്കും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
🔹 അനാവശ്യവും സംശയാസ്പദവുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
🔹 സംശയകരമായ ബോട്ടുകൾക്ക് അനുമതി നൽകരുത്.
🔹 സംശയാസ്പദമായ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്.
🔹 ടെലിഗ്രാമിൽ Two-Step Verification ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജീവമാക്കുക.
🔹 താൻ അയച്ചിട്ടില്ലാത്ത സന്ദേശങ്ങൾ അക്കൗണ്ടിൽ നിന്ന് പോകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ സെല്ലിനെ ബന്ധപ്പെടുക.
ഇടുക്കി ജില്ലയിൽ ഇത്തരം തട്ടിപ്പിന് ഇരയായാൽ ജില്ലാ സൈബർ സെല്ലിന്റെ 9497976003 എന്ന നമ്പറിൽ ബന്ധപ്പെടുക.
ബിപിഎൽ വിഭാഗത്തിന് ട്രോപ്പ് ടി പരിശോധന സൗജന്യമാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഹൃദയാഘാതം നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ട്രോപ്പ് ടി പരിശോധന ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇസിജി ഉൾപ്പെടെയുള്ള പരിശോധനകളിൽ എല്ലായ്പ്പോഴും കൃത്യമായ ഫലം ലഭിക്കണമെന്നില്ലെന്നും ഹൃദയാഘാതം വേഗത്തിൽ തിരിച്ചറിയാൻ ട്രോപ്പ് ടി പരിശോധന സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാർക്കും ഫലപ്രദമായ ഹൃദയ പരിശോധന ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കായി മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും സമീപ പ്രദേശങ്ങളിൽ നടക്കുന്ന മെഡിക്കൽ ക്യാംപുകളിൽ ജനങ്ങൾ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. രോഗം നേരത്തെ തിരിച്ചറിയുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സ്വച്ഛതാ ഹി സേവ’: മേരി മൗണ്ട് പബ്ലിക് സ്കൂളിൽ ലോഗോ പ്രകാശനം ചെയ്തു
കട്ടച്ചിറ: ‘സ്വച്ഛതാ ഹി സേവ’ പദ്ധതിയുടെ ഭാഗമായി കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിൽ ലോഗോ പ്രകാശനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ലിസി സെബാസ്റ്റ്യനും മുനിസിപ്പൽ കൗൺസിലർ മാത്യു വാക്കത്തുമാലിലും ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
ആറാം വാർഡ് മെമ്പർ ഫിലോമിന ജോൺസൺ, വൈസ് പ്രിൻസിപ്പൽ റവ. സിസ്റ്റർ റ്റീനാമോൾ ജോസഫ്, അധ്യാപക പ്രതിനിധികളായ ലീലാമ്മ എ.എസ്., സിന്ധു സൈമൺ പീറ്റർ, ഹെഡ് ബോയ്, ഹെഡ് ഗേൾ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈരാറ്റുപേട്ടയിൽ ശുചിത്വ സന്ദേശ റാലി
ഈരാറ്റുപേട്ട: നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ഛതാ ഹി സേവ ശുചിത്വ മിഷന്റെ ‘കയ്യോടെ കൈ’ ദൗത്യത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട ജംഗ്ഷനിൽ നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ, ഹരിതകർമ സേന, നഗരസഭാ ചെയർപേഴ്സൺമാർ, കൗൺസിലർമാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ ശുചിത്വ മിഷൻ ദൗത്യം ഏറ്റെടുത്തുകൊണ്ട് പങ്കെടുത്തവർ കയ്യൊപ്പ് ചാർത്തി. വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശം ഉയർത്തി ഫ്ലാഷ് മോബും സംഗീതശിൽപവും അവതരിപ്പിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതി പിടിയിൽ. വയനാട് പൊഴുതന സ്വദേശി വൈശാഖ് (22) ആണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പിടികൂടിയത്.
2024-ലാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി അടുപ്പത്തിലായ പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
കേസിന്റെ വിചാരണ വേളയിൽ ഒളിവിൽ പോയ പ്രതിയെ സെപ്റ്റംബർ 28ന് എറണാകുളം ജില്ലയിലെ ഞാറയ്ക്കലിൽ നിന്നാണ് എൽ.പി. സ്ക്വാഡ് പിടികൂടിയത്. തുടർന്ന് തുടർനടപടികൾക്കായി പ്രതിയെ കഞ്ഞിക്കുഴി പൊലീസിന് കൈമാറി.
ലഹരിക്കെതിരെ യോജിച്ച മുന്നേറ്റം വേണം: തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ
കോട്ടയം: സമൂഹത്തെ കാർന്നുതിന്നുന്ന അർബുദമായി മാറിയിരിക്കുന്ന ലഹരിക്കെതിരെ എല്ലാവരും ഒന്നിച്ച് യോജിച്ച മുന്നേറ്റം നടത്തണമെന്ന് മാർത്തോമ്മാ സഭ കോട്ടയം–കൊച്ചി ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ പറഞ്ഞു.
മാർത്തോമ്മാ സഭ വികസനസംഘം കോട്ടയം–കൊച്ചി ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭദ്രാസനതല ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാങ്ങാനം മാർത്തോമ്മാ ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസ് അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ റവ. ഡോ. സാംസൺ എം. ജേക്കബ്, ഭദ്രാസന ട്രഷറർ കുര്യൻ വി. മാത്യു, വികസനസംഘം കേന്ദ്ര വൈസ് പ്രസിഡന്റ് ജോസി കുര്യൻ, ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോരാ കുര്യൻ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം. എസ്. റോയ്, വാളകം ജോൺ, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു എബ്രഹാം വെണ്ണിക്കുളം, പി. കെ. തോമസ് പ്ലാച്ചിറ, കോശി പി. സക്കറിയ, റിച്ചു ജോൺ ചിറയിൽ, മാത്യൂസ് പൊയ്കയിൽ, ജോസഫ് പീറ്റർ, അജേഷ് ഏബ്രഹാം, ഉമ്മൻ സി. വേങ്ങൽ എന്നിവരും പങ്കെടുത്തു.
രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യന്റെ സഹോദരി മറിയാമ്മ കോശി അന്തരിച്ചു
തുരുത്തിക്കാട് തച്ചക്കാലിൽ പരേതനായ റവ. ടി.പി. കോശിയുടെ ഭാര്യയും മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യന്റെ ഏക സഹോദരിയുമായ മറിയാമ്മ കോശി (82) നിര്യാതയായി.
മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായിരുന്ന റവ. ടി.പി. കോശിയുടെ ഭാര്യയായ മറിയാമ്മ കോശി ആത്മീയ, സാമൂഹിക സേവന മേഖലകളിൽ സജീവമായിരുന്നു.സംസ്കാരം പിന്നീട്.
മണർകാട് പഞ്ചായത്തിൽ ‘തൂഫാൻ 2.0’; ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം
മണർകാട്: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിയുടെ രണ്ടാംഘട്ടമായ ‘തൂഫാൻ തദ്ദേശം’ പരിപാടിയുടെ ഭാഗമായി മണർകാട് ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ് തൂഫാൻ പതാക ഉയർത്തി. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ജനപ്രതിനിധികൾക്ക് തൂഫാൻ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേഷണവും പഞ്ചായത്ത് ഹാളിൽ ഒരുക്കിയിരുന്നു.
മണർകാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അരുൺ തോമസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ലഹരിമുക്ത സമൂഹത്തിനായി തദ്ദേശ സ്ഥാപനങ്ങളും പൊലീസും പൊതുജനങ്ങളും കൂട്ടായ പ്രവർത്തനം നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
ജനപ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി അധ്യാപകർ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, പഞ്ചായത്ത്-പൊലീസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കുഞ്ഞുമോൻ കൊലക്കേസ്: നിർണായക മൊഴി നൽകിയ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു
കട്ടപ്പന: കുഞ്ഞുമോൻ കൊലക്കേസിൽ നിർണായക വിവരങ്ങൾ പൊലീസിന് കൈമാറിയ ഓട്ടോറിക്ഷ ഡ്രൈവർ വെട്ടിക്കുഴക്കവല പടിഞ്ഞാറേതിൽ പ്രദീപിനെ ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം പ്രശംസാപത്രം നൽകി അനുമോദിച്ചു.
കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ കടത്തിണ്ണയിൽ ആഗസ്റ്റ് 26നാണ് ഗുരുതര പരിക്കുകളോടെ ‘മൊഴയൻ കുഞ്ഞുമോൻ’ എന്നറിയപ്പെട്ടിരുന്ന കുഞ്ഞുമോനെ കണ്ടെത്തിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേദിവസം മരിച്ചു.
തുടക്കത്തിൽ ദുരൂഹമായി മാറിയ മരണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് നിർണായക വിവരങ്ങളും തെളിവുകളും നൽകിയത് പ്രദീപായിരുന്നു. പ്രദീപിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത്.
കേസന്വേഷണത്തിൽ പൊലീസിന് നിർണായക സഹായം നൽകിയ പ്രദീപിന്റെ ഇടപെടലിനെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.
എം.ജി. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്; ജില്ലയിൽ ക്യാമ്പസുകൾ പോരാട്ടച്ചൂടിൽ
തൊടുപുഴ: എം.ജി. സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് ജില്ലയിലെ ക്യാമ്പസുകളിൽ ഇന്ന് വോട്ടെടുപ്പ്. ആർട്സ് ആൻഡ് സയൻസ്, ബി.എഡ്., ലോ കോളേജുകൾ ഉൾപ്പെടെ 31ഓളം ക്യാമ്പസുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി സജീവമായിരുന്ന പ്രചാരണത്തിന് പിന്നാലെ ഇന്ന് രാവിലെ 9.30ന് വോട്ടെടുപ്പ് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം നടക്കും.
നിലവിൽ 23 ക്യാമ്പസുകളിൽ എസ്.എഫ്.ഐയാണ് യൂണിയൻ ഭരണം കൈയാളുന്നത്. മറ്റു ക്യാമ്പസുകളിലും കെ.എസ്.യു ശക്തമായ മത്സരമാണ് നടത്തുന്നത്. കൂടുതൽ കോളേജ് യൂണിയനുകൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.യു പ്രവർത്തനം ശക്തമാക്കിയപ്പോൾ നിലവിലെ യൂണിയനുകൾ നിലനിർത്താനുള്ള ശ്രമത്തിലാണ് എസ്.എഫ്.ഐ. തൊടുപുഴ അൽ അസ്ഹർ ആർട്സ് കോളേജിൽ കെ.എസ്.യു–എം.എസ്.എഫ് സഖ്യമാണ് മത്സരിക്കുന്നത്.
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത
വോട്ടെടുപ്പ് ആരംഭിക്കുന്ന ഇന്ന് മുതൽ ഫലപ്രഖ്യാപനം പൂർത്തിയാകുന്നതുവരെ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികളിലാണ് കോളേജ് മാനേജ്മെന്റുകൾ. ഇതിന്റെ ഭാഗമായി ഇന്നലെ പരസ്യപ്രചാരണത്തിനും വോട്ടുപിടിത്തത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ക്യാമ്പസുകളിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ പൊലീസിനെ വിളിക്കുമെന്ന മുന്നറിയിപ്പും വിദ്യാർഥി സംഘടനകൾക്ക് നൽകിയിട്ടുണ്ട്.
വിജയപ്രതീക്ഷയുമായി മുന്നണികൾ
“ഇത്തവണ ക്യാമ്പസുകളിൽ മിന്നും വിജയം നേടും” — കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിധിൻ ലൂക്കോസ് പറഞ്ഞു.
“നോമിനേഷൻ നൽകിയ ശേഷം നിലവിൽ 13 ഇടത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തവണയും വിജയം ആവർത്തിക്കും” — എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് പറഞ്ഞു.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ യൂണിയൻ ഭരണം പിടിക്കാനും നിലനിർത്താനുമായി വിദ്യാർഥി സംഘടനകൾ പ്രവർത്തനം സജീവമാക്കിയിരുന്നു. മെമ്പർഷിപ്പ് ക്യാമ്പയിനുകൾ, വിവിധ വിദ്യാർഥി പരിപാടികൾ, ഓണാഘോഷങ്ങൾ തുടങ്ങിയവയിലൂടെയും സംഘടനകൾ ക്യാമ്പസ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ശക്തമാക്കി.
സർക്കാർ കോളേജുകളിൽ വിദ്യാർഥികൾ നേരിട്ട് വോട്ട് ചെയ്യുന്ന പ്രസിഡൻഷ്യൽ രീതിയിലും എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ ക്ലാസ് പ്രതിനിധികൾ വോട്ട് ചെയ്യുന്ന പാർലമെന്ററി രീതിയിലുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ വിജയിച്ചിരിക്കണമെന്നത് സ്ഥാനാർഥികൾക്കുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്നാണ്. ഇതനുസരിച്ച് യോഗ്യരായ വിദ്യാർഥികളെ കണ്ടെത്തി സ്ഥാനാർഥികളാക്കുന്നതിനുള്ള പ്രവർത്തനങ്ങളും സംഘടനകൾ നേരത്തെ ആരംഭിച്ചിരുന്നു.
ശാന്തിഗിരി കോളേജിനെ ലഹരിവിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു
തൊടുപുഴ: ശാന്തിഗിരി കോളേജിനെ ലഹരിവിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു. എക്‌സൈസ് വകുപ്പിന്റെയും സാമൂഹ്യ സന്നദ്ധസേനയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പ്രഖ്യാപനം നടത്തി.
ചടങ്ങിൽ ഇടുക്കിയുടെ ബ്രാൻഡ് അംബാസിഡറായി സച്ചിൻ ബേബിയെ കൗൺസിലർ ഫോർ എഡ്യൂക്കേഷൻ ഫാ. രാജേഷ് തോലാനിക്കൽ പ്രഖ്യാപിച്ചു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പ്രിൻസ് ബാബു വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജോസ് കുര്യൻ, ശാന്തിഗിരി ബിസിനസ് സ്‌കൂൾ ഡയറക്ടർ ഫാ. ഷിന്റോ കന്നുകെട്ടിയിൽ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. സിഗ്മ സത്യൻ, പുറപ്പുഴ പഞ്ചായത്ത് അംഗം ബിന്ദു ബെന്നി, വിമുക്തി കോർഡിനേറ്റർ ഡിജോ ദാസ് എന്നിവർ സംസാരിച്ചു.
വിമുക്തി ജില്ലാ മാനേജരും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുമായ പി.എസ്. ഹരികുമാർ സ്വാഗതവും പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ് സി.എം.ഐ. നന്ദിയും പറഞ്ഞു.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഒ.പി. കൗണ്ടർ തുറന്നു
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച പുതിയ ഒ.പി. കൗണ്ടർ പ്രവർത്തനമാരംഭിച്ചു. നവീകരിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ നിർവഹിച്ചു.
പുതിയ ഒ.പി. കൗണ്ടർ സാധാരണക്കാരായ രോഗികൾക്ക് കൂടുതൽ സൗകര്യവും ആശ്വാസവും പകരുന്നതായിരിക്കുമെന്ന് പ്രൊഫ. ഷീല സ്റ്റീഫൻ പറഞ്ഞു. രോഗികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഒ.പി. സേവനങ്ങൾ കൂടുതൽ സുഗമമായി ലഭ്യമാക്കുന്നതിനും നവീകരണം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് ആമുഖപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ പദ്ധതി വിശദീകരിച്ചു.
വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, ആർ.എം.ഒ. ഡോ. ആദർശ്, എച്ച്.എം.സി അംഗങ്ങളായ ബ്ലെയിസ് വാഴയിൽ, സി.എസ്. മഹേഷ്, ടി.കെ. നവാസ്, ജോൺസൺ എന്നിവർ സംസാരിച്ചു.
‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലാ പഞ്ചായത്തിൽ തുടക്കമായി.
കോട്ടയം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലാ പഞ്ചായത്തിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് ജോഷി ഫിലിപ്പ് തൂഫാൻ പതാക ഉയർത്തി. തുടർന്ന് തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും നടത്തി.
സബ് ഇൻസ്പെക്ടർ നവീൻ ജോർജ് ഡേവിഡ് തൂഫാൻ വാരിയർ ബാഡ്ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ പങ്കെടുത്തവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തൂഫാൻ വാരിയർമാരായി പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി കരിമ്പന്നൂർ, പി.കെ. വൈശാഖ്, എൻ. അജിത് മുതിരമല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടൽ കേന്ദ്രങ്ങളായി വാർഡ് തല ജനജാഗ്രതാ സമിതികളെ സജീവമാക്കും. ലഹരി ഭീഷണികളും പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനും പ്രതിരോധ മാർഗങ്ങൾ രൂപീകരിക്കുന്നതിനുമായി പ്രത്യേക ‘തൂഫാൻ ഗ്രാമസഭകൾ’ സംഘടിപ്പിക്കും.
ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായും രഹസ്യമായും കൈമാറുന്നതിനായി ടോൾ ഫ്രീ നമ്പറുകൾ, വാട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ, ക്യു.ആർ. കോഡുകൾ എന്നിവ വ്യാപകമാക്കും.
ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ വിദഗ്ധരെ ഉൾപ്പെടുത്തി ‘തൂഫാൻ കെയർ കമ്മിറ്റികൾ’ രൂപീകരിക്കും. ലഹരിയിൽനിന്ന് മോചിതരായവർ വീണ്ടും ലഹരിയിലേക്ക് മടങ്ങാതിരിക്കാൻ ആഫ്റ്റർ കെയർ സംവിധാനങ്ങളും ശക്തമാക്കും.
വിദ്യാലയങ്ങളിൽ ‘തൂഫാൻ’ ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കുന്നതിനും നടപടി സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി 12 മാസത്തെ പ്രവർത്തന കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്.
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൃക്കൊടിത്താനത്ത് 53.55% പോളിങ്; പാമ്പാടിയിൽ 78.51%
കോട്ടയം: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി, മീനടം പഞ്ചായത്തുകളിലെ ഓരോ വാർഡിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. തൃക്കൊടിത്താനം ഡിവിഷനിൽ 53.55 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. മീനടം ഒന്നാം വാർഡായ ചീരംകുളത്ത് 69.74 ശതമാനവും പാമ്പാടി പത്താം വാർഡായ കുമ്പന്താനത്ത് 78.51 ശതമാനവും പോളിങ് രേഖപ്പെടുത്തി.
പായിപ്പാട് 11-ാം വാർഡിലെ മച്ചിപ്പള്ളി ബൂത്തിൽ രാവിലെ അരമണിക്കൂറോളം വോട്ടിങ് യന്ത്രം തകരാറിലായത് പോളിങ്ങിനെ ബാധിച്ചു.
ജില്ലാ പഞ്ചായത്തംഗമായിരുന്ന വിനു ജോബ് ചങ്ങനാശേരി എം.എൽ.എ ആയതിനെ തുടർന്നാണ് തൃക്കൊടിത്താനം ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫിനായി സി.പി.എമ്മിലെ മഞ്ജു സുജിത്ത്, യു.ഡി.എഫിനായി കേരള കോൺഗ്രസിലെ വിജയ് ജോസ് മാരേട്ട്, എൻ.ഡി.എയ്ക്കായി ബി.ജെ.പിയിലെ എ. മനോജ് എന്നിവർ മത്സരിച്ചു.
പാമ്പാടി കുമ്പന്താനം വാർഡിൽ കോൺഗ്രസിലെ ബാബു മാത്യു ഡാണാവുങ്കലിന്റെയും മീനടം ചീരംകുളം വാർഡിൽ കോൺഗ്രസിലെ പ്രസാദ് നാരായണന്റെയും നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കുമ്പന്താനത്ത് സി.പി.എമ്മിലെ സണ്ണി വർഗീസ്, കോൺഗ്രസിലെ ഡെയ്‌സി ബാബു ഡാണാവുങ്കൽ, ബി.ജെ.പിയിലെ ടിന്റു മനോജ് എന്നിവരും ചീരംകുളത്ത് സി.പി.എമ്മിലെ ചന്ദ്രു നാരായണൻ, കോൺഗ്രസിലെ പ്രീത പ്രസാദ്, ബി.ജെ.പിയിലെ എം. ഗൗരീശങ്കർ എന്നിവരും മത്സരിച്ചു.
വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്റെ വോട്ടെണ്ണൽ ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിലും ഗ്രാമപഞ്ചായത്ത് വാർഡുകളിലെ വോട്ടെണ്ണൽ വെള്ളൂർ ടെക്നിക്കൽ ഹൈസ്കൂളിലുമാണ് നടക്കുക.
ഗാന്ധിജയന്തി: ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്
കോട്ടയം: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള ഖാദി റിബേറ്റ് വിൽപനയ്ക്ക് തുടക്കമായി. ഒക്ടോബർ 3 വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും.
ബേക്കർ ജംഗ്ഷനിലെ കെ.ജി.എസ്. സി.എസ്.ഐ കോംപ്ലക്‌സ്, ചങ്ങനാശ്ശേരി റവന്യൂ ടവർ, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, ഉദയനാപുരം മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിൽ നിന്ന് റിബേറ്റ് ആനുകൂല്യം ലഭ്യമാകും.
ജില്ലാ സിവിൽ സർവീസ് കായികമേളയ്ക്ക് അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടിൽ തുടക്കമായി
ഇടുക്കി: ജില്ലാ സിവിൽ സർവീസ് കായികമേളയ്ക്ക് അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടിൽ തുടക്കമായി. ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ ആരോഗ്യവും കായികക്ഷമതയും മെച്ചപ്പെടുത്തുന്നതിനും ഇത്തരം കായികമേളകൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് അംഗം സജി പി. ജോസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. എൽ. ജോസഫ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ, ജില്ലാ യോഗ അസോസിയേഷൻ സെക്രട്ടറി വി. പി. സുരേഷ്, ദീപ്തി മരിയ ജോസഫ്, ബേബി വർഗീസ്, ഫാ. സ്റ്റാൻലി ചെള്ളിയിൽ, തോംസൺ ജോർജ്, ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ ന്യൂമാൻ കോളജ്, സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ, മൂലമറ്റം എച്ച്.ആർ.സി ക്ലബ്, വണ്ടമറ്റം അക്വാറ്റിക് സെന്റർ, തൊടുപുഴ ഫോർകോർട്ട് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് മേള സമാപിക്കും.വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള മുന്നൂറോളം ജീവനക്കാർ 19 കായിക ഇനങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
കട്ടപ്പനയിൽ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും
കട്ടപ്പന: ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തീയതികളിലാണ് പുസ്തകോത്സവം നടക്കുന്നത്.
ഇന്ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു ഉദ്ഘാടനം ചെയ്യും. റോയി കെ. പൗലോസ് എം.എൽ.എ മുഖ്യാതിഥിയാകും.
പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാകും. ജില്ലയിലെ വിവിധ ഗ്രന്ഥശാലകൾക്ക് ആവശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിൽനിന്നും സെക്രട്ടറി, പ്രസിഡന്റ്, ലൈബ്രേറിയൻ എന്നിവർ പങ്കെടുക്കണമെന്ന് ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി അഭ്യർഥിച്ചു. ഇടുക്കി താലൂക്കിലെ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ എടുക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള ദിവസവും സെപ്റ്റംബർ 29 ആണ്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക പരീക്ഷയിൽ ശാന്തിഗ്രാം കോച്ചിംഗ് സെന്ററിന് നൂറുമേനി വിജയം
ഇരട്ടയാർ: കാൽവരിമൗണ്ട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള പി.എസ്.സി കായിക പരീക്ഷയിൽ ശാന്തിഗ്രാം കോച്ചിംഗ് സെന്ററിൽ നിന്ന് പങ്കെടുത്ത മുഴുവൻ ഉദ്യോഗാർഥികളും വിജയിച്ചു. 27 വനിതകളും ആറ് പുരുഷന്മാരുമടക്കം 33 പേരാണ് പരിശീലന കേന്ദ്രത്തിൽ നിന്ന് പരീക്ഷയിൽ പങ്കെടുത്തത്.
ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾ ദീർഘദൂരം സഞ്ചരിച്ചാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തിയിരുന്നത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വിരമിച്ച കായികാധ്യാപകനുമായ ഡോമിനിക് സ്കറിയയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയിൽ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള ബി.പി.എൽ വിഭാഗക്കാർക്കും സൗജന്യ പരിശീലനം നൽകുന്നുണ്ട്. മറ്റ് ഉദ്യോഗാർഥികളിൽ നിന്ന് അഡ്മിഷൻ ഫീസ് മാത്രമാണ് ഈടാക്കുന്നത്.
പോലീസ്, എക്സൈസ് സേനകളിലേക്കുള്ള കായിക പരീക്ഷാ പരിശീലന പരിപാടി ഉടൻ ആരംഭിക്കുമെന്ന് ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
‘ദിശ’ ജില്ലാതല ത്രൈമാസ അവലോകന യോഗം ചേർന്നു
ഇടുക്കി: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല ത്രൈമാസ അവലോകന യോഗമായ ‘ദിശ’ ജില്ലാ കളക്ടറേറ്റിൽ ചേർന്നു. സാമ്പത്തിക വർഷത്തിന്റെ പകുതി പിന്നിടുന്ന ഘട്ടത്തിൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതിയും നിർവഹണത്തിലെ വിവിധ വിഷയങ്ങളും യോഗം വിലയിരുത്തി.
വിവിധ പദ്ധതികളുടെ കാര്യക്ഷമമായ നിർവഹണത്തിനും ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കുന്നതിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും കൂട്ടായ പ്രവർത്തനവും ശക്തമാക്കണമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. പദ്ധതികളുടെ പുരോഗതി കൂടുതൽ കാര്യക്ഷമമായി വിലയിരുത്തുന്നതിനായി തുടർ അവലോകന യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഏകോപിപ്പിച്ച് ആദ്യ അവലോകന യോഗം നടത്താനും യോഗത്തിൽ തീരുമാനമായി.
ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, ജില്ലാ കളക്ടർ ദിനേശ് ചെറുവാട്ട്, ദിശ കമ്മിറ്റി അംഗം എൻ.കെ. ബിജു, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മാങ്കുളം ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചു
മാങ്കുളം: ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാങ്കുളം ഗ്രാമപഞ്ചായത്തിൽ കേരള പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ടത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് ഉദ്ഘാടനം ചെയ്തു. തൂഫാൻ പതാക ഉയർത്തിയ ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മൂന്നാർ പോലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മാങ്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോയ് എൻ നന്ദി രേഖപ്പെടുത്തി.
‘ഓപ്പറേഷൻ തൂഫാൻ 2.0’: കട്ടപ്പന നഗരസഭയിൽ തദ്ദേശതല ഉദ്ഘാടനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു
കട്ടപ്പന: ലഹരി ഉപയോഗം, വിൽപ്പന, കൈവശംവെക്കൽ എന്നിവയ്‌ക്കെതിരെ കേരള പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയിൽ തദ്ദേശതല ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
നഗരസഭ അങ്കണത്തിൽ ചെയർമാൻ ജോയ് വെട്ടിക്കുഴി തൂഫാൻ പതാക ഉയർത്തി. തുടർന്ന് കട്ടപ്പന സബ് ഇൻസ്‌പെക്ടർ അജേഷ് വിജയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണവും നഗരസഭ കോൺഫറൻസ് ഹാളിൽ നടത്തി.
തുടർന്ന് നടന്ന സമ്മേളനം നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സിബി പാറപ്പായി, ബീന സിബി എന്നിവരും നഗരസഭ കൗൺസിലർമാരും സംസാരിച്ചു. നഗരസഭ സെക്രട്ടറി അജി കെ. തോമസ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാധാന്യവും യുവാക്കളിലും വിദ്യാർഥികളിലും ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയും ബോധവൽക്കരണ ക്ലാസിൽ വിശദീകരിച്ചു.
നഗരസഭ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, അംഗൻവാടി അധ്യാപകർ എന്നിവർക്കൊപ്പം പുളിയന്മല ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. കട്ടപ്പന നഗരസഭയിലെ 35 വാർഡുകളിലും വാർഡ് തല ജാഗ്രതാ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
ഏലപ്പാറയിൽ പുതിയ കാൽവെപ്പുമായി ‘എല്ലോറ ഇന്റീരിയർ’
ഏലപ്പാറ: ഡിസൈനിങ്, പ്രിന്റിങ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലോറ ഗ്രാഫിക്സിന് പിന്നാലെ ഇന്റീരിയർ രംഗത്തും പുതിയ കാൽവെപ്പുമായി ‘എല്ലോറ ഇന്റീരിയർ’ ഏലപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു. പഴയ വ്യാപാര ഭവൻ കെട്ടിടത്തിലാണ് പുതിയ സംരംഭത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.
കെ.വി.വി.എസ്. ഏലപ്പാറ യൂണിറ്റ് പ്രസിഡന്റ് ഒ.എച്ച്. താജുദ്ദിൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ലിബു, ഡി.സി. മെമ്പർ ജോൺസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സർഗം ഡയറക്ടർ സാബു മണ്ണാട ആശിർവാദം നിർവഹിച്ചു.
വീടുകൾ, ഓഫീസുകൾ, ഷോപ്പുകൾ, റിസോർട്ടുകൾ തുടങ്ങി വിവിധ ഇടങ്ങൾക്ക് ആവശ്യമായ ആധുനിക ഇന്റീരിയർ സംവിധാനങ്ങൾ മികച്ച നിലവാരത്തിൽ ഒരുക്കുന്നതാണ് എല്ലോറ ഇന്റീരിയറിന്റെ പ്രത്യേകത. മോഡുലാർ കിച്ചൻ, ബെഡ്റൂം ഇന്റീരിയർ, ലിവിങ് റൂം, ഗൾഫ് കിച്ചൻ, വാർഡ്രോബ്, ടി.വി. യൂണിറ്റ്, വാൾ പാനലിങ്, പാർട്ടീഷൻ, സീലിങ് വർക്ക് എന്നിവയ്ക്കൊപ്പം U-PVC വിൻഡോസ്, സ്റ്റീൽ ഡോറുകൾ, സ്റ്റീൽ വിൻഡോകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
ഗുണമേന്മയുള്ള ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ആവശ്യത്തിനും ബജറ്റിനും അനുയോജ്യമായ രീതിയിൽ ആകർഷകമായ ഡിസൈനുകളും ഇന്റീരിയർ സംവിധാനങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് സ്ഥാപന അധികൃതർ അറിയിച്ചു.
സി.ബി.എസ്.ഇ. ജില്ലാ കലോത്സവം : ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് മികച്ച നേട്ടം
കട്ടപ്പന: സി.ബി.എസ്.ഇ. ഇടുക്കി സഹോദയ ജില്ലാ കലോത്സവത്തിൽ കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി.
വിവിധ ഇനങ്ങളിലെ മികച്ച പ്രകടനത്തോടെ സ്കൂൾ ഓവറോൾ രണ്ടാം റണ്ണറപ്പായി.
മൂകാഭിനയത്തിലും ഒപ്പനയിലും ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. മാർഗംകളി, വെസ്റ്റേൺ മ്യൂസിക് കൺസർട്ട് എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും സംഘഗാനത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ ടീമുകൾ കരസ്ഥമാക്കി.
വ്യക്തിഗത ഇനങ്ങളിലും സ്കൂൾ ശ്രദ്ധേയ നേട്ടം കൈവരിച്ചു. ഗിറ്റാർ കാറ്റഗറി 3-ൽ ജോൺ പൗളാഷ് ഹെമ്രോം ഒന്നാം സ്ഥാനം നേടി. ഇംഗ്ലീഷ് പദ്യംചൊല്ലൽ കാറ്റഗറി 3-ൽ ഐറിൻ ജോസഫ് പാലത്തറ ഒന്നാം സ്ഥാനവും സംസ്‌കൃതം പദ്യംചൊല്ലൽ കാറ്റഗറി 3-ൽ തീർത്ഥ വിജേഷ് രണ്ടാം സ്ഥാനവും നേടി.
കലോത്സവത്തിലെ വിവിധ ഇനങ്ങളിലെ മികച്ച പ്രകടനമാണ് സ്കൂളിന് ഓവറോൾ രണ്ടാം റണ്ണറപ്പ് നേട്ടം സമ്മാനിച്ചത്. വിജയികളായ വിദ്യാർഥികളെയും ടീമുകളെയും അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
ആരോഗ്യമുള്ള പുതുതലമുറയ്ക്ക് കായിക വിദ്യാഭ്യാസം അനിവാര്യം: റോയി കെ. പൗലോസ് എം.എൽ.എ
മരിയാപുരം: ആരോഗ്യകരമായ പുതുതലമുറയുടെ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും കായിക വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് റോയി കെ. പൗലോസ് എം.എൽ.എ പറഞ്ഞു. മാറിവരുന്ന ഭക്ഷണരീതിയും ജീവിതശൈലിയും ആരോഗ്യത്തിന് ഏറെ അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് കായിക പരിശീലനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മരിയാപുരം ഗ്രാമപഞ്ചായത്ത് 2025–26 വർഷം പ്രൈമറി ക്ലാസ് കുട്ടികൾക്കായി നടത്തിയ കായിക പരിശീലനത്തിന്റെ അവാർഡ് വിതരണവും 2026–27 വർഷത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു എം.എൽ.എ.
മലയോര മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കായിക വിദ്യാഭ്യാസത്തിന് നിരവധി പരിമിതികൾ സൃഷ്ടിക്കുന്നുണ്ടെന്നും അവ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോളി ജോയി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീലാൽ ടി.എസ്., വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോണി, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് സുകുമാരൻ, നിർവഹണ ഉദ്യോഗസ്ഥൻ സിബി കുരുവിള എന്നിവർ സംസാരിച്ചു.
മാലിന്യമുക്ത കേരളത്തിനായി കുമളിയിൽ ക്യാമ്പയിൻ
കുമളി: എസ്.എച്ച്.എസ്–2026 ‘കൈയോട് കൈ, മാലിന്യമുക്ത പുതുയുഗ കേരളത്തിനായി’ ക്യാമ്പയിന്റെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തിൽ ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
തേക്കടി പെരിയാർ ടൈഗർ റിസർവ് ടൂറിസം പോയിന്റിൽ നടന്ന പരിപാടിയിൽ എസ്.ഡബ്ല്യു.എം റൂൾസ്–2026 നിർദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. സിംഗിൾ യൂസ് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി തുണിസഞ്ചികളും വിതരണം ചെയ്തു.
കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോയി വി. രാജൻ ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി  ‘സേ നോ ടു പ്ലാസ്റ്റിക്’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഒപ്പ് ശേഖരണ ക്യാമ്പയിനും സംഘടിപ്പിച്ചു.
ഇടുക്കി റൈഫിൾ ക്ലബ് അസോസിയേഷൻ (DRAI) ഫാമിലി ഗെറ്റ്-ടുഗെതർ 2026 മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു
മുട്ടം: ഇടുക്കി റൈഫിൾ ക്ലബ് അസോസിയേഷൻ (DRAI) ഫാമിലി ഗെറ്റ്-ടുഗെതർ 2026 മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. ചീഫ് വിപ്പും എംഎൽഎയുമായ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. റോയ് കെ. പൗലോസ് എംഎൽഎ മുഖ്യാതിഥിയായി.
DRAI വൈസ് പ്രസിഡന്റ് എൻജിനീയർ ജോസഫ് ടി. സിറിയക് അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരായ അപു ജോൺ ജോസഫിനെയും റോയ് കെ. പൗലോസിനെയും ചടങ്ങിൽ ആദരിച്ചു. DRAI സെക്രട്ടറി പ്രിൻസ് മാത്യു, ട്രഷറർ ജൂബി ഐസക് എന്നിവർ സംസാരിച്ചു.
മുട്ടം റൈഫിൾ ക്ലബ്ബിലെ നവീകരിച്ച 25 മീറ്റർ ഷൂട്ടിംഗ് റേഞ്ച് അപു ജോൺ ജോസഫ് എംഎൽഎയും എയർ കണ്ടീഷൻഡ് കോൺഫറൻസ് ഹാളും ഓഫീസ് റൂമും റോയ് കെ. പൗലോസ് എംഎൽഎയും ഉദ്ഘാടനം ചെയ്തു. IMA ബ്ലഡ് ബാങ്ക് വൈസ് പ്രസിഡന്റും DRAI മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ചാൾസ് കെ. തോമസിനെ ആദരിച്ചു.
തുടർന്ന് നൃത്തം, കളരിപ്പയറ്റ്, ഐസ് ബ്രേക്കിംഗ് ഗെയിംസ്, കലാപരിപാടികൾ എന്നിവ അരങ്ങേറി. DRAI ജോയിന്റ് സെക്രട്ടറി ജിലോം ജോൺ നന്ദി പറഞ്ഞു. കുടുംബാംഗങ്ങളുടെയും അസോസിയേഷൻ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ നടന്ന സംഗമം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി.
കുമരകം ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡണ്ട് എ.ജി. ഉഷാകുമാരി അന്തരിച്ചു
കുമരകം: കുമരകം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടും സിപിഐ അംഗവുമായിരുന്ന നടപ്പുര നികർത്തിൽ എ.ജി. ഉഷാകുമാരി (64) അന്തരിച്ചു.
2000ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും ഏഴ് വീതം അംഗങ്ങളെന്ന നിലയിൽ തുല്യശക്തി നിലനിന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എ.ജി. ഉഷാകുമാരി പ്രസിഡണ്ടായത്. ഇതോടെ അഞ്ചുവർഷക്കാലം കുമരകം പഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡണ്ടായി അവർ ഇടതുപക്ഷ ഭരണത്തിന് നേതൃത്വം നൽകി.
2000–2005 കാലയളവിൽ കുമരകത്തിന്റെ ടൂറിസം വികസനത്തിന് തുടക്കം കുറിക്കുന്നതിൽ ഉഷാകുമാരിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നിർണായക പങ്കുവഹിച്ചു. വാജ്പേയിയുടെ കുമരകം സന്ദർശനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുന്നോട്ടുവച്ച ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ റോഡുകൾ നവീകരിക്കുകയും അന്താരാഷ്ട്ര നിലവാരത്തിലുള്ള നക്ഷത്ര ഹോട്ടൽ സംരംഭകർ കുമരകത്തേക്ക് എത്തുകയും ചെയ്തു.
കുമരകം ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിലും അവർ സജീവമായി ഇടപെട്ടു. ദുരന്തത്തിൽപ്പെട്ടവരുടെ കായലിൽ നഷ്ടപ്പെട്ട വസ്തുവകകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകുന്നതിനും സുരക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകി. കുമരകം ചന്ത കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റോഡ് വികസനം നടപ്പാക്കിയതും ഈ കാലയളവിലാണ്.
കുമരകം ഏലച്ചിറ കുടുംബാംഗമാണ്.
ഭർത്താവ്: നടപ്പുര നികർത്തിൽ രജി മോൻ.
മക്കൾ: രേഷ്മ, ജിഷ്ണു (സൗദി).
മരുമകൻ: അരുൺ (ചേർത്തല).
സംസ്കാരം: തിങ്കളാഴ്ച (28-09-2026) വൈകിട്ട് 3ന് ഭർതൃസഹോദരൻ പരേതനായ എൻ.എൻ. പൊന്നപ്പന്റെ നികർത്തിൽ (ചേലക്കാപ്പള്ളി ഭാഗം) വസതിയിൽ ആരംഭിക്കും.
ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചു
ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) പ്രഖ്യാപിച്ച സമരമാണ് മാറ്റിവച്ചത്.
ബാങ്കിങ് മേഖലയിൽ ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ശനിയാഴ്ചകൾ അവധിയാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിച്ചത്.
പണിമുടക്ക് പിൻവലിച്ചതോടെ സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരും. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ വിവിധ ബാങ്കുകളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണം: കെ.എസ്.ഇ.യു–എ.ഐ.ടി.യു.സി
കോട്ടയം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ, ബാങ്കിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കണമെന്ന് കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (കെ.എസ്.ഇ.യു–എ.ഐ.ടി.യു.സി) കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ ഏജൻസികളുടെ ചൂഷണത്തിന് ഇരയാകുന്ന തൊഴിലാളികളുടെ ജോലി സമയം കൃത്യമായി ക്രമീകരിക്കണമെന്നും പി.എഫ്., ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തി നിയമപരിരക്ഷ നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
അഡ്വ. ബിനു ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാജു, സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എൻ. ശശികുമാർ, രാധികാ മേനോൻ, അജീഷ് മട്ടയ്ക്കൽ, സിബി പരിയാരം, ബി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് 18 അംഗ ജില്ലാ കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
രക്ഷാധികാരി: അഡ്വ. ബിനു ബോസ്
പ്രസിഡന്റ്: സിബി പരിയാരം
വൈസ് പ്രസിഡന്റ്: ബെന്നി എബ്രഹാം
സെക്രട്ടറി: അജീഷ് മട്ടയ്ക്കൽ
ജോയിന്റ് സെക്രട്ടറി: ബി. അനിൽകുമാർ
ട്രഷറർ: എം.ഒ. മത്തായി
പൂവരണിയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചു, മകന് ഗുരുതര പരിക്ക്
കോട്ടയം: പാലാ–പൊൻകുന്നം റോഡിൽ പൂവരണിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് ഗുരുതരമായി പരിക്കേറ്റു.
ഉരുളികുന്നം സ്വദേശി കല്ലോലിക്കൽ സുജിതകുമാരിയാണ് മരിച്ചത്. മകൻ അതുൽ കൃഷ്ണയെ ഗുരുതര പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3.15ഓടെയാണ് അപകടം.
പൈക ഭാഗത്തുനിന്ന് വന്ന കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഒരു കാർ പാലായിൽ നിന്ന് ഉരുളികുന്നത്തേക്ക് പോകുകയായിരുന്ന സുജിതകുമാരി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട്; നാലുപേർ അറസ്റ്റിൽ
മൂന്നാർ: പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായവർക്കെതിരെ കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘പഞ്ചായത്തും ജനങ്ങളും’ എന്ന വിഷയത്തിൽ ജനകീയ ശില്പശാല സംഘടിപ്പിച്ചു
കാഞ്ചിയാർ: സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘പഞ്ചായത്തും ജനങ്ങളും’ എന്ന വിഷയത്തിൽ ജനകീയ ശില്പശാല സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, ജനങ്ങളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ലിൻസി ജോർജ് ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസനം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ജനങ്ങളുടെ സജീവമായ ഇടപെടലും സഹകരണവും ഉണ്ടാകുമ്പോഴാണ് പ്രാദേശിക വികസനം കൂടുതൽ ഫലപ്രദമാകുന്നതെന്നും അവർ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സാധാരണ ജനങ്ങളുടെ അറിവും പങ്കാളിത്തവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ലിൻസി ജോർജ് ചൂണ്ടിക്കാട്ടി.
റിട്ട. പഞ്ചായത്ത് സൂപ്രണ്ട് റെജി ജോസഫ് ശില്പശാലയിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി. പഞ്ചായത്തിന്റെ ഭരണസംവിധാനം, വിവിധ ജനക്ഷേമ പദ്ധതികൾ, ഗ്രാമസഭയുടെ പ്രാധാന്യം, വികസന ആസൂത്രണത്തിലെ ജനപങ്കാളിത്തം, പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, വിവരാവകാശം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു. പഞ്ചായത്തുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും പൊതുജനങ്ങൾക്ക് അവസരവും ഒരുക്കി.
സ്വരാജ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് എവറസ്റ്റ്, ഷാജി ഈറ്റക്കാട്ടിൽ, സുഗതകുമാർ കെ.ജി., മനോജ് എം.വി., പ്രിൻസ് മറ്റപ്പള്ളി, ജോസഫ് കൂനംപാറ, ടോമി, സെബാസ്റ്റ്യൻ കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു.
ലൈബ്രറി പ്രവർത്തകരായ മനോജ് എം.വി., സൈജുമോൻ കെ.കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഗ്രാമീണ ജനതയ്ക്ക് വായനയ്ക്കും അറിവിനും പുറമെ സാമൂഹിക വിഷയങ്ങളിൽ സംവദിക്കാനും പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്താനും വേദിയൊരുക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ‘വിവരങ്ങൾ വിരൽത്തുമ്പിൽ’ എന്ന ആശയവുമായി പ്രവർത്തിക്കുന്ന ലൈബ്രറി, ജനങ്ങളും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനായി ഇത്തരം വിജ്ഞാനാധിഷ്ഠിത പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചിന്നക്കനാലിൽ കോളേജ് വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു
ചിന്നക്കനാൽ 70 ഏക്കറിൽ കോളേജ് വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. മൂന്നാർ കേറ്ററിംഗ് കോളേജിലെ ഒൻപത് വിദ്യാർത്ഥികൾക്കാണ് കടന്നൽ കുത്തേറ്റത്.
വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കടന്നലിന്റെ കുത്തേറ്റു.
ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി ഇരട്ടയാറ്റിലേക്ക് മാറ്റിയത് പ്രതിഷേധാർഹം: ബിജെപി
ഇരട്ടയാർ: മറ്റ് ചികിത്സാ സൗകര്യങ്ങൾ കാര്യമായി ലഭ്യമല്ലാത്ത ഈട്ടിത്തോപ്പിൽ കഴിഞ്ഞ 43 വർഷമായി പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ഹോമിയോ ആശുപത്രി  ഇരട്ടയാറിലേക്ക് മാറ്റിയ  പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കണമെന്നും, ആശുപത്രി തിരികെ ഈട്ടിത്തോപ്പിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ആവശ്യപ്പെട്ടു.
ഈട്ടിത്തോപ്പിലെ  പ്രധാന ആശ്രയമായിരുന്ന ഹോമിയോ ആശുപത്രി മാറ്റാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ഇവിടുത്തെ സാധാരണക്കാരായ കർഷകരോടുള്ള വെല്ലുവിളിയാണെന്ന്  അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ ഈട്ടിത്തോപ്പിലെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പിടിവാശി ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും രതീഷ് വരകുമല ആരോപിച്ചു.
ആരോഗ്യസേവനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി പ്രദേശവാസികൾ ആശ്രയിച്ചുവരുന്ന സ്ഥാപനമാണ് ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രിയെന്നും, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോമിയോ ആശുപത്രി ഈട്ടിത്തോപ്പിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പൗരസമിതിക്ക് ബിജെപിയുടെ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും രതീഷ് വരകുമല അറിയിച്ചു.
ആശുപത്രി മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്നും, വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഗ്ഗീസ് ദേവസ്യ (92) (കുഞ്ഞുകുട്ടി), മുത്തനാട്ട്, നെല്ലിപ്പാറ നിര്യാതനായി.
ഭൗതികശരീരം സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നെല്ലിപ്പാറ മത്തായിപ്പടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.
മൃതസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് നെല്ലിപ്പാറ സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
ശബരിമല തീർഥാടനം: ഇടുക്കിയിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി
ഇടുക്കി: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
പുല്ലുമേട്, ഉപ്പുപാറ, വള്ളക്കടവ്, കുമളി, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട്, മുക്കുഴി തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിലും കാനനപാതകളിലും കുടിവെള്ളം, വെളിച്ചം, ആരോഗ്യ സേവനം, റോഡ് സുരക്ഷ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കും.
തീർഥാടന പാതകളുടെ അറ്റകുറ്റപ്പണികളും കാടുവെട്ടിത്തെളിക്കലും അടിയന്തരമായി പൂർത്തിയാക്കും. വിവിധ ഭാഷകളിലുള്ള ദിശാസൂചനാ ബോർഡുകൾ, റിഫ്ലക്ടറുകൾ, ബാരിക്കേഡുകൾ എന്നിവ സ്ഥാപിക്കും. കുമളിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്താനും തീരുമാനിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. കുടിവെള്ളം, ശുചിത്വം, മാലിന്യസംസ്കരണം എന്നിവയ്ക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യവസ്തുക്കളുടെ വിലയും ഗുണനിലവാരവും പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. ഒരു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിലെ പാനീയങ്ങൾക്കും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും നിരോധനം ഏർപ്പെടുത്തും.
യോഗത്തിൽ എ.ഡി.എം മിനി കെ. ജോൺ, ജില്ലാ പോലീസ് മേധാവി ഡോ. എ. നാസിം, ആർ.ഡി.ഒ എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ഇടുക്കി: ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പുതിയ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ.എ. തുളസി ഓൺലൈനായി നിർവഹിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിന്റെ ശിലാഫലക അനാവരണവും അദ്ദേഹം നിർവഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. ധന്യ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗങ്ങളായ സി.പി. കൃഷ്ണൻ, സി.ആർ. ദിലീപ് കുമാർ, പ്രിൻസിപ്പൽ ജെ. മധുസൂദനൻ, സീനിയർ സൂപ്രണ്ട് എം.ജി. ഷിബു എന്നിവർ പങ്കെടുത്തു.
23.25 കോടി രൂപ ചെലവിലാണ് മൂന്ന് നില കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ പൂർത്തീകരണ പ്രവർത്തനങ്ങൾക്കായി പിന്നീട് 15.43 ലക്ഷം രൂപ അധികമായി അനുവദിച്ചു.
നിലവിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. പുതിയ പ്ലസ് ടു ബ്ലോക്കിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങൾ കൂടി ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടെ 300 വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; പ്രചാരണ വാഹനജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കം
കാഞ്ഞിരപ്പള്ളി: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രചാരണ വാഹനജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രചാരണ വാഹനജാഥ പര്യടനം ആരംഭിച്ചത്. ജാഥ 29ന് സംസ്ഥാന സമ്മേളന നഗരിയിൽ എത്തി സമാപിക്കും.
സംഘടനയുടെ രക്ഷാധികാരി ബാബു സൽക്കാരം ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് സജി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജു തോമസ്, ട്രഷറർ സിബി, മേഖലാ പ്രസിഡന്റ് സണ്ണി ഡൊമിനിക്, സെക്രട്ടറി ഡോണി മാത്യു എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി, പാലാ, വൈക്കം താലൂക്കുകളിൽ ജാഥ പര്യടനം നടത്തും. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 28, 29 തീയതികളിലാണ് കോട്ടയത്ത് നടക്കുന്നത്.
കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺ. തോമസ് ആനിമൂട്ടിൽ; മെത്രാഭിഷേക ശുശ്രൂഷകൾ ഒക്ടോബർ 2ന്
കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മോൺ. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ഒക്ടോബർ 2ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് മെത്രാഭിഷേക ശുശ്രൂഷകൾ നടക്കുക.
വിവിധ സഭകളെ പ്രതിനിധീകരിച്ച് 50-ലേറെ മെത്രാന്മാർ ശുശ്രൂഷകളിൽ പങ്കെടുക്കും. കോട്ടയം അതിരൂപത ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി ആർച്ച്‌ബിഷപ് മാർ തോമസ് തറയിൽ, തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമികരാകും.
കോഴിക്കോട് ആർച്ച്‌ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ സന്ദേശം നൽകും. തുടർന്ന് നിയുക്ത സഹായ മെത്രാൻ മോൺ. തോമസ് ആനിമൂട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. തിരുവല്ല ആർച്ച്‌ബിഷപ് തോമസ് മാർ കൂറിലോസ് അനുമോദന സന്ദേശം നൽകും.
ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വൈദികർ, സന്യസ്തർ, അതിരൂപതയിലെ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, യുവജനങ്ങൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരടക്കം നാലായിരത്തോളം പേർ ശുശ്രൂഷകളിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു
പാലാ: മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. തൊടുപുഴ ഇടവെട്ടി സ്വദേശി മുഹമ്മദ് അഫ്രീൻ ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. രണ്ട് പേരാണ് കടവിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ അഫ്രീൻ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പാലാ ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി അംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.
മുത്തോലിയിലെ ഒരു ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു അഫ്രീൻ. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ
പാലാ: പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് (37), സിറാജ് എം.എം. (36), ജിറ്റോ ജെയിംസ് (31) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാ–രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നാണ് രണ്ടുതവണയായി ഒട്ടുപാൽ മോഷണം പോയത്. തോട്ടം പാട്ടത്തിനെടുത്ത പൂവരണി ഓടയ്ക്കൽ ഷിബുവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഒരു മാസം മുമ്പ് ആദ്യമായി ഒട്ടുപാൽ മോഷണം പോയതിനെ തുടർന്ന് തോട്ടത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തോട്ടത്തിലെ ചെറിയ കെട്ടിടത്തിൽ ശേഖരിച്ചുവച്ചിരുന്ന ഒട്ടുപാൽ വീണ്ടും മോഷണം പോയി. സിസിടിവിയിൽ സംശയാസ്പദമായ നീക്കം പതിഞ്ഞതോടെ അലാറം മുഴങ്ങുകയും ഷിബു പരിശോധന നടത്തുകയും ചെയ്തു. മോഷ്ടാക്കൾ ഒട്ടുപാൽ കടത്തിക്കൊണ്ടുപോകുന്നതും അദ്ദേഹം കണ്ടു.
തുടർന്ന് പൊലീസ് സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചു. പ്രതികൾ ഓട്ടോറിക്ഷയിൽ തോട്ടത്തിന് സമീപം എത്തുന്നതും തോട്ടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വാഹനവും പ്രതികളുടെ നീക്കങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹൃദയാരോഗ്യ സന്ദേശവുമായി ‘സ്വിം-എ-തോൺ’; പാലായിൽ ആവേശമായി നീന്തൽ റിലേ
പാലാ: ലോക ഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ‘സ്വിം-എ-തോൺ’ നീന്തൽ റിലേ മത്സരം ആവേശകരമായി.
ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യവും വ്യായാമത്തിന്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം. വിവിധ മേഖലകളിൽ നിന്നായി 11 ടീമുകൾ പങ്കെടുത്തു. എട്ട് നീന്തൽ താരങ്ങൾ വീതമുള്ള മിക്സഡ് റിലേ മത്സരമാണ് നടന്നത്.
ഡോക്ടർമാർ, അധ്യാപകർ, വനിതകൾ, സീനിയർ സിറ്റിസൺസ് തുടങ്ങി വിവിധ മേഖലകളിലുള്ളവർ മത്സരത്തിൽ അണിനിരന്നു. 85 വയസ്സുള്ള നീന്തൽ താരവും മത്സരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പുലർച്ചെ ആറിന് ആരംഭിച്ച മത്സരത്തിന് നിരവധി കാണികളുമെത്തി.
പാലാ തോപ്പൻസ് അക്കാഡമി എ ടീം ഒന്നാം സ്ഥാനം നേടി. പാലാ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്റർ എ ടീം രണ്ടാം സ്ഥാനവും തോപ്പൻസ് അക്കാഡമി ബി ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ സമ്മാനമായി നൽകി.
ദേശീയ നീന്തൽ താരവും സാഫ് ഗെയിംസ് ജേതാവുമായിരുന്ന ജോസഫ് ചാവറ സമ്മാനദാനം നിർവഹിച്ചു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റവ. ഫാ. മാത്യു തെക്കേൽ മുഖ്യസന്ദേശം നൽകി. സെന്റ് തോമസ് കോളേജ് ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ട് മേടയിൽ, മാർ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ജോസഫ് കരികുളം, റവ. ഫാ. ഗർവാസീസ് ആനിതോട്ടത്തിൽ, റവ. ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് തുടങ്ങിയവർ പങ്കെടുത്തു.
സ്വച്ഛതാ ഹി സേവ: കട്ടപ്പന നഗരസഭയുടെ ‘കൈയോട് കൈ’ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
കട്ടപ്പന നഗരസഭയുടെ സ്വച്ഛതാ ഹി സേവ 2026 പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷൻ റീബ്രാൻഡ് ചെയ്ത ‘കൈയോട് കൈ’ ക്യാമ്പയിന്റെ നഗരസഭാ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
2017 മുതൽ രാജ്യത്ത് സ്വച്ഛ ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി വിവിധ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലും പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
മാലിന്യരഹിത നവകേരളത്തിനായി ‘കൈയോട് കൈ’ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ, വ്യാപാരികൾ, യുവാക്കൾ എന്നിവർ സജീവമായി അണിചേരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ലോഗോ പ്രകാശന ചടങ്ങിൽ നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി., റോയി കെ. പൗലോസ് എം.എൽ.എ. എന്നിവർ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ തോമസ് മൈക്കിൾ, സിബി പാറപ്പായി, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ അനുപ്രിയ കെ.എസ്., രജിത ഐ., നഗരസഭ ജീവനക്കാർ, ക്രൈസ്റ്റ് കോളേജ് എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ സെപ്റ്റംബർ 28ന് അവധി
സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അവധി ബാധകമായ പ്രദേശങ്ങൾ:
പാമ്പാടി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് — കുമ്പന്താനം
മീനടം ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് — ചീരംകുളം
കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷൻ — തൃക്കൊടിത്താനം
മാടപ്പള്ളി ഗ്രാമപഞ്ചായത്ത് 10, 12, 16, 17, 18, 19 വാർഡുകൾ
പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 1 മുതൽ 17 വരെ വാർഡുകൾ
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 1 മുതൽ 22 വരെ വാർഡുകൾ
വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ
പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് സെപ്റ്റംബർ 27, 28 തീയതികളിലും അവധിയായിരിക്കും.
ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂളിനും സെപ്റ്റംബർ 29ന് അവധിയായിരിക്കും.
48 മണിക്കൂർ മദ്യനിരോധനം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ സെപ്റ്റംബർ 28 വൈകുന്നേരം ആറുമണിക്ക് മുൻപുള്ള 48 മണിക്കൂറും സെപ്റ്റംബർ 29നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ വോട്ടർമാരാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ വോട്ട് ചെയ്യുന്നതിനായി മേലധികാരികൾ അനുമതി നൽകണമെന്നും കളക്ടർ അറിയിച്ചു.
ഉദ്യോഗസ്ഥർ 27ന് എത്തണം
സെപ്റ്റംബർ 28ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 29ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവിൽ നിർദേശിച്ചിരിക്കുന്ന കേന്ദ്രത്തിൽ സെപ്റ്റംബർ 27ന് രാവിലെ 10ന് മുൻപ് എത്തിച്ചേരണം.
മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അഞ്ചുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കായെത്തിയ അഞ്ചുവയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി വിന്നുവിന്റെ മകൾക്കാണ് നായയുടെ കടിയേറ്റത്.
സെപ്റ്റംബർ 24ന് രാവിലെ 9.30ഓടെ ആശുപത്രിയിലെ പൊടിപാറ ബിൽഡിംഗിന് സമീപത്തായിരുന്നു സംഭവം. കാലിലെ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു വിന്നുവും മക്കളും.
ഒപി തിരക്ക് കുറഞ്ഞ ശേഷം ഡോക്ടറെ കാണാമെന്ന് കരുതി പൊടിപാറ ബിൽഡിംഗിന് സമീപത്തെ മരച്ചുവട്ടിലെ തറയിൽ കുട്ടിയെ ഇരുത്തിയിരിക്കുകയായിരുന്നു. കൈക്കുഞ്ഞുമായി വിന്നു സമീപത്ത് നിൽക്കുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. നായ കുട്ടിയുടെ കഴുത്തിൽ കടിക്കുകയും മുഖത്ത് മാന്തുകയും ചെയ്തു.
ആക്രമണത്തിന് പിന്നാലെ കുട്ടിയെ മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ട പ്രതിരോധ കുത്തിവയ്പുകൾ നൽകി. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആവശ്യമെങ്കിൽ മുറിവുകൾക്ക് തുന്നലിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.
കോട്ടയത്ത് ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 28, 29 തീയതികളിൽ
ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 28, 29 തീയതികളിൽ കോട്ടയത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
28ന് രാവിലെ 10ന് മാമ്മൻ മാപ്പിള ഹാളിൽ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയെടുക്കും. സമ്മേളനം കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30ന് ജറുസലേം മാർത്തോമാ പള്ളി ഹാളിൽ പൊതുസമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രതിനിധി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ലോഗോ പ്രകാശനം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
കാഞ്ഞിരപ്പള്ളിയിൽ ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമായി
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ആവേശകരമായ തുടക്കം. ജൂനിയർ വിഭാഗത്തിൽ പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമിയും സീനിയർ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്‌ഷൻ കോളജുമാണ് പോയിന്റ് പട്ടികയിൽ മുന്നിൽ.
ജൂനിയർ വിഭാഗത്തിൽ 156 പോയിന്റുമായി അൽഫോൻസാ അത്‌ലറ്റിക് അക്കാദമി ഒന്നാം സ്ഥാനത്താണ്. ചങ്ങനാശേരി അസംപ്‌ഷൻ കോളജ് രണ്ടാം സ്ഥാനത്തും ഭരണങ്ങാനം എസ്.എച്ച്.ജി.എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
സീനിയർ വിഭാഗത്തിൽ 101 പോയിന്റുമായി അസംപ്‌ഷൻ കോളജ് ഒന്നാമതും 71 പോയിന്റുമായി ചങ്ങനാശേരി എസ്.ബി. കോളജ് രണ്ടാമതുമാണ്. 58 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് മൂന്നാം സ്ഥാനത്തുണ്ട്.
പ്രഫ. റോണി കെ. ബേബി എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സി.എം.ഐ അധ്യക്ഷത വഹിച്ചു. സെന്റ് ഡൊമിനിക്‌സ് കോളജ് മാനേജർ ഫാ. കുര്യൻ താമരശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണിക്കുട്ടി മടത്തിനകം, പാറത്തോട് പഞ്ചായത്ത് അംഗം വി.എം. ഷാജഹാൻ, ഡോ. പ്രവീൺ തര്യൻ എന്നിവർ സംസാരിച്ചു.
മികച്ച അധ്യാപകർക്കുള്ള പുരസ്‌കാരം നേടിയ ഡോ. ജിമ്മി ജോസഫ്, വി.പി. സജിമോൻ, ഡോ. പ്രവീൺ തര്യൻ, കെ.പി. സതീഷ് കുമാർ, ജൂലിയസ് ജെ. മനയാനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
പന്തടിക്കളം ഉന്നതിക്ക് സമീപത്തെ അനധികൃത വൈദ്യുതിവേലികൾ നീക്കി ആനത്താര പുനഃസ്ഥാപിച്ചു
ചിന്നക്കനാൽ: പന്തടിക്കളം ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിന് പിന്നാലെ അനധികൃത കൈയേറ്റങ്ങൾക്കും വൈദ്യുതിവേലികൾക്കുമെതിരെ നടപടി കടുപ്പിച്ച് വനംവകുപ്പ്. ഉന്നതിക്ക് സമീപം കൈയേറിയ സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിരുന്ന അനധികൃത വൈദ്യുതിവേലികൾ മുറിച്ചുനീക്കി ആനത്താര പുനഃസ്ഥാപിച്ചു.
ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലായി സ്ഥാപിച്ചിരുന്ന നിരവധി അനധികൃത സോളാർ വേലികളും നീക്കം ചെയ്തു. കഴിഞ്ഞ 22ന് പന്തടിക്കളം ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ വിജയൻ (53) മരിച്ചതിന് പിന്നാലെയാണ് നടപടി ശക്തമാക്കിയത്.
ആനത്താരകൾ കൈയേറി എസ്റ്റേറ്റുകൾ വേലികെട്ടി അടച്ചതും വൈദ്യുതിവേലികൾ സ്ഥാപിച്ചതുമാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നതെന്ന് ഉന്നതി നിവാസികളും മൂപ്പനും സർവകക്ഷി യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നു.
തുടർന്ന് ആനത്താരകളിലെ അനധികൃത നിർമാണങ്ങളും ഫെൻസിംഗും പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ആർ.ടി സംഘത്തിന്റെ നേതൃത്വത്തിൽ അനധികൃതമായി സ്ഥാപിച്ച ഫെൻസിംഗും മറ്റ് നിർമിതികളും പൊളിച്ചുനീക്കിയത്.
നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.മൂന്ന് പേർക്ക് പരിക്ക്
ഏലപ്പാറ: നിയന്ത്രണം നഷ്ടപ്പെട്ട കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഏലപ്പാറയ്ക്ക് സമീപം നാലാം മൈലിലാണ് അപകടം.
അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. അപകടത്തിൽ അഭിഷേകിന്റെ ഭാര്യ കാവ്യ, അഭിറാം, അപ്‌സ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിക്കാനത്തെ റിസോർട്ടിൽ താമസിച്ചിരുന്ന സംഘം കരിന്തരുവിയിലെ റിസോർട്ടിൽ താമസിക്കുന്ന സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായ്പാ കുടിശികക്കാർക്ക് ആശ്വാസം; ജില്ലാതല സഹകരണ അദാലത്ത് 28ന്
ചെറുതോണി: പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശിക കുറയ്ക്കുന്നതിനും വായ്പാ കുടിശികക്കാർക്ക് കടബാധ്യതയിൽ നിന്ന് ആശ്വാസം നൽകുന്നതിനുമായി ജില്ലാതല സഹകരണ അദാലത്ത് 28ന് ചെറുതോണി പഞ്ചായത്ത് ടൗൺ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന അദാലത്ത് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.
സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഗവ. ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ്, എം.എൽ.എമാരായ റോയി കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവർ അദാലത്തിന് നേതൃത്വം നൽകും.
ജില്ലയിലെ സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കുടിശികയായതും ആർബിട്രേഷൻ, എക്സിക്യൂഷൻ നടപടികൾ നേരിടുന്നതുമായ വായ്പകൾക്ക് സഹകരണ സംഘം രജിസ്ട്രാറുടെ 19/24, 24/26 നമ്പർ സർക്കുലറുകളുടെ അടിസ്ഥാനത്തിൽ പലിശയിൽ പരമാവധി ഇളവ് അനുവദിക്കും. മരണപ്പെട്ടവരുടെയും മാറാരോഗം ബാധിച്ചവരുടെയും വായ്പകൾക്ക് പ്രത്യേക ഇളവും ലഭിക്കും.
അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ 26നകം അതത് സഹകരണ സംഘങ്ങളിലോ ഇടുക്കി ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലോ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. എല്ലാ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസുകളിലും അപേക്ഷ സ്വീകരിക്കും.ഫോൺ: 04862 232394
കളഞ്ഞുപോയ പണവും സ്വർണവുമടങ്ങിയ പേഴ്സ് കണ്ടെത്തി നൽകി പൊലീസ്
വണ്ടിപ്പെരിയാർ: വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട പണവും സ്വർണവുമടങ്ങിയ പേഴ്സ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി പൊലീസ്. വള്ളക്കടവ് കിഴക്കേ തോട്ടുങ്കൽ സെലീനാമ്മയുടെ പേഴ്സാണ് വണ്ടിപ്പെരിയാർ ടൗണിൽ നഷ്ടപ്പെട്ടത്.
പേഴ്സിൽ 6,000 രൂപയും രണ്ട് ഗ്രാം സ്വർണവും ഉണ്ടായിരുന്നു. പേഴ്സ് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് സെലീനാമ്മയ്ക്ക് ഓർത്തെടുക്കാനായില്ല. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
വണ്ടിപ്പെരിയാർ എസ്.ഐ അക്ബർ സാദത്തിന്റെ നിർദേശപ്രകാരം എ.എസ്.ഐ സതീഷ് ചന്ദ്രൻ, സീനിയർ സി.പി.ഒ ഷംനാസ്, സി.പി.ഒമാരായ വിഷ്ണു, കെ.പി. പ്രവീൺ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പേഴ്സ് കണ്ടെത്തിയത്. തുടർന്ന് പണവും സ്വർണവും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉടമയ്ക്ക് കൈമാറി.
ഗുരുനിന്ദയ്‌ക്കെതിരെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രതിഷേധം
നെടുങ്കണ്ടം: ശ്രീനാരായണ ഗുരുദേവനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധവും പന്തംകൊളുത്തി പ്രകടനവും നടത്തി. നവമാധ്യമങ്ങളിലൂടെ ഗുരുദേവനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പരാതികൾ നൽകിയിട്ടും നടപടി വൈകുന്നതിൽ പ്രതിഷേധിച്ച പ്രവർത്തകർ, വിഷയത്തിൽ നിയമാനുസൃതമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. “ജാതിഭേദമില്ലാതെ, മതദ്വേഷമില്ലാതെ, സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ ലോകം” എന്ന ശ്രീനാരായണ ഗുരുദേവന്റെ ദർശനം ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പ്രതിഷേധത്തിന് നേതൃത്വം നൽകി. സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ഡയറക്ടർ ബോർഡ് അംഗം കെ.എൻ. തങ്കപ്പൻ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, സൈബർസേന ഭാരവാഹികൾ, വിവിധ ശാഖാ ഭാരവാഹികൾ, നൂറുകണക്കിന് ഗുരുദേവഭക്തർ എന്നിവർ പങ്കെടുത്തു.
ചെറുതോണി: ശ്രീനാരായണ ഗുരുദേവനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ചെറുതോണി ടൗണിലും പ്രതിഷേധ പ്രകടനം നടത്തി. ഗുരുദേവനെയും എസ്.എൻ.ഡി.പി യോഗത്തെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജാതിമത ചിന്തകൾക്കതീതമായി മനുഷ്യസഹോദരത്വവും ലോകനന്മയും ഉയർത്തിപ്പിടിച്ച ഗുരുദേവന്റെ ആശയങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് നേതാക്കൾ പറഞ്ഞു.
ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ജോബി കണിയാംകുടിയിൽ, സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാൻ ബിനീഷ് കോട്ടൂർ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ബിബിൻ കുന്നിനിയിൽ, വൈസ് പ്രസിഡന്റ് അഖിൽ സാബു, വനിതാസംഘം പ്രസിഡന്റ് ഡോ. ഷീല, സെക്രട്ടറി ഷീല രാജീവ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഇടുക്കിയിലെ ഭൂവിഷയങ്ങൾക്ക് ശാശ്വത പരിഹാരം; രണ്ട് കോടതി സ്റ്റേകൾ നീക്കാൻ നടപടികൾ ഉടൻ: മുഖ്യമന്ത്രി
ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ സർക്കാർ നടത്തിയ ചർച്ചകളിൽ 60 ശതമാനം കാര്യങ്ങളിലും തീരുമാനമായെന്നും ശേഷിക്കുന്ന വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നേരത്തെ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ, വനം വകുപ്പുകൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത് മൂന്ന് മണിക്കൂറോളം നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇടുക്കിയിലെ പ്രധാനപ്പെട്ട രണ്ട് കോടതി സ്റ്റേകൾ നീക്കുന്നതിനുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
1964ലെ ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയും സി.എച്ച്.ആർ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയ സ്റ്റേയും നീക്കുന്നതിനാണ് നടപടികൾ സ്വീകരിക്കുക. അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ളവരെ വിഷയത്തിൽ വിശദമായി ബ്രീഫ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ–വനം വകുപ്പുകൾക്ക് ഇനി ഒരേ നിലപാട്
റവന്യൂ വകുപ്പിനും വനം വകുപ്പിനും വ്യത്യസ്ത നിലപാടുകൾ ഇനി കോടതിയിൽ അവതരിപ്പിക്കില്ലെന്നും സർക്കാരിന് ഇക്കാര്യത്തിൽ ഏക നിലപാടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേര്യമംഗലം മേഖലയിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിൽ റവന്യൂ ഭൂമിയാണെന്ന നിലപാട് സർക്കാർ കോടതിയെ അറിയിച്ചതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് പേർക്ക് ഉടൻ പട്ടയം
10 ജെ, 7 ജെ വിഷയങ്ങളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടയം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ചെയിൻ മേഖലയിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചശേഷം പട്ടയം നൽകുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കും.
വിവിധ വില്ലേജുകളിലെ ഭൂവിഷയങ്ങളുടെ വിശദമായ ഡാറ്റ തയ്യാറാക്കി ഓരോ പ്രശ്നവും പ്രത്യേകം പരിഹരിക്കും. നിയമപ്രശ്നങ്ങളില്ലാത്ത ഏകദേശം 5,000 പേർക്ക് ആദ്യഘട്ടത്തിൽ തന്നെ പട്ടയം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിയുമായി തർക്കമുള്ള സ്ഥലങ്ങളിൽ ആവശ്യമായിടത്ത് കെ.എസ്.ഇ.ബിയുടെ തന്നെ മറ്റ് ഭൂമിയിൽ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വനം–റവന്യൂ തർക്കമുള്ള സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തി ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജണ്ടയ്ക്ക് പുറത്തുള്ള ഭൂമിയിൽ നടപടി
റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷനിൽ ജനവാസ മേഖലകൾ ഉൾപ്പെട്ട വിഷയത്തിലും സർക്കാർ നിലപാട് വ്യക്തമാക്കി. ജണ്ടയ്ക്ക് പുറത്തുള്ള ഭൂമി റവന്യൂ ഭൂമിയായി കണക്കാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
ഏലം എന്ന് തെറ്റായി രേഖപ്പെടുത്തിയ ഭൂമികളുടെ പ്രശ്നം പരിഹരിക്കാൻ 1993ലെ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരും. പാറയാണെന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന് മുടങ്ങിക്കിടക്കുന്ന സ്ഥലങ്ങളിൽ പട്ടയം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ടീക്ക് പ്ലാന്റേഷൻ എന്ന് രേഖപ്പെടുത്തിയ ഭൂമികളുടെ കാര്യത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയിലെ റവന്യൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്താൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുത്തകപ്പാട്ടം ഫീസ്; 2000 ഇരട്ടി വർധനയില്ല
കുത്തകപ്പാട്ടം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫീസ് വർധന ഉണ്ടാകുമെങ്കിലും 2000 ഇരട്ടി വർധനയുണ്ടാകുമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായമായ രീതിയിലുള്ള വർധന മാത്രമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും വേർതിരിക്കും
ഇടുക്കിയിലെ കയ്യേറ്റക്കാരെ കയ്യേറ്റക്കാരായും കുടിയേറ്റക്കാരെയും കർഷകരെയും അവരുടെ വിഭാഗത്തിൽ തന്നെയും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായ ചിന്നക്കനാൽ ഉൾപ്പെടെയുള്ള മേഖലകളിൽ വനം വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഘർഷം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങളിൽ ഏകദേശം 95 ശതമാനം കാര്യങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും സർക്കാർ ആവശ്യമായ ഗൃഹപാഠം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂകരം അടയ്ക്കാനാകാതെ ചക്കകാനം–പൂവേഴ്സ്മൗണ്ട് കുടുംബങ്ങൾ; അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ ഉറപ്പ്
ഇരട്ടയാർ: ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ നിരവധി കുടുംബങ്ങൾക്ക് ഭൂകരം അടയ്ക്കാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം കിരണിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്. പ്രദേശത്തെ കുടുംബങ്ങൾ നേരിടുന്ന ഭൂനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രശ്നത്തിൽ ആവശ്യമായ ഇടപെടൽ ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പ്രതിനിധികൾ അറിയിച്ചു.
വൃക്ക–കരൾ രോഗികൾക്കും ജനിതക രോഗബാധിതർക്കും ആശ്വാസമായി സർക്കാർ; ‘സമാശ്വാസം’ പദ്ധതിക്ക് 4.8 കോടി
വൃക്ക, കരൾ രോഗികൾക്കും ജനിതക രോഗങ്ങൾ ബാധിച്ചവർക്കും സാമ്പത്തിക സഹായം നൽകുന്ന ‘സമാശ്വാസം’ പദ്ധതിയുടെ 2026–27 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് സർക്കാർ 4.8 കോടി രൂപ അനുവദിച്ചു.
സാമൂഹ്യനീതി വകുപ്പിന് കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ അർഹരായ 3,640 ഗുണഭോക്താക്കൾക്ക് പ്രതിമാസ ധനസഹായം ലഭിക്കും.
വൃക്കയോ കരളോ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 360 പേർക്ക് പ്രതിമാസം 1,000 രൂപയും, ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ച 1,400 പേർക്ക് 1,000 രൂപയും ലഭിക്കും.
വൃക്ക സംബന്ധമായ തകരാറിനെ തുടർന്ന് ഡയാലിസിസിന് വിധേയരാകുന്ന 1,680 പേർക്ക് പ്രതിമാസം 1,100 രൂപയും, അരിവാൾ രോഗം ബാധിച്ച 200 പേർക്ക് പ്രതിമാസം 2,000 രൂപയും പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കും.
പുറ്റടി ഹോളി ക്രോസ് കോളേജിൽ ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു
പുറ്റടി: ടൂറിസം മേഖലയുടെ സാധ്യതകളും വൈവിധ്യങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഹോളി ക്രോസ് കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി ടൂറിസം സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു.
ടൂറിസം സ്റ്റഡീസ് വിഭാഗം മേധാവി കൊച്ചുത്രേസ്യ കുര്യൻ സ്വാഗതം ആശംസിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഷാജി ആർ.കെ. അധ്യക്ഷത വഹിച്ചു.
കുമളി ക്ലബ് മഹീന്ദ്ര ഓപ്പറേഷൻ മാനേജർ ടി.കെ. പ്രദീപ് കുമാർ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. മാരിയറ്റ് ഹോട്ടൽസിലെ മൾട്ടി പ്രോപ്പർട്ടി സെയിൽസ് മാനേജർ സച്ചിൻ ജോസഫ് ഈപ്പൻ മുഖ്യാതിഥിയായിരുന്നു.
വൈസ് പ്രിൻസിപ്പൽ മെൽവിൻ എൻ.വി. ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാർഥി പ്രതിനിധി വിഗ്നേഷ് രാജ് എം.ആർ. നന്ദി രേഖപ്പെടുത്തി.വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഭാഗമായി ഡിജെ, നാസിക് ധോൾ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറി.
കട്ടപ്പനയിൽ ആംബുലൻസ് അപകടത്തിൽ പെട്ടു : ഒരു മരണം
കട്ടപ്പന: പാറക്കടവിൽ ആംബുലൻസ് അപകടത്തിൽ ഒരാൾ മരിച്ചു. ചക്കുപള്ളം ആറാം മൈൽ മറ്റത്തിൽ രാജൻ കുരുവിളയാണ് മരണമടഞ്ഞത്.
പുലർച്ചെ 5 മണിയോട് കൂടെയാണ് അപകടം സംഭവിച്ചത്.അണക്കര അൽഫോൻസാ ആശുപത്രിയിൽനിന്ന് രോഗിയുമായി കട്ടപ്പനയിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത് .
ആംബുലൻസിൽ 4 ആളുകൾ ഉണ്ടായിരുന്നതായി ആണ് വിവരം.ഡ്രൈവർക്കും പരുക്കുകളുണ്ട്.ശ്വാസ തടസ്സം നേരിട്ട രോഗിയുമായി കട്ടപ്പനക്ക് വരുമ്പോൾ ആണ് അപകടം സംഭവിച്ചത്.
കുമരകത്തിന്റെ കായൽക്കാഴ്ചകളിൽ നിറഞ്ഞ പുഞ്ചിരി; ദീപ്തിയിലെ കുട്ടികൾക്ക് മറക്കാനാകാത്ത യാത്ര
തീക്കോയി: സ്നേഹവും കരുതലും നിറഞ്ഞ യാത്രയിൽ കുമരകത്തിന്റെ കായൽ സൗന്ദര്യം ആസ്വദിച്ച് തീക്കോയി ദീപ്തി ഡി.സി.എം.ആർ സ്പെഷൽ സ്കൂളിലെ കുട്ടികൾ.
അരുവിത്തുറ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിനോദയാത്രയും ഹൗസ്‌ബോട്ട് യാത്രയും കുട്ടികൾക്ക് സമ്മാനിച്ചത് സന്തോഷത്തിന്റെ മറക്കാനാകാത്ത നിമിഷങ്ങൾ.
കുമരകം കായലിന്റെ ഓളങ്ങൾക്കൊപ്പം ചിരിച്ചും കളിച്ചും കുട്ടികൾ ഒരു ദിവസം മുഴുവൻ ആഘോഷമാക്കി മാറ്റി. കായൽ യാത്രയും പ്രകൃതിയുടെ മനോഹാരിതയും കുട്ടികൾ ആവോളം ആസ്വദിച്ചു. ഹൗസ്‌ബോട്ടിൽ കായലിലൂടെ സഞ്ചരിച്ചപ്പോൾ കുട്ടികളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി യാത്രയുടെ ഏറ്റവും മനോഹരമായ കാഴ്ചയായി.
വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ആർ. ശ്രീകല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി റവ. ഫാ. ജോർജ്ജ് വെട്ടുകല്ലേൽ അനുഗ്രഹസന്ദേശം നൽകി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻലി മാണി, അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേൽ എന്നിവർ ആശംസകൾ നേർന്നു.
കുമരകത്തെത്തിയ കുട്ടികൾക്കായുള്ള ഹൗസ്‌ബോട്ട് യാത്ര മുൻ ലയൺസ് ഗവർണർ ജോയ് തോമസ് പൗവ്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ദീപ്തി ഡി.സി.എം.ആർ സ്പെഷൽ സ്കൂൾ പ്രിൻസിപ്പാൾ ആനി ജോസും അധ്യാപകരും യാത്രയിൽ പങ്കെടുത്തു.
ലയൺസ് ക്ലബ് അംഗങ്ങളും ഭാരവാഹികളും ഡയറക്ടർ ബോർഡ് അംഗങ്ങളും യാത്രയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കുട്ടികൾക്ക് വിനോദയാത്രയ്ക്കപ്പുറം സ്നേഹവും കരുതലും പങ്കുവെച്ചുകൊണ്ട് സന്തോഷത്തിന്റെ മനോഹരമായ ഓർമ്മ സമ്മാനിച്ച ദിനമായി യാത്ര മാറി.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം
ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; അതേ ദിവസം മറ്റൊരു യുവതിയും ആംബുലൻസ് സംഘം എത്തുമ്പോഴേക്കും കുഞ്ഞിന് ജന്മം നൽകി.
മലയോര റോഡുകളിലൂടെ പാഞ്ഞ 108 ജീവനക്കാർ രണ്ട് അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് നിർണായക സമയത്ത് കരുതലായി.
ആമയാർ എസ്റ്റേറ്റിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശിനി സോനാട്ടി മുർമു (24) ആണ് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച പുലർച്ചെ 3.41ന് ലഭിച്ച സന്ദേശത്തെ തുടർന്ന് പൈലറ്റ് അനന്തു ഷാജിയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിൻ തോമസും സ്ഥലത്തെത്തി യുവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആംബുലൻസ് ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും പ്രസവം അടുത്തതായി ജോബിൻ തോമസ് തിരിച്ചറിഞ്ഞു. തുടർന്ന് ആംബുലൻസിൽ തന്നെ പ്രസവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ചെ 4.20ന് ജോബിന്റെ പരിചരണത്തിൽ സോനാട്ടി കുഞ്ഞിന് ജന്മം നൽകി. പൊക്കിൾക്കൊടി വേർപെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആംബുലൻസ് എത്തുമ്പോഴേക്കും മറ്റൊരു പ്രസവം
ഇതേ ദിവസം പാമ്പാടുംപാറ എസ്റ്റേറ്റിലെ ബിഹാർ സ്വദേശിനി സാധന ദേവി (22)യും ആൺകുഞ്ഞിന് ജന്മം നൽകി. വൈകിട്ട് 4.25ന് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 കൺട്രോൾ റൂമിൽ വിളിക്കുകയായിരുന്നു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസുമായി പൈലറ്റ് ബി. ലാലുവും ഇ.എം.ടി കെ.എസ്. സോനയും സ്ഥലത്തെത്തിയപ്പോഴേക്കും സാധന കുഞ്ഞിന് ജന്മം നൽകിയിരുന്നു. സോന ഉടൻ അമ്മയെയും കുഞ്ഞിനെയും പരിശോധിച്ച് ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിചരണത്തിനായി തേനി മെഡിക്കൽ കോളേജിലും എത്തിച്ചു.
മലയോര മേഖലയിലെ ദുഷ്കരമായ റോഡുകളിലൂടെ സമയത്തോട് മത്സരിച്ച് പാഞ്ഞ 108 ആംബുലൻസ് ജീവനക്കാരുടെ ഇടപെടലാണ് രണ്ട് പ്രസവങ്ങളിലും നിർണായകമായത്. പ്രതിസന്ധി ഘട്ടത്തിൽ കൃത്യമായ ഇടപെടലിലൂടെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സുരക്ഷ ഉറപ്പാക്കുകയായിരുന്നു സംഘം.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഇടുക്കിയിൽ; ഭൂ പ്രശ്നങ്ങൾ ചർച്ച ചെയ്യും. കട്ടപ്പനയിൽ ഉച്ചകഴിഞ്ഞു ഗതാഗത നിയന്ത്രണം
ഇടുക്കി: ഭൂപ്രശ്നങ്ങൾ, വന്യജീവി ആക്രമണം, ജില്ലയുടെ സമഗ്ര വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഇടുക്കിയിലെത്തും.
രാവിലെ കളക്ടറേറ്റിൽ യോഗം; വൈകിട്ട് കട്ടപ്പനയിൽ സംഘടനാ നേതാക്കളുടെ യോഗത്തിലും യു.ഡി.എഫ് പൊതുയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
രാവിലെ 10ന് ജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലാണ് പ്രധാന യോഗം. മന്ത്രിമാരായ അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി., ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുക്കും. ഭൂപ്രശ്നങ്ങൾക്ക് പുറമെ വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള ജില്ലയുടെ വിവിധ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
വൈകിട്ട് മൂന്നിന് കട്ടപ്പന ഹിൽടൗൺ ഹോട്ടലിൽ വിവിധ സംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. നാലിന് കട്ടപ്പന ടൗണിൽ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തിലും അദ്ദേഹം സംസാരിക്കും.
കട്ടപ്പനയിൽ 2.30 മുതൽ ഗതാഗത നിയന്ത്രണം
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് ആറുവരെ കട്ടപ്പന നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊതുയോഗത്തിനെത്തുന്ന വാഹനങ്ങൾ കട്ടപ്പന നഗരസഭാ കാര്യാലയത്തിന് മുന്നിലെ ഗ്രൗണ്ടിലോ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.
ഇടുക്കി–ഏലപ്പാറ റൂട്ടിലെ ചെറിയ വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് തൊവരയാർ ബൈപ്പാസ് വഴി കക്കാട്ടുകടയിലെത്തണം. വലിയ വാഹനങ്ങൾ ഇടുക്കിക്കവലയിൽ നിന്ന് തിരിഞ്ഞ് ഏലപ്പാറ റൂട്ടിൽ പ്രവേശിക്കണം.
ഇടുക്കി ഭാഗത്തുനിന്ന് നെടുങ്കണ്ടം, ടൗൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോ ജംഗ്ഷൻ–വെട്ടിക്കുഴക്കവല–പേഴുംകവല–എസ്.എൻ. ജംഗ്ഷൻ–ഇടശ്ശേരി ജംഗ്ഷൻ വഴി പോകണം.
ഇരട്ടയാർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പേഴുംകവല–എസ്.എൻ. ജംഗ്ഷൻ–ബൈപ്പാസ് വഴി ഇടശ്ശേരി ജംഗ്ഷനിലെത്തണം. പുളിയന്മലയിൽ നിന്ന് ഇടുക്കി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടശ്ശേരി ജംഗ്ഷൻ–എസ്.എൻ. ജംഗ്ഷൻ–പേഴുംകവല–വെട്ടിക്കുഴക്കവല–കെ.എസ്.ആർ.ടി.സി ഡിപ്പോ–വെള്ളയാംകുടി വഴി പോകണം.
പുളിയന്മല–ഏലപ്പാറ റൂട്ടിൽ പാറക്കടവിൽ നിന്ന് പോപ്പുലർ ജംഗ്ഷൻ–സെന്റ് മാർത്താസ് ജംഗ്ഷൻ–പള്ളിക്കവല–സ്കൂൾ കവല വഴി ഏലപ്പാറ റൂട്ടിൽ പ്രവേശിക്കണം. ഏലപ്പാറയിൽ നിന്ന് ഇടുക്കി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കക്കാട്ടുകട–തൊവരയാർ–വെള്ളയാംകുടി ബൈപ്പാസ് വഴി പോകണം. ഏലപ്പാറയിൽ നിന്ന് കട്ടപ്പന ടൗൺ, നെടുങ്കണ്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾ സ്കൂൾ കവല–പള്ളിക്കവല–സെന്റ് മാർത്താസ് ജംഗ്ഷൻ–പോപ്പുലർ ജംഗ്ഷൻ–പാറക്കടവ് വഴി പോകണം.
48 വർഷത്തെ കാത്തിരിപ്പിന് വിരാമം; സരോജിനിക്ക് ഇനി സ്വന്തം ഭൂമിയുടെ അവകാശം
ചെറുതോണി: പട്ടയത്തിനായി അഞ്ച് പതിറ്റാണ്ടോളം കാത്തിരുന്ന 79കാരി സരോജിനിക്ക് ഒടുവിൽ സ്വന്തം ഭൂമിയുടെ അവകാശരേഖ.
ഇടുക്കി ജില്ലാതല പട്ടയമേളയിൽ 683 പട്ടയങ്ങൾ വിതരണം ചെയ്തു; പട്ടയവിതരണം വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ.
പത്തനംതിട്ടയിലെ കോന്നിയിൽ നിന്ന് 48 വർഷം മുൻപ് ഭർത്താവിനൊപ്പം കരുണാപുരം കുരുവിക്കാനത്ത് കുടിയേറിയ സരോജിനി 62 സെന്റ് ഭൂമിയുടെ പട്ടയത്തിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു. ഭർത്താവിന്റെ മരണശേഷവും അപേക്ഷകളും കാത്തിരിപ്പും തുടർന്നു. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ മകൻ ഹരിക്കൊപ്പം ചെറുതോണിയിലെത്തിയ സരോജിനിക്ക് മന്ത്രി നേരിട്ടെത്തിയാണ് പട്ടയം കൈമാറിയത്. പട്ടയം ലഭിച്ച സന്തോഷത്തിൽ സരോജിനിയുടെ കണ്ണുകൾ നിറഞ്ഞു.
വാളറ തുമ്പിപ്പാറക്കുടിയിലെ ഹൃദ്രോഗിയായ ചെല്ലമ്മയ്ക്കും 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ചു. ഭൂമി ഈടുവെച്ച് ചികിത്സയ്ക്കായി വായ്പയെടുക്കാൻ പോലും കഴിയാതിരുന്ന കുടുംബത്തിന് പട്ടയം ആശ്വാസമായി. തുമ്പിപ്പാറക്കുടിയിലെ അനീഷ് തങ്കപ്പന്റെ കുടുംബത്തിനും വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പട്ടയം ലഭിച്ചത്. മക്കളുടെ ഉപരിപഠനത്തിന് ബാങ്ക് വായ്പ എടുക്കാനാകുമെന്ന സന്തോഷത്തിലാണ് കുടുംബം.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 7,000 പട്ടയങ്ങൾ വിതരണം ചെയ്യുന്നത് പട്ടയവിതരണത്തിലെ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. പട്ടയത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബർ 30നകം പുതുക്കിയ കുത്തകപ്പാട്ട നിരക്ക് ഉൾപ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറക്കുമെന്നും അടുത്ത മാസം മുതൽ കുത്തകപ്പാട്ട നികുതി അടയ്ക്കാനുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നിർമാണ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൈനാവിലെ ടൗൺഷിപ്പ് എന്ന ദീർഘകാല ആവശ്യവും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിതരണം ചെയ്ത 683 പട്ടയങ്ങളിൽ 645 എണ്ണം 1993ലെ ഭൂമി പതിവ് ചട്ടപ്രകാരമുള്ളതും 15 എണ്ണം വനാവകാശ രേഖകളുമാണ്. ഏഴ് മിച്ചഭൂമി പട്ടയങ്ങളും എട്ട് വീതം എൽ.ടി. ക്രയ സർട്ടിഫിക്കറ്റുകളും ഹൈറേഞ്ച് കോളനൈസേഷൻ സ്കീം പ്രകാരമുള്ള പട്ടയങ്ങളും വിതരണം ചെയ്തു.
രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി നാലാം ക്ലാസുകാരി ഇഷിക ദീപു
പച്ചടി: അന്തർദേശീയ അബാക്കസ് ഒളിമ്പ്യാഡ് മത്സരത്തിൽ മികവ് തെളിയിച്ച് എസ്.എൻ.എൽ.പി. സ്കൂൾ പച്ചടിയിലെ നാലാം ക്ലാസ് വിദ്യാർഥിനി ഇഷിക ദീപു രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി.
അബാക്കസ് ഒളിമ്പ്യാഡിൽ റെക്കോർഡ് വേഗത്തിൽ കണക്കുകൾ പൂർത്തിയാക്കിയ ഇഷിക ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പദവിയും ലോക റെക്കോർഡ് അംഗീകാരവും നേടി. ഒരേസമയം ഒന്നിലധികം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനൊപ്പം അതിവേഗം കണക്കുകൂട്ടൽ നടത്താനുള്ള കഴിവിനാണ് ഇഷികയ്ക്ക് ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അംഗീകാരവും ലഭിച്ചത്.
കണക്കുകൂട്ടലിലെ അസാധാരണ വേഗവും മികവും പ്രകടിപ്പിച്ചാണ് കൊച്ചുമിടുക്കി രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയത്. ഇഷികയുടെ നേട്ടത്തിൽ അധ്യാപകരും സഹപാഠികളും രക്ഷിതാക്കളും അഭിനന്ദനം അറിയിച്ചു.
യാത്രാസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കി ജയ് മാതാ റോഡ് ലൈൻസ്; ജൂബിലി ദിനത്തിലെ വരുമാനം നിർധനർക്കായി മാറ്റിവയ്ക്കും
കട്ടപ്പന: യാത്രാസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ജയ് മാതാ റോഡ് ലൈൻസ് വേറിട്ട കാരുണ്യപ്രവർത്തനവുമായി രജതജൂബിലി ആഘോഷിക്കുന്നു. ജൂബിലി ദിനമായ ഇന്ന് ബസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാം. യാത്രക്കാർക്ക് ഇഷ്ടമുള്ള തുക ബസിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റിൽ നിക്ഷേപിക്കാം. ഇങ്ങനെ ലഭിക്കുന്ന തുക ‘ന്യൂ ലാൻഡ് സഹായനിധി’ എന്ന പേരിൽ സമാഹരിച്ച് നിർധനരായ രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സഹായമായി നൽകുമെന്ന് ഉടമയും നെടുംകണ്ടം ഗ്രാമപഞ്ചായത്ത് അംഗവുമായ ജോണി പുതിയപറമ്പിലും ജീവനക്കാരും അറിയിച്ചു.
25 വർഷം മുൻപ് കോട്ടമല–നെടുംകണ്ടം റൂട്ടിലാണ് ജയ് മാതാ റോഡ് ലൈൻസ് സർവീസ് ആരംഭിച്ചത്. കോട്ടമലയിലേക്കുള്ള മൺവഴികളിലൂടെ വർഷങ്ങളായി സർവീസ് നടത്തിയ ഏക ബസ് എന്ന പ്രത്യേകതയും ജയ് മാതാ റോഡ് ലൈൻസിനുണ്ട്.
കോട്ടമലയിലെ തോട്ടം മേഖലയിലെ നിർധനരായ വിദ്യാർഥികൾക്കും എസ്റ്റേറ്റ് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വർഷങ്ങളായി പ്രധാന യാത്രാമാർഗമായിരുന്നു ഈ ബസ്. നാട്ടുകാർ തങ്ങളുടെ സ്വന്തം സ്ഥാപനമെന്ന നിലയിലാണ് ജയ് മാതാ റോഡ് ലൈൻസിനെ കണ്ടിരുന്നത്.
ബസിൽ യാത്ര ചെയ്ത് വിദ്യാഭ്യാസം നേടിയ നിരവധി വിദ്യാർഥികൾ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന നിലയിലെത്തിയതും ഈ യാത്രാസേവനത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ 25 വർഷത്തിനിടെ നിരവധി തൊഴിലാളി കുടുംബങ്ങളുടെ ദൈനംദിന യാത്രയ്ക്കും ജയ് മാതാ റോഡ് ലൈൻസ് ആശ്രയമായി.
രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി യാത്രക്കാരിൽ നിന്ന് സമാഹരിക്കുന്ന തുക അർഹരായവരുടെ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനുള്ള തീരുമാനം യാത്രാസേവനത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്നതായി.
ലഹരിക്കെതിരെ കൈകോർത്ത് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
ഈരാറ്റുപേട്ട: ലഹരിമുക്ത സമൂഹത്തിനായുള്ള ബോധവത്കരണ സന്ദേശവുമായി ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും പൂഞ്ഞാർ കോളേജ് ഓഫ് എൻജിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു.
ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുകയും യുവതലമുറയെ ലഹരിക്കെതിരെ അണിനിരത്തുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വാക്കത്തോണിൽ പൂഞ്ഞാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ 350ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വാക്കത്തോൺ സൺറൈസ് ഹോസ്പിറ്റലിൽ സമാപിച്ചു.
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് പാലാ ഡി.വൈ.എസ്.പി കെ. സദൻ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, ജനമൈത്രി സബ് ഇൻസ്പെക്ടർ ബിനോയ് തോമസ്, സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ പ്രകാശ് മാത്യു, സി.ഒ.ഒ സോനു എന്നിവർ സംസാരിച്ചു.
ആരോഗ്യപരിചരണത്തിനൊപ്പം ആരോഗ്യകരമായ സമൂഹത്തിന്റെ നിർമാണത്തിലും സൺറൈസ് ഹോസ്പിറ്റൽ സജീവമായി ഇടപെടുമെന്നും അധികൃതർ അറിയിച്ചു.
വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ കമാൻഡോ’ പ്രഖ്യാപനം നടത്തി
വണ്ടിപ്പെരിയാർ: ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ കമാൻഡോ’ പ്രഖ്യാപനം നടത്തി. എൻ.എസ്.എസ്. യൂണിറ്റിലെ 100 കേഡറ്റുകളെയാണ് കമാൻഡോകളായി പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ റാലി ടൗൺ വഴി പെട്രോൾ പമ്പ് ജംഗ്ഷൻ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ് മോബും അവതരിപ്പിച്ചു.
യോഗത്തിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ആർ. രാമരാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. ജർമലിൻ സ്വാഗതം പറഞ്ഞു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു.
ലഹരി വിൽപന, കടത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കുകയാണ് ഓപ്പറേഷൻ തൂഫാനിലൂടെ ലക്ഷ്യമിടുന്നതെന്ന് ശാന്തി ഹരിദാസ് പറഞ്ഞു. കുട്ടികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലഹരിയിൽനിന്ന് വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.
തുടർന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. മണിമേഖല കമാൻഡോ പ്രഖ്യാപനം നടത്തി. കഞ്ചാവ്, എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽനിന്ന് കുട്ടികളെ അകറ്റുകയും ലഹരിയുടെ വേരറുക്കുകയുമാണ് ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുഭാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. സുന്ദർരാജ്, ഗ്രാമപഞ്ചായത്ത് അംഗം അശ്വതി ദിവാകരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡന്റ് എസ്. അൻപുരാജ്, സെക്രട്ടറി റിയാസ്, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സി. ജയകുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രവീൺ, പി.ടി.എ. വൈസ് പ്രസിഡന്റ് പ്രേംകുമാർ എന്നിവർ സംസാരിച്ചു.
എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ പോൾരാജ് നന്ദി പറഞ്ഞു. എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർഥികളും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.
കട്ടപ്പന മർച്ചന്റ്‌സ് യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു
കട്ടപ്പന മർച്ചന്റ്‌സ് യൂത്ത് വിംഗ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.മർച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റായി അജിത്ത് സുകുമാരനെയും ജനറൽ സെക്രട്ടറിയായി സിജോ എവറസ്റ്റിനെയും തിരഞ്ഞെടുത്തു.
കിടപ്പുരോഗികൾക്ക് കരുതലായി തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിലെ എൻഎസ്എസ്; പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക്
മല്ലപ്പള്ളി: തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക് കടന്നു. 2026–27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോളജിലെ മുൻ എൻഎസ്എസ് വോളണ്ടിയറും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബിജു നൈനാൻ മരുതുക്കുന്നേൽ നിർവഹിച്ചു.
തുടർന്ന് കോളജിന്റെ സമീപപ്രദേശങ്ങളിലെ കിടപ്പുരോഗികളുടെ വീടുകൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഗീതലക്ഷ്മിയുടെയും ബിജു നൈനാൻ മരുതുക്കുന്നേലിന്റെയും നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയർമാർ സന്ദർശിച്ചു. രോഗികൾക്ക് ആവശ്യമായ ഔഷധങ്ങളും ആരോഗ്യപരിപാലന സാമഗ്രികളും വിതരണം ചെയ്തു. പാലിയേറ്റീവ് പരിചരണത്തിലൂടെ കിടപ്പുരോഗികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് എൻഎസ്എസ് യൂണിറ്റിന്റെ ലക്ഷ്യം.
മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ കട്ടപ്പനയിൽ; നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
കട്ടപ്പന: മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 25ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 6 വരെ കട്ടപ്പന ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ബദൽ റോഡുകളിലൂടെ തിരിച്ചുവിടും.
1. ഇടുക്കി → ഏലപ്പാറ
ചെറിയ വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് തൊവരയാർ ബൈപ്പാസ് വഴി കക്കാട്ടുകടയിലെത്തി ഏലപ്പാറ ഭാഗത്തേക്ക് പോകണം. ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇടുക്കിക്കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഏലപ്പാറ റൂട്ടിൽ പ്രവേശിക്കണം.
2. ഇടുക്കി → നെടുങ്കണ്ടം/കട്ടപ്പന ടൗൺ
കെ.എസ്.ആർ.ടി.സി ഡിപ്പോ ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വെട്ടിക്കുഴക്കവല–പേഴുംകവല–എസ്.എൻ. ജംഗ്ഷൻ–ഇടശ്ശേരി ജംഗ്ഷൻ വഴി പോകണം.
3. ഇരട്ടയാർ → കട്ടപ്പന ടൗൺ
പേഴുംകവല–എസ്.എൻ. ജംഗ്ഷൻ–ബൈപ്പാസ് റോഡ് വഴി ഇടശ്ശേരി ജംഗ്ഷനിലെത്തി യാത്ര തുടരാം.
4. പുളിയൻമല → ഇടുക്കി
ഇടശ്ശേരി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എസ്.എൻ. ജംഗ്ഷൻ–പേഴുംകവല–വെട്ടിക്കുഴക്കവല–കെ.എസ്.ആർ.ടി.സി ഡിപ്പോ–വെള്ളയാംകുടി വഴി ഇടുക്കി ഭാഗത്തേക്ക് പോകണം.
5. പുളിയൻമല → ഏലപ്പാറ
പാറക്കടവിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോപ്പുലർ ജംഗ്ഷൻ–സെന്റ് മാർത്താസ് ജംഗ്ഷൻ–പള്ളിക്കവല–സ്കൂൾ കവല വഴി ഏലപ്പാറ റൂട്ടിൽ പ്രവേശിക്കണം.
6. ഏലപ്പാറ → ഇടുക്കി
കക്കാട്ടുകട–തൊവരയാർ–വെള്ളയാംകുടി ബൈപ്പാസ് വഴി വെള്ളയാംകുടിയിലെത്തി ഇടുക്കി ഭാഗത്തേക്ക് പോകണം.
7. ഏലപ്പാറ → കട്ടപ്പന/നെടുങ്കണ്ടം
സ്കൂൾ കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പള്ളിക്കവല–സെന്റ് മാർത്താസ് ജംഗ്ഷൻ–പോപ്പുലർ ജംഗ്ഷൻ–പാറക്കടവ് വഴി പോകണം.
പാർക്കിങ് സൗകര്യം
സമ്മേളനത്തിനെത്തുന്നവരുടെ വാഹനങ്ങൾ കട്ടപ്പന നഗരസഭ കാര്യാലയത്തിന് മുൻവശത്തെ ഗ്രൗണ്ടിലോ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.
ഗതാഗത നിയന്ത്രണ സമയത്ത് യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
തൂഫാൻ കമാൻഡോസായി എൻഎസ്എസ് വളന്റിയർമാർ; മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു
കാഞ്ചിയാർ: കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറി എൻഎസ്എസ് വളന്റിയർമാരെ ‘തൂഫാൻ കമാൻഡോസ്’ ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു.
സ്വരാജിൽ നടന്ന കൂട്ടനടത്തം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. സയൻ പബ്ലിക് സ്കൂൾ മാനേജർ ഇമ്മാനുവേൽ കിഴക്കേതലക്കൽ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ജേക്കബ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ്മോൻ കോഴിമല, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷീബ റെൻസോ, ഗ്രാമപഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, സ്വരാജ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി എന്നിവർ സംസാരിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, എൻഎസ്എസ് വളന്റിയർമാർ തുടങ്ങിയവർ വാക്കത്തോണിൽ പങ്കെടുത്തു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കട്ടപ്പന: സ്വച്ഛതാ ഹി സേവ 2026 ന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി ആരോഗ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, സെക്രട്ടറി അജി കെ. തോമസ് എന്നിവർ സംസാരിച്ചു.
ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ് ഡി നന്ദിയും പറഞ്ഞു. മെഡിക്കൽ ഓഫീസർ മോഹൻദാസിൻ്റെ  നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
മനുഷ്യത്വരഹിതമായ ഉത്തരവ് പിൻവലിക്കണം: ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം
കട്ടപ്പന: വന്യജീവി ആക്രമണങ്ങളുടെ മൂലകാരണം വന്യജീവികളുടെ സഞ്ചാരപാതകൾ അടച്ചതാണെന്ന ഇടുക്കി ജില്ലാ കളക്ടറുടെ കണ്ടെത്തൽ അശാസ്ത്രീയവും യാഥാർഥ്യവിരുദ്ധവുമാണെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച വേലികളും മതിലുകളും പൊളിച്ചുനീക്കാനുള്ള ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 23ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പ്രതികരണം. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സമാകുന്ന വേലികൾ, മതിലുകൾ, മറ്റ് നിർമിതികൾ എന്നിവ കണ്ടെത്തി എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് ഉത്തരവിലെ നിർദേശം.
ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും വന്യജീവികൾ കടന്നുകയറുന്നത് തടയാൻ ജനങ്ങൾ സ്വന്തം നിലയിൽ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇത്തരം വേലികളും മതിലുകളുമെന്ന് ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ഇവ പൊളിച്ചുനീക്കുന്നത് ജനങ്ങളെ വന്യജീവി ആക്രമണങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് സമാനമാണ്.
വനാതിർത്തികളിൽ സോളാർ വേലി, ഫെൻസിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും ഉത്തരവ് ഭാവിയിൽ തടസ്സമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യജീവികളെ വനത്തിനുള്ളിൽ നിയന്ത്രിക്കുന്നതിനുപകരം അവയ്ക്ക് ജനവാസ മേഖലകളിലേക്ക് പ്രവേശിക്കാൻ സാഹചര്യമൊരുക്കുന്നതാണ് ഉത്തരവിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആവശ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനമില്ലാതെ ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പ്രതിഷേധാർഹമാണെന്നും ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ജനങ്ങളുടെ ആശങ്കയും സുരക്ഷാഭീതിയും കണക്കിലെടുത്ത് ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ് 40 ലക്ഷം രൂപ സംഭാവന നൽകി
അങ്കമാലി: കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ് 40 ലക്ഷം രൂപ സംഭാവന നൽകി. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഒരു സ്വകാര്യ വ്യക്തി സ്വന്തം നിലയിൽ ബസ് വാങ്ങുന്നതിനായി ഇത്രയും തുക സംഭാവന നൽകുന്നത് ആദ്യമായാണ്.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോസ് 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി ചെക്ക് ഗതാഗത മന്ത്രി സി.പി. ജോണിന് കൈമാറി. തുടർന്ന് മന്ത്രി ചെക്ക് കെഎസ്ആർടിസി സി.എം.ഡിക്ക് കൈമാറി.
“ഇത് നല്ലൊരു കൈനീട്ടമാകട്ടെ. കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ മുന്നോട്ടുവരട്ടെ”, മുഖ്യമന്ത്രി പറഞ്ഞു. ജോസിന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം. ജോണും വ്യക്തമാക്കി.
അങ്കമാലി മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ് ബസ് വാങ്ങി നൽകാൻ ജോസ് തീരുമാനിച്ചത്. ഇക്കാര്യം ആദ്യം മന്ത്രി റോജി എം. ജോണിനെ അറിയിക്കുകയായിരുന്നു.
താൻ സംഭാവന നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽനിന്ന് സർവീസ് നടത്തണമെന്നാണ് ജോസിന്റെ ആവശ്യം. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ സർവീസ് ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഗതാഗത മന്ത്രി ഉറപ്പ് നൽകി.
കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കും നേരത്തെ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി തുക സംഭാവന ചെയ്തിരുന്നു. ഈ മാതൃക പിന്തുടർന്ന് കൂടുതൽ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് കെഎസ്ആർടിസി ബസ് സ്പോൺസർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ എന്നിവയ്ക്കും പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് ബസുകൾ സ്പോൺസർ ചെയ്യാം.
ജില്ലാ അക്വാട്ടിക് സ്കൂൾ മീറ്റിൽ സ്വർണത്തിളക്കവുമായി ശാന്തിഗ്രാം ഗാന്ധിജി സ്കൂളിന്റെ അബ്നർ
ഇടുക്കി ജില്ലാ അക്വാട്ടിക് സ്കൂൾ മീറ്റിൽ മിന്നും പ്രകടനവുമായി ഗാന്ധിജി സ്കൂളിന്റെ അബ്നർ.
50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി അബ്നർ മൂന്ന് സ്വർണമെഡലുകൾ സ്വന്തമാക്കി.
ഇടുക്കി ജില്ലാതല പട്ടയമേള ഇന്ന്; റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും
ചെറുതോണി: ഇടുക്കി ജില്ലാതല പട്ടയമേള ഇന്ന് (സെപ്റ്റംബർ 24) നടക്കും. ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ രാവിലെ 10.30ന് നടക്കുന്ന പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. റോയ് കെ. പൗലോസ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എമാരായ അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പാണ് ജില്ലയിൽ പട്ടയ വിതരണം സംഘടിപ്പിക്കുന്നത്. വിവിധ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയങ്ങളും വനാവകാശ രേഖകളും ചടങ്ങിൽ വിതരണം ചെയ്യും.
അരുവിത്തുറ പള്ളി പുതുമോടിയിൽ; നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് 26ന്
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ 2025–26 കാലയളവിൽ പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വെഞ്ചരിപ്പ് സെപ്റ്റംബർ 26ന് നടക്കും. വൈകുന്നേരം 4.30ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വെഞ്ചരിപ്പ് നിർവഹിക്കും. തുടർന്ന് 5.15ന് ലഘുഭക്ഷണവും വൈകുന്നേരം 7ന് ആഘോഷമായ പരിശുദ്ധ കുർബാനയും നടക്കും. പാലാ രൂപതയിലെ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ മുഖ്യകാർമ്മികനാകും.
കേരളത്തിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി വിശ്വാസികൾ കരുതുന്ന അരുവിത്തുറ പള്ളി ഈരാറ്റുപേട്ടയിൽ മീനച്ചിലാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ സ്ഥാപനം രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആയിരുന്നുവെന്നാണ് പരമ്പരാഗത വിശ്വാസം. സ്ഥാപകൻ മാർത്തോമ്മാ ശ്ലീഹായാണെന്നും വിശ്വാസപരമ്പരയിൽ പറയുന്നു.
എ.ഡി. 151ൽ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ സ്ഥാപിതമായ ആദ്യ ദേവാലയം പിന്നീട് വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പള്ളിയായി മാറി. നിലയ്ക്കലിൽ നിന്നെത്തിച്ച വിശുദ്ധ ഗീവർഗീസിന്റെ തിരുസ്വരൂപവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് അരുവിത്തുറ പള്ളിയുടെ ചരിത്രത്തിലും ആത്മീയ പാരമ്പര്യത്തിലും പ്രധാന സ്ഥാനം നേടിയത്. വിശ്വാസികൾ സ്‌നേഹപൂർവം വിശുദ്ധ ഗീവർഗീസിനെ ‘അരുവിത്തുറ വല്യച്ചൻ’ എന്നാണ് വിളിക്കുന്നത്.
പാലാ വലിയപള്ളി, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി പഴയപള്ളി തുടങ്ങി നിരവധി ദേവാലയങ്ങൾ അരുവിത്തുറ ഇടവകയിൽ നിന്ന് പിരിഞ്ഞുണ്ടായതായും പള്ളി ചരിത്രരേഖകളിൽ പറയുന്നു. നിലവിലെ ദേവാലയത്തിന് 1942ൽ ചങ്ങനാശ്ശേരി ബിഷപ്പ് മാർ ജെയിംസ് കാളാശ്ശേരി തറക്കല്ലിട്ടു. 1951ൽ പാലാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ കൂദാശ നിർവഹിക്കുകയും 1952ൽ നിർമാണം പൂർത്തിയാകുകയും ചെയ്തു. 1957ൽ പള്ളി ഫൊറോനാ പള്ളിയായി ഉയർത്തപ്പെട്ടു.
കാലാനുസൃതമായി വിവിധ ഘട്ടങ്ങളിലായി പള്ളിയിൽ നവീകരണ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. 16-ാം നൂറ്റാണ്ടിലെ മദ്ബഹ ഉൾപ്പെടെയുള്ള പൈതൃക ഘടകങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ തുടരുന്നത്. ഗ്രോട്ടോ, കൊടിമരം, വല്യച്ചൻമലയിലെ കുരിശും പള്ളിയും, വാദ്യപ്പുര തുടങ്ങിയവയും വിവിധ ഘട്ടങ്ങളിൽ നിർമിച്ചു.
ഏറ്റവും പുതിയ നവീകരണത്തിന്റെ ഭാഗമായി പള്ളിയുടെ അകത്തളം മുഴുവൻ മാർബിൾ പാകുകയും വിശാലമായ ഇടനാഴി, പുതിയ ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഗോതിക് ശൈലിയിലുള്ള മുൻവശത്തിന്റെ പൈതൃകഭംഗി നിലനിർത്തിക്കൊണ്ടാണ് ഉൾഭാഗത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പാണ് സെപ്റ്റംബർ 26ന് നടക്കുന്നത്. തിരുനാൾ ദിവസങ്ങൾക്കു പുറമെ മറ്റ് ദിവസങ്ങളിലും വിശ്വാസികൾക്ക് ദർശനത്തിനായി പള്ളി തുറന്നിരിക്കും.
അടിമാലി ശാന്തഗിരി ക്ഷേത്രത്തിലെ മോഷണം; പ്രതി തൃശ്ശൂരിൽ പിടിയിൽ
അടിമാലി: ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറും കാണിക്കവഞ്ചിയും കുത്തിത്തുറന്ന് 70,000 രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. തൃശ്ശൂർ ചിരട്ടകുന്ന് സ്വദേശി ആലിപ്പറമ്പിൽ വീട്ടിൽ അൻസാർ (32) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രിയിലാണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും കാണിക്കവഞ്ചിയും കുത്തിത്തുറന്ന് പണം കവർന്നത്. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദേശപ്രകാരം ഇടുക്കി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മോഹൻദാസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ സിദ്ദിഖ് അബ്ദുൽ ഖാദർ, സബ് ഇൻസ്‌പെക്ടർമാരായ അജീഷ് കെ. ജോൺ, അബ്ബാസ് ടി.എം., സി.ആർ. സന്തോഷ്, സന്തോഷ് ബാബു, സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങിയ സംഘമാണ് തൃശ്ശൂർ തെക്കേക്കര ചിരട്ടകുന്ന് ഭാഗത്തുനിന്ന് ഇന്നലെ പുലർച്ചെ പ്രതിയെ പിടികൂടിയത്.
പ്രതിയുടെ പക്കൽനിന്ന് മോഷ്ടിച്ച പണത്തിൽ 10 രൂപയുടെ രണ്ട് കെട്ടുകളും 20 രൂപയുടെ ഒരു കെട്ടും കണ്ടെത്തി. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ജലാശയത്തിലേക്ക് മലിനജലം ഒഴുക്കി; ടീ ഫാക്ടറി ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾക്ക് 1.08 ലക്ഷം രൂപ പിഴ
ദേവികുളം: ജലാശയത്തിലേക്ക് മലിനജലം ഒഴുക്കിയതടക്കമുള്ള നിയമലംഘനങ്ങളിൽ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി. തദ്ദേശസ്വയംഭരണ വകുപ്പ് ഇടുക്കി ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡും ദേവികുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങളിൽനിന്ന് ആകെ 1,08,500 രൂപ പിഴ ഈടാക്കിയത്.
ജലാശയത്തിലേക്ക് മലിനജലം ഒഴുക്കിയതായി കണ്ടെത്തിയ എല്ലപ്പെട്ടി ടീ ഫാക്ടറി, എട്ടാംമൈൽ ലൈഫ് ലൈൻ ഹോട്ടൽ എന്നിവർക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. ലൈഫ് ലൈൻ ഹോട്ടലിനെതിരെ അഞ്ച് മാസം മുമ്പും സമാന നിയമലംഘനത്തിന് പിഴ ചുമത്തിയിരുന്നു. എന്നാൽ അന്ന് ചുമത്തിയ പിഴ അടയ്ക്കാതിരിക്കുകയും തുടർന്ന് വീണ്ടും നിയമലംഘനം നടത്തുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് സ്ഥാപനത്തിനെതിരെ വീണ്ടും നടപടി സ്വീകരിച്ചത്.
സ്ഥാപനങ്ങളുടെ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞ് വൃത്തിഹീനമാക്കിയതും പ്ലാസ്റ്റിക് കത്തിച്ചതും കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടപടി സ്വീകരിച്ചു.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർന്നും കർശന പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണം വ്യാജം; നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം
ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2026 സെപ്റ്റംബർ 25നകം മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത്.
ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് യാതൊരു അവസാന തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇത്തരം പ്രചാരണങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, മോട്ടോർ വാഹന വകുപ്പിന്റെ വിവിധ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്നത് ആവശ്യമാണ്. ഇതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മൊബൈൽ നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം.
വെബ്‌സൈറ്റിന്റെ ഹോം പേജിലെ ‘Update Mobile Number’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ നടപടികൾ പൂർത്തിയാക്കാം. ഓൺലൈനായി നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം മോട്ടോർ വാഹന വകുപ്പ് ഓഫീസുമായി ബന്ധപ്പെടേണ്ടതുണ്ട്.
മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തതിന്റെ പേരിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു.
2.205 കിലോ ഉണക്ക കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 2.205 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശി ജാഹിദുൾ ഇസ്ലാം (22) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് (DANSAF), കാഞ്ഞിരപ്പള്ളി പോലീസ്, ഡിവൈഎസ്പിയുടെ തൂഫാൻ ടീം എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
സെപ്റ്റംബർ 23 പുലർച്ചെ കാഞ്ഞിരപ്പള്ളി കുരിശുകവല ജംഗ്ഷന് സമീപം ബാഗുമായി സംശയാസ്പദമായി നിൽക്കുകയായിരുന്ന യുവാവിനെ പോലീസ് പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി.
മഴക്കാലത്ത് മോഷണശ്രമങ്ങൾ തടയുന്നതിനായി നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് ഇയാൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇയാൾക്കെതിരെ നേരത്തെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമപ്രകാരം നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഈരാറ്റുപേട്ടയിൽ താമസിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഇയാൾ പോലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറ്റിയത്. ടൈൽ പണിക്കാരനാണെന്ന് പറഞ്ഞിരുന്നെങ്കിലും, ഇടയ്ക്കിടെ നാട്ടിൽ പോയി മടങ്ങിവരുമ്പോൾ വലിയ അളവിൽ ലഹരിവസ്തുക്കൾ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു രീതിയെന്നും പോലീസ് പറഞ്ഞു. ഇതേത്തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ വർഷ മധു, എസ്.ഐ മഹേഷ് കെ.എൽ., എസ്.സി.പി.ഒ രതീഷ്, ഡ്രൈവർ സി.പി.ഒ അൻസാർ ഹംസ, ഡാൻസാഫ് അംഗങ്ങളായ ശ്രീരാജ് ജി. നായർ, വിമൽ, അനൂപ്, തൂഫാൻ സ്ക്വാഡ് അംഗങ്ങളായ സുജിത് എം.വി., ഷെമീർ, ബോബി, മഹേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; 1,068.79 കോടി അനുവദിച്ചു
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് ആശ്വാസമായി സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം സെപ്റ്റംബർ 24 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1,068.79 കോടി രൂപ അനുവദിച്ചു.
ഇതിൽ ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിൽ 531.62 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും. 426.30 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ചാണ് വിതരണം ചെയ്യുക.
ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതത് മാസത്തിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് സർക്കാർ അറിയിച്ചു.
വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷകത്തൊഴിലാളികൾ തുടങ്ങിയ അർഹരായ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കും. ഒക്ടോബർ 5നകം സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് ധനവകുപ്പിന്റെ നിർദേശം.
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും ഒ.പി. സമയവും പ്രദർശിപ്പിക്കണം : ഉത്തരവ് ഇറക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും ഒ.പി. സമയക്രമവും പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ആസ്ഥാന ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.
ഓരോ സ്ഥാപനത്തിലും അനുവദിച്ചിട്ടുള്ള ഡോക്ടർമാരുടെ ആകെ തസ്തികകളുടെ എണ്ണം, നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം, ഒഴിവുള്ള തസ്തികകളുടെ എണ്ണം എന്നിവ പ്രദർശിപ്പിക്കണം. ഓരോ ഡോക്ടറുടെയും ഒ.പി./കൺസൾട്ടേഷൻ സമയക്രമവും വ്യക്തമായി രേഖപ്പെടുത്തണം. വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ പുതുക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഒ.പി. സമയത്ത് ഡോക്ടർമാർ ആശുപത്രികളിൽ ഇല്ലെന്നും രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നുവെന്നുമുള്ള പരാതികൾ ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി.
പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (വിജിലൻസ്), ആശുപത്രി സൂപ്രണ്ട് എന്നിവരെ ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറുകളും ആശുപത്രികളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം.
പൊതുജനങ്ങൾക്ക് ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നിർദേശം.
ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിജയപുരം മുൻ പഞ്ചായത്ത് അംഗം നന്ദു കൃഷ്ണ അന്തരിച്ചു
കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ അംഗം നന്ദു കൃഷ്ണ (കണ്ണൻ–27) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മാങ്ങാനത്ത് വീടിന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദു കൃഷ്ണയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സുഹൃത്തിന് കാര്യമായ പരിക്കുകളില്ല.
മാങ്ങാനം മാങ്കൂട്ടത്തിൽ റജിയുടെയും ഷീജയുടെയും ഏക മകനാണ് നന്ദു കൃഷ്ണ.
2020–2025 കാലയളവിൽ വിജയപുരം ഗ്രാമപഞ്ചായത്തിലെ ആശ്രമം 11-ാം വാർഡിൽ നിന്ന് ബിജെപി പ്രതിനിധിയായി വിജയിച്ചാണ് നന്ദു കൃഷ്ണ ജനപ്രതിനിധിയായത്. 22-ാം വയസ്സിൽ പഞ്ചായത്ത് അംഗമായ അദ്ദേഹം അന്ന് കോട്ടയം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായിരുന്നു.സംസ്കാരം നാളെ വൈകിട്ട് 3.30ന് നടക്കും.
പട്ടയം മുതൽ ഇ.എസ്.എ വരെ; ഇടുക്കിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി 25ന് കട്ടപ്പനയിൽ
കട്ടപ്പന: മുഖ്യമന്ത്രി വി.ഡി. സതീശന് സെപ്റ്റംബർ 25ന് കട്ടപ്പനയിൽ.യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഇടുക്കി സന്ദർശനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ വികസന-ജനകീയ വിഷയങ്ങളിൽ ഉന്നതതല ചർച്ചകളും നടക്കും.
രാവിലെ 11ന് കളക്ടറേറ്റിൽ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന ഹിൽ ടൗൺ ഓഡിറ്റോറിയത്തിൽ വിവിധ സാമൂഹ്യ, സന്നദ്ധ, സാമുദായിക സംഘടനാ നേതാക്കളുമായി ചർച്ച നടത്തും. വൈകുന്നേരം 4ന് കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നത്.
കെട്ടിടനിർമാണ നിയന്ത്രണം, പട്ടയപ്രശ്നങ്ങൾ, പദ്ധതി പ്രദേശങ്ങളിലെ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, റവന്യൂ ഭൂമി സംബന്ധിച്ച ഉത്തരവുകൾ, വന്യമൃഗശല്യം, ജില്ലയിലെ ടൂറിസം വികസനം, ഇ.എസ്.എ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇടുക്കിക്കാർക്ക് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടണമെന്ന ആവശ്യവും യു.ഡി.എഫ് ഉന്നയിക്കും. ജില്ലയുടെ വിവിധ പ്രശ്നങ്ങളിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടലും പരിഹാര പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.
കട്ടപ്പനയിലെ പൊതുസമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി ആമുഖ പ്രഭാഷണം നടത്തും.
യു.ഡി.എഫ് കൺവീനർ എം.ജെ. ജേക്കബ്, എം.എൽ.എമാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ, മുൻ എം.എൽ.എ ഇ.എം. ആഗസ്തി, അഡ്വ. എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, ജി. വർഗീസ്, സുരേഷ് ബാബു, സാം ജോർജ്, പി.സി. ജയൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ ജോയി വെട്ടിക്കുഴി, അഡ്വ. തോമസ് പെരുമന, അഡ്വ. കെ.ജെ. ബെന്നി, സിജു ചക്കുംമൂട്ടിൽ, ജോയി കുടക്കച്ചിറ എന്നിവർ പങ്കെടുത്തു.
കോട്ടയം ആകാശപ്പാത പദ്ധതിക്ക് വീണ്ടും ജീവൻ; നിർമാണം പുനരാരംഭിക്കാൻ തീരുമാനം
കോട്ടയം: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് വീണ്ടും പുനരുജ്ജീവനം. നിർമാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം. പദ്ധതിയെ പുതിയ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ ധാരണയായി.
സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി കോട്ടയം ആകാശപ്പാതയെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ആകാശപ്പാത സഹായിക്കുമെന്നാണ് പ്രതീക്ഷ.
റോഡ് സേഫ്ടി മിഷന്റെ പ്രധാന പദ്ധതി
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച റോഡ് സേഫ്ടി മിഷന്റെ പ്രധാന പദ്ധതികളിലൊന്നായാണ് കോട്ടയം ആകാശപ്പാതയെ പരിഗണിക്കുന്നത്. തിരക്കേറിയ നഗരമേഖലയിൽ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
പദ്ധതി പൂർത്തിയാകുന്നതോടെ വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും. നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികവും സാമ്പത്തികവുമായ വിഷയങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.
ബജറ്റിൽ 15 കോടി രൂപ
ആകാശപ്പാത പദ്ധതിക്കായി ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ 15 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അറിയിച്ചു. നിർമാണം പുനരാരംഭിക്കുന്നതിനുള്ള സാമ്പത്തിക അടിത്തറയായി തുക വിനിയോഗിക്കും.
പദ്ധതിയുടെ ആകെ ചെലവിനനുസരിച്ച് അധിക തുക ആവശ്യമായി വന്നാൽ പ്ലാനിംഗ് ബോർഡിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രശസ്ത കലാസംഘാടകനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കലാസംഘാടകനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. കരൾ രോഗവും ന്യുമോണിയയും ബാധിച്ച് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു സൂര്യ കൃഷ്ണമൂർത്തി. ‘സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി’യുടെ സ്ഥാപകനായ അദ്ദേഹം, രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ സൂര്യ ഫെസ്റ്റിവലിനും നേതൃത്വം നൽകി. ഫെസ്റ്റിവൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ മുൻ ചെയർമാനായിരുന്ന അദ്ദേഹം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ഡയറക്ടറായി മൂന്ന് തവണ പ്രവർത്തിച്ചു. മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ തുടങ്ങിയ ശ്രദ്ധേയ നാടകങ്ങളുടെ രചയിതാവാണ്. മേൽവിലാസം സിനിമയായപ്പോൾ തിരക്കഥയും അദ്ദേഹം ഒരുക്കി.
കലാരംഗത്തേക്ക് സജീവമായി എത്തുന്നതിന് മുൻപ് ISRO ശാസ്ത്രജ്ഞനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുള്ള സൂര്യ കൃഷ്ണമൂർത്തിക്ക് 2023ൽ കേരള സർക്കാരിന്റെ ‘കേരളപ്രഭ’ ബഹുമതിയും ലഭിച്ചു.
കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്ത് അരനൂറ്റാണ്ടിലേറെ സജീവ സാന്നിധ്യമായിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണ്.
കട്ടപ്പന: ഇടുക്കിയുടെ നാടകവേദിക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നാടകപ്രതിഭ കെ.സി. ജോർജിന്റെ രണ്ടാം ചരമവാർഷിക ദിനാചരണവും കെ.സി. നാടക പ്രതിഭാ പുരസ്‌കാര സമർപ്പണവും കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടന്നു. കട്ടപ്പന നഗരസഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നാടക-സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് കെ.സി. ജോർജ് 2024 സെപ്റ്റംബർ 23ന് അപ്രതീക്ഷിതമായി വിടപറഞ്ഞത്. മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുള്ള കെ.സി. ജോർജ് ഇടുക്കിയുടെ നാടകവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
കെ.സി. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും. ഇടുക്കിയിലെ മുതിർന്ന നാടക-സിനിമ നടൻ ജോസഫ് ചിലമ്പന് ഇത്തവണത്തെ കെ.സി. നാടക പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു. 10,001 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത നാടക-സിനിമ നടൻ രാജേഷ് ശർമ പുരസ്‌കാരം സമർപ്പിച്ചു.
മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ ഹേമന്ത്കുമാർ കെ.സി. അനുസ്മരണ പ്രഭാഷണം നടത്തി. നാടകവേദിയിലെ കെ.സി. ജോർജിന്റെ സംഭാവനകളും വ്യക്തിബന്ധങ്ങളും അനുസ്മരണത്തിൽ പരാമർശിക്കപ്പെട്ടു.
‘അമർഷനഗരം’ പ്രകാശനം ചെയ്തു
കെ.സി. ജോർജിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാര ജേതാവ് മോബിൻ മോഹന്റെ പുതിയ കഥാസമാഹാരം ‘അമർഷനഗരം’ പ്രകാശനം ചെയ്തു. എഴുത്തുകാരൻ കാഞ്ചിയാർ രാജൻ പുസ്തകം പ്രകാശനം ചെയ്തപ്പോൾ കെ.സി. ജോർജിന്റെ ജീവിതപങ്കാളി ബീന ജോർജ് ഏറ്റുവാങ്ങി.
കെ.സി. ജോർജിനോടുള്ള ആത്മബന്ധം പങ്കുവെച്ചുകൊണ്ടാണ് പുസ്തകം അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്നതെന്ന് മോബിൻ മോഹൻ പറഞ്ഞു. എഴുത്തിലും ജീവിതത്തിലും നിർദ്ദേശങ്ങളും തിരുത്തലുകളുമായി കെ.സി. ജോർജ് ഒപ്പമുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വേർപാട് വലിയ ശൂന്യതയാണ് സൃഷ്ടിച്ചതെന്നും മോബിൻ മോഹൻ അനുസ്മരിച്ചു.
തുടർന്ന് സംസ്ഥാന സർക്കാരിന്റെ ആറ് പുരസ്‌കാരങ്ങൾ നേടിയ വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്ന നാടകവും അരങ്ങിലെത്തി.
ചടങ്ങിൽ ഡ്രാമാനന്ദം രക്ഷാധികാരിയും നാടക-സീരിയൽ നടനുമായ പയ്യന്നൂർ മുരളി, നാടക പ്രവർത്തകൻ ഗോപൻ മാവേലിക്കര, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.കെ.സി. ജോർജിന്റെ കലാജീവിതത്തെയും നാടകവേദിക്കുള്ള സംഭാവനകളെയും ഓർമിച്ച ചടങ്ങ്, അദ്ദേഹത്തിന്റെ ഓർമകൾ പുതിയ തലമുറയിലേക്കും നാടകപ്രവർത്തകരിലേക്കും പകർന്നുനൽകുന്ന വേദിയായി മാറി.
പവർകട്ട് : പുതുപ്പള്ളിയിൽ AITUC പ്രതിഷേധ ധർണ സംഘടിപ്പിച്ചു
പുതുപ്പള്ളി: കേരളത്തിൽ ഏർപ്പെടുത്തിയ  പവർകട്ടിന് എതിരെ  AITUC പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും KSEB ഓഫീസ് പടിക്കൽ പ്രതിഷേധ സമരവും സംഘടിപ്പിച്ചു.
കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU-AITUC) സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. ബിനു ബോസ് സമരം ഉദ്ഘാടനം ചെയ്തു.
CPI പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, AITUC പുതുപ്പള്ളി മണ്ഡലം സെക്രട്ടറി കെ. ടി. അനിൽകുമാർ, കിസാൻ സഭ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സാം കെ. വർഗീസ്, AITUC പുതുപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ടി. ടി. ശശീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
നത്തുകല്ല് കലയക്കാട്ടിൽ മൈക്കിൾ കെ.എം. (64) നിര്യാതനായി
കട്ടപ്പന നത്തുകല്ല് കലയക്കാട്ടിൽ മൈക്കിൾ കെ.എം. (64) നിര്യാതനായി
ശവസംസ്കാര ശുശ്രൂഷ:- നാളെ രാവിലെ (24/09/2026) 11 മണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയും ...തുടർന്ന് 12 മണിയോടെ കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ
കട്ടപ്പന നഗരസഭയിൽ സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന് തുടക്കം
കട്ടപ്പന: കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ ‘സ്വച്ഛതാ ഹി സേവ 2026’ പതിനഞ്ച് ദിന കർമ പരിപാടികൾക്ക് തുടക്കമായി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ‘സ്വച്ഛതാ ഹി സേവ, സ്വച്ഛതാ മേം സഹഭാഗിത, സ്വച്ഛ ഭാരത്, വികസിത് ഭാരത്’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ നടക്കുന്നത്.
നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി  പരിപാടികൾ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും നഗരസൗന്ദര്യവത്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ടൗൺ, ബസ് സ്റ്റാൻഡ്, മാർക്കറ്റ്, കല്യാണത്തണ്ട് ടൂറിസം കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
വിദ്യാർഥികൾക്കായി മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശനം സംഘടിപ്പിച്ച് മാലിന്യങ്ങളുടെ ഉറവിടതല വേർതിരിവിനെക്കുറിച്ച് ബോധവത്കരണം നൽകും. ശുചീകരണ തൊഴിലാളികൾക്കും പരിസര ശുചീകരണത്തിൽ ഏർപ്പെടുന്നവർക്കുമായി മെഡിക്കൽ ക്യാമ്പും സുരക്ഷാ ഉപകരണ വിതരണവും നടത്തും.
ശുചിത്വ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ശുചിത്വ ബോധവത്കരണ റാലി, ഭവന സന്ദർശനം, കായിക മത്സരങ്ങൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ഗാർഹിക മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം, ‘സ്വച്ഛതാ സെ സമൃദ്ധി’, ‘ഏക് പേഡ് മാ കെ നാം’ പദ്ധതിയുടെ ഭാഗമായി 1000 വൃക്ഷത്തൈകൾ നടൽ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി നടക്കും. പഴയ പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ശേഖരിച്ച് പുനരുപയോഗത്തിനായി ആർ.ആർ.ആർ (RRR) കേന്ദ്രങ്ങളിൽ എത്തിക്കും. പ്ലാസ്റ്റിക് റീസൈക്ലിംഗ് മേളയും സംഘടിപ്പിക്കും.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് ദിവസ് ആയി ആചരിച്ച് പ്രത്യേക കൗൺസിൽ യോഗവും സമാപന സമ്മേളനവും നടത്തും.ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ നഗരത്തിലെ മുഴുവൻ പൗരന്മാരും വ്യാപാരികളും വിദ്യാർഥികളും വിവിധ സംഘടനകളും സജീവമായി പങ്കാളികളാകണമെന്ന് നഗരസഭ അറിയിച്ചു.
കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് അവാർഡുകൾ പ്രഖ്യാപിച്ചു
കട്ടപ്പന: കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ബിസിനസ് എക്സലൻസ് അവാർഡിന് കൊച്ചിൻ സ്റ്റോഴ്സ് ഉടമ ഷാജി ജോസഫിനെ തെരഞ്ഞെടുത്തു.യൂത്ത് ഐക്കൺ അവാർഡിന് ബഡ്ജറ്റ് ഹോളിഡേയ്സ് ഉടമ ജിതിൻ കാവുങ്കലും അർഹനായി.
ഇടുക്കിയിൽ ജില്ലാതല പട്ടയമേള 24ന്; മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും
ചെറുതോണി: ഇടുക്കി ജില്ലാതല പട്ടയമേള സെപ്റ്റംബർ 24ന് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ നടക്കും. രാവിലെ 10.30ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിക്കും.
ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എമാരായ അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ പട്ടയ വിതരണം സംഘടിപ്പിക്കുന്നത്. വിവിധ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയങ്ങളും വനാവകാശ രേഖകളും ചടങ്ങിൽ വിതരണം ചെയ്യും.
മലയോര മേഖലയിലെ കർഷകർക്ക് കൈവശഭൂമിയിൽ സ്ഥിരമായ അവകാശം ഉറപ്പാക്കുകയാണ് പട്ടയ വിതരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ജില്ലയിലെ സങ്കീർണമായ ഭൂമി പ്രശ്നങ്ങൾ പ്രത്യേകം പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളും റവന്യൂ വകുപ്പ് സ്വീകരിച്ചുവരികയാണ്.
ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി മാറ്റിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് പഞ്ചായത്ത് ഭരണസമിതി
ഇരട്ടയാർ: ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ഇരട്ടയാർ പഞ്ചായത്ത് ഭരണസമിതി. വർഷങ്ങളായി ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഫിറ്റ്നസ് ലഭിച്ചിരുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി.
കെട്ടിടത്തിന്റെ പ്രശ്നം സംബന്ധിച്ച് എച്ച്.എം.സി യോഗത്തിലും വാർഡ് അംഗങ്ങളെയും അറിയിച്ച് പരിഹാരം കാണണമെന്ന് മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻ ഭരണസമിതികൾക്കും വാർഡ് അംഗങ്ങൾക്കും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഭരണസമിതി പറഞ്ഞു.
നിലവിലെ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ബദൽ സംവിധാനം ഒരുക്കി ആശുപത്രി പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയില്ലെങ്കിൽ ആശുപത്രി തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഡി.എം.ഒ പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയതെന്നും ഭരണസമിതി വിശദീകരിച്ചു.
അധികാരത്തിലിരുന്നപ്പോൾ ആശുപത്രിക്കായി ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്നവർ ഇപ്പോൾ രാഷ്ട്രീയ മുതലെടുപ്പിനും നാട്ടുകാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുമായി ശ്രമിക്കുകയാണെന്നും പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രജനി, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിജോ ഇലന്തൂർ, മേരിക്കുട്ടി പൗലോസ്, റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ കിരൺ ഉതിരക്കുളം, ജാൻസി കുറ്റിനിക്കൽ, ഷീബ കളത്തിക്കുന്നേൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ പദ്ധതി; നെടുങ്കണ്ടത്ത് സോഷ്യൽ ഓഡിറ്റ് നടത്തി
നെടുങ്കണ്ടം: പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം വിദ്യാഭ്യാസ ഉപജില്ലയിലെ പച്ചടി ശ്രീനാരായണ എൽ.പി. സ്കൂളിൽ സോഷ്യൽ ഓഡിറ്റ് നടത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും കേരള വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഓഡിറ്റിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നേതൃത്വം നൽകി.
പച്ചടി, മഞ്ഞപ്പാറ, തൂവൽ, കുഴിത്തൊളു, ചേമ്പളം എന്നീ അഞ്ച് വിദ്യാലയങ്ങളെയാണ് നെടുങ്കണ്ടം ഉപജില്ലയിൽ ഇത്തവണ സോഷ്യൽ ഓഡിറ്റിനായി തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ കില ഉദ്യോഗസ്ഥർ സ്കൂളും പരിസരവും പാചകപ്പുരയും നേരിട്ട് പരിശോധിച്ചു. തുടർന്ന് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകളും രേഖകളും പരിശോധിച്ചു.
ഇതിന്റെ ഭാഗമായി പ്രധാനാധ്യാപകൻ, ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങൾ, പാചകത്തൊഴിലാളികൾ, രക്ഷിതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് സ്കൂൾ സഭയും ചേർന്നു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സേനാപതി വേണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.കെ. ബിജു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെൻസിമോൾ സി. മാങ്കോട്ടിൽ ആമുഖപ്രഭാഷണം നടത്തി. കില ഫെസിലിറ്റേറ്റർ അയൂബ് വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സെലിൻ തോമസ്, മുകേഷ് മോഹൻ, കെ.പി. രാമചന്ദ്രൻ, സോണിയ മാർട്ടിൻ, ഷൈജു സണ്ണി, ഡയറ്റീഷൻ മഞ്ജു, കൃഷിഭവനിലെ ആശ, പി.ടി.എ സെക്രട്ടറി കെ.വി. സതീഷ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എം.ആർ. രതീഷ് നന്ദി പറഞ്ഞു.
കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്‌.ഐ മാർച്ച്
കട്ടപ്പന: ആരോഗ്യവകുപ്പിന്റെയും കട്ടപ്പന നഗരസഭയുടെയും അനാസ്ഥക്കെതിരെ ഡി.വൈ.എഫ്‌.ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷത വഹിച്ചു.
ഇരുപതേക്കർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രി പരിസരത്ത് പൊലീസ് തടഞ്ഞു. സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാർ, ലിജോമോൻ ജോസ്, അജിത് ജോസഫ്, സെബിൻ തോമസ്, അരുണ്‍ ജോസഫ്, ശരത് ലാൽ സോജൻ, എബിൻ സി. ജിമ്മി, ഇ. ബെഞ്ചമിൻ, ആശ സോമൻ എന്നിവർ സംസാരിച്ചു.
കിടത്തിച്ചികിത്സ നിലച്ചത് രോഗികളെ ദുരിതത്തിലാക്കുന്നതായി ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ 15 ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ ഏഴുപേർ മാത്രമാണുള്ളതെന്നും പ്രതിദിനം 500ലേറെ രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു. സ്‌പെഷ്യലിസ്റ്റുകൾ ഒ.പിയിലും അത്യാഹിത വിഭാഗത്തിലും സേവനം ചെയ്യുന്നതിനാൽ പകൽസമയത്ത് പീഡിയാട്രീഷ്യൻ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
ഫോറൻസിക് സർജൻ, നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, അറ്റൻഡർ, ശുചീകരണ വിഭാഗം എന്നിവിടങ്ങളിലും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ഡി.വൈ.എഫ്‌.ഐ ചൂണ്ടിക്കാട്ടി. മാസങ്ങളായി പോസ്റ്റ്‌മോർട്ടം നിലച്ചിരിക്കുകയാണെന്നും ഐ.സി.യു ആംബുലൻസിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.
ഹൈറേഞ്ചിലെ പ്രധാന ആതുരാലയമായ കട്ടപ്പന താലൂക്ക് ആശുപത്രിയെ തകർക്കാനുള്ള നീക്കത്തിനെതിരെ തുടർസമരങ്ങൾ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്‌.ഐ ഭാരവാഹികൾ അറിയിച്ചു.
ഈട്ടിത്തോപ്പിലെ ഹോമിയോ ഡിസ്പെൻസറി വിഷയം..വേറിട്ട പ്രതിക്ഷേധവുമായി ജനകീയ സമരസമിതി..
ഇരട്ടയർ:ഈട്ടിത്തോപ്പിലെ ഹോമിയോ ഡിസ്പെൻസറി മാറ്റിയ പഞ്ചായത്ത് ഭരണ സമിതി നടപടികൾക്കെതിരെ വേറിട്ട 'ചുക്കുകാപ്പി സമരവുമായി സമരസമിതി.
​ രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഹോമിയോ ആശുപത്രി തങ്ങളുടെ നാട്ടിൽ ഉണ്ടായിരിക്കെണ്ടത് അനിവാര്യമെന്നാണ് സമരസമിതി പറയുന്നത്.
ഒറ്റ രാത്രി കൊണ്ട് ആരുമറിയാതെ ഡിസ്പെൻസറി കടത്തിക്കൊണ്ടുപോയതും, നാട്ടിലെ സാധാരണക്കാരുടെ ചികിത്സാ അവകാശം നഷ്ടപെടുത്തുകയും ചെയതതിൽ ജനകീയ സമരസമിതി ശക്തമായി അപലപിച്ചു. രോഗികൾക്ക് ആവശ്യമായ ചികിത്സയും പ്രതിരോധ മരുന്നുകളും ഉറപ്പാക്കാത്ത അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് അടച്ചുപൂട്ടിയ ആശുപത്രിക്ക് മുന്നിൽ 'ചുക്കുകാപ്പി സമരം' സംഘടിപ്പിച്ചു.
​  പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡൻ്റ് രാജൻ വെള്ളാപ്പള്ളിയിൽ നിർവ്വഹിച്ചു. ചടങ്ങിൽ രണ്ടാം വാർഡ് മെമ്പർ സോജൻ മാളിയേക്കൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ശ്രീകാന്ത് പേങ്ങാട്ട്, തെക്കേൽ , കൺവീനർ ബെന്നികുഴുകോടി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
​ഹോമിയോ ഡിസ്പെൻസറി അടിയന്തരമായി തിരികെ എത്തിക്കാൻ ആരോഗ്യ വകുപ്പും അധികൃതരും തയ്യാറാകണമെന്നും, അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘തേൻതുള്ളിയിലെ ആരോഗ്യം’ എന്ന വിഷയത്തിൽ സെമിനാറും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
സ്വരാജ്: സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘തേൻതുള്ളിയിലെ ആരോഗ്യം’ എന്ന വിഷയത്തിൽ സെമിനാറും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തേൻ ഉത്പന്നങ്ങളും അവയുടെ ആരോഗ്യ-ഔഷധ പ്രാധാന്യവും സംബന്ധിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സി. ബിജു സെമിനാർ ഉദ്ഘാടനം ചെയ്തു. ജോസഫ് കൂനംപാറ സ്വാഗതം ആശംസിച്ചു.
ഹൈറേഞ്ച് ഹണി ഡയറക്ടർ ടി. കെ. രാജു ക്ലാസിന് നേതൃത്വം നൽകി. തേന്റെ ആരോഗ്യപ്രാധാന്യം, വിവിധ തേൻ ഉത്പന്നങ്ങൾ, അവയുടെ ഉപയോഗരീതികൾ, ഔഷധഗുണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഷീബാ റെൻസോ (ക്ഷേമകാര്യ വികസന കമ്മിറ്റി ചെയർപേഴ്സൺ), ബേബിച്ചൻ കിഴക്കേമുറി, ജോസഫ് കൂനംപാറ, ഷാജി ഇറ്റക്കുന്നേൽ, സുഗതകുമാർ കെ. ജി., റെജി കൂനാനി എന്നിവർ ആശംസകൾ നേർന്നു.
ലൈബ്രറി ഭാരവാഹികളായ മനോജ് എം. വി., പ്രിൻസ് മറ്റപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലൈബ്രറി അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളിയിൽ സമാന്തര ലോട്ടറി തട്ടിപ്പ്: സഹോദരങ്ങൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ലോട്ടറി നിയമം ലംഘിച്ച് സർക്കാരിലേക്ക് നികുതി അടയ്ക്കാതെ മൊബൈൽ ഫോൺ മുഖേന സമാന്തര ലോട്ടറി നടത്തിയെന്ന കേസിൽ സഹോദരങ്ങളെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂൾ റോഡിൽ താമസിക്കുന്ന ഇരവിമംഗലം ടോം ബേബി (46), കറിപ്പാവിൽ താമസിക്കുന്ന സഹോദരൻ മാർട്ടിൻ ബേബി (45) എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞിരപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കൃത്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റ് ആളുകളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
പേപ്പറിലോ വാട്സാപ്പ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴിയോ നാലക്ക നമ്പർ ഉപഭോക്താക്കൾക്ക് നൽകി പണം വാങ്ങിയാണ് സമാന്തര ലോട്ടറി നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അടിസ്ഥാനമാക്കി നമ്പറിന് സമ്മാനം ലഭിച്ചാൽ ബുക്ക് ചെയ്ത ടിക്കറ്റിന് ആനുപാതികമായ തുക യുപിഐ വഴിയോ നേരിട്ടോ നൽകുന്നതായിരുന്നു രീതിയെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റിന് 50 രൂപ ഈടാക്കുമ്പോൾ സമാന്തര ലോട്ടറിയിൽ 30 മുതൽ 40 രൂപ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ഇതാണ് നിരവധി പേരെ ആകർഷിച്ചതെന്നും പൊലീസ് പറയുന്നു.
ഈരാറ്റുപേട്ട–കാഞ്ഞിരപ്പള്ളി മേഖല കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അനധികൃത ലോട്ടറി നടത്തിപ്പിലൂടെ പ്രതികൾ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടോയെന്നും സ്വത്തുക്കളും വാഹനങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിലൂടെ അനധികൃത ലോട്ടറി പ്രവർത്തനത്തിന്റെ വ്യാപ്തി വ്യക്തമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പൂപ്പാറയ്ക്ക് സമീപം ഏലത്തോട്ടത്തിലെ കുളത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: പൂപ്പാറയ്ക്ക് സമീപം ഏലത്തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലഗാൻ സിംഗ്, ഭാര്യ സുനിയ മാർക്കം എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ ഇവർ താമസിച്ചിരുന്ന സ്ഥലത്തിന് സമീപത്തെ കുളത്തിലാണ് നാട്ടുകാർ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി. കുളം വറ്റിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മൃതശരീരങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല.
കട്ടപ്പന മർച്ചന്റ് യൂത്ത് വിങ്ങിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും സെപ്റ്റംബർ 24ന്
കട്ടപ്പന: കട്ടപ്പന മർച്ചന്റ് യൂത്ത് വിങ്ങിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും സെപ്റ്റംബർ 24ന് നടക്കും. വൈകിട്ട് 5.30ന് ഹിൽടൗൺ ഓഡിറ്റോറിയത്തിലാണ് പരിപാടി.
കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യും. KVVES യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോ മോൻ ജോസ് മുഖ്യപ്രഭാഷണം നടത്തും. KVVES യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സലിം പി.എസ്. സംഘടനാ സന്ദേശം നൽകും.
തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടക്കും.
കെഎസ്ആർടിസി ബസിലേക്ക് പെരുന്തേനീച്ചക്കൂട്ടം ഇരച്ചുകയറി; 17 യാത്രക്കാർക്ക് കുത്തേറ്റു
വണ്ടിപ്പെരിയാർ: പത്തനംതിട്ടയിൽ നിന്ന് ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് പോയ കെഎസ്ആർടിസി ബസിൽ പെരുന്തേനീച്ചക്കൂട്ടം ഇരച്ചുകയറി 17 യാത്രക്കാർക്ക് കുത്തേറ്റു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
ഗവി പിന്നിട്ട് വള്ളക്കടവിന് സമീപം കോഴിക്കാനം വനമേഖലയിലൂടെ ബസ് കടന്നുപോകുന്നതിനിടെയാണ് തേനീച്ചക്കൂട്ടം ജനലിലൂടെ ബസിനുള്ളിലേക്ക് പ്രവേശിച്ചത്. സമീപത്തെ മരത്തിൽ നിന്നോ പാറയിടുക്കിൽ നിന്നോ ഇളകിയ കൂട്ടമാണ് ബസിലേക്ക് ഇരച്ചുകയറിയതെന്നാണ് വിവരം.
ബസ് ജീവനക്കാരെ കൂടാതെ 58 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തേനീച്ചക്കൂട്ടം അകത്തുകയറിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ബസ് മുന്നോട്ട് മാറ്റിയതോടെ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവർക്ക് തുടർചികിത്സ നൽകി.
നേര്യമംഗലം പാലത്തിന് സമീപം അപകട ഭീഷണിയായി റോഡിൽ വൻ ഗർത്തം
നേര്യമംഗലം: നേര്യമംഗലം പാലത്തിന് സമീപം അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. നേരത്തെയും ഇതേ ഭാഗത്ത് കുഴി രൂപപ്പെട്ടിരുന്നു. അന്ന് നികത്തിയെങ്കിലും അതേ സ്ഥലത്ത് വീണ്ടും ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്.
പാലത്തിൽ ഗതാഗതക്കുരുക്ക് പതിവായതിനാൽ ഗർത്തം അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കുഴിയുള്ള ഭാഗത്തെ റോഡ് കൂടുതൽ ഇടിയാനും വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അപകടസാധ്യത കണക്കിലെടുത്ത് ഗർത്തം അടിയന്തരമായി നികത്തി റോഡ് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ (TRF) പുതിയ ഡിങ്കി ബോട്ടിന്റെ ഉദ്ഘാടനം നടന്നു
ഈരാറ്റുപേട്ട: ദുരന്തനിവാരണ രംഗത്തും വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായ ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ (TRF) പുതിയ ഡിങ്കി ബോട്ടിന്റെ ഉദ്ഘാടനം മുട്ടം കവലയിൽ നടന്നു. കേരള ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
പ്രകൃതിദുരന്തങ്ങളും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിങ്കി ബോട്ട് സജ്ജമാക്കിയത്. ബോട്ട് സ്പോൺസർ ചെയ്ത ഡോ. എം. എ. മുഹമ്മദ് മറ്റക്കൊമ്പനാലിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ടീം പ്രസിഡന്റ് നൗഷാദ് വെള്ളുപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ പ്രത്യേക ഉപഹാരം സെക്രട്ടറി ആരിഫ് വാഴയിൽ മന്ത്രിക്ക് കൈമാറി.
ആന്റോ ആന്റണി എം.പി., അഡ്വ. സെബാസ്റ്റ്യൻ എം. ജെ. എം.എൽ.എ., ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി. പി. നാസർ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ മുഹമ്മദ് യാസിർ നന്ദി രേഖപ്പെടുത്തി.
ഇ.എസ്.എ വിഷയത്തിൽ കേന്ദ്രശ്രദ്ധ ഉറപ്പാക്കും: തുഷാർ വെള്ളാപ്പള്ളി
പ്രദേശം (ഇ.എസ്.എ) സംബന്ധിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ കർഷകരും സാധാരണ ജനങ്ങളും നേരിടുന്ന ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി.
ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണുമായ അഡ്വ. സംഗീത വിശ്വനാഥൻ തുഷാർ വെള്ളാപ്പള്ളിയോട് കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ തയ്യാറാക്കി നൽകിയ വിശദമായ നിവേദനം സംഗീത വിശ്വനാഥൻ തുഷാർ വെള്ളാപ്പള്ളിക്ക് കൈമാറി. ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുന്നതിലുള്ള ആശങ്ക, ഭൂമിയുടെ അതിർത്തി നിർണയത്തിലെ അവ്യക്തത, ബാങ്ക് വായ്പകൾ ലഭിക്കുന്നതിലെ തടസ്സങ്ങൾ, തലമുറകളായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകൾ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെയും നേരിട്ടുള്ള ശ്രദ്ധയിൽപ്പെടുത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുൻപ് ജനങ്ങളുടെ എതിർപ്പുകളും ആശങ്കകളും പൂർണമായി പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം
ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെ രാത്രിയാത്ര നിരോധിച്ചു. കാലാവസ്ഥാ അലർട്ടുകൾ പിൻവലിക്കുന്നതുവരെ ജില്ലയിലെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി.
മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പഴയ മൂന്നാറിൽനിന്നുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. വാഹനങ്ങൾ സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലേക്ക് പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് മൂന്നാർ ടൗണിൽ എത്തേണ്ടത്.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പലയിടങ്ങളിലും മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടിമാലി മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും നേര്യമംഗലം–വാളറ റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കുട്ടിക്കാനം മേമലയിൽ വാഹനാപകടം; ആളപായമില്ല
കുട്ടിക്കാനം മേമലക്ക് സമീപം നിയന്ത്രണം വിട്ട കാറും ടവേര ,ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആളപായമില്ല.
പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിൽ റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നു; ജാഗ്രതാ നിർദേശം
കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിൽ വാഹനത്തിൽനിന്ന് ഓയിൽ റോഡിലേക്ക് ചോർന്നതിനെ തുടർന്ന് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കുട്ടിക്കാനത്തിന് സമീപം പോലീസ് സേന സ്ഥലത്ത് എത്തി വാഹനയാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. റോഡിൽ ഓയിൽ പടർന്നിട്ടുള്ളതിനാൽ വാഹനങ്ങൾ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ സുരക്ഷിതമായി യാത്ര ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
ഇന്നലെ രാത്രി ഏകദേശം പതിനൊന്നരയോടുകൂടിയാണ് ഓയിൽ പടർന്നത്
സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും; ആറ് പേർ മരിച്ചു, അഞ്ച് പേരെ കാണാതായി
സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വ്യാപക നാശം വിതയ്ക്കുന്നു. വിവിധ ജില്ലകളിലായി ആറ് പേർ മരിച്ചു. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാല് പേരും മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ട് പേരുമാണ് മരിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ കാണാതായതായും വിവരമുണ്ട്.
ഇടുക്കി വട്ടവടയിൽ കനത്ത മഴയ്ക്കിടെ മണ്ണിടിഞ്ഞ് കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ (47), സഹോദരി ചിന്നു (38) എന്നിവർ മരിച്ചു. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരിക്കേറ്റു. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണിക്കൂറുകളായി തുടർന്ന കനത്ത മഴയ്ക്കിടെ കൃഷിയിടത്തിലെ താൽക്കാലിക ഷെഡിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ബാലകൃഷ്ണനും ചിന്നുവും മാരിയമ്മയും ഷെഡിനുള്ളിലുണ്ടായിരുന്നു. ഷെഡ് പൂർണമായും തകർന്നതോടെ മൂവരും മണ്ണിനടിയിൽപ്പെട്ടു.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട–വാഗമൺ റോഡിൽ വേലത്തുശ്ശേരി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിൽ തമിഴ്നാട് സ്വദേശിനിയും മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീതയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
മലപ്പുറം കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിലാണ് രണ്ട് പേർ മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ വിനോദസഞ്ചാരകേന്ദ്രമായ ടി.കെ. നഗറിലാണ് സംഭവം. പൊട്ടിക്കല്ല് മുട്ടിക്കുണ്ട് ഭാഗത്തുനിന്ന് ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഒരാൾ തിരൂരിൽ നിന്നെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
പൂക്കോട്ടുംപാടം പുഴയുടെ വിവിധ ഭാഗങ്ങളിൽ നിരവധി സഞ്ചാരികൾ എത്തിയിരുന്നു. പെട്ടെന്ന് ജലനിരപ്പ് ഉയർന്നതോടെ 27ഓളം പേർ പുഴയുടെ മധ്യത്തിൽ അകപ്പെട്ടു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഇവരെ സുരക്ഷിതമായി കരയിലെത്തിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
വട്ടവട ദുരന്തം: ധനസഹായം ഉറപ്പാക്കും: അനൂപ് ജേക്കബ്
വട്ടവട കൊട്ടക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിന്റെ അടിയന്തര സാഹചര്യം റവന്യൂ മന്ത്രിയെ ധരിപ്പിച്ചതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന അടിമാലിയിലെ ആശുപത്രിയിൽ ഇന്ന് രാവിലെ 11ന് മന്ത്രി അനൂപ് ജേക്കബ് എത്തി ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ദുരന്തബാധിത പ്രദേശത്തെ തുടർനടപടികൾ വിലയിരുത്തും.
അതിനിടെ, വട്ടവടയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊട്ടക്കമ്പൂരിൽ പാലം ഒലിച്ചുപോയതോടെ പ്രദേശത്തെ 30ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കൊട്ടക്കമ്പൂർ–തട്ടാമ്പാറ റോഡിലെ പാലമാണ് തകർന്നത്.
അവധി ദിവസമായതിനാൽ വട്ടവട മേഖലയിൽ എത്തിയിരുന്ന നൂറോളം വിനോദസഞ്ചാരികളും പ്രദേശത്ത് കുടുങ്ങിയതായാണ് വിവരം. രക്ഷാപ്രവർത്തനവും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വണ്ടൻമേട്ടിൽ പ്രത്യേക ഗ്രാമസഭ; ഇഎസ്എ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് പ്രമേയം
വണ്ടൻമേട്: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പരിധിയിൽ ഉൾപ്പെട്ട പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടൻമേട് ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക ഗ്രാമസഭ ചേർന്നു. പുറ്റടി എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമസഭയിൽ ആവശ്യം ഉന്നയിച്ചുള്ള പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോമസ് അക്കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിംഗ് കെ യോഗം ഉദ്ഘാടനം ചെയ്തു. ESA വിഷയവുമായി ബന്ധപ്പെട്ട വിശദീകരണം സാമൂഹ്യപ്രവർത്തകൻ സാത്തിരാജ് അവതരിപ്പിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് പ്രമേയം അവതരിപ്പിക്കുകയും ഗ്രാമസഭ ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലക്ഷ്മി ശരവണൻ, രമ്യ ആർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോണി മാക്കോർ, ജി.പി. രാജൻ, ജാൻസി റെജി, കുഞ്ഞുമോൾ ജെയിംസ്, ബീന സിബി, ജ്യോതിമോൾ ജോസ്, മയിൽത്തായി, മഞ്ജു ബിജോ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെറിൻ പി. തോമസ് നന്ദി പറഞ്ഞു.
സെപ്റ്റംബർ 25ന് ജില്ല സന്ദർശിക്കുന്ന മുഖ്യമന്ത്രിക്ക് ഗ്രാമസഭ അംഗീകരിച്ച പ്രമേയം കൈമാറാനും യോഗം തീരുമാനിച്ചു.
മഴ ; ഈരാറ്റുപേട്ട മേഖലയിൽ ജലനിരപ്പ് ഉയരുന്നു.ജാഗ്രതാ നിർദേശം
കനത്ത മഴയെ തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു. ടൗൺ ഭാഗത്ത് നദിയിലെ വെള്ളം ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
പനയ്ക്കപ്പാലം ഭാഗത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അംബാറ മേഖലയിലും വെള്ളം കയറുന്ന സാഹചര്യമുണ്ട്. നദീതീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആൽപ്പാറ വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പാൽക്കുളംമേടിന് സമീപം ആൽപ്പാറ വ്യൂ പോയിന്റിൽ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുത്ത് മടങ്ങുന്നതിനിടെ പാറയിൽനിന്ന് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം. ആൽപ്പാറ സ്വദേശി വെട്ടിക്കൽ ആൽബിൻ ദേവസ്യ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം.
ആൽബിനും സുഹൃത്തുക്കളും ബന്ധുക്കളായ മറ്റ് രണ്ടുപേരും ചേർന്നാണ് വ്യൂ പോയിന്റിലേക്ക് ഫോട്ടോ എടുക്കാനായി പോയത്. ഫോട്ടോ എടുത്ത് മടങ്ങുന്നതിനിടെ പാറയിലൂടെ ഇറങ്ങുന്നതിനിടെയാണ് ആൽബിൻ കാൽവഴുതി താഴേക്ക് വീണത്.
ഗുരുതരമായി പരിക്കേറ്റ ആൽബിനെ ഇടുക്കിയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെയും കളത്തിക്കുഴി പോലീസിന്റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃക്കൊടിത്താനം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു
ചങ്ങനാശേരി: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ സെപ്റ്റംബർ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നതിന് ജാഗ്രത പുലർത്തണമെന്ന് പാർട്ടി പ്രതിനിധികൾക്ക് നിർദേശം നൽകി.
മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആറ്, പായിപ്പാട് 17, തൃക്കൊടിത്താനം 22, വാഴപ്പള്ളി രണ്ട് എന്നിങ്ങനെ നാല് ഗ്രാമപഞ്ചായത്തുകളിലെ 47 വാർഡുകളാണ് തൃക്കൊടിത്താനം ഡിവിഷനിൽ ഉൾപ്പെടുന്നത്.
ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സെപ്റ്റംബർ 24ന് വിതരണ കേന്ദ്രമായ ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിലെത്തിക്കും. സെപ്റ്റംബർ 25ന് രാവിലെ എട്ടിന് ഇവിടെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കും.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളും വോട്ടിംഗ് യന്ത്രങ്ങളും സെപ്റ്റംബർ 27ന് രാവിലെ ഒൻപത് മുതൽ എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്യും.
സെപ്റ്റംബർ 28ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 29ന് ഫലപ്രഖ്യാപനം നടത്തും.
വാഗമൺ ഈരാറ്റുപേട്ട റോഡിൽ വേലത്തുശ്ശേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു
വേലത്തുശ്ശേരി: ഈരാറ്റുപേട്ട–വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനി മരിച്ചു.
വേലത്തുശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം. ചെന്നൈ ജവഹർനഗർ സ്വദേശിനി സംഗീത (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്കും പരുക്കേറ്റു.
മരിച്ച സംഗീതയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത ഏതാനും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, സെപ്റ്റംബർ 24ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശത്തും ജാഗ്രത
മഴ മുന്നറിയിപ്പിന് പുറമെ തീരദേശ മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഉയർന്ന തിരമാല ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 21 രാത്രി 8.30 വരെ വിവിധ തീരപ്രദേശങ്ങളിൽ 0.8 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
മഴയും കടലാക്രമണ സാധ്യതയും കണക്കിലെടുത്ത് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.
തീക്കോയി–വാഗമൺ മേഖലയിൽ ശക്തമായ മഴ; ഉരുൾപൊട്ടൽ റിപ്പോർട്ട്, ജാഗ്രതാ നിർദേശം
കോട്ടയം: തീക്കോയി–വാഗമൺ മേഖലയിൽ ശക്തമായ മഴ തുടരുന്നു. പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിലുള്ളവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മലയോര മേഖലകളിലേക്കുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
കെ.സി. ജോർജ് അനുസ്മരണവും പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന്
കട്ടപ്പന: ഇടുക്കിയുടെ നാടകവേദിയിലെ ശ്രദ്ധേയ പ്രതിഭ കെ.സി. ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ.സി. നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ നടക്കും. കെ.സി. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
രണ്ടുതവണ സംസ്ഥാന സർക്കാരിന്റെ മികച്ച നാടക രചനയ്ക്കുള്ള പുരസ്കാരം നേടിയ കെ.സി. ജോർജ് 2024 സെപ്റ്റംബർ 23നാണ് അന്തരിച്ചത്. നാടക-സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നതിനിടെയായിരുന്നു ആകസ്മിക വേർപാട്.
ഇത്തവണ ഇടുക്കിയിലെ മുതിർന്ന നാടക-സിനിമ നടൻ ജോസഫ് ചിലമ്പനാണ് കെ.സി. പുരസ്കാരത്തിന് അർഹനായത്. 10,001 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഥമ കെ.സി. പുരസ്കാരം മുതിർന്ന നാടകകൃത്ത് എം.ജെ. ആന്റണിക്കായിരുന്നു.
സെപ്റ്റംബർ 23ന് സി.എസ്.ഐ. ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത നാടക-സിനിമ നടൻ രാജേഷ് ശർമ പുരസ്കാരം സമർപ്പിക്കും. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ഹേമന്തകുമാർ കെ.സി. അനുസ്മരണ പ്രഭാഷണം നടത്തും.
കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാര ജേതാവ് മോബിൻ മോഹന്റെ പുതിയ കഥാസമാഹാരം ‘അമർഷ നഗരം’ ചടങ്ങിൽ പ്രകാശനം ചെയ്യും.തുടർന്ന് സംസ്ഥാന സർക്കാരിന്റെ ആറ് പുരസ്കാരങ്ങൾ നേടിയ വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്ന നാടകം അരങ്ങിലെത്തും.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉയർന്ന തിരമാല ജാഗ്രത.
തീരദേശവാസികൾ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കടൽക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കുകയും വേണം.
അതിനിടെ, ആൻഡമാൻ കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മോശം കാലാവസ്ഥ തുടരുന്നതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പരിസ്ഥിതി ലോല മേഖല: കരട് വിജ്ഞാപനത്തിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തം
ഇടുക്കി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ചിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഇന്ന് പ്രത്യേക പ്രതിഷേധ ഗ്രാമസഭകൾ ചേരും.
പശ്ചിമഘട്ട സംരക്ഷണത്തിനായി നിയോഗിച്ച ഡോ. കസ്തൂരിരംഗൻ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ 2013ൽ കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾപ്പെട്ടിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് വന്ന സർക്കാരുകളും ഇതേ നിലപാട് ആവർത്തിക്കുകയും ചെയ്തു.
എന്നാൽ അന്തിമ വിജ്ഞാപനം നീട്ടിക്കൊണ്ടുപോയ കേന്ദ്രം ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിലും ജനവാസ മേഖലകളെ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. ഇതിനെതിരെ കഴിഞ്ഞ ദിവസം ചേർന്ന മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രത്യേക ഭരണസമിതി യോഗം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ജില്ലയിൽ പ്രതിഷേധ ഗ്രാമസഭകൾ സംഘടിപ്പിക്കുന്നത്.
മാങ്കുളം: ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ പ്രത്യേക ഗ്രാമസഭ ചേരും.
ചക്കുപള്ളം: ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംയുക്ത ഗ്രാമസഭാ യോഗം നടക്കും. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. പുരുഷോത്തമൻ നായർ വിഷയാവതരണം നടത്തും. മാധ്യമപ്രവർത്തകൻ കെ.എസ്. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തും.
ഇരട്ടയാർ: 'നമ്മുടെ ഭൂമി, നമ്മുടെ അവകാശം' എന്ന മുദ്രാവാക്യമുയർത്തി ജനകീയ പ്രക്ഷോഭവും പ്രത്യേക ഗ്രാമസഭയും സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് വനിതാ സാംസ്‌കാരിക നിലയത്തിലാണ് പരിപാടി.
കാഞ്ചിയാർ: വൈകിട്ട് മൂന്നിന് വനിതാ സാംസ്‌കാരിക നിലയത്തിൽ പ്രത്യേക ഗ്രാമസഭ ചേരും. പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം ചെയ്യും.
തൊടുപുഴയിൽ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 15 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
തൊടുപുഴ: നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ തൊടുപുഴ നഗരസഭാ ഹെൽത്ത് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 15 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. ശുചിത്വ വീഴ്ചകളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനയും കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
മാംസവ്യാപാരശാലകൾ, ബേക്കറികൾ, പലചരക്ക് കടകൾ, പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ശുചിത്വം, മാലിന്യസംസ്കരണം, ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവയ്ക്ക് പുറമെ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിതരണം, വിൽപ്പന എന്നിവയും പരിശോധനയിൽ വിലയിരുത്തി.
നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സജു കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രജീഷ് കുമാർ, സൗമ്യനാഥ്, പി.വി. ദീപ, ഡിൻസിമോൾ, ആതിര മധു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
രാജകുമാരിക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; 8 തൊഴിലാളികൾക്ക് പരിക്ക്
രാജാക്കാട്: രാജകുമാരിക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം ബി ഡിവിഷനിലാണ് അപകടം.
ജോലി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ എട്ട് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമപുരം: മാർ അഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ്, ഇന്ത്യൻ ടയർ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ITTAC), വിശ്വ യുവക് കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ടയർ & റോഡ് സുരക്ഷ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
ടയർ-റോഡ് സുരക്ഷയുടെ പ്രാധാന്യം, സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, ടയറുകളുടെ ശരിയായ പരിപാലനം, റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., പാലാ ഡിവൈ.എസ്.പി. കെ. സദൻ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വിശ്വ യുവക് കേന്ദ്ര സീനിയർ പ്രോഗ്രാം ഓഫീസർ രജത് തോമസ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി സിജു തോമസ് എന്നിവർ സംസാരിച്ചു.
സ്റ്റാഫ് കോർഡിനേറ്റർമാരായ സൈമൺ ബാബു, ഐഡ ഇമ്മാനുവൽ, വിദ്യാർഥി പ്രതിനിധികളായ ടോംസ് ബിജു, ശ്രീലക്ഷ്മി ആർ. എന്നിവരും പങ്കെടുത്തു.
ടെക്നിക്കൽ എൻജിനീയർ പ്രിയദർശൻലാൽ ആർ., റെഡ് ബാൻഡ് റേസിംഗ് സ്ഥാപകൻ നവീൻ ഭവദാസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
കെ.എം. മാണി മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു
പാലാ: മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ മികച്ച കർഷകർക്കും കർഷക തൊഴിലാളിക്കുമായി ഏർപ്പെടുത്തിയ അഞ്ചാമത് കെ.എം. മാണി മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു. ഓഹരി ഉടമകളുടെ മക്കളിൽ പഠനത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
റ്റിറ്റി ജെയിംസ് മേനാച്ചേരിൽ, ജോമി ജോർജ് കോയിക്കാട്ടിൽ, ജോസ് ഫിലിപ്പ് നരിക്കാട്ട്, മോളി പോൾ വടക്കേത്തോണിക്കുഴിയിൽ എന്നിവർ കർഷക അവാർഡുകൾ ഏറ്റുവാങ്ങി. രാമകൃഷ്ണൻ നായർ പറമ്പത്തുതെക്കേതിൽ കർഷക തൊഴിലാളി അവാർഡും നേടി.
സംസ്ഥാന കാർഷിക വികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഫിൽസൺ മാത്യൂസ് കർഷക അവാർഡുകളും കേരള ബാങ്ക് ഡയറക്ടർ ജോസ് ടോം കർഷക തൊഴിലാളി അവാർഡും പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ മായാ രാഹുൽ വിദ്യാർഥി അവാർഡുകളും വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജോൺസൺ പുളിക്കീൽ, സജേഷ് ശശി, ബിജു പാലൂപടവിൽ, കാർഷിക വികസന ബാങ്ക് റീജിയണൽ മാനേജർ ജോസഫ് തോമസ്, ബിജി ജോജോ, കെ.പി. ജോസഫ്, ടി.ജി. ബാബു, ജോ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
ജൈവ വൈവിധ്യ കോൺഗ്രസ് ചിത്രരചനാ മത്സരം: അക്ഷയ് അനുമോദിന് ഒന്നാം സമ്മാനം
19-ാമത് സ്റ്റുഡന്റ് ജൈവ വൈവിധ്യ കോൺഗ്രസിനോടനുബന്ധിച്ച് ഇടുക്കി ജില്ലാ ജൈവ വൈവിധ്യ ബോർഡ് സ്കൂൾ വിദ്യാർഥികൾക്കായി തൊടുപുഴയിൽ സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അക്ഷയ് അനുമോദിന് ഒന്നാം സമ്മാനം.
ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിനായി സംഘടിപ്പിച്ച മത്സരത്തിലാണ് അക്ഷയ് അനുമോദ് മികവ് തെളിയിച്ചത്.
ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി ; പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
ഇരട്ടയാർ: ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
ആശുപത്രിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ഹോമിയോ സംരക്ഷണ സമിതിയുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രശ്നപരിഹാരത്തിനായി സർവകക്ഷി യോഗം വിളിച്ചുചേർത്ത് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് നേരത്തെ ഉയർന്നുവന്ന വിഷയങ്ങൾ കൂടി പരിഗണിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ പഞ്ചായത്ത് അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.
കട്ടപ്പന സ്വദേശി കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകം.3 പേർ പോലീസ് പിടിയിൽ
കട്ടപ്പന: സെൻട്രൽ ജംഗ്ഷൻ ഭാഗത്തെ കടത്തിണ്ണയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തി ചികിത്സയിലിരിക്കെ മരിച്ച മുഴയൻ കുഞ്ഞുമോൻ (45) കൊല്ലപ്പെട്ടതാണെന്ന് പോലീസ്. സംഭവത്തിൽ മൂന്ന് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന കല്ലുകുന്ന് ഭാഗം പീടികപ്പറമ്പിൽ സുരേഷ് കുമാർ (54), മുളകരമേട് സൊസൈറ്റിപ്പടി ഭാഗം ചെറുവള്ളിൽ വീട്ടിൽ റിനുമോൻ റെജി (29), പള്ളിപ്പടി ഭാഗം കുന്നേൽ വീട്ടിൽ ബാബു തങ്കപ്പൻ (67) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 26ന് രാവിലെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയ കുഞ്ഞുമോനെ കട്ടപ്പന താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 27ന് മരിച്ചു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലെത്തിയത്.
തുടർന്നുള്ള അന്വേഷണത്തിൽ ഓഗസ്റ്റ് 25ന് രാത്രി കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ ബാർബർ ഷോപ്പിൽ വച്ച് റിനുമോനും സുരേഷും ബാബുവും ചേർന്ന് കുഞ്ഞുമോനെ മർദ്ദിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. റിനുമോന്റെ അമ്മയെക്കുറിച്ച് കുഞ്ഞുമോൻ മോശമായി സംസാരിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ റിനുമോനെയും സുരേഷിനെയും സെപ്റ്റംബർ 18നും ബാബുവിനെ സെപ്റ്റംബർ 19നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൂവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസിന്റെ നിർദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി റെജി എം. കുന്നിപ്പറമ്പിലിന്റെയും കട്ടപ്പന പോലീസ് ഇൻസ്പെക്ടർ പ്രേംകുമാർ കെ.യുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ മഹേഷ് പി.വി., എ.എസ്.ഐമാരായ സുരേഷ് ബി. ആന്റോ, ഷൈലാകുമാരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോസഫ് വി.എം., അനൂപ് എം.എസ്., പ്രശാന്ത് കെ. മാത്യു, ജിൻസ് വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ അൽബാഷ് കെ. രാജു, വിജിൻ എൻ.എ., ജയിംസ് ദേവസ്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
8, 9, 10 ക്ലാസുകളിലെ ‘സബ്ജക്ട് മിനിമം’ ഉത്തരവ് മരവിപ്പിച്ചു
2026–27 അധ്യയന വർഷത്തിൽ 8, 9, 10 ക്ലാസുകളിലെ പൊതുപരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനും, നിരന്തര മൂല്യനിർണയത്തിൽ കർശനമായ ജാഗ്രത പുലർത്തുന്നതിനും, മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കാൻ അനുമതി നൽകിയിരുന്ന ഉത്തരവാണ് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചത്.
ഇടുക്കിക്കവല പിക്‌അപ്പ് സ്റ്റാൻഡിൽ ദിവസങ്ങളായി കാർ; മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടെന്ന് പരാതി
ഇടുക്കിക്കവലയിലെ പിക്‌അപ്പ് സ്റ്റാൻഡിൽ ദിവസങ്ങളായി കാർ പാർക്ക് ചെയ്തിരിക്കുന്നത് മറ്റ് പിക്‌അപ്പ് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് നാല് യുവാക്കൾ കാറുമായി പിക്‌അപ്പ് സ്റ്റാൻഡിലെത്തിയത്. വാഹനം ഇവിടെ പാർക്ക് ചെയ്ത ശേഷം ഇവർ മടങ്ങിപ്പോയെന്നാണ് വിവരം. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കാർ ഇവിടെനിന്ന് മാറ്റിയിട്ടില്ല.
പിക്‌അപ്പ് സ്റ്റാൻഡിൽ പൊതുവെ ഓട്ടം കുറവായതിനാൽ നിരവധി വാഹനങ്ങൾ ഇതിനകം ഇവിടെ പാർക്ക് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു വാഹനം കൂടി ദിവസങ്ങളായി മാറ്റാതെ കിടക്കുന്നത്. കാർ ആരുടേതാണെന്നും എന്തുകൊണ്ടാണ് ഇവിടെ ഉപേക്ഷിച്ച നിലയിൽ പാർക്ക് ചെയ്തിരിക്കുന്നതെന്നും വ്യക്തമല്ല.
മീനച്ചിലിൽ കടയം തോട്ടിലെ വെള്ളം കറുത്തനിറത്തിൽ; നാട്ടുകാർ ആശങ്കയിൽ
മീനച്ചിൽ കടയം തോട്ടിലെ വെള്ളം കറുത്തനിറത്തിലായതോടെ പ്രദേശവാസികൾ ആശങ്കയിൽ. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തെളിഞ്ഞ നിലയിലായിരുന്ന വെള്ളമാണ് പിന്നീട് നിറം മാറിയത്. വെള്ളം ഉപയോഗയോഗ്യമല്ലാത്ത നിലയിലായതായും നാട്ടുകാർ പറയുന്നു.
തോട്ടിൽ കക്കൂസ് മാലിന്യമോ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള മലിനജലമോ കലർന്നതാണോയെന്ന് വ്യക്തമായിട്ടില്ല. നിരവധി കുടിവെള്ള പദ്ധതികളും കിണറുകളും തോട്ടിനെ ആശ്രയിക്കുന്നുണ്ട്. മലിനജലം ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേക്കാണ്.
കക്കൂസ് മാലിന്യമാകാമെന്നും പ്ലൈവുഡ് ഫാക്ടറിയിൽ നിന്നുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിയതാകാമെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
മാലിന്യനിക്ഷേപം രൂക്ഷമായതിനെ തുടർന്ന് വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് പറഞ്ഞു. എന്നാൽ ക്യാമറകളില്ലാത്ത ഇടവഴികളിലൂടെ സാമൂഹികവിരുദ്ധർ എത്തി മാലിന്യം ഒഴുക്കുന്നതായും അവർ വ്യക്തമാക്കി.
വണ്ടിപ്പെരിയാറിൽ കടയിൽ നിന്ന് 5 കിലോ ഉണക്ക ഏലക്ക തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
വണ്ടിപ്പെരിയാർ: ടൗണിലെ കടയിൽ നിന്ന് 15,750 രൂപ വിലവരുന്ന അഞ്ച് കിലോ ഉണക്ക ഏലക്ക തട്ടിയെടുത്ത് ബൈക്കിൽ കടന്ന രണ്ട് പേരെ പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശികളായ കാട്ടിക്കുന്നേൽ വീട്ടിൽ അബിദാലി കെ. (44), വലിയാട്ട് വീട്ടിൽ മുഹമ്മദ് ഡി. ഷെഹിൻ വി. (21) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് വണ്ടിപ്പെരിയാർ ടൗണിലെ നാസ്കോ സ്പൈസസ് എന്ന കടയിലാണ് സംഭവം. ബൈക്കിലെത്തിയ പ്രതികൾ അഞ്ച് കിലോ ഉണക്ക ഏലക്ക ആവശ്യപ്പെടുകയായിരുന്നു. വില പറഞ്ഞതിനെ തുടർന്ന് കടയുടമ ഏലക്ക പ്ലാസ്റ്റിക് ചാക്കിൽ കെട്ടുന്നതിനിടെ പണം നൽകാതെ സാധനവുമായി പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് കുമളി പൊലീസിന് വിവരം കൈമാറി. ഇതിനിടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുമളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മാരിയപ്പൻ, ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എതിർദിശയിൽ ബൈക്കിൽ എത്തിയ പ്രതികളെ തിരിച്ചറിയുകയും പിന്തുടരുകയും ചെയ്തു.
തുടർന്ന് കുമളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ സലീം രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടി വണ്ടിപ്പെരിയാർ പൊലീസിന് കൈമാറി.
മലരിക്കലിൽ : ബോട്ടുകൾക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം
കോട്ടയം: മലരിക്കൽ ആമ്പൽ വസന്തം കാണാനെത്തുന്ന സഞ്ചാരികൾക്കായി സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്കിൽ ഉപ്പുകല്ലിട്ട് നശിപ്പിച്ചതായി പരാതി. കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഏഴ് ബോട്ടുകളുടെ ടാങ്കിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹികവിരുദ്ധർ ഉപ്പുകല്ല് നിക്ഷേപിച്ചത്.
പുലർച്ചെ സഞ്ചാരികളുമായി പാടശേഖരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ബോട്ട് ഓഫായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോൾ ടാങ്കിൽ ഉപ്പുകല്ല് കണ്ടെത്തിയത്. തുടർന്ന് മറ്റ് ബോട്ടുകളും പരിശോധിച്ചപ്പോഴാണ് ആറ് ബോട്ടുകളുടെ ടാങ്കിലും സമാനമായി ഉപ്പുകല്ല് നിക്ഷേപിച്ചതായി കണ്ടെത്തിയത്.
കാഞ്ഞിരം സ്വദേശികളായ ദിബിൻ കുറ്റിത്താരാടി, പീതാംബരൻ പാണ്ടങ്കേരി, പ്രമീഷ് പാണ്ടങ്കേരി, കിരൺ കളത്തിൽ, അച്ചുകുട്ടൻ കുമ്പളങ്കേരി, നോബിൾ ചെമ്മരപ്പള്ളി എന്നിവരുടെ ബോട്ടുകൾ ഉൾപ്പെടെയാണ് കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ബോട്ട് ഉടമകൾ പറഞ്ഞു.
കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് 36 ബോട്ടുകളാണ് നിലവിൽ ആമ്പൽ വസന്തം കാണാനെത്തുന്നവർക്കായി സർവീസ് നടത്തുന്നത്. മലരിക്കലിലെ മൂന്ന് കടവുകളിലായി ഈ സീസണിൽ മാത്രം ഏകദേശം 200 ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്.
ആമ്പൽ വസന്തം ഇനി 15 ദിവസം കൂടി തുടരുമെന്നിരിക്കെ ബോട്ടുകളുടെ സർവീസ് തടസ്സപ്പെട്ടത് ഉടമകളുടെ ദിവസവരുമാനത്തെയും ബാധിച്ചു. സംഭവത്തിൽ വെസ്റ്റ് പൊലീസിൽ പരാതി നൽകി.
കാട്ടാന ശല്യം രൂക്ഷം; വനംവകുപ്പ് അനാസ്ഥയ്ക്കെതിരെ ബി.ജെ.പി ധർണ
ഉടുമ്പന്നൂർ: മലയിഞ്ചി, വെളൂർ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി ഉടുമ്പന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മലയിഞ്ചി (ആൾക്കല്ല്) ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഈ ആഴ്ച മലയിഞ്ചി, തോണി മേഖലകളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതായി സമരക്കാർ ആരോപിച്ചു. കായ്ഫലമുള്ള തെങ്ങുകൾ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. വലിയ കൃഷിയിടങ്ങളുള്ള വെളൂർ വനമേഖലയിലും കാട്ടാനക്കൂട്ടം നാളുകളായി തുടരുകയാണ്. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.
കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനായി സോളാർ വേലികൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതരും ജനപ്രതിനിധികളും നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി യാഥാർഥ്യമായിട്ടില്ലെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. സോളാർ വേലി സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.
ധർണ ബി.ജെ.പി ഇടുക്കി നോർത്ത് സെക്രട്ടറി പി.വി. ഷിൻമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സമിതി കൺവീനർ കെ.വി. ഫ്രാൻസിസ്, പി.കെ. സജീവ്, പി.ജി. അരുൺ, പട്ടയം രവീന്ദ്രൻ, കെ. സെബിൻ സ്കറിയ എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ പ്രമോഷനുകൾ അടിയന്തരമായി നടപ്പാക്കണം; തൊടുപുഴയിൽ ജീവനക്കാരുടെ പ്രകടനം
തൊടുപുഴ: വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലെ സ്ഥാനക്കയറ്റങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ–കെ.ജി.ഒ.എ സംയുക്ത ആഭിമുഖ്യത്തിൽ ജീവനക്കാർ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി.
വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ നിലനിൽക്കുമ്പോഴും യഥാസമയം സ്ഥാനക്കയറ്റം നൽകാത്തത് ജീവനക്കാരുടെ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നതിനൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ഭരണപ്രവർത്തനങ്ങളുടെ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതായി സംഘടനകൾ ചൂണ്ടിക്കാട്ടി.
ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്. ജാഫർഖാൻ, ഏരിയ സെക്രട്ടറി പി.എം. മുഹമ്മദ് ജലീൽ, പ്രസിഡന്റ് പി.കെ. അബിൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ചെറുതോണി–മണിയാറൻകുടി റോഡിന് 13 കോടിയും പൈനാവ് പോളിടെക്നിക്കിന് 1.81 കോടിയും അനുവദിച്ച് റോയ് കെ പൗലോസ് എംഎൽഎ
ഇടുക്കി: ഇടുക്കി–ഉടുമ്പന്നൂർ റോഡിന്റെ ഭാഗമായ ചെറുതോണി–വാഴത്തോപ്പ്–മണിയാറൻകുടി റോഡ് നവീകരണത്തിന് 13 കോടിയും പൈനാവ് മോഡൽ പോളിടെക്നിക് കോളജ് കെട്ടിടത്തിന്റെ രണ്ടാം നില നിർമാണത്തിന് 1.81 കോടിയും അനുവദിച്ചതായി റോയി കെ. പൗലോസ് എംഎൽഎ അറിയിച്ചു. ഇരു പദ്ധതികൾക്കും ഭരണാനുമതി ലഭിച്ചതായും എംഎൽഎ വ്യക്തമാക്കി.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് 6.3 കിലോമീറ്റർ ദൈർഘ്യമുള്ള ചെറുതോണി–വാഴത്തോപ്പ്–മണിയാറൻകുടി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നത്. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കും.
പൈനാവ് മോഡൽ പോളിടെക്നിക് കോളജ് കെട്ടിടത്തിന്റെ രണ്ടാം നില നിർമാണത്തിനാണ് 1.81 കോടി രൂപ അനുവദിച്ചത്. സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയ നിർമാണം സഹായകരമാകുമെന്ന് എംഎൽഎ പറഞ്ഞു.
കട്ടപ്പനയിലെ സിനിമാ തിയേറ്ററുകളിൽ പരിശോധന; അമിത വില ഈടാക്കിയതിന് നടപടി
കട്ടപ്പന: സിനിമാ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് കട്ടപ്പന നഗരസഭയിലെ വിവിധ സിനിമാ തിയേറ്ററുകളിൽ സംയുക്ത പരിശോധന. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, പൊലീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തിയത്.
ഉത്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താതെയും വിലവിവരപ്പട്ടിക ശരിയായ രീതിയിൽ പ്രദർശിപ്പിക്കാതെയും പ്രവർത്തിച്ചതിനും, പഞ്ചായത്ത്/നഗരസഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും, വിൽപ്പനയ്ക്ക് ബിൽ നൽകാതിരുന്നതിനും സ്ഥാപനങ്ങൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് നൽകി.
അളവിൽ കുറച്ച് കാപ്പി വിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്ത് പിഴ ചുമത്തി.
ജില്ലാ സപ്ലൈ ഓഫീസർ ജി. ബീന ഭദ്രൻ, താലൂക്ക് സപ്ലൈ ഓഫീസർ സജിമോൻ ജേക്കബ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ. എ. അബ്ദുള്ള, പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽ മാത്യു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
മൂന്നാറിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ഓട്ടോറിക്ഷ തകർത്തു
മൂന്നാർ: സൈലന്റ് വാലി ഒന്നാം ഡിവിഷനിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഓട്ടോറിക്ഷ തകർന്നു. മുനിയാണ്ടി എന്നയാളുടെ ഓട്ടോറിക്ഷയാണ് കാട്ടാനക്കൂട്ടം ആക്രമിച്ച് തകർത്തത്.
കുട്ടിയാന ഉൾപ്പെടെ ഏഴ് കാട്ടാനകൾ കഴിഞ്ഞ ദിവസം മുതൽ സൈലന്റ് വാലി മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ പ്രദേശത്തെ പശുത്തൊഴുത്തും കാട്ടാനക്കൂട്ടം തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുനിയാണ്ടിയുടെ ഓട്ടോറിക്ഷയ്ക്കുനേരെയും ആക്രമണമുണ്ടായത്.
ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുന്ന മുനിയാണ്ടിക്ക് സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. തുടർച്ചയായ കാട്ടാനശല്യം പ്രദേശവാസികളിൽ ആശങ്കയും ശക്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ പാസ്പോർട്ട് കാലാവധിയിൽ മാറ്റം; 15 വയസ്സിന് താഴെയുള്ളവർക്ക് ഇനി അഞ്ച് വർഷം
കുട്ടികളുടെ പാസ്പോർട്ട് കാലാവധിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ ബി.എസ്. മുബാറക് ഒപ്പുവെച്ച പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 15ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിൽ വന്നു.
പാസ്പോർട്ട് റൂൾസ് 1980 ഭേദഗതി ചെയ്താണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. ഇതനുസരിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ കാലാവധി അഞ്ച് വർഷമോ കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെയോ ആയിരിക്കും. ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്, അതായിരിക്കും പാസ്പോർട്ടിന്റെ കാലാവധി.
15 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് 10 വർഷത്തെ കാലാവധിയുള്ള പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള അവസരം തുടരും.
പാസ്പോർട്ട് ഫീസിലും വർധന
ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പുതുക്കിയ പാസ്പോർട്ട് ഫീസ് നിലവിൽ വന്നിരുന്നു. പുതിയ നിരക്കനുസരിച്ച് മുതിർന്നവരുടെ 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ ഫീസ് ₹1,500ൽ നിന്ന് ₹2,500 ആയി. 60 പേജുള്ള പാസ്പോർട്ടിന്റെ ഫീസ് ₹2,000ൽ നിന്ന് ₹3,500 ആയും ഉയർത്തി.
തത്കാൽ സേവനത്തിനും നിരക്ക് വർധിച്ചിട്ടുണ്ട്. 36 പേജുള്ള തത്കാൽ പാസ്പോർട്ടിന് ₹5,000യും 60 പേജുള്ളതിന് ₹6,000യുമാണ് പുതിയ ഫീസ്. 60 പേജുള്ള പാസ്പോർട്ട് തത്കാൽ റീ-ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ് ₹5,500ൽ നിന്ന് ₹8,500 ആയും ഉയർത്തി.
കുട്ടികളുടെ 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ ഫീസ് ₹1,000ൽ നിന്ന് ₹1,750 ആയി വർധിപ്പിച്ചു. കുട്ടികളുടെ തത്കാൽ പാസ്പോർട്ടിന് ₹3,000 ആണ് ഫീസ്.
10 ശതമാനം ഇളവ് തുടരും
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്ന എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും അടിസ്ഥാന ഫീസിൽ 10 ശതമാനം ഇളവ് തുടരും. എന്നാൽ പാസ്പോർട്ട് പുതുക്കുന്നതിനുള്ള (Reissue) അപേക്ഷകൾക്ക് ഈ ഇളവ് ലഭിക്കില്ല.
പുതിയ അപേക്ഷകൾ, പാസ്പോർട്ട് പുതുക്കൽ, തത്കാൽ സേവനം, നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്പോർട്ടിന് പകരം പുതിയ പാസ്പോർട്ട് എടുക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) തുടങ്ങിയ സേവനങ്ങൾക്കെല്ലാം പുതുക്കിയ ഫീസ് ബാധകമാണ്.
രാജ്യത്തുടനീളമുള്ള പാസ്പോർട്ട് അപേക്ഷകർക്ക് കൂടുതൽ വ്യക്തത നൽകുന്നതിനായാണ് പാസ്പോർട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശാന്തൻപാറയിൽ കാട്ടാന ആക്രമണം; മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായി. ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് ദാരുണസംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.
മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചത്. സംഭവമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണപ്പെട്ടയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.
യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ദേശീയ സാഹസിക അക്കാദമി മീശപ്പുലിമലയിൽ സംഘടിപ്പിച്ച ദ്വിദിന ട്രെക്കിംഗ് ക്യാമ്പ് സമാപിച്ചു
സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ദേശീയ സാഹസിക അക്കാദമി മീശപ്പുലിമലയിൽ സംഘടിപ്പിച്ച ദ്വിദിന ട്രെക്കിംഗ് ക്യാമ്പ് സമാപിച്ചു. യുവത്വത്തിന്റെ കരുത്തും സാഹസികതയും പ്രകൃതിസ്നേഹവും ഒരുമിച്ച് വിളംബരം ചെയ്ത ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നാല്പതോളം യുവതീ-യുവാക്കൾ പങ്കെടുത്തു.
മേഘങ്ങളെ തഴുകിനിൽക്കുന്ന മീശപ്പുലിമലയുടെ മലനിരകളും മഞ്ഞുമൂടിയ താഴ്‌വരകളും സാക്ഷിയാക്കിയാണ് യുവാക്കൾ സാഹസിക അനുഭവയാത്രയിൽ അണിനിരന്നത്. പ്രകൃതിയുമായി അടുത്തിടപഴകുന്നതിനൊപ്പം സാഹസികതയും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ്.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ രതീഷ് അധ്യക്ഷനായി.
സൈലന്റ് വാലി വാർഡ് മെമ്പർ ചാരുമതി മുരുകൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോദാസ്, മൗണ്ടനീയറിംഗ് ഇൻസ്ട്രക്ടർ മോഹൻ എന്നിവർ ആശംസകൾ നേർന്നു. ദേശീയ സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പ്രണീത പി. സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം.എസ് നന്ദിയും പറഞ്ഞു.
മൂലമറ്റത്ത് ആറാം ജനറേറ്ററും ഉടൻ പ്രവർത്തിക്കും;അടിയന്തര നിർദേശം നൽകി കെഎസ്ഇബി ചെയർമാൻ. 130 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാനാകും
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിലെ അറ്റകുറ്റപ്പണിക്കായി നിർത്തിവച്ച ആറാം നമ്പർ ജനറേറ്റർ ഉടൻ പ്രവർത്തനസജ്ജമാക്കാൻ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം നിർദേശം നൽകി. ജനറേറ്റർ കൂടി പ്രവർത്തനത്തിലാകുന്നതോടെ ഏകദേശം 130 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ മന്ത്രിസഭ ബുധനാഴ്ച ചർച്ച ചെയ്യുന്നതിനിടെയാണ് മൂലമറ്റം നിലയത്തിലെ ഒരു ജനറേറ്റർ പ്രവർത്തിക്കാത്തതിനെ മുഖ്യമന്ത്രി യോഗത്തിൽ വിമർശിച്ചത്. ഇതിന് പിന്നാലെയാണ് അറ്റകുറ്റപ്പണിക്കായി നിർത്തിവച്ച ജനറേറ്റർ കൂടി അടിയന്തരമായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.
കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കഴിഞ്ഞ ദിവസം മൂലമറ്റം വൈദ്യുതി നിലയത്തിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലയത്തിലെ ആറ് ജനറേറ്ററുകളിൽ ജൂൺ മുതൽ ഓരോ മാസവും ഓരോ ജനറേറ്റർ വീതം വാർഷിക അറ്റകുറ്റപ്പണികൾക്കായി നിർത്തിവയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ആവശ്യകതയും പ്രതിസന്ധിയും കണക്കിലെടുത്താണ് അറ്റകുറ്റപ്പണിക്കായി നിർത്തിയ ആറാം ജനറേറ്ററും പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.
ഇന്നലെ മൂലമറ്റം നിലയത്തിൽ 9.062 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ആറാം ജനറേറ്റർ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിലെ കുറവ് ഒരു പരിധിവരെ പരിഹരിക്കാനാകും.
പെരുവന്താനത്ത് ബൈക്കും ട്രാവലറും കൂട്ടിയിടിച്ചു; കോളേജ് വിദ്യാർഥിക്ക് പരിക്ക്
പെരുവന്താനം: ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് പെരുവന്താനം കോളേജ് വിദ്യാർഥിക്ക് പരിക്ക്. പാലാ സ്വദേശിയും പെരുവന്താനം കോളേജിലെ വിദ്യാർഥിയുമായ മെൽവിൻ ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ മെൽവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഭിക്കുന്ന പ്രാഥമിക വിവരമനുസരിച്ച് പരിക്ക് ഗുരുതരമല്ല.കഴിഞ്ഞ ദിവസമാണ് സംഭവം
കുമാരമംഗലം പോക്സോ കേസ്: പ്രതിക്ക് 25 വർഷം തടവും 90,000 രൂപ പിഴയും
തൊടുപുഴ: കുമാരമംഗലം പോക്സോ കേസിൽ ഒന്നാം പ്രതിക്ക് 25 വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പോക്സോ കോടതി. കുമാരമംഗലം പഞ്ചായത്ത് ഭാഗം മംഗലത്ത് വീട്ടിൽ ‘രഘു’ എന്ന് വിളിക്കുന്ന ബേബിയെയാണ് പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
കുമാരമംഗലം പോക്സോ കേസിൽ ആകെ 28 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ വിധി പറയുന്ന മൂന്നാമത്തെ കേസാണിതെന്നും പൊലീസ് അറിയിച്ചു. 2017 മുതൽ 2022 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
നിയമവിരുദ്ധമായ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയും അതിനായി നിർബന്ധിത സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തെന്ന കേസിലാണ് ബേബിക്ക് ശിക്ഷ ലഭിച്ചത്. കേസിലെ രണ്ടാം, മൂന്നാം പ്രതികൾ നേരത്തെ മരണപ്പെട്ടിരുന്നു. ബേബിക്ക് സമാനമായ ഏഴ് കേസുകളിൽ കൂടി വിചാരണ നേരിടാനുണ്ട്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പയസ് മാത്യു, അതിജീവിതയ്ക്കുള്ള നിയമസഹായം നൽകിയ സബ് ഇൻസ്പെക്ടർ അജിലാൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജിനിൽ, നീതു കൃഷ്ണൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾക്ക് സഹായം നൽകി.
അന്നത്തെ തൊടുപുഴ പൊലീസ് ഇൻസ്പെക്ടർമാരായ വി.സി. വിഷ്ണുകുമാർ, എസ്. മഹേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വിൽപ്പനയ്ക്കായി ഹാഷിഷ് ഓയിൽ കൈവശം സൂക്ഷിച്ച യുവാവിനെ വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തു
വാഗമൺ: വിൽപ്പനയ്ക്കായി ഹാഷിഷ് ഓയിൽ കൈവശം സൂക്ഷിച്ച യുവാവിനെ വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ശ്രീകാന്ത് എസ് (26) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ 16ന് വാഗമൺ കോട്ടമല മൂന്നാം ഡിവിഷനിലെ വെയ്റ്റിംഗ് ഷെഡിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വിൽപ്പനയ്ക്കായി പ്ലാസ്റ്റിക് ഡപ്പിയിൽ സൂക്ഷിച്ചിരുന്ന 4 ഗ്രാം ഹാഷിഷ് ഓയിൽ പ്രതിയുടെ പക്കൽനിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വാഗമൺ പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ കെ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിനോദ്, സിവിൽ പൊലീസ് ഓഫീസർ ജോജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരള പൊലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ **‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’**ന്റെ ഭാഗമായി ലഹരിയുടെ വ്യാപനം തടയുന്നതിനും കുട്ടികളെയും യുവാക്കളെയും ലഹരിയുടെ കെണിയിലേക്ക് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം; പാലാ റേഞ്ചിൽ RELACZ പദ്ധതിക്ക് തുടക്കം
പാലാ: എക്സൈസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സഹകരിച്ച് നടപ്പാക്കുന്ന RELACZ പദ്ധതിയുടെ പാലാ റേഞ്ച് തല ഉദ്ഘാടനം പാലാ മുനിസിപ്പൽ ലൈബ്രറിയിൽ നടന്നു.
ലഹരിക്കെതിരായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുസമൂഹം എന്നിവയുടെ കൂട്ടായ ഇടപെടൽ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളെയും യുവതലമുറയെയും ലഹരിയുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ ചൂണ്ടിക്കാട്ടി.
പാലാ നഗരസഭ അധ്യക്ഷ മായ രാഹുൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ മഞ്ഞ, പിങ്ക്, നീല, വെള്ള റേഷൻ കാർഡുടമകൾ റേഷൻ കാർഡിൽ ഉപയോഗത്തിലുള്ള ഫോൺ നമ്പർ അടിയന്തരമായി ചേർക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ
ജില്ലയിലെ മഞ്ഞ, പിങ്ക്, നീല, വെള്ള റേഷൻ കാർഡുടമകൾ റേഷൻ കാർഡിൽ ഉപയോഗത്തിലുള്ള ഫോൺ നമ്പർ അടിയന്തരമായി ചേർക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളുടെയും ആധാർ നമ്പറും റേഷൻ കാർഡുമായി ബന്ധിപ്പിക്കണം.
കേന്ദ്ര സർക്കാർ നിർദേശപ്രകാരം സ്മാർട്ട് പി.ഡി.എസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി, മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങൾ ഇതുവരെ ആധാർ സീഡിങ് നടത്താത്ത പക്ഷം ഉടൻ പൂർത്തിയാക്കണം.
റേഷൻ കാർഡിലെ വിവരങ്ങൾ കൃത്യമായി പുതുക്കുന്നതിനും തുടർന്നുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനും ഉപയോഗത്തിലുള്ള ഫോൺ നമ്പർ റേഷൻ കാർഡിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
ബന്ധപ്പെടേണ്ട ഫോൺ: 04862 232321
വിവാഹത്തിന് ഭക്ഷണമെത്തിച്ചില്ല; കാറ്ററിങ് ഉടമ പോലീസ് കസ്റ്റഡിയിൽ
കാഞ്ഞിരപ്പള്ളി: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ കാറ്ററിങ് സ്ഥാപന ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ്’ ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസ് വിളിച്ചുവരുത്തിയ ശേഷമാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇയാൾക്കെതിരെ കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, എറണാകുളം ജില്ലയിലെ കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
സെപ്റ്റംബർ 13ന് മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. എന്നാൽ പറഞ്ഞ സമയത്ത് ഭക്ഷണം എത്തിച്ചില്ലെന്നാണ് പരാതിക്കാരുടെ ആരോപണം.സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) 316, 318 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
നാലാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി നീരവ് എ. നായർ
ഇടുക്കി: നാലാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി കട്ടപ്പന വണ്ടാനത്ത് വിശ്വനാഥൻ കെ.വി.യുടെയും വിനോദിനി വിശ്വനാഥന്റെയും കൊച്ചുമകനും, അഖിൽ , നന്ദന ദമ്പതികളുടെ മകനും പുളിയൻമല കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥിയുമായ നീരവ് എ. നായർ.
1 മുതൽ 11 വരെയുള്ള ഗുണനപ്പട്ടികകൾ 4 മിനിറ്റ് 20 സെക്കൻഡിനുള്ളിൽ ചൊല്ലിയാണ് നീരവ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.മികച്ച ഓർമശക്തിയും വേഗതയും പ്രകടിപ്പിച്ച നീരവിനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ‘IBR Achiever’ ആയി അംഗീകരിച്ചു.
ചെറുപ്രായത്തിൽ തന്നെ ഗുണനപ്പട്ടികകൾ കൃത്യമായും വേഗത്തിലും അവതരിപ്പിച്ചതാണ് നേട്ടത്തിന് വഴിയൊരുക്കിയത്.
കേരളത്തിന്റെ പ്രകൃതി വൈവിധ്യം ലോകത്തിന് മുന്നിൽ; INFK 2027 ലോഗോ പ്രകാശനം ചെയ്തു
കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2027 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം (INFK 2027)-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ലോഗോ പ്രകാശനം ചെയ്തു.
കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും പ്രകൃതി സൗന്ദര്യവും ആഗോളതലത്തിൽ പരിചയപ്പെടുത്തുക, സംസ്ഥാനത്തിന്റെ അപൂർവ വന-പാരിസ്ഥിതിക സവിശേഷതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക, പ്രകൃതി സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്നിവയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങൾ.
ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ബ്രാൻഡ് കോൺസപ്റ്റ് ബ്രോഷർ മന്ത്രിമാർ ചേർന്ന് പ്രകാശനം ചെയ്തു.
വനം വകുപ്പ് മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ രാജേഷ് രവീന്ദ്രൻ IFS, വനം വകുപ്പ് സെക്രട്ടറി കെ. ബിജു IAS, എ.പി.സി.സി.എഫ് (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ IFS, എ.പി.സി.സി.എഫ് (അഡ്മിനിസ്ട്രേഷൻ) ഡോ. ജെ. ജസ്റ്റിൻ മോഹൻ IFS, ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ IAS, കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ രാജു കെ. ഫ്രാൻസിസ് IFS തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, എഫ്.ഐ.ബി ഡയറക്ടർ ബൈജു കൃഷ്ണൻ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സുഹൈബ് പി.ജെ., പി.ആർ.ഒ സിനി കെ. തോമസ്, എ.സി.എഫ് പ്രഭു പി.എം., വിനോദ് ആർ. എന്നിവരും പങ്കെടുത്തു.
ലഭ്യമായ ഔദ്യോഗിക വിവരമനുസരിച്ച് ഫെസ്റ്റിവൽ 2027 ഫെബ്രുവരി 7 മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കും.പ്രകൃതിയെയും വന്യജീവികളെയും കേരളത്തിന്റെ ജൈവസമ്പത്തിനെയും ആസ്പദമാക്കി അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന വേദിയൊരുക്കുകയാണ് INFK 2027.
ജനന-മരണ രജിസ്ട്രേഷൻ ഇനി കൂടുതൽ കർശനം; പുതിയ വ്യവസ്ഥകൾ ഒക്ടോബർ 1 മുതൽ
രാജ്യത്തെ ജനന-മരണ രജിസ്ട്രേഷനിലെ വൈകിയുള്ള നടപടികൾ കൂടുതൽ കർശനമാക്കുന്ന Registration of Births and Deaths (Amendment) Act, 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 16ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് പ്രാബല്യ തീയതി വ്യക്തമാക്കിയത്.
1969ലെ രജിസ്ട്രേഷൻ ഓഫ് ബർത്ത്‌സ് ആൻഡ് ഡെത്ത്‌സ് ആക്ടിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് പുതിയ നിയമം നടപ്പാക്കുന്നത്. ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കുന്നതിനും വൈകിയുള്ള രജിസ്ട്രേഷനിൽ പരിശോധന ശക്തമാക്കുന്നതിനുമാണ് ഭേദഗതി ലക്ഷ്യമിടുന്നത്.
പുതിയ വ്യവസ്ഥകൾ ഇങ്ങനെ:
ഒരു വർഷത്തിനുള്ളിൽ: സാധാരണ നടപടിക്രമത്തിലൂടെ ജനന-മരണ രജിസ്ട്രേഷൻ നടത്താം. നിശ്ചിത സമയപരിധിക്ക് ശേഷമുള്ള രജിസ്ട്രേഷനുകൾക്ക് ബാധകമായ ഫീസും നടപടിക്രമങ്ങളും തുടരും.
ഒരു വർഷത്തിന് ശേഷം, രണ്ട് വർഷത്തിനുള്ളിൽ: ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ് അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സംഭവത്തിന്റെ ശരിത്വം പരിശോധിച്ച ശേഷമേ രജിസ്ട്രേഷന് അനുമതി നൽകൂ. നിശ്ചിത ഫീസും ബാധകമാകും.
രണ്ട് വർഷത്തിന് ശേഷം: ജനനമോ മരണമോ നടന്ന സ്ഥലത്തിന് അധികാരപരിധിയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാകും. സംഭവത്തിന്റെ കൃത്യത സംബന്ധിച്ച പരിശോധനയ്ക്കുശേഷമായിരിക്കും രജിസ്ട്രേഷൻ.
ജനന-മരണ രജിസ്ട്രേഷൻ നിയമപ്രകാരം നിർബന്ധിതമാണ്. ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രജിസ്ട്രേഷൻ രേഖകൾ വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്ക് നിയമപരമായ തെളിവായും ഉപയോഗിക്കാം. പുതിയ നിയമം 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ് ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിരിക്കുന്നത്
കാന്തല്ലൂരിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം; റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ തകർത്തു
ഇടുക്കി: കാന്തല്ലൂർ ഗുഹാനാഥപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടം വരുത്തി. പുലർച്ചെ ഒരു മണിയോടെ എത്തിയ മൂന്ന് കാട്ടാനകൾ അടങ്ങുന്ന സംഘമാണ് പ്രദേശത്ത് ഭീതി പരത്തിയത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാനകൾ കുത്തിമറിച്ചിട്ട് തകർത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നംഗ കാട്ടാനക്കൂട്ടം മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
കാട്ടാനശല്യം രൂക്ഷമായതോടെ തോട്ടം തൊഴിലാളികളും കർഷകരും ഭീതിയിലാണ്. വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം ബഹളം വച്ചും പടക്കം പൊട്ടിച്ചുമാണ് കാട്ടാനകളെ പ്രദേശത്തുനിന്ന് തുരത്തിയത്.
ഏലക്കായിൽ കൃത്രിമ നിറം; ഇടുക്കിയിൽ സ്ഥാപനങ്ങളിലും ഡ്രയറുകളിലും പരിശോധന
ഇടുക്കി: ഏലക്കായിൽ കൃത്രിമ നിറം ചേർക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. എറണാകുളം റീജിയൻ ഡെപ്യൂട്ടി കമ്മിഷണർ ആർ. രൺധീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ, ഏലക്ക ഉണക്കുന്ന ഡ്രയറുകൾ, ഏലത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ നിന്ന് സർവെയ്‌ലൻസ് സാംപിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചു.
ഇടുക്കി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ്, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ആതിരദേവി, ശ്രീദേവി, ജോയ്‌സ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
മലയോര ജനതയ്ക്ക് ESA യിൽ ആശങ്ക വേണ്ട ; കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ESA) നിർണയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിലപാട് കേന്ദ്രസർക്കാരിനെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും, ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ നിർദേശിക്കപ്പെട്ടതിൽനിന്ന് വ്യത്യസ്തമായി നിലവിലെ കരട് നിർദേശത്തിൽ 131 വില്ലേജുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ സർക്കാർ ESA പരിധി ഏകദേശം 8,590 ചതുരശ്ര കിലോമീറ്ററായി കുറച്ച് 98 വില്ലേജുകളിലേക്കാണ് പരിമിതപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിന്റെ ആവശ്യം ഇതേ നിലപാടിലേക്ക് തിരികെ കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാർഡമം ഹിൽ റിസർവ് ഒഴിവാക്കണം
കാർഡമം ഹിൽ റിസർവ് (CHR) പ്രദേശം പൂർണമായും ESA പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. വനഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്ന CHR ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ESAയിൽ ഉൾപ്പെടുത്തരുതെന്നും, അതോടൊപ്പം ജനവാസ മേഖലകളൊന്നും ESA പരിധിയിൽ വരരുതെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ESA സംബന്ധിച്ച മാപ്പും പരിസ്ഥിതി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനവാസ പ്രദേശങ്ങളെ ബാധിക്കാത്ത തരത്തിൽ ESA പരിധി നിർണയിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
ചില നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ടു
ESAയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ചും കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. റെഡ് കാറ്റഗറി വ്യവസായങ്ങൾ ഉൾപ്പെടെ ചില പ്രവർത്തനങ്ങളെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ നിർദേശങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സ്ലോട്ടർ ഹൗസ് ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ നിലവിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം അറിയിച്ചതെന്നും, മറ്റു ചില മേഖലകളിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ അനുകൂല സമീപനം ഉണ്ടാകുമെന്ന സൂചന ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തും
സംസ്ഥാനത്തിന്റെ നിർദേശങ്ങൾ ഔദ്യോഗികമായി കേന്ദ്രത്തിന് സമർപ്പിച്ച ശേഷം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. വൈദ്യുതി മന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരും സംഘത്തിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ വനമേഖലയുടെ വിഹിതം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും ജനസാന്ദ്രതയും കൂടുതലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ ജനവാസ മേഖലകളെ ഒഴിവാക്കി വനമേഖലകൾ മാത്രം സംരക്ഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വനമേഖല സംരക്ഷിക്കുന്നതിന് നിലവിൽ തന്നെ ശക്തമായ നിയമസംവിധാനങ്ങൾ നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെ ബാധിക്കാത്ത രീതിയിൽ ESA നിർണയിക്കണമെന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് ഗോഡൗണിൽ വൻ പുകയില വേട്ട; 3,500 കിലോയോളം നിരോധിത ഉത്പന്നങ്ങൾ പിടികൂടി
കോട്ടയം: പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 220 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. ഏകദേശം 3,500 കിലോയോളം പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
പാലക്കാട് സ്വദേശികളാണ് ഗോഡൗൺ വാടകയ്ക്കെടുത്തിരുന്നതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോഡൗൺ പൂട്ടിയ നിലയിലായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും പാലക്കാട് സ്വദേശികളാണ് നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പരിശോധനയ്ക്കിടെ പ്രതികളെ കണ്ടെത്താനായില്ല. എന്നാൽ പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഗോഡൗണിന്റെ ഉടമസ്ഥത, വാടകയ്ക്കെടുത്തവർ, പുകയില ഉത്പന്നങ്ങളുടെ ഉറവിടം, വിതരണ ശൃംഖല എന്നിവ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
വന്യജീവി വാരാഘോഷ സമാപനം തേക്കടിയിൽ നടത്തണം; ആവശ്യം ശക്തമാക്കി സംഘടനകൾ
കുമളി: സംസ്ഥാന വനം-വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നടത്തണമെന്ന ആവശ്യം ശക്തമാക്കി വിവിധ സാമൂഹിക, സാംസ്കാരിക, വ്യാപാര സംഘടനകൾ. ആവശ്യമുന്നയിച്ച് സംഘടനാ പ്രതിനിധികൾ തിരുവനന്തപുരത്ത് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണുമായി കൂടിക്കാഴ്ച നടത്തി.
തേക്കടി ടൂറിസം കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാജി, PITCF ഗവേണിംഗ് ബോഡി അംഗങ്ങളായ ഷാജി കുരിശുമുട്, എം.കെ. ഷാജി, ജോഷി പന്തല്ലുംപറമ്പിൽ, ആർ.എസ്.പി. താലൂക്ക് സെക്രട്ടറി വി.പി. സുനിൽ, ടൂറിസം പ്രമോട്ടർമാരായ റോയി ജോസഫ്, സനൂപ് സ്കറിയ തുടങ്ങിയവരാണ് മന്ത്രിയെ കണ്ടത്.
ജനകീയ വന്യജീവി വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച ചരിത്രപശ്ചാത്തലം തേക്കടിക്കുണ്ടെന്നും, മുൻ വർഷങ്ങളിൽ വാരാഘോഷത്തിന്റെ പ്രധാന ചടങ്ങുകളിൽ നിന്നും സമാപന സമ്മേളനത്തിൽ നിന്നും തേക്കടിയെ ഒഴിവാക്കിയതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു.
വാരാഘോഷത്തോടനുബന്ധിച്ച് തേക്കടിയിൽ നടക്കുന്ന സാംസ്കാരിക റാലിക്ക് മികച്ച ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. പെരിയാർ ടൈഗർ റിസർവിന്റെ ജൈവവൈവിധ്യം, വന്യജീവി സംരക്ഷണ മാതൃക, പരിസ്ഥിതി സൗഹൃദ ടൂറിസം എന്നിവ കണക്കിലെടുക്കുമ്പോൾ സമാപന സമ്മേളനത്തിന് തേക്കടിയാണ് അനുയോജ്യമായ വേദിയെന്നും പ്രതിനിധികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.
ആവശ്യത്തിൽ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.
നഷ്ടപ്പെട്ട മൊബൈൽ ഫോൺ 15 മിനിറ്റിനകം കണ്ടെത്തി ഉടമയ്ക്ക് കൈമാറി വണ്ടിപ്പെരിയാർ പോലീസ്
വണ്ടിപ്പെരിയാർ: നഷ്ടപ്പെട്ട മൊബൈൽ ഫോൺ പരാതി ലഭിച്ച് വെറും 15 മിനിറ്റിനകം കണ്ടെത്തി ഉടമയ്ക്ക് കൈമാറി വണ്ടിപ്പെരിയാർ പോലീസ്. പുതുവൽ സ്വദേശിനി അഷ്‌മ തമ്പാന്റെ നഷ്ടപ്പെട്ട ഫോണാണ് പോലീസ് അതിവേഗം കണ്ടെത്തിയത്.
ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് അഷ്‌മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്‌പെക്ടർ ജയ് ജോൺ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ ടൗണിന് സമീപത്തുനിന്ന് ഫോൺ കണ്ടെത്തിയത്. തുടർന്ന് ഫോൺ ഉടമയ്ക്ക് കൈമാറുകയായിരുന്നു.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ടത്
ഫോൺ നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകാതെ എത്രയും വേഗം പോലീസിൽ പരാതി നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. കേരള പോലീസിന്റെ പോൽ-ആപ്പ്, തുണ വെബ് പോർട്ടൽ എന്നിവ വഴിയോ സമീപത്തെ പോലീസ് സ്റ്റേഷനിൽ നേരിട്ടോ പരാതി നൽകാം. പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തണം.
സിം കാർഡ് ബ്ലോക്ക് ചെയ്യുക: ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി മൊബൈൽ സേവനദാതാവുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കണം. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യുന്നതിനും ഈ നമ്പർ ആവശ്യമായി വരും.
CEIR വഴി ഫോൺ ബ്ലോക്ക് ചെയ്യാം: www.ceir.gov.in എന്ന കേന്ദ്രസർക്കാർ സംവിധാനത്തിലൂടെ നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യാം. Block Stolen/Lost Mobile എന്ന ഓപ്ഷൻ വഴി പോലീസ് പരാതിയുടെ പകർപ്പ്, തിരിച്ചറിയൽ രേഖ, ഫോൺ വാങ്ങിയതിന്റെ ഇൻവോയ്സ് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷ നൽകാം.
IMEI നമ്പർ ബ്ലോക്ക് ചെയ്താൽ മറ്റൊരു സിം കാർഡ് ഉപയോഗിച്ചും ഫോണിൽ മൊബൈൽ നെറ്റ്‌വർക്ക് സേവനം ലഭ്യമാകില്ല. ഫോൺ ബ്ലോക്ക് ചെയ്ത ശേഷവും പോലീസ് സംവിധാനത്തിലൂടെ അത് കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരാൻ സാധിക്കും. അപേക്ഷ സമർപ്പിച്ചാൽ ലഭിക്കുന്ന Request ID ഉപയോഗിച്ച് അപേക്ഷയുടെ നിലവിലെ സ്ഥിതിയും പരിശോധിക്കാം.
ഫോൺ തിരികെ ലഭിച്ചാൽ: CEIR പോർട്ടലിൽ തന്നെ ഫോൺ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. Request ID ഉപയോഗിച്ച് അൺബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നൽകാം. തുടർന്ന് ഫോണിൽ സിം കാർഡ് ഉപയോഗിക്കാം.
സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കാം
നഷ്ടപ്പെട്ട സ്മാർട്ട്‌ഫോണിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെങ്കിൽ, മറ്റൊരു ഉപകരണത്തിലൂടെ Google Find Hub സേവനം ഉപയോഗിച്ച് ഫോൺ കണ്ടെത്താനും റിങ് ചെയ്യിക്കാനും ലോക്ക് ചെയ്യാനും സാധിക്കും. ആവശ്യമെങ്കിൽ Erase Device ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്യാനും കഴിയും. ഇതിനായി നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരുന്ന Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കണം.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ വൈകാതെ പരാതി നൽകുകയും IMEI നമ്പർ കൈവശം സൂക്ഷിക്കുകയും ചെയ്യുന്നത് ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾക്ക് ഏറെ സഹായകരമാണ്.
അനധികൃത ഫ്ലെക്സ് ബോർഡുകൾക്കും കൊടിതോരണങ്ങൾക്കും കടിഞ്ഞാണിടാൻ കട്ടപ്പന നഗരസഭ
കട്ടപ്പന: നഗരത്തിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പരസ്യങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ കട്ടപ്പന നഗരസഭ നടപടി ശക്തമാക്കുന്നു. പൊതുസ്ഥലങ്ങളുടെ അനധികൃത കൈയേറ്റവും നഗരത്തിന്റെ കാഴ്ചഭംഗിക്ക് കോട്ടം വരുത്തുന്ന പരസ്യ സംവിധാനങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. നിയമവിരുദ്ധമായി ഇത്തരം പരസ്യങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ആവശ്യമായ തുടർനടപടികളും സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.
ഹൈക്കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പൊതുസ്ഥലങ്ങൾ അനധികൃത പരസ്യങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനുള്ള നടപടി തുടരുമെന്നും കട്ടപ്പന നഗരസഭ സെക്രട്ടറി അജി കെ. തോമസ് അറിയിച്ചു.
നിരവധി കേസുകളിൽ പ്രതിയായ യുവാവിന് ഇടുക്കിയിൽ ആറുമാസത്തേക്ക് പ്രവേശന വിലക്ക്
അടിമാലി: നിരവധി കേസുകളിൽ പ്രതിയായ യുവാവിന് ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക്. അടിമാലി മന്നാങ്കണ്ടം വില്ലേജിൽ 200 ഏക്കർ മൈലാടുംകുന്ന് ഭാഗത്തെ വാഴശ്ശേരി വീട്ടിൽ അക്ഷയ് (26), ജപ്പാൻ എന്നയാൾക്കെതിരെയാണ് നടപടി.
അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ അക്ഷയ്‌ക്കെതിരെ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAA(P)A) പ്രകാരം എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് 2026 സെപ്റ്റംബർ 15 മുതൽ ആറുമാസത്തേക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അക്ഷയ് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.
സാമൂഹ്യ പ്രശ്നങ്ങളിൽ വികസനസംഘം മാതൃകയാകണം: ഡോ. യുയാക്കിം മാർ കൂറിലോസ്
കോട്ടയം: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ട് മാതൃകയാകാനും മാർത്തോമ്മാ സഭ ഡെവലപ്‌മെന്റ് ഡിപ്പാർട്മെന്റ് തയ്യാറാകണമെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത പറഞ്ഞു. മാർത്തോമ്മാ സഭ ഡെവലപ്‌മെന്റ് ഡിപ്പാർട്മെന്റിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസന പ്രവർത്തനങ്ങൾ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രയോജനപ്പെടണമെന്നും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കാൻ സംഘടനകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
റവ. ഷിബു സാമുവേൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്വ. ബിനു വി. ഈപ്പൻ ബജറ്റ് അവതരിപ്പിച്ചു. റവ. ജോസഫ് ജോണി, മോഡി പി. ജോർജ്, ജോസി കുര്യൻ, ബിജോ വർഗീസ്, കുരുവിള മാത്യൂസ്, സാമുവേൽ ജോർജ്, ഡോ. കോശി മത്തായി എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ് നേതൃത്വം നൽകി. 2026–29 കാലയളവിലേക്കുള്ള ഭാരവാഹികളായി ജോസി കുര്യനെ വൈസ് പ്രസിഡന്റായും റവ. ഷിബു സാമുവേലിനെ ജനറൽ സെക്രട്ടറിയായും ബിജോ വർഗീസിനെ ട്രഷററായും തെരഞ്ഞെടുത്തു. 24 അംഗ മാനേജിങ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
ചങ്ങനാശേരിയിൽ ജനപങ്കാളിത്തത്തോടെ എഐ കാമറകൾ; മോഷണവും നിയമലംഘനങ്ങളും നിരീക്ഷിക്കും
കോട്ടയം: ചങ്ങനാശേരി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ജനപങ്കാളിത്തത്തോടെ എഐ കാമറകൾ സ്ഥാപിക്കാൻ പൊലീസ് നടപടി തുടങ്ങി. മോഷണം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തുന്നതിനൊപ്പം ക്രിമിനൽ സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിനും കാമറകൾ സഹായകമാകും.
സെൻട്രൽ ജംഗ്ഷൻ, കെഎസ്ആർടിസി, പെരുന്ന, പാലാത്രച്ചിറ, തുരുത്തി, പുന്നമൂട്, കുരിശുംമൂട്, തെങ്ങണ, കുന്നുംപുറം, നാലുകോടി, പായിപ്പാട് ജംഗ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്.
സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥാപിക്കുന്ന കാമറകളുടെ നിയന്ത്രണ സംവിധാനം അതത് പൊലീസ് സ്റ്റേഷനുകൾക്കായിരിക്കും.
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലും എഐ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു
കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എക്സൈസ് എ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസിലെത്തി ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആൻ്റോയെ വയനാട്ടിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു. നിലവിൽ കേസിൽ ആൻ്റോ മാത്രമാണ് പ്രതിയെന്നും എക്സൈസ് വ്യക്തമാക്കി.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
അബ്കാരി ആക്ടിലെ 55A, 55I, 58 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി മദ്യം കടത്തുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് 55A വകുപ്പ്. അനധികൃത മദ്യവിൽപ്പനയ്ക്കോ വിൽപ്പനയ്ക്കായി അനധികൃതമായി മദ്യം സൂക്ഷിക്കുന്നതിനോ 55I വകുപ്പ് ബാധകമാണ്. നികുതി വെട്ടിച്ച് മദ്യം കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ടതാണ് 58-ാം വകുപ്പ്.
55A പ്രകാരമുള്ള കുറ്റത്തിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
എഫ്ഐആർ ആവശ്യപ്പെട്ട് തർക്കം
അറസ്റ്റിനിടെ കൊച്ചിയിലെ ഓഫീസിൽ നാടകീയ രംഗങ്ങളും അരങ്ങേറി. എഫ്ഐആർ കാണിക്കാതെ അറസ്റ്റ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ആൻ്റോ അഗസ്റ്റിൻ. എഫ്ഐആറിന്റെ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ എഫ്ഐആറിന്റെ ഹാർഡ് കോപ്പിയുമായി ഓഫീസിലെത്തി. ഇതിന് ശേഷമാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
കുമളിയിൽ ഇരുമ്പുകമ്പി തലയിൽ പതിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്
ഇടുക്കി: കുമളിയിൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചശേഷം മടങ്ങുന്നതിനിടെ ഇരുമ്പുകമ്പി തലയിൽ പതിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ശരണിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ ശരണിനെ കണ്ടതോടെ സുഹൃത്തുക്കളും നാട്ടുകാരും അധ്യാപകരും ചേർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസമയത്ത് ശരണിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അബദ്ധത്തിൽ ഇരുമ്പുകമ്പി തലയിൽ പതിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവസ്ഥലത്ത് പൊലീസ്, ഫിംഗർപ്രിന്റ് വിദഗ്ധർ എന്നിവർ പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.
കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ അറസ്റ്റിൽ
ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങൾ പകർത്തി മറ്റൊരാൾക്ക് കൈമാറിയെന്നും പരാതി. സംഭവത്തിൽ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി മറ്റൊരു സുഹൃത്തിന് അയച്ചുനൽകുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ദൃശ്യങ്ങൾ കൂടുതൽ ആളുകളിലേക്ക് കൈമാറിയിട്ടുണ്ടോ, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഈട്ടിത്തോപ്പിലെ ഹോമിയോ ഡിസ്‌പെൻസറി മാറ്റം; ആക്ഷൻ കൗൺസിൽ ഇരട്ടയാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ഡിസ്‌പെൻസറി ഇരട്ടയാറിലേക്ക് മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് ഈട്ടിത്തോപ്പ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. രക്ഷാധികാരി ഫാ. ജോസഫ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു.
ശ്രീകാന്ത് പെങ്ങാട്ട്‌തെക്കേൽ, ബെന്നി കുഴിക്കോടിയിൽ, രാജൻ വെള്ളാപ്പള്ളി, സോജൻ മാളിയേക്കൽ, മിനി പ്രതീഷ്, ആനന്ദ് സുനിൽകുമാർ, മിനി സുകുമാരൻ, ഷാജി പുളിക്കത്തൊട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.
ഇരട്ടയാർ സാംസ്‌കാരിക നിലയത്തിന്റെ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ചു. നൂറുകണക്കിന് നാട്ടുകാർ മാർച്ചിൽ അണിനിരന്നു.
നാല് പതിറ്റാണ്ടിലേറെയായി ഈട്ടിത്തോപ്പിൽ പ്രവർത്തിച്ചിരുന്ന ഡിസ്‌പെൻസറിയാണ് ഇരട്ടയാർ ടൗണിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരെയോ പഞ്ചായത്തംഗത്തെയോ അറിയിക്കാതെയാണ് നടപടിയുണ്ടായതെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം.
ഈട്ടിത്തോപ്പിലെ ഡിസ്‌പെൻസറി പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കം ചെന്നതും പ്രവർത്തനക്ഷമമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, പകരം കെട്ടിടം കുറഞ്ഞ വാടകയ്ക്ക് നൽകാമെന്ന് അറിയിച്ച് നാട്ടുകാർ രണ്ട് മാസം മുമ്പ് കത്ത് നൽകിയിരുന്നെങ്കിലും വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ പരിഗണിക്കുകയോ മറുപടി നൽകുകയോ ചെയ്തില്ലെന്ന് സമരക്കാർ ആരോപിച്ചു.
മെഡിക്കൽ ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് ഡിസ്‌പെൻസറിയിൽനിന്ന് മരുന്നുകളും മാറ്റിയതായും ആക്ഷൻ കൗൺസിൽ ആരോപിച്ചു.
ഡിസ്‌പെൻസറി ഈട്ടിത്തോപ്പിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം ഈട്ടിത്തോപ്പിൽ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. ചൊവ്വാഴ്ച വഴിതടയൽ സമരവും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് ഓഫീസിലേക്കുള്ള മാർച്ചും ധർണയും ഉൾപ്പെടെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.
യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കൾ ഫീസ് നൽകണമോ.?? ഒക്ടോബർ 15 മുതൽ പുതിയ എംഡിആർ ഘടന
ന്യൂഡൽഹി: യുപിഐ വഴി പണം അയയ്ക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള (P2P) യുപിഐ ഇടപാടുകൾ തുക എത്രയായാലും സൗജന്യമായി തുടരും. അതേസമയം, ₹2,000ന് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാക്കുന്ന പുതിയ ചട്ടക്കൂടാണ് നിലവിൽ വരുന്നത്.
സെപ്റ്റംബർ 14ന് കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിക്കുകയും സെപ്റ്റംബർ 15ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വിശദമായ സർക്കുലർ പുറത്തിറക്കുകയും ചെയ്തു. പുതിയ സംവിധാനത്തിൽ ഉപഭോക്താവിൽ നിന്ന് നേരിട്ട് ഇടപാട് ഫീസ് ഈടാക്കുന്നതല്ല ലക്ഷ്യം. യുപിഐ പേയ്‌മെന്റ് സംവിധാനത്തിൽ ഉൾപ്പെടുന്ന ബാങ്കുകൾ, പേയ്‌മെന്റ് സേവനദാതാക്കൾ, ആപ്പ് ദാതാക്കൾ തുടങ്ങിയവർക്കിടയിലാണ് MDR പങ്കിടുക.
വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾ പൂർണമായും സൗജന്യം
സുഹൃത്തിനോ ബന്ധുവിനോ മറ്റൊരു വ്യക്തിക്കോ യുപിഐ വഴി പണം അയയ്ക്കുന്ന P2P ഇടപാടുകൾക്ക് പുതിയ MDR ബാധകമല്ല. ഇടപാട് തുക എത്രയായാലും ഉപഭോക്താവിൽ നിന്ന് ട്രാൻസാക്ഷൻ ഫീസ്, പ്ലാറ്റ്‌ഫോം ഫീസ് തുടങ്ങിയവ ഈടാക്കാൻ പാടില്ലെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിശദീകരണം.
അതായത്, ഒരാൾ മറ്റൊരാൾക്ക് ₹500, ₹5,000, ₹50,000 എന്നിങ്ങനെ യുപിഐ വഴി അയച്ചാലും അതിന്റെ പേരിൽ അധിക ഫീസ് ഈടാക്കില്ല.
₹2,000 വരെ വ്യാപാരി ഇടപാടുകൾക്ക് MDR ഇല്ല
കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും QR കോഡ് സ്കാൻ ചെയ്ത് നടത്തുന്ന ₹2,000 വരെയുള്ള P2M (Person-to-Merchant) ഇടപാടുകൾക്ക് MDR ബാധകമല്ല. ഉപഭോക്താവ് യുപിഐ വഴി നൽകുന്ന തുകയ്ക്ക് പുറമെ ഇടപാട് ഫീസായി അധിക തുക നൽകേണ്ട സാഹചര്യമില്ല.
കൂടാതെ, പ്രതിമാസം യുപിഐ QR കോഡ് വഴി ₹1 ലക്ഷം വരെ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് P2PM വിഭാഗത്തിൽ എല്ലാ ഇടപാടുകൾക്കും സീറോ MDR തുടരും. തെരുവുകച്ചവടക്കാർ, അയൽപക്കത്തെ ചെറിയ കടകൾ തുടങ്ങിയ ചെറുകിട വ്യാപാരികളെ അധിക പേയ്‌മെന്റ് ചെലവിൽനിന്ന് സംരക്ഷിക്കുന്നതിനാണ് ഈ വ്യവസ്ഥ.
₹2,000ന് മുകളിൽ എന്താണ് മാറുന്നത്?
₹2,000ന് മുകളിലുള്ള നിർദ്ദിഷ്ട P2M വ്യാപാരി ഇടപാടുകൾക്ക് 0.40 ശതമാനം MDR ആണ് പുതിയ ഘടനയിൽ നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ ഇതിന്റെ മുഴുവൻ തുകയും ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് ഈടാക്കുന്ന ഫീസല്ല. വ്യാപാരി പേയ്‌മെന്റ് സംവിധാനത്തിൽ നൽകുന്ന MDR ബാങ്കുകൾ, പേയ്‌മെന്റ് സേവനദാതാക്കൾ, യുപിഐ ആപ്പ് ദാതാക്കൾ തുടങ്ങിയ പങ്കാളികൾക്കിടയിൽ വിതരണം ചെയ്യും.
₹75,000നും അതിന് മുകളിലുമുള്ള ഇടപാടുകളിൽ MDR പരമാവധി ₹300 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വലിയ തുകയുള്ള ഇടപാടുകളിലും MDR അനിയന്ത്രിതമായി ഉയരില്ല.
ഉദാഹരണത്തിലൂടെ മനസിലാക്കാം
ഒരു ഉപഭോക്താവ് ഒരു സാധനം വാങ്ങാൻ കടയിലെ QR കോഡ് വഴി ₹10,000 യുപിഐയായി നൽകിയെന്ന് കരുതുക. ബാധകമായ വിഭാഗത്തിൽപ്പെടുന്ന ഇടപാടാണെങ്കിൽ 0.40 ശതമാനം MDR കണക്കാക്കും. എന്നാൽ ആ MDR ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ₹10,000യ്ക്ക് പുറമേ ഈടാക്കേണ്ടതല്ല; അത് വ്യാപാരി പേയ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി വഹിക്കേണ്ട ചെലവാണ്.
അതുപോലെ, ഒരു ഉപഭോക്താവ് മറ്റൊരാൾക്ക് ₹10,000 P2P ആയി അയച്ചാൽ പുതിയ MDR ബാധകമാകില്ല.
റെയിൽവേ, ഇന്ധനം ഉൾപ്പെടെയുള്ള മേഖലകൾക്ക് പ്രത്യേക നിരക്ക്
റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഇൻപുട്ടുകൾ തുടങ്ങിയ നിർദ്ദിഷ്ട അവശ്യ/കുറഞ്ഞ മാർജിൻ മേഖലകളിൽ ₹2,000ന് മുകളിലുള്ള ഇടപാടുകൾക്ക് 0.40 ശതമാനത്തിന് പകരം ഓരോ ഇടപാടിനും ₹5 എന്ന ഫ്ലാറ്റ് MDR ആയിരിക്കും.
ഇത്തരം മേഖലകളിലെ വ്യാപാരികൾക്ക് ഇടപാട് തുക വർധിക്കുന്നതിനനുസരിച്ച് MDR അനുപാതികമായി ഉയരാതിരിക്കാനാണ് ഫ്ലാറ്റ് നിരക്ക് സംവിധാനം.
മ്യൂച്വൽ ഫണ്ട്, സെക്യൂരിറ്റീസ് ഇടപാടുകൾക്ക് വേറെ നിരക്ക്
മ്യൂച്വൽ ഫണ്ട്, സെക്യൂരിറ്റീസ്, സ്റ്റോക്ക് ബ്രോക്കർമാർ, ഡീലർമാർ എന്നിവയുമായി ബന്ധപ്പെട്ട ചില പേയ്‌മെന്റുകൾക്ക് 0.02 ശതമാനം MDR ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം ഇടപാടുകൾക്ക് പരമാവധി ₹300 എന്ന പരിധിയും ബാധകമാണ്.
യുപിഐ ഓട്ടോപേ സംബന്ധിച്ച് എന്താണ് സ്ഥിതി?
വൈദ്യുതി ബിൽ, ഒടിടി സബ്സ്ക്രിപ്ഷൻ, SIP തുടങ്ങിയ ഓട്ടോമാറ്റിക് പേയ്‌മെന്റുകളെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പുതിയ MDR ചട്ടക്കൂടിൽ ഏത് വിഭാഗം ഇടപാടിന് ഏത് നിരക്കാണ് ബാധകമെന്നത് ഇടപാടിന്റെ merchant category അനുസരിച്ചായിരിക്കും. അതിനാൽ എല്ലാ UPI AutoPay ഇടപാടുകൾക്കും ഒരേ നിരക്കിൽ പുതിയ ഫീസ് വരുന്നു എന്ന് പൊതുവായി പറയുന്നത് ശരിയല്ല.
96 ശതമാനം വ്യാപാരി ഇടപാടുകളും ബാധിക്കില്ല
കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിലെ ഘടനയിൽ ഏകദേശം 96 ശതമാനം P2M ഇടപാടുകളും MDR മാറ്റത്തിൽനിന്ന് ഒഴിവായി തുടരും. ₹2,000 വരെയുള്ള ഇടപാടുകളും സീറോ-MDR സംവിധാനത്തിൽ വരുന്ന ചെറുകിട വ്യാപാരികളുടെ ഇടപാടുകളുമാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.
MDR സർക്കാർ ഈടാക്കുന്ന നികുതിയല്ല
MDR ഒരു സർക്കാർ നികുതിയോ NPCI നേരിട്ട് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന ഫീസോ അല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രവർത്തനവും വികസനവും തുടരുന്നതിനായി ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും ആപ്പ് ദാതാക്കളും ഉൾപ്പെടുന്ന പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിലെ പങ്കാളികൾക്കിടയിലാണ് ഈ തുക വിതരണം ചെയ്യുന്നത്.
ഉപഭോക്താക്കൾ അറിയേണ്ട പ്രധാന കാര്യം
പുതിയ MDR സംവിധാനം വരുന്നതോടെ “₹2,000ന് മുകളിലുള്ള എല്ലാ UPI പേയ്‌മെന്റുകൾക്കും ഉപഭോക്താവിൽ നിന്ന് ഫീസ് ഈടാക്കും” എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ₹2,000 എന്ന പരിധി പ്രധാനമായും നിർദ്ദിഷ്ട വ്യാപാരി ഇടപാടുകളിൽ MDR ബാധകമാകുന്നതിനുള്ള മാനദണ്ഡമാണ്. വ്യക്തികൾ തമ്മിലുള്ള എല്ലാ UPI ഇടപാടുകളും സൗജന്യമായി തുടരും.
അതിനാൽ സാധാരണ ഉപഭോക്താവിന്റെ ദൈനംദിന ഉപയോഗത്തിൽ പ്രധാന മാറ്റമില്ല. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം അയയ്ക്കുന്നതും ₹2,000 വരെയുള്ള സാധാരണ വ്യാപാരി പേയ്‌മെന്റുകളും സൗജന്യമായി തുടരും. പുതിയ MDR പ്രധാനമായും ₹2,000ന് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകളുടെ പേയ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ചെലവിലാണ് മാറ്റം വരുത്തുന്നത്.
ഹോമിയോ ഡിസ്പെൻസറി മാറ്റി; ഇനി വ്യാപാര ബഹിഷ്‌കരണവും — ഈട്ടിത്തോപ്പ് സമരം ഇരട്ടയാറിലേക്കും പടരുന്നു”
ഈട്ടിത്തോപ്പ്: നാല് പതിറ്റാണ്ടിലേറെയായി ഈട്ടിത്തോപ്പിന്റെ ആരോഗ്യപരിരക്ഷയുടെ ഭാഗമായിരുന്ന ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ഇരട്ടയാറിലേക്ക് മാറ്റിയതിനെതിരെ പ്രദേശത്ത് ജനരോഷം ശക്തമാകുന്നു. സാധാരണക്കാരുടെ പ്രധാന ആശ്രയമായിരുന്ന ചികിത്സാ സ്ഥാപനം ഒരു തരത്തിലുള്ള ജനകീയ കൂടിയാലോചനയും നടത്താതെയാണ് ഈട്ടിത്തോപ്പിൽ നിന്ന് മാറ്റിയതെന്നാണ് സമരസമിതിയുടെ ആരോപണം.
ഡിസ്പെൻസറി മാറ്റിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും ഉൾപ്പെടെയുള്ള സമരപരിപാടികൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്.
ഈട്ടിത്തോപ്പിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ഡിസ്പെൻസറി തിരികെ കൊണ്ടുവരണമെന്നതാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ജനങ്ങളുടെ ആരോഗ്യസേവനവുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ സ്ഥലംമാറ്റത്തിൽ പ്രദേശവാസികളുടെ അഭിപ്രായം പരിഗണിക്കേണ്ടിയിരുന്നുവെന്നും സമരസമിതി പറയുന്നു.
അതേസമയം, ഡിസ്പെൻസറി ഇരട്ടയാറിലേക്ക് കൊണ്ടുവന്ന പഞ്ചായത്ത് ഭരണസമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇരട്ടയാർ മർച്ചന്റ്സ് അസോസിയേഷൻ പത്രസമ്മേളനം നടത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.വ്യാപാരി സംഘടനയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സമരസമിതി രംഗത്തെത്തി. ഒരു നാടിന്റെ ന്യായമായ ആവശ്യത്തിനൊപ്പം നിൽക്കാതെ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ പിന്തുണച്ചത് ഈട്ടിത്തോപ്പിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സമരസമിതിയുടെ ആരോപണം.
ഇതിന്റെ ഭാഗമായി ഇരട്ടയാർ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും സമരസമിതി മുന്നോട്ടുവച്ചിട്ടുണ്ട്. സമരസമിതിയുടെ ഈ ആഹ്വാനം ഇരട്ടയാറിലെ വ്യാപാര മേഖലയിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
കാർഷിക മേഖലയായ ഈട്ടിത്തോപ്പ്, ബഥേൽ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന പ്രധാന വ്യാപാര കേന്ദ്രമാണ് ഇരട്ടയാർ. ചികിത്സ, വ്യാപാരം, മറ്റ് സേവനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ പ്രദേശങ്ങളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകൾ ഇരട്ടയാറിലെത്തുന്നുണ്ട്.
അതിനാൽ തന്നെ, ഈട്ടിത്തോപ്പിലെ ജനങ്ങളുടെ ബഹിഷ്‌കരണ ആഹ്വാനം പ്രാവർത്തികമായാൽ അതിന്റെ പ്രതിഫലനം ഇരട്ടയാറിലെ വ്യാപാര മേഖലയിലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ ആശങ്ക.
അതേസമയം, ഹോമിയോ ഡിസ്പെൻസറി മാറ്റിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണവും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിലപാടും നിർണായകമാണ്. നിലവിൽ പ്രശ്നം ഒരു ആരോഗ്യസ്ഥാപനത്തിന്റെ സ്ഥലമാറ്റം എന്നതിൽ നിന്ന് രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ജനകീയ-വ്യാപാര തർക്കത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. വിഷയം കൂടുതൽ വഷളാകുന്നതിന് മുമ്പ് പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും ജനപ്രതിനിധികളും ബന്ധപ്പെട്ട സംഘടനകളും ഇടപെട്ട് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ഹോമിയോ ഡിസ്പെൻസറി ഈട്ടിത്തോപ്പിലേക്ക് തിരികെ കൊണ്ടുവരുന്നതുവരെ സമരം ശക്തമാക്കുമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം.
ടീം റെസ്ക്യൂ ഫോഴ്‌സ് കേരളയുടെ ഡിങ്കി ബോട്ട് ഉദ്ഘാടനം ഞായറാഴ്ച
ഈരാറ്റുപേട്ട: ദുരന്തനിവാരണ പ്രവർത്തനങ്ങളിലും വന്യജീവി സംരക്ഷണ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ടീം റെസ്ക്യൂ ഫോഴ്‌സ് കേരളയുടെ ഡിങ്കി ബോട്ടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് 4ന് മുട്ടം കവലയിൽ നടക്കും.
കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ആന്റോ ആന്റണി എംപി, ഫ്രാൻസിസ് ജോർജ് എംപി എന്നിവർ വിശിഷ്ടാതിഥികളാകും.
അഡ്വ. സെബാസ്റ്റ്യൻ എം.ജെ. എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. പി എം അബ്ദുൾ ഖാദർ  അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി മോൻസ് ജോസഫിന് സെക്രട്ടറി ആരിഫ് വാഴയിൽ  ആദരവ് നൽകും.
പ്രകൃതിദുരന്തങ്ങൾ, വെള്ളപ്പൊക്കം, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് ടീം റെസ്ക്യൂ ഫോഴ്‌സ് കേരള. കേരള വനംവകുപ്പുമായി സഹകരിച്ച് വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിലും സംഘടന സജീവമാണ്. വനംവകുപ്പിന്റെ അംഗീകാരമുള്ള സർപ്പ റെസ്ക്യൂ പ്രവർത്തകരും സംഘടനയുടെ ഭാഗമാണ്.
നൗഷാദ് വെള്ളൂപ്പറമ്പിൽ ആമുഖപ്രസംഗം നടത്തും. ഡിജു സെബാസ്റ്റ്യൻ സ്വാഗതവും മുഹമ്മദ് യാസിർ നന്ദിയും പറയും. ചടങ്ങിൽ ദുരന്തമുഖങ്ങളിൽ നിസ്വാർഥ സേവനം നടത്തുന്ന റെസ്ക്യൂ സംഘടനകൾക്കും ജനപ്രതിനിധികൾക്കും ആദരവ് നൽകും.
പരിപാടിയിൽ വിവിധ ജനപ്രതിനിധികളും തദ്ദേശസ്ഥാപന അധ്യക്ഷരും ഉദ്യോഗസ്ഥരും സാമൂഹിക-സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
രാജകുമാരിയിൽ ജീപ്പ് പന്നിയാർ പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
രാജകുമാരി: ആവണക്കുംചാൽ പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പന്നിയാർ പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ആവണക്കുംചാൽ സ്വദേശി ഇരവുങ്കൽ സുഗുവിനാണ് പരിക്കേറ്റത്.
അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി സുഗുവിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെഥേൽ പ്ലാന്റേഷൻ : തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസ് ഉപരോധിച്ചു
ബെഥേൽ പ്ലാന്റേഷൻ തോട്ടം കൈമാറ്റത്തെത്തുടർന്ന് തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള നിയമപരമായ ആനുകൂല്യങ്ങളും വേതന കുടിശികയും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസ് ഉപരോധിച്ചു.
കെ.എസ്‌.ഇ.ഡബ്ല്യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തൊഴിലാളികളുടെ നിയമപരമായ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക, ഗ്രാറ്റുവിറ്റിയും വേതന കുടിശികയും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.
വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് രാജൻ, ജി. വിനീഷ്, അനൂപ്, സതീഷ്, സുരേഷ് ബാബു, മധു റാണിമുടി, ജോർജ് തോമസ്, ബാബുദാസ്, അന്തോണി പാമ്പനാർ, രാജേന്ദ്രൻ, രാജു കുടമാളൂർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
‘തരംഗ 2K26’ സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് രാജകുമാരിയിൽ തുടക്കം
രാജകുമാരി: സിബിഎസ്ഇ ഇടുക്കി സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘തരംഗ 2K26’ കലോത്സവത്തിന് രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂളിൽ വർണാഭമായ തുടക്കം. വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് കലോത്സവത്തിന് തുടക്കമായത്.
സിനിമാ താരമായ റിതു മന്ത്ര കലോത്സവം ഉദ്ഘാടനം ചെയ്തു. ഇടുക്കി സഹോദയ പ്രസിഡന്റ് ഫാ. സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു.
രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി മാതാളികുന്നേൽ, ഇടുക്കി സഹോദയ സെക്രട്ടറി സിസ്റ്റർ ഷെറിൻ തോമസ് എന്നിവർ സംസാരിച്ചു.
വ്യത്യസ്ത സ്കൂളുകളിലായി വിവിധ ദിവസങ്ങളിലായാണ് ഇത്തവണ ‘തരംഗ 2K26’ കലോത്സവം സംഘടിപ്പിക്കുന്നത്. ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുന്നതാണ് കലോത്സവം.
പരിമിതികളിൽ വീർപ്പുമുട്ടി നവീകരണമില്ലാതെ തൊടുപുഴ നഗരസഭ കുട്ടികളുടെ പാർക്ക്
തൊടുപുഴ: കടുത്ത വേനൽച്ചൂടിലും നഗരത്തിലെത്തുന്നവർക്ക് ആശ്വാസമേകേണ്ട നഗരസഭാ കുട്ടികളുടെ പാർക്ക് നവീകരണമില്ലാതെ നശിക്കുന്നു. കുട്ടികൾക്കായി സ്ഥാപിച്ച കളിയുപകരണങ്ങളിൽ പലതും മാസങ്ങളായി കേടായ നിലയിലാണെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ നടപടിയില്ല. പാർക്കിലെത്തുന്നവർക്ക് ആവശ്യമായ ഇരിപ്പിട സൗകര്യങ്ങളും അപര്യാപ്തമാണ്.
പാർക്കിലെ ഏക വാട്ടർ ഫൗണ്ടൻ പ്രവർത്തനരഹിതമായിട്ട് നാളുകളായി. അറ്റകുറ്റപ്പണി നടത്തി ഇത് പുനരാരംഭിക്കാനും നടപടിയുണ്ടായിട്ടില്ല. സന്ദർശകർക്ക് നടക്കുന്നതിനായി ഒരുക്കിയ ടൈൽ പാകിയ നടപ്പാത പലയിടത്തും തകർന്ന നിലയിലാണ്. അലങ്കാരമത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്ന കുളത്തിന് ചുറ്റും കാടുമൂടിയിട്ടും കൃത്യമായ ശുചീകരണവും പരിപാലനവും നടക്കുന്നില്ല.
വർഷങ്ങളായി അടഞ്ഞുകിടന്ന് റിവർ ഫ്രണ്ട്
പാർക്കിലെത്തുന്നവർക്ക് തൊടുപുഴയാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഒരുക്കിയിരുന്ന റിവർ ഫ്രണ്ട് വ്യൂ പോയിന്റും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. പാർക്കിന്റെ പ്രധാന ആകർഷണമായിരുന്ന ഈ ഭാഗം സന്ദർശകർക്കായി തുറന്നുനൽകണമെന്ന ആവശ്യം ശക്തമാണ്.
നിറംമങ്ങി അലങ്കാര ശിൽപ്പങ്ങൾ
പാർക്കിനെ ആകർഷകമാക്കുന്നതിനായി സ്ഥാപിച്ച പക്ഷികളുടെയും മൃഗങ്ങളുടെയും അലങ്കാര ശിൽപ്പങ്ങളും കാലപ്പഴക്കത്തിൽ നിറംമങ്ങി തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ശിൽപ്പങ്ങൾക്ക് പുതിയ നിറം നൽകുകയും പാർക്കിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്താൽ കുട്ടികൾക്കും സന്ദർശകർക്കും കൂടുതൽ ആകർഷകമായ ഇടമായി പാർക്കിനെ മാറ്റാനാകും.
നഗരത്തിൽ കുട്ടികൾക്ക് സ്വതന്ത്രമായി ഓടിച്ചാടി സമയം ചെലവഴിക്കാൻ ലഭ്യമായ പ്രധാന ഇടങ്ങളിലൊന്നാണ് പരിമിതികളാൽ വീർപ്പുമുട്ടുന്നത്. പാർക്കിന്റെ വിവിധ പോരായ്മകൾ പരിഹരിക്കുമെന്ന് അധികൃതർ ആവർത്തിക്കാറുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള സമഗ്ര നവീകരണ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
കേരളത്തിൽ പാമ്പുകടിയേറ്റ് കഴിഞ്ഞ 6 മാസത്തിനുള്ളിൽ 18 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ ആശങ്ക ഉയർത്തുന്നു. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കേരളത്തിൽ 18 പേർ പാമ്പുകടിയേറ്റ് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
കടുത്ത ചൂടും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും പാമ്പുകളുടെ സഞ്ചാരരീതിയിൽ മാറ്റം വരുത്തുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചൂടിൽനിന്നും വെള്ളത്തിനും തണുപ്പിനുമായി പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തുന്നതോടെ മനുഷ്യരും പാമ്പുകളും തമ്മിലുള്ള സമ്പർക്കം വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സാധാരണയായി രാത്രിയിൽ സജീവമാകുന്ന വെള്ളിക്കെട്ടൻ ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളെ പകൽസമയത്തും ജനവാസ മേഖലകളിൽ കാണപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കർഷകർ, തോട്ടം തൊഴിലാളികൾ, രാത്രിയിൽ വെളിച്ചമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നവർ എന്നിവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്.
വീടിനും പരിസരത്തിനും ചുറ്റുമുള്ള കാടും പടർപ്പും നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കണം. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കുകയും ചെരിപ്പും വസ്ത്രങ്ങളും ധരിക്കുന്നതിന് മുമ്പ് പരിശോധിക്കുകയും വേണം. തുറന്ന കിണറുകളും വെള്ളം സംഭരിക്കുന്ന ഇടങ്ങളും സുരക്ഷിതമായി മൂടുന്നതും പ്രധാനമാണ്.
പാമ്പുകടിയേറ്റാൽ സമയം പാഴാക്കാതെ ഉടൻ ആശുപത്രിയിലെത്തിക്കണം. വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുകയോ മുറിവ് മുറിക്കുകയോ വിഷം ഊറ്റിയെടുക്കുകയോ ചെയ്യരുതെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ അടിയന്തര ചികിത്സ തേടുകയാണ് ഏറ്റവും പ്രധാനപ്പെട്ട നടപടി.
പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്; ബിജു മാത്യൂസിനെ സ്ഥാനാർഥിയാക്കി നഗരവികസന മുന്നണി
പാലാ: ഇന്ന് നടക്കുന്ന പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ നഗരവികസന മുന്നണി സ്ഥാനാർഥിയായി വിമത കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി പ്രഖ്യാപിച്ചു. തുടർന്ന് ചേർന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗവും ബിജു മാത്യൂസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി നഗരവികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവിൽ അറിയിച്ചു.
നാല് വിമത കോൺഗ്രസ് കൗൺസിലർമാരിൽ ചെയർപേഴ്സൺ മായാ രാഹുൽ ഉൾപ്പെടെയുള്ളവരുടെ ഭൂരിപക്ഷ പിന്തുണ ബിജു മാത്യൂസിനാണെന്നാണ് മുന്നണി നേതൃത്വം വ്യക്തമാക്കുന്നത്. വിമത കോൺഗ്രസ് കൗൺസിലർ ടോണി തൈപ്പറമ്പിലും വൈസ് ചെയർമാൻ സ്ഥാനത്തിനായി നീക്കം നടത്തിയിരുന്നു.
നഗരവികസന മുന്നണിക്കൊപ്പം എത്തിയ നാല് വിമത കോൺഗ്രസ് കൗൺസിലർമാർക്കും വിവിധ സ്ഥാനങ്ങൾ നൽകണമെന്ന ധാരണയുടെ ഭാഗമായാണ് ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതെന്ന് ബിജു പാലൂപ്പടവിൽ പറഞ്ഞു.
അതേസമയം, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന സാഹചര്യത്തിൽ ടോണി തൈപ്പറമ്പിലിന്റെ നിലപാട് എന്തായിരിക്കുമെന്നത് വ്യക്തമല്ല. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അന്തിമനിമിഷം വരെ രാഷ്ട്രീയ നീക്കങ്ങൾ തുടരാനാണ് സാധ്യത. യുഡിഎഫ് സ്ഥാനാർഥിയായി സെബാസ്റ്റ്യൻ പനയ്ക്കൽ മത്സരിക്കുമെന്നാണ് സൂചന.
സ്കൂളിൽ കുഴഞ്ഞുവീണ് മലയാളം അധ്യാപകൻ മരിച്ചു
പാലാ: ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് (മജോ) നിര്യാതനായി. സ്കൂളിൽ കലോത്സവ പരിപാടികൾക്കായുള്ള അനൗൺസ്മെന്റിൽ ഏർപ്പെട്ടിരിക്കെ ഇന്നലെ (ചൊവ്വാഴ്ച) രാവിലെ 10.45ഓടെയാണ് മജോ കുഴഞ്ഞുവീണത്.
അനൗൺസ്മെന്റ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലിയന്നൂരിൽ വീട്ടിൽ തീപിടിത്തം; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
പാലാ: പുലിയന്നൂരിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ രേഖകളും വസ്ത്രങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. കൃഷ്ണവിലാസം സുധീഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തമുണ്ടാകുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. താഴത്തെ നിലയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുകളിലത്തെ നിലയിൽ താമസിക്കുന്നവർ വീട്ടുടമ സുധീഷിനെ വിവരം അറിയിക്കുകയായിരുന്നു.
സുധീഷ് എത്തി വീട് തുറന്നപ്പോഴേക്കും ഒരു മുറി പൂർണമായും തീപിടിച്ച നിലയിലായിരുന്നു. തുടർന്ന് തീ മറ്റ് മുറികളിലേക്കും പടർന്നു. പാലായിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽ രേഖകൾ, വസ്ത്രങ്ങൾ, ഫർണിച്ചർ തുടങ്ങിയവ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമ അറിയിച്ചു.
ഡിടിപിസി വാഗമൺ അഡ്വഞ്ചർ പാർക്കിലെ അനധികൃത നിയമനങ്ങൾക്കെതിരെ ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഏലപ്പാറ: വാഗമണ്ണിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (DTPC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന വ്യാപക അഴിമതിയിലും അനധികൃത പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ ബിജെപി ഏലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ DTPC ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
​സംസ്ഥാനത്ത് മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികൾ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ അഴിമതിയുടെയും ബന്ധുനിയമനങ്ങളുടെയും കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് നേതാക്കൾ ആരോപിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികളെ പുറന്തള്ളി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഇത്തരം നിയമനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
​ബിജെപി ഏലപ്പാറ മണ്ഡലം പ്രസിഡന്റ് ശ്രീ. വിനോജ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ മാർച്ച് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ. സന്തോഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
​പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും ബിജെപി നേതാക്കളായ എം. റ്റി. വിജയൻ, ബി. വിജയകുമാർ, ജി. വിജയകുമാർ, സി. ശരവണൻ, ആർ. ഗിരീഷ്, ബി. ഷിബു, ഒ. ജി. സുധീഷ് കുമാർ, കുര്യാക്കോസ്, ആൽവിൻ തുടങ്ങിയവർ നേതൃത്വം നൽകി.
എഴുകുംവയൽ പുത്തൂർ സിബി തോമസ് (50) നിര്യാതനായി
എഴുകുംവയൽ പുത്തൂർ സിബി തോമസ് (50) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 16 ബുധനാഴ്ച രാവിലെ 9ന് വീട്ടിൽ ആരംഭിച്ച് എഴുകുംവയൽ നിത്യസഹായമാതാ ദൈവാലയ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ദീപ്തി (തോപ്രാംകുടി, കനകക്കുന്ന്, ഇലവുംകുന്നേൽ കുടുംബാംഗം). മകൻ: എഡ്വിൻ സിബി. സഹോദരങ്ങൾ: ജോസ്, വത്സമ്മ, ഷാജി, സോജി.
പശ്ചിമഘട്ട ഇ.എസ്.എ വിജ്ഞാപനം: 131 വില്ലേജുകൾ ഉൾപ്പെടുത്തിയതിൽ ഇടുക്കിയിൽ ആശങ്ക
കുമളി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇ.എസ്.എ) ബന്ധപ്പെട്ട കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാമത് കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെടുത്തിയതിൽ ഇടുക്കിയിൽ ആശങ്ക ശക്തമാകുന്നു. കേരളം സമർപ്പിച്ച ശാസ്ത്രീയ നിർദേശങ്ങൾ പരിഗണിക്കാതെയാണ് പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയതെന്നാരോപിച്ച് ജനകീയ പ്രതിരോധം ശക്തമാക്കാനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ഈ മാസം 20ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലും ഒരേസമയം അടിയന്തര പ്രത്യേക പൊതുഗ്രാമസഭകൾ വിളിച്ചുചേർക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എം. വർഗീസും സെക്രട്ടറി ശാന്തി ഹരിദാസും അറിയിച്ചു.
മുൻപ് പ്രസിദ്ധീകരിച്ച ആറ് കരട് വിജ്ഞാപനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിലെ 131 വില്ലേജുകളുടെ പേരുകൾ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതാണ് പ്രധാന ആശങ്ക. വില്ലേജിന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ട് മാത്രം അതിന്റെ മുഴുവൻ വിസ്തൃതിയും പരിസ്ഥിതിലോല മേഖലയായി കണക്കാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരളത്തിന്റെ നിർദേശം 8,590.69 ചതുരശ്ര കിലോമീറ്റർ
2024 നവംബർ രണ്ടിന് കേരളം സമർപ്പിച്ച പുതുക്കിയ നിർദേശപ്രകാരം 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ വനമേഖല മാത്രമാണ് ഇ.എസ്.എയിൽ ഉൾപ്പെടുത്തേണ്ടത്. വനമേഖലയില്ലാത്തതിനാൽ ഇടുക്കിയിലെ ഏലമല പ്രദേശത്തെ 23 വില്ലേജുകളെയും നിർദേശത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ കേന്ദ്രത്തിന്റെ നിലവിലെ കരട് വിജ്ഞാപനത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. 2013ൽ പരിഗണിച്ച 123 വില്ലേജുകൾ ഇപ്പോൾ 131 ആയും 2018ലെ 92 വില്ലേജുകൾ 2024ൽ 98 ആയും മാറിയത് വില്ലേജ് വിഭജനത്തെ തുടർന്നാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
മെഡിക്കൽ കോളേജ് പ്രതിസന്ധിയും ചൂണ്ടിക്കാട്ടി
2013 നവംബർ 13ലെ കേന്ദ്ര വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ മൂലം ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന്റെ നിർമാണം പൂർത്തിയാക്കുന്നതിലും മെഡിക്കൽ കൗൺസിൽ അംഗീകാരം നേടുന്നതിലും പ്രതിസന്ധിയുണ്ടായതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി. തുടർന്ന് കേരള സർക്കാർ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ 2018 ഡിസംബർ മൂന്നിന് കേന്ദ്ര സർക്കാർ നിർദേശങ്ങളിൽ ഭേദഗതി വരുത്തുകയും നിയന്ത്രണങ്ങൾ കരട് ഇ.എസ്.എ മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
അഞ്ച് ആവശ്യങ്ങളുമായി ഗ്രാമസഭകൾ
20ന് നടക്കുന്ന പ്രത്യേക ഗ്രാമസഭകളിലും തുടർന്ന് ചേരുന്ന പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും പ്രധാനമായും അഞ്ച് ആവശ്യങ്ങൾ ഉന്നയിക്കും.
131 വില്ലേജുകളുടെ പേര് ഉൾപ്പെടുത്തിയതിന്റെ പേരിൽ മുഴുവൻ ഭൂവിസ്തൃതിയും ഇ.എസ്.എയിൽ ഉൾപ്പെടില്ലെന്ന് അന്തിമ വിജ്ഞാപനത്തിൽ വ്യക്തത വരുത്തുക.
കേരളം ശുപാർശ ചെയ്ത 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ ഇ.എസ്.എ പരിമിതപ്പെടുത്തുക.
GIS അടിസ്ഥാനത്തിലുള്ള കൃത്യമായ ഭൂപടങ്ങളും കോ-ഓർഡിനേറ്റുകളും കഡസ്ട്രൽ രേഖകളും ഉപയോഗിച്ച് അതിർത്തി നിർണയിക്കുകയും പ്രദേശവാസികളുടെയും കർഷകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം തേടുകയും ചെയ്യുക.
ജനവാസ മേഖലകളിലെ കർഷകരുടെ ഉപജീവനത്തിനും റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികൾക്കും ഇ.എസ്.എ നിയന്ത്രണങ്ങൾ തടസ്സമാകാതിരിക്കാൻ നടപടി സ്വീകരിക്കുക.
കരടിൽ ഉൾപ്പെടുത്തിയ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം കേരളത്തിന്റെ പുതുക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുക.
ഗ്രാമസഭകളിൽ പാസാക്കുന്ന സംയുക്ത പ്രമേയങ്ങളുടെ പകർപ്പ് കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം, കേരള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട എംപിമാർ, എംഎൽഎമാർ എന്നിവർക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് തുടരുന്ന ചൂടിന് ആശ്വാസമായി ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ബുധനാഴ്ച നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുന്നതോടെ ഉയർന്ന താപനിലയ്ക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
‘ട്രാഫിക് ചലാൻ’ സന്ദേശമെത്തിയോ? സൂക്ഷിക്കുക; വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്
തിരുവനന്തപുരം: ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പുകാരുടെ കെണിയിൽപ്പെടാതിരിക്കാൻ പിഴ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും ഔദ്യോഗിക സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് വാഹന ഉടമകൾക്ക് നിർദേശം നൽകി.
രാജ്യത്തെ ട്രാഫിക് ചലാൻ നടപടികളും പിഴ ഈടാക്കലും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നടക്കുന്നത്. വാഹനത്തിന് പിഴയുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക e-Challan വെബ്സൈറ്റ് മാത്രം ഉപയോഗിക്കണം. വാഹന നമ്പർ അല്ലെങ്കിൽ ചലാൻ നമ്പർ നൽകി രാജ്യത്തെ ഏത് ഭാഗത്ത് ലഭിച്ച ചലാന്റെയും വിവരങ്ങൾ പരിശോധിക്കാനും പിഴ അടയ്ക്കാനും സാധിക്കും.
ഓൺലൈനായി പണമടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തെ അക്ഷയ കേന്ദ്രങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ സേവന കേന്ദ്രങ്ങളിലൂടെയോ പിഴ അടയ്ക്കാം. കോടതി നടപടികളിലേക്ക് മാറ്റിയ ചലാനുകളുടെ തുടർനടപടികൾക്കായി ബന്ധപ്പെട്ട ആർ.ടി. ഓഫീസുമായോ പൊലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെടണം.
പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ പേരിൽ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പണം വാങ്ങി കേറ്ററിംഗ് സംഘം മുങ്ങിയെന്ന് പരാതി; വിവാഹസദ്യ മുടങ്ങി
കോട്ടയം: വിവാഹച്ചടങ്ങുകൾക്കായി കരാർ ഉറപ്പിച്ച് പണം വാങ്ങിയ കേറ്ററിംഗ് സംഘം ഭക്ഷണം എത്തിച്ചില്ലെന്ന് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് സമാന രീതിയിൽ കേറ്ററിംഗ് സംഘം വഞ്ചിച്ചെന്ന ആരോപണം ഉയർന്നത്. സംഭവത്തിൽ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഉദയം’ എന്ന സ്ഥാപനത്തിനെതിരെയാണ് കഞ്ഞിക്കുഴി സ്വദേശികൾ പരാതി നൽകിയത്. വിവാഹത്തിന് ഭക്ഷണവും സ്റ്റേജ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കുന്നതിനായി ഒരു ലക്ഷം രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. എന്നാൽ വിവാഹദിവസം വെൽക്കം ഡ്രിങ്ക് പോലും സമയത്ത് ലഭിച്ചില്ല.
ഭക്ഷണം എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഈരാറ്റുപേട്ടയിൽനിന്ന് ഭക്ഷണവുമായി എത്തിയ വാഹനം അപകടത്തിൽപ്പെട്ടെന്നും മറ്റൊരു വാഹനത്തിൽ ഉടൻ ഭക്ഷണം എത്തിക്കുമെന്നുമായിരുന്നു കേറ്ററിംഗ് സംഘത്തിന്റെ വിശദീകരണം. പിന്നീട് ബന്ധപ്പെട്ടപ്പോൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് അറിയിച്ചതെന്ന് വീട്ടുകാർ പറയുന്നു.
ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതായതോടെ സമീപത്തെ ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചാണ് വിവാഹച്ചടങ്ങിലെത്തിയവർക്ക് ഭക്ഷണം നൽകിയത്.
മുണ്ടക്കയം ചോറ്റിയിലും സമാനമായ സംഭവമുണ്ടായെന്നാണ് പരാതി. പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.40 ലക്ഷം രൂപയ്ക്കാണ് കേറ്ററിംഗ് സംഘവുമായി കരാർ ഉറപ്പിച്ചത്. വിവാഹത്തലേന്നത്തെ ഭക്ഷണം കൃത്യമായി എത്തിയെങ്കിലും വിവാഹദിവസം കുടിവെള്ളം പോലും ഒരുക്കിയില്ലെന്നാണ് പരാതി. ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് കേറ്ററിംഗ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വൈക്കം: ഉദയനാപുരം മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് വൈക്കം എംഎൽഎ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് സജീവ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പി.ഡി. ജോർജ്, വി. വിൻസ്, ശ്രീരാമചന്ദ്രൻ, സുഹാസ്, ആയിഷ ശശി, സുജാത ശ്രീകുമാർ, പുഷ്പാംഗദൻ എന്നിവർ പ്രസംഗിച്ചു.
ഹൈറേഞ്ചിൽ മഴയെത്തി; കൊടുംചൂടിന് നേരിയ ആശ്വാസം
കട്ടപ്പന: രണ്ടാഴ്ചയോളമായി തുടരുന്ന കൊടുംചൂടിനിടെ ഹൈറേഞ്ച് മേഖലയിൽ നേരിയ മഴയെത്തിയത് ആശ്വാസമായി. ഞായറാഴ്ച പുലർച്ചെയും തിങ്കളാഴ്ച വൈകിട്ടും വിവിധയിടങ്ങളിൽ ചാറ്റൽമഴ ലഭിച്ചു. കട്ടപ്പന ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്നലെ ഉച്ചകഴിഞ്ഞും നേരിയ മഴ ലഭിച്ചതോടെ അന്തരീക്ഷ താപനിലയിൽ നേരിയ കുറവുണ്ടായി.
മഴ മാറി വെയിൽ ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഹൈറേഞ്ചിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇത് കാർഷിക, തോട്ടം മേഖലകൾക്കൊപ്പം ഇതര തൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിച്ചു. പെരിയാർ ഉൾപ്പെടെയുള്ള നദികളും ചെറുതോടുകളും വറ്റിത്തുടങ്ങിയതോടെ ജലസ്രോതസുകളും പ്രതിസന്ധിയിലായി.
ഏറ്റവും കൂടുതൽ ആശങ്ക ഏലം കർഷകർക്കാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി കൃഷിയിറക്കിയ ഏലത്തോട്ടങ്ങളിൽ ചൂട് തുടർന്നാൽ തട്ടമറിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രൂക്ഷമാകുമെന്നാണ് കർഷകരുടെ ആശങ്ക. കുരുമുളക് ഉൾപ്പെടെയുള്ള വിളകൾക്കും അമിത ചൂട് തിരിച്ചടിയാണ്. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളെയും കടുത്ത ചൂട് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
മഴ ശക്തമായാൽ മാത്രമേ നദികളിലും തോടുകളിലും നീരൊഴുക്ക് കാര്യക്ഷമമാകൂ. നീരൊഴുക്ക് കുറഞ്ഞത് ശുദ്ധജല പദ്ധതികൾക്കും കൃഷിക്കും തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. നിലവിൽ ലഭിച്ച മഴ നേരിയ ആശ്വാസം നൽകിയെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും ചൂട് ശക്തമാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
ജില്ലയിൽ 44 ശതമാനം മഴക്കുറവ്
ഇത്തവണ ഇടുക്കി ജില്ലയിൽ 44 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ കാർഷിക മേഖലയ്ക്കും വൈദ്യുതി ഉൽപാദനത്തിനും തിരിച്ചടിയാകാനിടയുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ ലഭിച്ച മഴയുടെ അളവിലും വലിയ വ്യത്യാസമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏലം കൃഷിയുള്ള ഉടുമ്പൻചോല താലൂക്കിലാണ് ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത്.
മഴ കുറഞ്ഞതോടെ ഏലച്ചെടികളിൽ പൂവിരിയുന്നതിനും കാലതാമസം നേരിട്ടു. ഇതുമൂലം പല സ്ഥലങ്ങളിലും സീസണിലെ ആദ്യ വിളവെടുപ്പ് പോലും ആരംഭിച്ചിട്ടില്ല. മഴക്കുറവ് ഡാമുകളിലെ ജലനിരപ്പിനെയും വൈദ്യുതി ഉൽപാദനത്തെയും ബാധിച്ചിട്ടുണ്ട്.
അടുത്ത 45 ദിവസത്തിനുള്ളിൽ ആവശ്യത്തിന് മഴ ലഭിക്കുമെന്നും വൈദ്യുതി ഉൽപാദനത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാനാകുമെന്നുമാണ് കെഎസ്ഇബി അധികൃതരുടെ പ്രതീക്ഷ.
വികസന പദ്ധതികൾക്ക് പുതുചുവടുവെപ്പ്; ‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ 16 മുതൽ
2026–27 ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ലോഗോ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ ലോഗോ പ്രകാശനം നിർവഹിച്ചു.
സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരെ ഒരുമിച്ചിരുത്തി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് കൃത്യമായ രൂപം നൽകുകയും അവ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷ് എന്നിവർ പങ്കെടുത്തു.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെയാണ് റൗണ്ട് ടേബിൾ കോൺഫറൻസ് ഏകോപിപ്പിക്കുന്നത്.
ഗുരുശ്രീ ഭവന പദ്ധതിയിൽ കൂട്ടാർ ശാഖയുടെ കരുതൽ; വീടിന്റെ താക്കോൽദാനം നടത്തി
കൂട്ടാർ: ഗുരുശ്രീ ഭവന പദ്ധതിയുടെ ഭാഗമായി 1382-ാം നമ്പർ കൂട്ടാർ എസ്.എൻ.ഡി.പി ശാഖായോഗം നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം മലനാട് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ നിർവഹിച്ചു.
അഞ്ചുസെന്റ് സ്ഥലം വാങ്ങി 16 ലക്ഷം രൂപ ചെലവഴിച്ചാണ് ശാഖായോഗം ഭവനം നിർമിച്ചുനൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ചടങ്ങിൽ യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലി, യൂണിയൻ കൗൺസിലർ മനോജ് അപ്പന്താനം, യൂണിയൻ സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുതാഴെ, ശാഖാ പ്രസിഡന്റ് കെ.ആർ. ജിജിമോൻ കുറുമാക്കൽ, വൈസ് പ്രസിഡന്റ് അജയൻ, സെക്രട്ടറി ബിനു എന്നിവരും വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരിസംഘം ഭാരവാഹികളും പങ്കെടുത്തു.
കോഴിക്കോട് എൻഐടിയിൽ എംടെക്കിൽ ഒന്നാം റാങ്ക്; സ്വർണമെഡൽ നേടി ആദർശ് കെ. സിജു
കോഴിക്കോട്: കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) എംടെക്ക് പവർ സിസ്റ്റംസ് പരീക്ഷയിൽ ഒന്നാം റാങ്കും സ്വർണമെഡലും നേടി ആദർശ് കെ. സിജു.
സൗത്ത് പാമ്പാടി കോഴിവള്ളിൽ അഡ്വ. സിജു കെ. ഐസക്കിന്റെയും (പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ഷൈനി ആനി വർഗീസിന്റെയും (കോട്ടയം എംഡി സെമിനാരി ഹൈസ്കൂൾ അധ്യാപിക) മകനാണ് ആദർശ്.
പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസവും കൃഷിഭൂമിയും ഒഴിവാക്കണം
പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയ ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പൂർണമായി ഒഴിവാക്കണമെന്ന് കേരള കർഷകസംഘം. പൂഞ്ഞാറിൽ സംഘടിപ്പിച്ച കൺവൻഷനിലാണ് ആവശ്യം ഉയർന്നത്. കർഷകരുടെ ഉപജീവനമാർഗങ്ങളെയും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ജനവാസകേന്ദ്രങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജുകളിലെ പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചത്.
കരട് വിജ്ഞാപനപ്രകാരം പൂഞ്ഞാർ തെക്കേക്കരയിൽ 271.25 ഹെക്ടർ, തീക്കോയിയിൽ 417.08 ഹെക്ടർ, മേലുകാവിൽ 313.58 ഹെക്ടർ, കൂട്ടിക്കലിൽ 1,288.82 ഹെക്ടർ ഉൾപ്പെടെ ആകെ 2,298.73 ഹെക്ടർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിർദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ ബഫർസോൺ പരിധിയിൽ വില്ലേജുകളുടെയും സമീപ പ്രദേശങ്ങളുടെയും വലിയൊരു ഭാഗവും ഉൾപ്പെട്ടിട്ടുണ്ടെന്നും കർഷകസംഘം ചൂണ്ടിക്കാട്ടി.
കൃഷി, മൃഗസംരക്ഷണം, തോട്ടകൃഷി, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ, നിലവിലുള്ള വീടുകൾ എന്നിവയെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കണം. പ്രദേശവാസികളുടെയും കർഷകരുടെയും ആശങ്കകളും അഭിപ്രായങ്ങളും പരിഗണിച്ച് കരട് വിജ്ഞാപനത്തിൽ അടിയന്തരമായി ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ടി. ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഷാനവാസ്, ആർ. നരേന്ദ്രനാഥ്, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്, ഏരിയ സെക്രട്ടറിമാരായ ഷഹീം അഹ്മദ്, ടി. എസ്. സിജു, കേരള കർഷകസംഘം പൂഞ്ഞാർ ഏരിയ സെക്രട്ടറി സി. കെ. ഹരിഹരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി. സജിൻ, ഏരിയ പ്രസിഡന്റ് ജെസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ വില്ലേജുകളെ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽനിന്ന് പൂർണമായി ഒഴിവാക്കുക, കഡസ്ട്രൽ മാപ്പുകളിലെ അപാകതകൾ പരിഹരിക്കുക, ഏഴാമത് കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവൻഷൻ മുന്നോട്ടുവച്ചു.
വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടത്വ സെന്റ് അലോഷ്യസ് കോളജ് റിട്ടയേർഡ് പ്രൊഫസർ ജോജി ജോസഫ് വയലിക്കുന്നേൽ തയ്യാറാക്കിയ നിവേദനം കൺവൻഷനിൽ എം. ടി. ജോസഫിന് കൈമാറി.
പ്രായോഗിക പരിശീലനത്തിലൂടെ ദുരന്തനിവാരണത്തിന്റെ പാഠങ്ങൾ പകർന്ന് എൻഡിആർഎഫ് സംഘം
പുറ്റടി: ദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പ്രായോഗിക അറിവും അടിയന്തര ഇടപെടൽ രീതികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി എൻഡിആർഎഫ് സെമിനാറും ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു.ഹോളി ക്രോസ് കോളേജ് ബിസിഎ, ബിബിഎ വിഭാഗങ്ങളുടെ നേതൃത്വത്തിൽ എൻഎസ്എസ്, സോഷ്യൽ വർക്ക് വിഭാഗങ്ങളുടെയും ഐക്യുഎസിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക്  പ്രിൻസിപ്പൽ ഷാജി ആർ.കെ. സ്വാഗതം ആശംസിച്ചു.
ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തനത്തിനിടെ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായി ഇടപെടേണ്ട രീതികൾ തുടങ്ങിയ വിഷയങ്ങളിൽ എൻഡിആർഎഫ് സംഘം വിദ്യാർത്ഥികൾക്ക് വിശദമായ ബോധവത്കരണം നൽകി.
സെമിനാറിന്റെ ഭാഗമായി വിവിധ രക്ഷാപ്രവർത്തന രീതികൾ നേരിട്ട് പരിചയപ്പെടുത്തുന്ന പ്രായോഗിക ഡെമോൺസ്ട്രേഷനും നടന്നു. ദുരന്തസമയത്ത് രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്ന ഉപകരണങ്ങളും അവയുടെ പ്രായോഗിക ഉപയോഗവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും നേരിടുന്നതിനുള്ള അടിസ്ഥാന അറിവ് നൽകുന്നതായിരുന്നു പരിപാടി.
നിർമ്മലാസിറ്റിയിൽ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ; നിർമാണോദ്ഘാടനം 18ന്
നിർമ്മലാസിറ്റിയിൽ കെഎസ്ഇബി നിർമിക്കുന്ന 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷന്റെ നിർമാണോദ്ഘാടനം സെപ്റ്റംബർ 18ന് നടക്കും.
വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.
ശബരിമല തീർത്ഥാടന മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് 551.50 കോടി അനുവദിച്ച് സർക്കാർ
ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡുകളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകി.
ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതകളുടെ പുനരുദ്ധാരണം, റോഡ് സുരക്ഷാ ക്രമീകരണങ്ങൾ, അപകടമേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും തുക വിനിയോഗിക്കുക. ക്രാഷ് ബാരിയറുകൾ, റിഫ്ലക്ടറുകൾ, സൂചനാ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനും സർക്കാർ റെസ്റ്റ് ഹൗസുകളുടെ നവീകരണത്തിനും പദ്ധതിയിൽ പ്രാധാന്യം നൽകും.
കഴിഞ്ഞ വർഷത്തേക്കാൾ 173.70 കോടി രൂപ അധികമാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. 2025–26 സാമ്പത്തിക വർഷത്തിൽ 377.80 കോടി രൂപയും 2024–25ൽ 326.97 കോടി രൂപയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി സർക്കാർ അനുവദിച്ചിരുന്നത്.
തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിർമാണ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ സേവനങ്ങളുമായി എവറസ്റ്റ് കാർ സ്പാ; ഉദ്ഘാടനം ഇന്ന്
കട്ടപ്പന: പാറക്കടവിൽ കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിച്ചുവരുന്ന എവറസ്റ്റ് കാർ സ്പാ കൂടുതൽ വിപുലമായ സേവനങ്ങളുമായി പ്രവർത്തനം ആരംഭിക്കുന്നു. പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 10.30ന് പാറക്കടവിൽ നടക്കും.
കാർ ആക്‌സസറീസ്, പ്രീമിയം സെറാമിക് കോട്ടിങ്, ടയറുകൾ, ഫോം വാഷിങ്, കാർ പെയിന്റിങ് ആൻഡ് ബോഡി വർക്ക്, കാർ പോളിഷിങ് ആൻഡ് ഡീറ്റെയിലിങ്, അണ്ടർ കോട്ടിങ്, ഗ്ലാസ് ക്ലീനിങ്, ഇന്റീരിയർ ക്ലീനിങ് തുടങ്ങിയ സേവനങ്ങളാണ് ഇനി ഇവിടെ ലഭ്യമാകുക.
എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ കട്ടപ്പനയിൽ പിടിയിൽ
കട്ടപ്പന: കൽത്തൊട്ടി ഭാഗത്ത് വാടകവീട്ടിൽ താമസിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയെന്നാരോപിച്ച് രണ്ട് യുവാക്കളെ കട്ടപ്പന പോലീസ് പിടികൂടി. ഇവരിൽ നിന്ന് 9 ഗ്രാം എംഡിഎംഎയും 2.28 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കണമലമോളം നോർത്ത്, ചേത്തിക്കയം, പ്ലാശ്ശേരിൽ വീട്ടിൽ സുരേഷിന്റെ മകൻ സുധീഷ് എസ്. (31), വെള്ളത്തൂവൽ കൽക്കൂട്ടിത്തടം, പീടികയിൽ വീട്ടിൽ തോമസിന്റെ മകൻ രഞ്ജിത് തോമസ് എന്നിവരാണ് പിടിയിലായത്.
കൽത്തൊട്ടി ഭാഗത്ത് വാടകയ്ക്ക് വീട് എടുത്ത് താമസിച്ചുവരികയായിരുന്നു ഇരുവരും. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ എബി ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫും ചേർന്നാണ് രാവിലെ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെയും ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും വാങ്ങിയവരെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് കട്ടപ്പന പോലീസ് അറിയിച്ചു
കൈറ്റ് വിക്ടേഴ്സിലേക്ക് കണ്ടന്റ് ക്രിയേറ്റർമാരാകാം; അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കൈറ്റ് വിക്ടേഴ്സ്, പി.എം. ഇ-വിദ്യ ചാനലുകളിലേക്ക് കണ്ടന്റ് ക്രിയേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരിൽ നിന്ന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. ഊർജസ്വലരും സർഗാത്മക കഴിവും സാങ്കേതികവിദ്യാ പരിജ്ഞാനവുമുള്ള അധ്യാപകർക്ക് ഓൺലൈനായി അപേക്ഷിക്കാം.
ആധുനിക ഐ.സി.ടി. ടൂളുകൾ പ്രയോജനപ്പെടുത്തി ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് പഠനം കൂടുതൽ ആകർഷകവും ലളിതവുമാക്കുന്നതിനുള്ള ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അധ്യാപകർക്ക് പങ്കാളികളാകാനുള്ള അവസരമാണിത്. പ്രൊഫഷണൽ പശ്ചാത്തലം, ഡിജിറ്റൽ വൈദഗ്ധ്യം, ബോധനശാസ്ത്രപരമായ കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പ്.
അധ്യാപന പരിചയം, ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിലെ പങ്കാളിത്തം, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെ സജീവ ഇടപെടൽ, മറ്റ് ശ്രദ്ധേയമായ ചുമതലകൾ, പ്രവർത്തനങ്ങൾ, ലഭിച്ച അംഗീകാരങ്ങൾ എന്നിവയും പരിഗണിക്കും.
അപേക്ഷയോടൊപ്പം സ്വന്തം ക്ലാസ്‌റൂം സെഷനോ വിദ്യാഭ്യാസ ആശയം വിശദീകരിക്കുന്നതോ ആയ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്ത് വ്യക്തിഗത ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യണം. വീഡിയോയുടെ ലിങ്ക് അപേക്ഷാ ഫോമിൽ നൽകണം.
സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 3 വൈകിട്ട് 5 വരെ കൈറ്റിന്റെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാം. യോഗ്യതകളും പ്രധാന വിലയിരുത്തൽ മാനദണ്ഡങ്ങളും ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോകളിൽ നടക്കുന്ന അഭിമുഖത്തിനും പ്രായോഗിക പരിശീലന സെഷനിലും പങ്കെടുക്കാൻ ക്ഷണിക്കും.
കോലാനിയിൽ മാർവൽ മാട്രസ് ആൻഡ് ഫർണിച്ചറിൽ തീപിടിത്തം; ചകിരിയും സ്‌പോഞ്ചും ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ കത്തിനശിച്ചു
തൊടുപുഴ: കോലാനി പഞ്ചവടിപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന മാർവൽ മാട്രസ് ആൻഡ് ഫർണിച്ചർ സ്ഥാപനത്തിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മെത്ത നിർമാണ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ചകിരി, സ്‌പോഞ്ച് ഉൾപ്പെടെ മെത്ത നിർമാണത്തിനായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള അസംസ്‌കൃത വസ്തുക്കൾ കത്തിനശിച്ചു. പ്രാഥമിക കണക്കുകൂട്ടലിൽ ഏകദേശം രണ്ടുകോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
ഞായറാഴ്ചയായതിനാൽ സ്ഥാപനത്തിൽ സാധാരണ ജീവനക്കാരുണ്ടായിരുന്നില്ല. അറ്റകുറ്റപ്പണികൾക്കായി ഏതാനും തൊഴിലാളികൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മെത്ത നിർമാണ വിഭാഗത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തൊഴിലാളികൾ തീപിടിത്ത വിവരം അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേനയെയും അധികൃതരെയും വിവരമറിയിച്ചു.
തീ അതിവേഗം പടർന്നതോടെ ഫാക്ടറിയുടെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. മെത്ത നിർമാണത്തിനുപയോഗിച്ചിരുന്ന യന്ത്രങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ചകിരിയും സ്‌പോഞ്ചും ഉൾപ്പെടെയുള്ള തീപിടിക്കാൻ സാധ്യതയേറിയ വസ്തുക്കൾ വലിയ തോതിൽ ഉണ്ടായിരുന്നതിനാൽ തീ ശക്തമായി പടരുകയായിരുന്നു. തീയുടെ ചൂടിൽ ഷീറ്റ് മേൽക്കൂരയുടെ വലിയൊരു ഭാഗം തകർന്നുവീണു. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി വയറിങ്ങും പൂർണമായും കത്തിനശിച്ചു.
തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ തൊടുപുഴ, കൂത്താട്ടുകുളം, മൂലമറ്റം, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
തീ അണച്ചശേഷവും കെട്ടിക്കിടന്നിരുന്ന ചകിരി, സ്‌പോഞ്ച് തുടങ്ങിയ വസ്തുക്കളിൽനിന്ന് വീണ്ടും തീപടരാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാസേന പരിശോധന നടത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ പരിശോധന തുടരുകയാണ്.
വിവിധ വിഭാഗങ്ങളിലായി നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഞായറാഴ്ച സാധാരണ ജീവനക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.
നാല് പതിറ്റാണ്ടിന്റെ ആരോഗ്യാശ്രയം തിരിച്ചുപിടിക്കാൻ ഈട്ടിത്തോപ്പ്; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
ഈട്ടിത്തോപ്പ്: നാല് പതിറ്റാണ്ടിലേറെയായി നാടിന്റെ ആരോഗ്യപരിരക്ഷയുടെ ഭാഗമായിരുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡിസ്പെൻസറി തിരികെ ഈട്ടിത്തോപ്പിൽ തന്നെ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി.
ഡിസ്പെൻസറി പ്രവർത്തിച്ചിരുന്ന കെട്ടിടവുമായി ബന്ധപ്പെട്ട അസൗകര്യങ്ങളും മറ്റ് കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം ഇരട്ടയാറിലേക്ക് മാറ്റിയതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, തലമുറകളായി ആശ്രയിച്ചിരുന്ന ആരോഗ്യസ്ഥാപനം നാടിന് നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
ഡിസ്പെൻസറി തിരികെ എത്തിക്കുന്നതിനായി സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനായി ഈട്ടിത്തോപ്പിൽ ചേർന്ന ജനകീയ യോഗത്തിലാണ് 35 അംഗ ആക്ഷൻ കൗൺസിലിന് രൂപം നൽകിയത്. ശ്രീകാന്തിനെ ചെയർമാനായും ബെന്നി കുഴിക്കോടിയെ കൺവീനറായും തെരഞ്ഞെടുത്തു.
ഫാ. ജോസഫ് പാറക്കടവിൽ, രാജൻ വെള്ളാപ്പള്ളി, സോജൻ മാളിയേക്കൽ, മിനി പ്രതീഷ്, ആനന്ദ് സുനിൽകുമാർ, ജോണി പുതിയപറമ്പിൽ, കെ ഡി രാജു, തുടങ്ങി 35ൽ പരം ആളുകൾ ആക്ഷൻ കൗൺസിൽ അംഗങ്ങളായി ഉണ്ട്. പ്രതിഷേധസൂചകമായി നാളെ വൈകിട്ട് ടൗണിൽ പന്തം കൊളുത്തി പ്രകടനവും നടത്തും.
നാടിന്റെ ആരോഗ്യാവകാശവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും, സർക്കാർ ഹോമിയോ ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ തന്നെ പുനഃസ്ഥാപിക്കുന്നതുവരെ ശക്തമായ ജനകീയ ഇടപെടൽ തുടരുമെന്നും യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.
നാല് പതിറ്റാണ്ടായി ഈട്ടിത്തോപ്പിന്റെ ആരോഗ്യജീവിതത്തിന്റെ ഭാഗമായിരുന്ന സ്ഥാപനം വെറുമൊരു ചികിത്സാകേന്ദ്രമല്ലെന്നും, നാടിന്റെ ഓർമയും ആശ്രയവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളത്.
പ്രദേശത്തെ മുഴുവൻ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെ സമരം ശക്തിപ്പെടുത്താനും ബന്ധപ്പെട്ട അധികാരികളിൽ സമ്മർദം ചെലുത്തി ഡിസ്പെൻസറി ഈട്ടിത്തോപ്പിലേക്ക് തിരിച്ചെത്തിക്കാനുമാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
നികുതി വരുമാനത്തിൽ കേരളത്തിന് വൻ കുതിപ്പ്; അഞ്ച് മാസത്തിൽ 51,578 കോടി, കടമെടുപ്പും ഉയർന്നു
ഓണക്കാല വിപണിയുടെ ഉണർവിന്റെ പിൻബലത്തിൽ കേരളത്തിന്റെ നികുതി വരുമാനത്തിൽ വൻ വർധന. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിൽ (ഏപ്രിൽ–ഓഗസ്റ്റ്) സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനം 51,578.32 കോടി രൂപയായി. മുൻകാലയളവിനെ അപേക്ഷിച്ച് 9,000 കോടിയിലധികം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റിൽ മാത്രം 14,118 കോടി രൂപ നികുതിയായി സമാഹരിച്ചു. ജൂലൈയെ അപേക്ഷിച്ച് ഏകദേശം 4,700 കോടി രൂപയുടെ വർധനയാണിത്. ഓണവിപണിയിലെ ശക്തമായ വ്യാപാരമാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണമായത്.
ജി.എസ്.ടി. വരുമാനത്തിലും മുന്നേറ്റമുണ്ടായി. ആദ്യ അഞ്ച് മാസത്തിൽ 20,274 കോടി രൂപയാണ് ജി.എസ്.ടി. ഇനത്തിൽ ലഭിച്ചത്. ബജറ്റ് ലക്ഷ്യത്തിന്റെ 40 ശതമാനം ഇതിനകം കൈവരിച്ചപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 35 ശതമാനമായിരുന്നു.
അതേസമയം, വരുമാനം ഉയർന്നിട്ടും സംസ്ഥാനത്തിന്റെ കടബാധ്യതയിൽ കുറവില്ല. ആദ്യ അഞ്ച് മാസത്തിൽ സർക്കാർ 30,560.93 കോടി രൂപ കടമെടുത്തു. ഓഗസ്റ്റിൽ മാത്രം കടമെടുത്തത് 4,099 കോടി രൂപയാണ്.
റവന്യൂ കമ്മിയിലും നേരിയ കുറവുണ്ടായി. നിലവിൽ 18,688 കോടി രൂപയാണ് റവന്യൂ കമ്മി. കഴിഞ്ഞ വർഷം ഇത് ഏകദേശം 20,000 കോടി രൂപയായിരുന്നു. നികുതിയേതര വരുമാനം 7,727 കോടി രൂപയിലെത്തി; മുൻവർഷത്തേക്കാൾ എട്ട് ശതമാനം വർധനയാണിത്.
അതിനിടെ, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനച്ചെലവും ഉയർന്നു. ആദ്യ അഞ്ച് മാസത്തിൽ 10,458 കോടി രൂപയാണ് മൂലധനച്ചെലവിനായി വിനിയോഗിച്ചത്. വരുമാനം ഉയരുന്നുണ്ടെങ്കിലും ചെലവുകളും കടമെടുപ്പും ഒരേസമയം ഉയരുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ സമ്മർദം തുടരുന്നതിന്റെ സൂചനയാണ്.
ഉപ്പുകണ്ടത്ത് ശുചീകരണ പ്രവർത്തനവുമായി യൂത്ത് കോൺഗ്രസ്
ഉപ്പുകണ്ടം: യൂത്ത് കോൺഗ്രസ് ഉപ്പുകണ്ടം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുകണ്ടം, ചക്കക്കാനം മേഖലകളിൽ ശുചീകരണ പ്രവർത്തനം നടത്തി. റോഡരികിൽ വളർന്നുനിന്ന കാടുകളും പാഴ്‌വസ്തുക്കളും നീക്കം ചെയ്തതോടൊപ്പം അംഗൻവാടിയുടെ പുറകുവശത്തെ കാടും മൂടിക്കിടന്ന തോടും ശുചീകരിച്ചു. കുടിവെള്ള സംഭരണിയും വൃത്തിയാക്കി.
പൊതുജനങ്ങൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും പ്രദേശത്തിന്റെ ശുചിത്വവും സൗന്ദര്യവും നിലനിർത്തുന്നതിന്റെയും ഭാഗമായാണ് പ്രവർത്തനം സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് ഉപ്പുകണ്ടം വാർഡ് പ്രസിഡന്റ് ജോയൽ സണ്ണി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് തോമസ്, മണ്ഡലം പ്രസിഡന്റ് അച്ചു സാബു, മാമച്ചൻ കൈപ്പൻ, ജോയൽ ജോസ്, ജിത്ത് വി.സി. തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
പ്രദേശത്ത് ജനകീയ സേവന പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
വീതി കുറവ്, കാലപ്പഴക്കം; കുരിശിങ്കൽ പാലം പൊളിച്ചുമാറ്റി പുതുക്കിപ്പണിയും
മേലുകാവുമറ്റം: പാലാ–മേലുകാവുമറ്റം റോഡിലെ ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പഴക്കമേറിയ കുരിശിങ്കൽ പാലം പൊളിച്ചുമാറ്റി പുതുക്കിപ്പണിയാൻ തീരുമാനം. വീതി കുറവും കാലപ്പഴക്കവും മൂലം യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ പാലം നിർമിക്കുന്നത്.
പാലം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിർമാണത്തിന്റെ സാങ്കേതിക വശങ്ങളും തുടർനടപടികളും സംഘം വിലയിരുത്തി.
പുതിയ പാലം യാഥാർഥ്യമാകുന്നതോടെ പാലാ–മേലുകാവുമറ്റം റോഡിലെ ഗതാഗതക്കുരുക്കിനും യാത്രാ ദുരിതങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഗതാഗതപ്രാധാന്യമേറിയ റോഡായതിനാൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യവും ശക്തമാണ്.
മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു
തൃശൂർ: മുതിർന്ന സിപിഎം നേതാവും മുൻ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗവുമായ ബേബി ജോൺ (74) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1952ൽ മണലൂർ മണ്ഡലത്തിലെ തൈക്കാട് ജനിച്ച ബേബി ജോൺ 1969ൽ ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തനം ആരംഭിച്ചു. 1971ൽ സിപിഎം അംഗമായി. തൈക്കാട് പിവിഎം എൽപി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1991ൽ സ്വയം വിരമിച്ച് പൂർണസമയ രാഷ്ട്രീയ പ്രവർത്തകനായി.
2006 ജൂലൈ മുതൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മണലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായി രണ്ടര മാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ബീഡി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ എന്നിവരുടെ അവകാശങ്ങൾക്കായി ട്രേഡ് യൂണിയൻ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു ബേബി ജോൺ.
വൈക്കത്ത് വിവാഹ ചടങ്ങിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
വൈക്കം: സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. തലയോലപ്പറമ്പ് പാലാംകടവ് കുട്ടോംപറമ്പിൽ കെ.എസ്. നൗഷാദ് (52) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൈക്കം തോട്ടകത്താണ് സംഭവം. കുഴഞ്ഞുവീണ ഉടൻ നൗഷാദിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനകം മരണം സംഭവിച്ചു.
നാട്ടകം സിമന്റ്സിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റഫിയ. മക്കൾ: ഷാഹിദ്, സാലിഹ.
കാർട്ടൂൺ വരയിലൂടെ ചിന്തയുടെ ലോകത്തേക്ക് : സ്വരാജ് പബ്ലിക് ലൈബ്രറിയിൽ ‘വരയും ചിന്തയും’ കാർട്ടൂൺ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
സ്വരാജ്: കാർട്ടൂൺ വരകളിലൂടെ ചിന്തകൾക്ക് നിറവും രൂപവും പകരുന്നതിനൊപ്പം നിരീക്ഷണശേഷിയും സർഗാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘വരയും ചിന്തയും’ കാർട്ടൂൺ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ചു. സർഗാരാം ഡയറക്ടർ ഫാ. സാബു മണ്ണട MCBS ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ പരിശീലനത്തിന് നേതൃത്വം നൽകി.
വരകളിലൂടെ ആശയങ്ങളെ ലളിതവും ശക്തവുമായി അവതരിപ്പിക്കുന്നതിനുള്ള വിവിധ രീതികൾ ക്ലാസിൽ പരിചയപ്പെടുത്തി. കാർട്ടൂൺ കേവലം ചിത്രരചനയല്ലെന്നും ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് ചിന്തകളെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള ശക്തമായ മാധ്യമമാണെന്നും സജിദാസ് മോഹൻ പറഞ്ഞു.
ജിൽസൻ ചിലമ്പിൽ, ജോർജ് ജോസഫ് മാമ്പറ, ഷാജി ഈറ്റകാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. മനോജ് എം.വി., സുഗതകുമാർ കെ.ജി., റെജി കൂനാനി, ജോർജ് ജോസഫ് മാമ്പ്ര, പ്രിൻസ് മറ്റപ്പള്ളി, ഔസപ്പച്ചൻ കൂനംപാറ, സണ്ണി കക്കുഴി, കെ. കെ. മാണി, ടോമി എന്നിവർ നേതൃത്വം നൽകി.
കുട്ടികളിലും യുവാക്കളിലും സർഗാത്മകതയും നിരീക്ഷണശേഷിയും പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ പരിപാടികൾ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒഴിപ്പിച്ച പുകയില കച്ചവടം വീണ്ടും സജീവം; കട്ടപ്പനയിൽ അനധികൃത കച്ചവടം തകൃതി
കട്ടപ്പന: നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച ഒഴിപ്പിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ അനധികൃത വ്യാപാര കേന്ദ്രങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും സജീവമായി. പരിശോധനയും ഒഴിപ്പിക്കലും തുടർന്നിട്ടും പോക്കറ്റുകളിൽ ഒളിപ്പിച്ച് പാൻ ഉത്പന്നങ്ങളും നിരോധിത പുകയില വസ്തുക്കളും വിൽക്കുന്ന സംഘങ്ങൾ ടൗണിൽ വീണ്ടും സജീവമായതോടെ അധികൃതരുടെ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യമുയരുന്നു.
കട്ടപ്പന ടൗണിലെ പൊതുവഴികൾ കൈയേറി അതിഥി തൊഴിലാളികൾ നടത്തിയിരുന്ന അനധികൃത പുകയില വ്യാപാര കേന്ദ്രങ്ങളാണ് നഗരസഭ പൊതുജനാരോഗ്യ വിഭാഗം കഴിഞ്ഞ ഞായറാഴ്ച ഒഴിപ്പിച്ചത്. നിരോധിത പച്ചക്കുത്ത് കേന്ദ്രങ്ങളും പരിശോധനയിൽ കണ്ടെത്തി നീക്കം ചെയ്തിരുന്നു.
ഞായറാഴ്ചകളിൽ കട്ടപ്പന ടൗണിൽ അതിഥി തൊഴിലാളികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം മുതലെടുത്താണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നതെന്നാണ് പരാതി. സ്ഥിരം കടകളോ കച്ചവട സംവിധാനങ്ങളോ ഇല്ലാതെ പോക്കറ്റുകളിൽ ഒളിപ്പിച്ചും മറ്റും പാൻ ഉത്പന്നങ്ങളും നിരോധിത പുകയില വസ്തുക്കളും ആവശ്യക്കാർക്ക് കൈമാറുന്നതായാണ് ആരോപണം.
അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കങ്ങളും സംഘർഷങ്ങളും പലപ്പോഴും ടൗണിലെത്തുന്നവർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്.
ഒരു മാസം മുൻപ് നഗരസഭ, പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ഇത്തരം അനധികൃത പുകയില വിതരണ കേന്ദ്രങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവ വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെയാണ് കഴിഞ്ഞ ഞായറാഴ്ച നഗരസഭ വീണ്ടും നടപടി സ്വീകരിച്ചത്.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോണിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനു ബാബു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
എന്നാൽ ഒഴിപ്പിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും പഴയ രീതിയിൽ തന്നെ കച്ചവടം പുനരാരംഭിച്ചതാണ് ഇപ്പോഴത്തെ സാഹചര്യം. അനധികൃത പുകയില വ്യാപാരത്തിനെതിരെ സ്ഥിരം പരിശോധനയും ശക്തമായ നടപടികളും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ചൊക്രമുടിയിൽ നിയന്ത്രണാതീതമായ തിരക്ക്; പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു
നീലക്കുറിഞ്ഞി പൂത്തതോടെ സഞ്ചാരികളുടെ വൻ തിരക്കാണ് ചൊക്രമുടിയിൽ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രണാതീതമായതിനെ തുടർന്ന് സഞ്ചാരികളുടെ പ്രവേശനം സമയക്രമീകരണങ്ങളോടെ താൽക്കാലികമായി നിർത്തിവച്ചു.
നീലക്കുറിഞ്ഞി കാണാൻ ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയതോടെയാണ് പ്രദേശത്ത് വലിയ തിരക്ക് അനുഭവപ്പെട്ടത്. സുരക്ഷയും തിരക്ക് നിയന്ത്രണവും പരിഗണിച്ചാണ് പ്രവേശനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കട്ടപ്പനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കട്ടപ്പന: നഗരത്തിൽ വിൽപ്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ചെന്ന കേസിൽ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് ആണ് അറസ്റ്റിലായത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഡാമുകളിൽ ജലനിരപ്പ് 9 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ശേഷിക്കുന്നത് 63% വെള്ളം
കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സംസ്ഥാനത്തെ ജലസംഭരണികളിൽ നിലവിൽ 63 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 79 ശതമാനം വെള്ളമുണ്ടായിരുന്നു.
2597.296 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ജലമാണ് നിലവിൽ സംഭരണികളിലുള്ളത്. പ്രതിദിന വൈദ്യുതി ഉപഭോഗം 96.82 ദശലക്ഷം യൂണിറ്റായതിനാൽ ഏകദേശം 100 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം നിലവിലുണ്ടെന്നാണ് കണക്ക്. ഇതിന് മുമ്പ് 2017 സെപ്റ്റംബറിലാണ് ജലനിരപ്പ് ഇതിലും താഴ്ന്നത്. അന്ന് 55 ശതമാനം വെള്ളമായിരുന്നു സംഭരണികളിൽ ഉണ്ടായിരുന്നത്.
ഇടുക്കിയിലും ജലനിരപ്പ് താഴുന്നു
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 2368.16 അടിയാണ്. പരമാവധി സംഭരണ ശേഷിയുടെ 63 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 14 അടി കുറവാണിത്.
ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ശരാശരി 9 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. ആറ് ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ശബരിഗിരി പദ്ധതിയിൽ ശരാശരി 4 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
എല്ലാ ജലവൈദ്യുത പദ്ധതികളിൽ നിന്നുമായി ഇന്നലെ 27.3362 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോൾ സംസ്ഥാനത്തെ ഉപഭോഗം 96.3978 ദശലക്ഷം യൂണിറ്റായിരുന്നു. 69.0616 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് ആവശ്യകത നിറവേറ്റിയത്.
മഴ കുറഞ്ഞത് ആശങ്കയാകുന്നു
കാലവർഷം ദുർബലമായതാണ് ജലസംഭരണികളിലെ സ്ഥിതി ഇത്രയും മോശമാകാൻ പ്രധാന കാരണം. ഇത്തവണ സംസ്ഥാനത്ത് ലഭിക്കേണ്ട 1864 മില്ലിമീറ്റർ മഴയ്ക്ക് പകരം 1373.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ഏറ്റവുമധികം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിൽ 47 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. വയനാട്ടിലാണ് മഴ ഏറ്റവും കുറവായത്; 53 ശതമാനം കുറവ്.
ഇനിയും കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ ജലവൈദ്യുതി ഉത്പാദനം കുറയുകയും പുറത്തുനിന്ന് കൂടുതൽ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടിവരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ആശങ്ക
സീതാറാം യെച്ചൂരി അനുസ്മരണം നടത്തി
കട്ടപ്പന: സിപിഐ കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുസ്മരണം നടത്തി. ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി മാത്യു ജോർജ് പതാക ഉയർത്തി.
തുടർന്ന് നേതാക്കളും പ്രവർത്തകരും സീതാറാം യെച്ചൂരിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ഏരിയ കമ്മിറ്റിയംഗങ്ങളായ ലിജോബി ബേബി, കെ. എൻ. വിനീഷ്‌കുമാർ, ജോബി എബ്രഹാം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ എന്നിവർ സംസാരിച്ചു.
ചിന്നാറിൽ ‘സർഗ്ഗവർണ്ണങ്ങൾ’ ദ്വിദിന ചിത്രകലാ ക്യാമ്പിന് തുടക്കം
ചിന്നാർ: കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സർഗ്ഗവർണ്ണങ്ങൾ’ ദ്വിദിന ചിത്രകലാ ക്യാമ്പിന് ചിന്നാർ സർഗ്ഗാരാം ആർട്ട് & കൾച്ചറൽ സെന്ററിൽ തുടക്കമായി. പീരുമേട് MLA അഡ്വ. സിറിയക് തോമസ് ചിത്രം വരച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലയിലെ ചിത്രകാരന്മാർക്ക് കൂടുതൽ അവസരങ്ങളും വേദികളും ഒരുക്കേണ്ടതുണ്ടെന്നും കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി ആർട്ട് ഗ്യാലറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജില്ലയിൽ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അഡ്വ. സിറിയക് തോമസ് MLA പറഞ്ഞു.
കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിൻ സെക്രട്ടറി സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് മുഖ്യാതിഥിയായി. സർഗ്ഗാരാം ഡയറക്ടർ ഫാ. സാബു മന്നാട MCBS മുഖ്യപ്രഭാഷണം നടത്തി. ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു.
ജില്ലാ ട്രഷറർ ഷിജു E.M., ജില്ലാ ജോയിൻ സെക്രട്ടറി ശ്രീകാന്ത് എൻ.എസ്., പ്രോഗ്രാം ക്യൂറേറ്റർ ജോസ് എബ്രഹാം എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരായ രാജേഷ് അഗസ്റ്റിൻ, സുരേഷ് പി.ആർ., ജോഷി വി.എസ്. എന്നിവർ ക്യാമ്പിലെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. മുതിർന്ന ചിത്രകാരന്മാരുടെ ചിത്രരചനാ ഡെമോൺസ്ട്രേഷനും നടന്നു. ‘ചിത്രകല ഇന്ന്, ഇന്നലെ, നാളെ’ എന്ന വിഷയത്തിൽ നടന്ന ഡിബേറ്റിൽ ചിത്രകലയുടെ മാറുന്ന കാലഘട്ടവും പുതിയ സാധ്യതകളും ചർച്ചയായി. ഷിജു എൻ.എസ്. ഡിബേറ്റ് മോഡറേറ്ററായി.
ചിത്രകാരന്മാരെയും വിദ്യാർത്ഥികളെയും ഒരേ വേദിയിൽ എത്തിച്ച് ചിത്രകലയുടെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും കലാകാരന്മാർക്ക് ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി ‘സർഗ്ഗവർണ്ണങ്ങൾ’ ക്യാമ്പ് മാറുകയാണ്.
ഈട്ടിത്തോപ്പിൽ നിന്ന് മാറ്റിയ സർക്കാർ ഹോമിയോ ഡിസ്പെൻസറി തിരിച്ചെത്തിക്കണം; പ്രതിഷേധ യോഗം ഞായറാഴ്ച
ഈട്ടിത്തോപ്പ്: നാല് പതിറ്റാണ്ടിലേറെയായി ഈട്ടിത്തോപ്പിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമായിരുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡിസ്പെൻസറി തിരികെ ഈട്ടിത്തോപ്പിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനായി ജനകീയ യോഗം ചേരും.
സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ നിന്ന് ഇരട്ടയാറിലേക്ക് മാറ്റിയതെന്നാണ് അറിയുന്നത്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും ഡിസ്പെൻസറി തിരികെ എത്തിക്കുന്നതിനുള്ള തുടർ സമരപരിപാടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം.
സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 5.30ന് ഈട്ടിത്തോപ്പ് എസ്.എൻ.ഡി.പി ശാഖാ ഹാളിലാണ് യോഗം. വികാരിയച്ചന്റെയും എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
ഈട്ടിത്തോപ്പിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ വീടുകളിൽ നിന്നുമുള്ള ആളുകൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
കട്ടപ്പന നഗരസഭ കൗൺസിൽ യോഗം; 24 അജണ്ടകൾക്ക് അംഗീകാരം
കട്ടപ്പന: നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിൽ 24 അജണ്ടകൾക്ക് അംഗീകാരം നൽകി.
2021–22 സാമ്പത്തിക വർഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള നഷ്ടങ്ങൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകാനും യോഗം തീരുമാനിച്ചു.
കട്ടപ്പന ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി ഗ്രൗണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ നൽകിയ കത്തിനും കൗൺസിൽ അംഗീകാരം നൽകി.
നേതാജി ബൈപ്പാസ് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും അപകടഭീഷണിയായി നിലനിൽക്കുന്ന കട്ടിംഗ് ഭാഗങ്ങളിൽ മണ്ണിട്ട് നികത്താനും കൗൺസിൽ തീരുമാനിച്ചു.
വൈദ്യുതി കട്ട് ദിവസം 50 മിനിറ്റ് വരെ; ഒക്ടോബർ മുതൽ കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങും
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒക്ടോബർ മുതൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി. വൈദ്യുതി ക്ഷാമം രൂക്ഷമായാൽ നിയന്ത്രിത വൈദ്യുതി മുടക്കം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്നും റിപ്പോർട്ട്.
ദിവസം പരമാവധി 50 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. 25 മിനിറ്റ് വീതം രണ്ടുതവണയായി വൈദ്യുതി മുടക്കാനാണ് പരിഗണിക്കുന്നത്. വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്നുനിൽക്കുന്ന സമയങ്ങളിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.
ഒക്ടോബർ മുതൽ അധിക വൈദ്യുതി വാങ്ങുന്നതിനായി ഉയർന്ന നിരക്ക് നൽകേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും പീക്ക് സമയത്തെ ആവശ്യകത നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
വൈകിട്ട് 6 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപയോഗത്തിൽ ജാഗ്രത; KSEB നിർദ്ദേശം
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്ന നിലയിലെത്തുന്ന വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള സമയത്ത് അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്ന് KSEB നിർദ്ദേശം. പ്രത്യേകിച്ച് രാത്രി 7 മണിക്ക് ശേഷം ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അഭ്യർഥിച്ചു.
വീട്ടിലെ വെള്ളം പമ്പ് ചെയ്യൽ, തുണി ഇസ്തിരിയിടൽ, അലങ്കാര വിളക്കുകൾ തെളിയിക്കൽ, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം. പീക്ക് സമയത്തെ അമിത ഉപഭോഗം വൈദ്യുതി ഗ്രിഡിൽ അധികഭാരമുണ്ടാക്കുകയും ട്രാൻസ്ഫോർമർ തകരാറുകൾക്കും അപ്രതീക്ഷിത വൈദ്യുതി മുടക്കത്തിനും കാരണമാകുകയും ചെയ്യാം. വൈദ്യുതി സംരക്ഷണത്തിൽ എല്ലാവരും സഹകരിക്കണമെന്ന് KSEB അഭ്യർഥിച്ചു.
സംരക്ഷണഭിത്തി തകർന്നിട്ട് മാസങ്ങൾ; മലയോര ഹൈവേ അപകടഭീഷണിയിൽ
ഏലപ്പാറ: കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ ഏലപ്പാറ മുസ്ലിം പള്ളിക്ക് സമീപം ഇടിഞ്ഞ സംരക്ഷണഭിത്തിയുടെ പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ മാസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് റോഡിന്റെ ഉൾഭാഗത്തേക്ക് വിള്ളൽ രൂപപ്പെടുകയും റോഡ് വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. മഴ പെയ്യുമ്പോൾ വെള്ളം ശക്തമായി റോഡിലേക്ക് ഇറങ്ങുന്നതിനാൽ ഏത് സമയത്തും റോഡ് ഇടിയാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.
നിലവിൽ ടാർ വീപ്പകൾ നിരത്തി ചുവപ്പ് റിബൺ കെട്ടി ഡ്രൈവർമാർക്ക് അപായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. പകലും രാത്രിയും മലയോര ഹൈവേയിലൂടെ വലിയ ഭാരവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സാഹചര്യത്തിൽ അപകടസാധ്യത ഏറെയാണ്. സംരക്ഷണഭിത്തി പുനർനിർമിക്കണമെന്ന ആവശ്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാഷണൽ ഹൈവേ വിഭാഗം അടിയന്തര നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. റോഡിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നവീന സാങ്കേതികവിദ്യയും അധ്യാപനവും; സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് അൽ അസർ കോളേജിൽ ദേശീയ സെമിനാർ
ക്ലാസ് മുറികളിലെ അധ്യാപന–പഠന രീതികളെ നവീന സാങ്കേതികവിദ്യകളുമായി സമന്വയിപ്പിക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് അൽ-അസ്ഹർ ട്രെയിനിങ് കോളജിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. എം.ജി. സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യൂക്കേഷനുമായി സഹകരിച്ചായിരുന്നു സെമിനാർ.
എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്തു. അൽ-അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജെബിമോൾ സി. മൈതീൻ, എം.ജി. സർവകലാശാല സി.ഡി.ഒ.ഇ ഡയറക്ടർ പ്രൊഫ. ഡോ. സിബു ജി. നെറ്റോ, ഇന്ദിരാഗാന്ധി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നെല്ലിക്കുഴി പ്രിൻസിപ്പൽ ഡോ. വിജി കെ. രാമകൃഷ്ണൻ, അക്കാദമിക് ഡീൻ ഡോ. സോമശേഖരൻ ബി. പിള്ള, അസി. പ്രൊഫ. ആൽബിൻ തോമസ് എന്നിവർ സംസാരിച്ചു.
‘ക്ലാസ് റൂം വിദ്യാഭ്യാസം പുനർവിചിന്തനം ചെയ്യുക: നൂതനമായ പെഡഗോഗി, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, എ.ഐ പവർഡ് ടീച്ചിങ് & ലേണിങ്’ എന്ന പ്രമേയത്തിലായിരുന്നു സെമിനാർ. വിവിധ സെഷനുകളിലായി പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രഭാഷണങ്ങളും അക്കാദമിക് ചർച്ചകളും നടന്നു. എ.ഐ ഉൾപ്പെടെയുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ അധ്യാപനത്തിൽ ഉത്തരവാദിത്വത്തോടെയും ഫലപ്രദമായും പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.എം.ജി. സർവകലാശാല സി.ഡി.ഒ.ഇ വിഭാഗത്തിലെ പ്രൊഫ. ഡോ. ഇസ്മായിലും അൽ-അസ്ഹർ ട്രെയിനിങ് കോളജ് അസി. പ്രൊഫ. സുമി എ.എം.യും ചേർന്ന് രചിച്ച വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനവും സെമിനാറിൽ നടന്നു. വൈസ് ചാൻസലർ പുസ്തകം പ്രകാശനം ചെയ്തു.
രാസപദാർഥം ഉള്ളിൽചെന്ന് ഒരു വയസുകാരായ ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ചു
അടിമാലി: ഒഴുവത്തടത്ത് രാസപദാർഥം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഒരു വയസുകാരായ ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.
കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവ് അഫ്സൽ തന്നെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഒരാളെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഇരുവരും മരിച്ചു.
കുഞ്ഞുങ്ങളുടെ ശരീരത്തിൽ എങ്ങനെയാണ് രാസപദാർഥം എത്തിയതെന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ വിഷാംശമോ രാസപദാർഥമോ ഉള്ളിൽ ചെന്നതാകാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.
കുടുംബത്തിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മാതാപിതാക്കളെ ഉൾപ്പെടെ ചോദ്യം ചെയ്ത് സംഭവത്തിന്റെ സാഹചര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
രാസവള വിലവർധനവിനെതിരെ കർഷക കോൺഗ്രസ് പ്രതിഷേധം
കട്ടപ്പന: രാസവളങ്ങളുടെ വിലവർധന, വള സബ്സിഡി നീക്കിയ നടപടി, വിപണിയിലെ വളങ്ങളുടെ ലഭ്യതക്കുറവ് എന്നിവയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. നൂറുകണക്കിന് കർഷക കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ ഇ.എസ്.എ. വിഷയമുൾപ്പെടെയുള്ള ഭൂമിപ്രശ്നങ്ങൾക്ക് ആറുമാസത്തിനകം പരിഹാരം കാണുമെന്നും ജില്ലയിലെ ഒരു കർഷകന്റെയും ഭൂമി ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ഇ.എം. ആഗസ്തി, കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, സംസ്ഥാന ഭാരവാഹികളായ വർക്കി പൊടിപാറ, ബെന്നി കുന്നേൽ, കെ.ആർ. രാമചന്ദ്രൻ, ഡി.സി.സി. സെക്രട്ടറിമാരായ പി.ആർ. അയ്യപ്പൻ, മനോജ് മുരളി, കെ.ജെ. ബെന്നി എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ തോമസ് മൈക്കിൾ, ജോർജ് കുറുമ്പുറം, സിജു ചക്കുംമൂട്ടിൽ, ജോയി ഈഴക്കുന്നേൽ, ജോസ് ആനക്കല്ലിൽ എന്നിവരും സംസാരിച്ചു.
ജോയി വർഗീസ്, മേരിദാസൻ, ജോസഫ് കുര്യൻ, അബ്ദുൾ അസീസ്, ബാബു അത്തിമൂട്ടിൽ, സൂട്ടർ പാലയ്ക്കൻ, തങ്കച്ചൻ കാരക്കാവയലിൽ, റോയി ജോൺ, ബിജോയി ജോൺ, ശ്യാം മനോജ്, റോബിൻ ആൽപാറ, ബേബി പുളിക്കക്കുന്നേൽ, ബെന്നി പാറേക്കാട്ടിൽ, ജയൻ കുരുവിള, രാജീവ് എസ്.വി., ടോമി തെങ്ങുംപള്ളി, എം.പി. ഫിലിപ്പ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
150 വൃക്കമാറ്റിവയ്ക്കലുകൾ; ഇനി ഗ്യാസ്ട്രോ ചികിത്സയിലും മികവിന്റെ പുതിയ കേന്ദ്രം — മാർ സ്ലീവാ മെഡിസിറ്റിക്ക് സെന്റർ ഓഫ് എക്സലൻസ്”
പാലാ: മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. ഗ്യാസ്ട്രോസയൻസസ് വിഭാഗത്തെ സെന്റർ ഓഫ് എക്സലൻസായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ആശുപത്രിയിൽ 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി രോഗികളുടെയും ചികിത്സാസംഘത്തിന്റെയും സംഗമവും നടന്നു. ആശുപത്രിയുടെ ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്രമായ സംഭാവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലുമുള്ളവരുടെ സഹകരണത്തോടെ കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരിപാലന രംഗത്ത് കേരളത്തിലെ ക്രൈസ്തവ സമൂഹം നൽകുന്ന സേവനം മഹത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ മാർ സ്ലീവാ മെഡിസിറ്റി ലോകോത്തര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രമായി വളർന്നതായി ബിഷപ് പറഞ്ഞു.
ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഫാ. മാത്യു തെക്കേൽ, എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, പ്രഫ. റോണി കെ. ബേബി എം.എൽ.എ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് എം., നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡോ. ടി.സി. തങ്കച്ചൻ ചികിത്സാനുഭവം പങ്കുവെച്ചു.
150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ മെഡിക്കൽ സംഘത്തെയും ദേശീയ ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ജേതാവായ, മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്കമാറ്റിവയ്ക്കലിന് വിധേയനായ സിബി വർഗീസിനെയും അടിയന്തര സാഹചര്യത്തിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് സുരക്ഷിത ചികിത്സ ഉറപ്പാക്കാൻ സഹായിച്ച നഴ്സ് ലിറ്റി ജോയിയെയും ചടങ്ങിൽ ആദരിച്ചു.
30,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ബ്ലോക്കിലാണ് ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിന്റെ വിപുലമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി, ജി.ഐ.–എച്ച്.പി.ബി. ശസ്ത്രക്രിയ, ഇന്റർവെൻഷണൽ റേഡിയോളജി, നൂതന ഇ.ആർ.സി.പി., എൻഡോസ്കോപിക് അൾട്രാസോണോഗ്രഫി, ലാപ്രോസ്കോപിക് കരൾ ശസ്ത്രക്രിയ, സങ്കീർണമായ ഉദരരോഗ കാൻസറുകൾക്കുള്ള ചികിത്സ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
നാല് എൻഡോസ്കോപ്പി സ്യൂട്ടുകൾ, ക്യാപ്സൂൾ എൻഡോസ്കോപ്പി, മാനോമെട്രി, ഡെഡിക്കേറ്റഡ് സി–ആം, ഫൈബ്രോസ്കാൻ, ബ്രത്ത് അനലൈസർ തുടങ്ങിയ ആധുനിക സംവിധാനങ്ങളും കേന്ദ്രത്തിന്റെ പ്രത്യേകതകളാണ്.മാർ ഫെലിസിറ്റാസ്–2026 വിജയികൾക്കുള്ള സമ്മാനദാനവും മാർ സ്ലീവൻസ് അവതരിപ്പിച്ച ‘റിഥം–2026’ സാംസ്കാരിക പരിപാടിയും ചടങ്ങിന്റെ ഭാഗമായി നടന്നു.
സത്രം എയർസ്ട്രിപ്പ്: നിർമാണം പുനരാരംഭിക്കാൻ ധാരണ ; ആറര ഏക്കർ ഭൂമി ഉടൻ വിട്ടുനൽകും
ഇടുക്കി സത്രത്തിൽ എൻസിസിയുടെ നേതൃത്വത്തിൽ നിർമിച്ചുവരുന്ന എയർസ്ട്രിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ധാരണ. എയർസ്ട്രിപ്പിന് ആവശ്യമായ ആറര ഏക്കർ ഭൂമി വനംവകുപ്പിൽ നിന്ന് വിട്ടുനൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മൂന്ന് വർഷത്തിലേറെയായി നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയായിരുന്നു.
എൻസിസി എയർ വിങ് കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിനുള്ള പരിശീലനം നൽകുന്നതിനായാണ് സത്രത്തിൽ എയർസ്ട്രിപ്പ് ഒരുക്കുന്നത്. 800 മീറ്റർ റൺവേ, വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാംഗർ, വാച്ച് ടവർ തുടങ്ങിയവയുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. 2022 ഡിസംബർ ഒന്നിന് വ്യോമസേനയുടെ ചെറുവിമാനവും ഹെലികോപ്റ്ററും ഇവിടെ പരീക്ഷണ ലാൻഡിംഗ് നടത്തിയിരുന്നു.
കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിന്റെ ഒരു ഭാഗം ഇടിഞ്ഞതും സംരക്ഷണഭിത്തി നിർമിക്കുന്നതിനും എയർസ്ട്രിപ്പിലേക്കുള്ള റോഡിൽ 400 മീറ്റർ ടാറിങ് നടത്തുന്നതിനും വനംവകുപ്പ് അനുമതി നൽകാതിരുന്നതുമാണ് നിർമാണം തടസപ്പെടാൻ കാരണമായത്. വിമാനമിറക്കുന്നതിന് തടസമായി നിൽക്കുന്ന മൺതിട്ട നീക്കം ചെയ്യുന്നതിനും ആവശ്യമായ ഭൂമി വിട്ടുനൽകേണ്ടതുണ്ട്.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പീരുമേട് എംഎൽഎ സിറിയക് തോമസിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായി എൻസിസി സർക്കാരിന് 24 കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതിൽ 14 കോടി രൂപ ഇതിനകം ചെലവഴിച്ചു. ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതിനായി മണ്ണ് പരിശോധന നടത്താൻ ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
എയർസ്ട്രിപ്പിനോടനുബന്ധിച്ച് കുട്ടികൾക്കായി ഡ്രോൺ സ്റ്റേഷനും റിമോട്ട് പൈലറ്റ് ട്രെയിനിങ് സെന്ററും ആരംഭിക്കാനും എൻസിസി പദ്ധതിയിടുന്നുണ്ട്.
മണർകാട്ടിൽ ഹരിതോത്സവത്തിന് തുടക്കം; പുഷ്പ-ഫലവൃക്ഷ പ്രദർശനവും വിപണനവും നടത്തും
കോട്ടയം: മണർകാട്ടിൽ ഹരിതോത്സവത്തിന് തുടക്കമായി. ഹരിതോത്സവത്തിന്റെ ഭാഗമായി മണർകാട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് കോമ്പൗണ്ടിൽ അലങ്കാര പുഷ്പങ്ങൾ, ഫലവൃക്ഷങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം നടക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ഈ മാസം 20 വരെയാണ് ഹരിതോത്സവം.
ഗാന്ധിജയന്തി ജില്ലാതല ക്വിസ് മത്സരം
തൊടുപുഴ: ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23ന് രാവിലെ 11ന് തൊടുപുഴ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് ഹാളിലാണ് മത്സരം.
ഒരു സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും രണ്ട് കുട്ടികൾ വീതം അടങ്ങുന്ന രണ്ട് ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 22ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സമർപ്പിക്കണം.ഫോൺ: 04862 222344
ഏലപ്പാറ ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ
ഏലപ്പാറ ഗവ. ഐ.ടി.ഐയിൽ പ്ലംബർ (1 വർഷം), റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ (2 വർഷം) എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.
ഐ.ടി.ഐ പ്രവേശനത്തിന് താൽപര്യമുള്ളവർ എസ്.എസ്.എൽ.സി, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ടി.സി. എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് ₹100. അപേക്ഷാ ഫോമുകൾ ഐ.ടി.ഐ ഓഫീസിൽ നിന്ന് ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 19.ഫോൺ: 9946010769, 9605504469
കട്ടപ്പനയിൽ വൻ പ്ലാസ്റ്റിക് വേട്ട: 450 കിലോ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
കട്ടപ്പന: സർക്കാർ നിരോധനം കാറ്റിൽപ്പറത്തി കട്ടപ്പനയിൽ വ്യാപകമായി വിറ്റഴിച്ച 450 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. സാഗര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മൊത്തവ്യാപാര കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്ലാസ്റ്റിക് കാരിബാഗുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ എന്നിവ കണ്ടെടുത്തത്.ചെറുകിട കടകളിൽ നിന്ന് വൻകിട ഗോഡൗണിലേക്ക്ടൗണിലെ പല കടകളിലും ഉപഭോക്താക്കൾക്ക് നിരോധിത പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നതെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. തുടർന്ന് ചെറുകിട കടകളിൽ പരിശോധന നടത്തിയപ്പോഴാണ് ടൗണിലെ നാലോളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നാണ് ഇവ വിതരണം ചെയ്യുന്നതെന്ന വിവരം ലഭിക്കുന്നത്.
​തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഈ സ്ഥാപനങ്ങൾ നിരീക്ഷണത്തിലാക്കുകയും സാഗര ജംഗ്ഷനിലെ കേന്ദ്രത്തിൽ നേരിട്ടെത്തി റെയ്ഡ് നടത്തുകയുമായിരുന്നു.
​നടപടി കടുപ്പിച്ച് നഗരസഭ
​വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം:
​നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്ക് വൻതുക പിഴ ചുമത്തും.​മുമ്പ് പിഴ അടച്ചിട്ടും വീണ്ടും നിയമലംഘനം തുടരുന്ന കടകളുടെ ലൈസൻസ് റദ്ദാക്കും.​ആവർത്തിച്ച് കുറ്റം ചെയ്യുന്ന വ്യാപാരികൾക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ജില്ലാതലത്തിൽ നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
‘ആത്മഹത്യ പൂര്‍ണമായി ഒഴിവാക്കാനാകും; നല്ല സൗഹൃദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം’ ; ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്
തൊടുപുഴ: ആത്മഹത്യ പൂര്‍ണമായി ഒഴിവാക്കാനാകുമെന്നും നല്ല സൗഹൃദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി, ജില്ലാ മാനസികാരോഗ്യ പരിപാടി, വഴിത്തല ശാന്തിഗിരി കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റാം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ശാന്തിഗിരി കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ബബിന്‍ ജെ. തുറയ്ക്കല്‍ ‘ആത്മഹത്യാ പ്രതിരോധം’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടം 13 മുതൽ അടച്ചിടും; ദീർഘദൂര ബസുകൾക്കും പ്രവേശനമില്ല
കാഞ്ഞിരപ്പള്ളി: റോഡ് നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കുള്ള പ്രധാന കവാടം 13 മുതൽ 21 ദിവസത്തേക്ക് അടച്ചിടും. ഈ കാലയളവിൽ കോട്ടയം, കുമളി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾക്കും സ്റ്റാൻഡിൽ പ്രവേശനം അനുവദിക്കില്ല.
ഒരു വർഷത്തിലേറെയായി തകർന്നുകിടക്കുന്ന ദേശീയപാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള പുത്തനങ്ങാടി റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനാണ് കവാടം അടയ്ക്കുന്നത്. പദ്ധതിക്കായി പഞ്ചായത്ത് പ്രാഥമികമായി ആറുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുണ്ടക്കയം, എരുമേലി ഭാഗങ്ങളിലേക്കുള്ള ബസുകൾ സിവിൽ സ്റ്റേഷന് മുന്നിലും കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ എസ്.എം. ടെക്സ്റ്റൈൽസിന് സമീപവും നിർത്തി യാത്രക്കാരെ കയറ്റിയിറക്കും.
ഈരാറ്റുപേട്ട, ഇടക്കുന്നം, ചേനപ്പാടി, മണിമല, തമ്പലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാം. ഇവ സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോകുന്ന അതേ വഴിയിലൂടെ പ്രവേശിക്കുകയും വേണം. റോഡ് നവീകരണവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളോട് യാത്രക്കാരും പൊതുജനങ്ങളും ബസ് ജീവനക്കാരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അഭ്യർഥിച്ചു. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി കോൺക്രീറ്റിങ് അനിവാര്യമാണെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ തട്ടിപ്പ്; പ്രതി വിമാനത്താവളത്തിൽ പിടിയിൽ
ചങ്ങനാശ്ശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തൃശൂർ കല്ലൂർക്കാട് സ്വദേശി ജെൻസൺ (31) ആണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ പിടിയിലായത്.
ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിഎൽഎസ് ഹ്യൂമൻ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിൽ വിദേശ ജോലിക്കായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വിസയും ജോലിയും ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു. 2025 നവംബർ 4 മുതൽ 2026 മാർച്ച് 7 വരെ വിവിധ ഘട്ടങ്ങളിലായി ഒന്നാം പ്രതി നേരിട്ടും മറ്റ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഏജൻസി അക്കൗണ്ടിലേക്കും 1,00,73,300 രൂപ കൈപ്പറ്റിയെന്നാണ് കേസ്. പണം വാങ്ങിയ ശേഷം ജോലി നൽകുകയോ തുക തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് പരാതി.
കേസിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ അവധിക്കെത്തിയ ജെൻസൺ അഹമ്മദാബാദ് വിമാനത്താവളം വഴി അർമേനിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് എൽഒസി പ്രകാരം പിടിയിലായത്. തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് ഇയാളെ അഹമ്മദാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്തു.
ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസ്., എസ്എച്ച്ഒ അനിൽ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐമാരായ അഖിൽ വിജയകുമാർ, ബിനിൽ വിജയൻ, എസ്സിപിഒ നിതിൻ ജോൺ, എഎസ്ഐ സൈനി സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം; മലങ്കര ടൂറിസം വികസനം പിപിപി മാതൃകയിൽ നടപ്പാക്കണമെന്ന് ആവശ്യം
തൊടുപുഴ: വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള മലങ്കര ജലാശയ മേഖലയുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്ത പദ്ധതി (പിപിപി) അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ വിവിധ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ എന്നിവരുടെ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയാൽ മലങ്കരയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.
2019 നവംബർ രണ്ടിന് മലങ്കര ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും കുട്ടികളുടെ പാർക്ക് മാത്രമാണ് പ്രവർത്തനസജ്ജമായത്. വർഷങ്ങൾ പിന്നിട്ടിട്ടും മറ്റ് വികസന പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ടുപോയില്ല. ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയായതിനാൽ വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് വിവിധ പദ്ധതികൾക്ക് തടസ്സമാകുന്നതെന്നാണ് ആക്ഷേപം. നിരവധി വികസന പദ്ധതികളുടെ റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
സോളാർ ബോട്ട്, കുട്ടവഞ്ചി, ഹെറിറ്റേജ് ഹോട്ടൽ, ബഗ്ഗി കാർ, കുതിരസവാരി, റോപ് വേ തുടങ്ങിയ പദ്ധതികൾ മലങ്കരയിൽ ആരംഭിക്കാനാകുമെന്നാണ് നിർദേശം. ബോട്ട് സർവീസിനായി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ബോട്ടുജെട്ടിയും ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഫുഡ് ക്രാഫ്റ്റ് സ്ഥാപനവും മലങ്കര ഹബ്ബിൽ വികസന പദ്ധതികൾക്കായി നൽകിയ നിർദേശങ്ങൾ നടപ്പായില്ലെന്നും ആരോപണമുണ്ട്.
116 കോടിയുടെ മലങ്കര ടൂറിസം വികസന പദ്ധതിയും, കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച 102 കോടിയുടെ വികസന പദ്ധതിയും ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ പിന്നീട് യാഥാർഥ്യമാകാതെ പോയി. ആദ്യഘട്ടത്തിൽ അനുവദിച്ച നാല് കോടിക്ക് പിന്നാലെ 26 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നെങ്കിലും പുരോഗതിയുണ്ടായില്ല.
വാഗമൺ, ഇടുക്കി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാമധ്യേ സഞ്ചാരികൾക്ക് ഇടത്താവളമാക്കാൻ മലങ്കരയ്ക്ക് കഴിയുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. മലങ്കര ടൂറിസം പദ്ധതിയുടെ ജനറൽ കൗൺസിൽ യോഗം വർഷങ്ങളായി ചേർന്നിട്ടില്ലെന്നും യോഗം അടിയന്തരമായി വിളിച്ചുചേർത്ത് വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കണമെന്നും ആവശ്യമുണ്ട്. എം.എ. ഷബീർ, സുജി പുളിക്കൽ, അജയൻ താന്നിക്കാമറ്റം എന്നിവർ പിപിപി പദ്ധതിക്ക് അനുമതി നൽകണമെന്നും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്ന് പതിറ്റാണ്ടായി മാറ്റമില്ലാതെ തുടരുന്ന ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം
തൊടുപുഴ: മൂന്ന് പതിറ്റാണ്ടായി മാറ്റമില്ലാതെ തുടരുന്ന ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ ബാങ്കുകളിൽനിന്ന് വിരമിച്ചവർക്കും എക്സ്‌ഗ്രേഷ്യ ആനുകൂല്യം അനുവദിക്കണമെന്നും വിരമിച്ചവരുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ തന്നെ വഹിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആൾ കേരള ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം. മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി മാത്യു ജോർജ്, വിൽസൺ ജോൺ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നഹാസ് പി. സലിം, സെൽവിൻ ജോൺ, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കെ.എം. മുഹമ്മദ് റഷീദ് പ്രസിഡന്റായും സെൽവിൻ ജോൺ സെക്രട്ടറിയായും എബ്രഹാം ഡേവിഡ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പി.വി.പി. പിള്ള, വിൽസൺ ജോൺ, പി.ഡി. ജോസഫ് എന്നിവർ വൈസ് പ്രസിഡന്റുമാരായി. കെ. ഹരിദാസ് ജോയിന്റ് സെക്രട്ടറിയും ടി.ജെ. പോൾ, എസ്. ബിന്ദു എന്നിവർ അസിസ്റ്റന്റ് സെക്രട്ടറിമാരുമായി. വനിതാ വിഭാഗം കൺവീനറായി ക്ലാരമ്മ ജോണിനെയും ജോയിന്റ് കൺവീനർമാരായി എ. ഇന്ദിര, പി.എം. തങ്കമ്മ എന്നിവരെയും തെരഞ്ഞെടുത്തു.
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു
താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു. 15 ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ ഏഴുപേർ മാത്രമാണുള്ളത്. നാല് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള ഡോക്ടർമാർ ഒ.പി., അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ ഒരേസമയം സേവനം നടത്തേണ്ട സാഹചര്യമാണ്. അമിത ജോലിഭാരം ജീവനക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, അറ്റൻഡർ, ശുചീകരണ വിഭാഗങ്ങളിലും ജീവനക്കാരുടെ കുറവുണ്ട്. തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെ പ്രതിദിനം 500-ലേറെ രോഗികളാണ് ആശുപത്രിയിലെത്തുന്നത്. രണ്ട് വാർഡുകളിലായി 70 കിടക്കകളുണ്ടെങ്കിലും ഒരു മാസമായി കിടത്തിച്ചികിത്സ നിലച്ചിരിക്കുകയാണ്.
മെഡിക്കൽ കോളേജുകളിൽ നിന്ന് അടിയന്തര ചികിത്സ നിർദേശിച്ചവരെ മാത്രമാണ് നിലവിൽ അഡ്മിറ്റ് ചെയ്യുന്നത്. മെഡിക്കൽ സൂപ്രണ്ടും സർജനും സ്ഥലം മാറിയിട്ടും പകരം നിയമനം നടത്തിയിട്ടില്ല. ശിശുരോഗ വിഭാഗവും പ്രവർത്തനരഹിതമാണ്. 2023ൽ വിവിധ വിഭാഗങ്ങളിലായി 1500-ലേറെ ശസ്ത്രക്രിയകൾ നടന്ന ആശുപത്രിയിൽ നിലവിൽ ഓർത്തോ വിഭാഗത്തിൽ മാത്രമാണ് ശസ്ത്രക്രിയ നടക്കുന്നത്. അടുത്തിടെ നിയമിച്ച നാല് ഡോക്ടർമാർ രണ്ടുവർഷത്തെ പി.ജി പഠനാവധിയിൽ പ്രവേശിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
തൊടുപുഴയ്ക്ക് അഭിമാനനേട്ടം ;ആകാശവാണി വാർത്താ വിഭാഗം മേധാവിയായി എസ്. സുബ്രഹ്മണ്യൻ
2001 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (IIS) ഉദ്യോഗസ്ഥനായ എസ്. സുബ്രഹ്മണ്യനെ ആകാശവാണിയുടെ ഡയറക്ടർ ജനറൽ ഓഫ് ന്യൂസ് സർവീസായി നിയമിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ കാൽനൂറ്റാണ്ടോളമായി സേവനമനുഷ്ഠിക്കുന്ന സുബ്രഹ്മണ്യൻ രാജ്യത്തെ പൊതുപ്രക്ഷേപണ മേഖലയിലെ സുപ്രധാന ചുമതലയിലേക്കാണ് എത്തുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ സുബ്രഹ്മണ്യൻ കേരളത്തിലും കേന്ദ്രസർക്കാർ തലത്തിലും വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. കേരള ഗവർണറുടെ പ്രസ് റിലേഷൻസ് ഓഫീസർ, തിരുവനന്തപുരം ദൂരദർശൻ വാർത്താവിഭാഗം ഡയറക്ടർ, കേരള സാംസ്കാരിക വകുപ്പ് ഡയറക്ടർ, മണ്ണ് പര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് ഡയറക്ടർ, പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടർ പബ്ലിക് റിലേഷൻസ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് പുതിയ ചുമതലയിലെത്തുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ നിന്ന് ബി.ടെക്കും എം.ബി.എയും നേടിയിട്ടുണ്ട്.
തൊടുപുഴയിൽ നിന്ന് ദേശീയ പ്രക്ഷേപണ രംഗത്തെ ഉന്നത പദവിയിലേക്ക് സുബ്രഹ്മണ്യൻ എത്തിയതും ഇടുക്കിക്ക് അഭിമാനനേട്ടമായി.
ലഹരിക്കെതിരെ കായിക ലഹരി; ഹോളി ക്രോസിൽ ഫുട്ബോൾ ആവേശം
ലഹരിക്കെതിരെ യുവതലമുറയെ ബോധവത്കരിക്കുന്നതിനും വിദ്യാർത്ഥികളുടെ കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹോളി ക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച ഇൻട്രാ കോളേജിയറ്റ് ഫുട്ബോൾ മത്സരം ശ്രദ്ധേയമായി.
കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റ് സ്പോർട്സ് ക്ലബ് ,വിമുക്തി ക്ലബ്, IQAC സെൽ എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. അണക്കര ആറാം മൈലിലെ J&J ഇൻഡോർ ടർഫിൽ നടന്ന മത്സരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ കായികശേഷി വളർത്തുന്നതിനൊപ്പം ലഹരിക്കെതിരായ സന്ദേശം യുവതലമുറയിൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.വിജയികൾക്ക് കേരള കാറ്ററിംഗ് സ്പോൺസർ ചെയ്ത 1,501 രൂപയും രണ്ടാം സ്ഥാനക്കാർക്ക് J&J ഇൻഡോർ ടർഫ് നൽകിയ 1,001 രൂപയും സമ്മാനമായി നൽകി.
അധ്യാപകരായ വിനീത കെ.എസ്., ബിബിൻ കെ. രാജു, ജിനിമോൾ മാത്യു, അശ്വതി പി.എസ്., വിന്ദുജ എൻ.വി., മേരി ജോൺ എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ മോബിൻ മോഹൻ, അഭിജിത്ത് ജിജി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
മൽസര വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ ഷാജി ആർ. കെ,വൈസ് പ്രിൻസിപ്പൽ മെൽവിൻ എൻ വി എന്നിവർ സമ്മാനം നൽകി
KSEB ചതിച്ചു.. കട്ടപ്പന ബൈപ്പാസ് റോഡിലാണ് മുന്നറിയിപ്പില്ലാതെ രാവിലെ മുതൽ വൈദ്യൂതി മുടങ്ങിയത്.
ഇടുക്കി: യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളായി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഇടുക്കി കവല–ബൈപ്പാസ് റോഡിലെ വ്യാപാരികൾ ദുരിതത്തിൽ. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന ജോലിയുടെ ഭാഗമായാണ് വൈദ്യുതി വിതരണം നിർത്തിവച്ചതെന്നാണ് വ്യാപാരികൾക്ക് ലഭിക്കുന്ന വിവരം. എന്നാൽ വൈദ്യുതി മുടക്കത്തെക്കുറിച്ച് മുൻകൂട്ടി യാതൊരു അറിയിപ്പും നൽകാത്തതാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
മണിക്കൂറുകളായി വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടലുകൾ, കോഫി ഷോപ്പുകൾ, ബേക്കറികൾ തുടങ്ങി വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായി. ഭക്ഷണസാധനങ്ങൾ കേടാകുന്നതും ഫ്രിഡ്ജ്, ഫ്രീസർ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിക്കാത്തതും ഉൾപ്പെടെ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
അറ്റകുറ്റപ്പണികളോ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന ജോലികളോ നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ, ബന്ധപ്പെട്ട പ്രദേശത്തെ ഉപഭോക്താക്കളെയും വ്യാപാര സ്ഥാപനങ്ങളെയും മുൻകൂട്ടി അറിയിക്കേണ്ടത് അനിവാര്യമാണെന്നാണ് വ്യാപാരികളുടെ നിലപാട്. എന്നാൽ ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വ്യാപാര മേഖലയെ നേരിട്ട് ബാധിച്ചിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു.
വൈദ്യുതി മുടക്കത്തിന്റെ കൃത്യമായ കാരണം, വൈദ്യുതി പുനഃസ്ഥാപിക്കുന്ന സമയം എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതും വ്യാപാരികളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കിയ കെഎസ്ഇബിയുടെ നടപടിക്കെതിരെ വ്യാപാരികൾക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഭാവിയിൽ ഇത്തരം വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് മതിയായ അറിയിപ്പ് നൽകണമെന്നും, നിലവിലെ വൈദ്യുതി മുടക്കം അടിയന്തരമായി പരിഹരിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
മൂന്നാറിൽ പട്ടാപ്പകൽ റോഡിലിറങ്ങി കടുവ; നാട്ടുകാരും തോട്ടം തൊഴിലാളികളും ആശങ്കയിൽ
മൂന്നാർ സൈലന്റ് വാലി റോഡിൽ ഗൂഡാർവിള എസ്റ്റേറ്റിന് സമീപം പട്ടാപ്പകൽ കടുവയുടെ സാന്നിധ്യം. ഇന്നലെ രാവിലെ നെറ്റിക്കുടി ഡിവിഷനിൽ നിന്ന് സൈലന്റ് വാലി ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കടുവയെ യാത്രാസംഘം കണ്ടത്.
റോഡിലൂടെ നടന്നെത്തിയ കടുവ വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി. യാത്രാസംഘം കടുവയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച സൈലന്റ് വാലി ഡിവിഷനിൽ കടുവ മേയാൻ വിട്ടിരുന്ന പശുവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. തുടർച്ചയായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും തോട്ടം തൊഴിലാളികളും കടുത്ത ആശങ്കയിലാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണം; ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംസ്ഥാനതല പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.
വയോജനങ്ങളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികൾ, ദൈനംദിന ജീവിതസാഹചര്യങ്ങൾ എന്നിവ വിലയിരുത്തുന്നതിനൊപ്പം സാമൂഹ്യസുരക്ഷാ പദ്ധതികളുടെയും വിവിധ സേവനങ്ങളുടെയും ലഭ്യതയിൽ നിലനിൽക്കുന്ന കുറവുകൾ കണ്ടെത്തുകയാണ് വിവരശേഖരണത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി വയോജന ക്ഷേമ വകുപ്പും സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും (സി.എം.ഡി) ചേർന്നാണ് വിവരശേഖരണം നടത്തുന്നത്.
വയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ ഐ.എ.എസ്., മുഖ്യമന്ത്രിയുടെ ഓഫീസ് ഓൺ ഡ്യൂട്ടി സെക്രട്ടറി എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്., സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ ഐ.എ.എസ്., സി.എം.ഡി ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്ന് മുതൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ലഭിക്കുന്നതോടെ ഉയർന്ന ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, മഴയെത്തുന്നതോടെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിലെ കുറവ് തുടരുകയാണ്. നിലവിൽ ഏകദേശം 800 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും വിവിധയിടങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയിരുന്നു.
ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ നന്മ ഭവനത്തിന് തറക്കല്ലിട്ടു
ഉപ്പുതറ: ഉപ്പുതറ ലയൺസ് ക്ലബ് ഈ വർഷം നിർമ്മിക്കുന്ന നന്മഭവനങ്ങളുടെ പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ കാക്കത്തോട്ടിൽ നടന്നു.
ക്ലബ് പ്രസിഡന്റ് ലാൽ എബ്രാഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലയൺസ് റീജണൽ ചെയർമാൻ അമൽ മാത്യുവും സോൺ ചെയർമാൻ സജിൻ സ്കറിയയും ചേർന്ന് തറക്കല്ലിടൽ നിർവഹിച്ചു. ജോർജ് തോമസ്, റെജി ജോസഫ് വരകുകാല, ജോസ് മാത്യു എന്നിവർ സംസാരിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റെടുത്ത 11 വീടുകളുടെയും നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയ ശേഷമാണ് ഉപ്പുതറ ലയൺസ് ക്ലബ് ഈ വർഷത്തെ നന്മഭവന പദ്ധതിയിലേക്ക് കടന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിവിധ പ്രദേശങ്ങളിലായി ഈ വർഷവും വീടുകൾ നിർമിച്ച് നൽകുന്നതിനാണ് ക്ലബ് ലക്ഷ്യമിടുന്നത്.
ക്ലബ് ഭാരവാഹികളായ ജോയി സേവ്യർ, റെജികുമാർ പി.ജി., രതീഷ് പി.ആർ., സോജൻ ജോസഫ്, തോമസ് വി.ജെ., എം.എ. സുനിൽ, സണ്ണി പാറയിൽ, ബിജുമോൻ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ്, ഡയാലിസിസ് കിറ്റ് വിതരണം, സന്നദ്ധ രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു
മേലുകാവ്: മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ്, ഡയാലിസിസ് കിറ്റ് വിതരണം, സന്നദ്ധ രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. കോളേജ് പൂർവ്വ വിദ്യാർത്ഥികൾ, എൻ.എസ്.എസ്, പാലാ ബ്ലഡ് ഫോറം, മേരിഗിരി ഐ.എച്ച്.എം ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ജി.എസ് അധ്യക്ഷത വഹിച്ച ചടങ്ങ് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ ഉദ്ഘാടനം ചെയ്തു. കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡന്റും ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്ററുമായ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡോ. സ്റ്റാലിൻ കെ. തോമസ് മുഖ്യാതിഥിയായി.
എം.ജി. സർവകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ജി.എസ്, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, അലുമിനി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ഡോ. ഉമാറാണി, ജസ്റ്റിൻ ജോസഫ്, ദേവിക, ദേവദാസ് എന്നിവർ സംസാരിച്ചു. കോളേജ് പൂർവ്വ വിദ്യാർത്ഥികളും എൻ.എസ്.എസ് വളണ്ടിയർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.
കെ.സി. ജോർജ് അനുസ്മരണവും പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന്
കട്ടപ്പന: ഇടുക്കിയുടെ നാടകവേദിയിലെ ശ്രദ്ധേയ പ്രതിഭ കെ.സി. ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ.സി. നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടക്കും. കെ.സി. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
രണ്ടുതവണ സംസ്ഥാന സർക്കാരിന്റെ മികച്ച നാടക രചനയ്ക്കുള്ള പുരസ്കാരം നേടിയ കെ.സി. ജോർജ് 2024 സെപ്റ്റംബർ 23നാണ് അന്തരിച്ചത്. നാടക-സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നതിനിടെയായിരുന്നു ആകസ്മിക വേർപാട്.
ഇത്തവണ ഇടുക്കിയിലെ മുതിർന്ന നാടക-സിനിമ നടൻ ജോസഫ് ചിലമ്പനാണ് കെ.സി. പുരസ്കാരത്തിന് അർഹനായത്. 10,001 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഥമ കെ.സി. പുരസ്കാരം മുതിർന്ന നാടകകൃത്ത് എം.ജെ. ആന്റണിക്കായിരുന്നു.
സെപ്റ്റംബർ 23ന് സി.എസ്.ഐ ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത നാടക-സിനിമ നടൻ രാജേഷ് ശർമ പുരസ്കാരം സമർപ്പിക്കും. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ഹേമന്തകുമാർ കെ.സി. അനുസ്മരണ പ്രഭാഷണം നടത്തും.
കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാര ജേതാവ് മോബിൻ മോഹന്റെ പുതിയ കഥാസമാഹാരം ‘അമർഷ നഗരം’ ചടങ്ങിൽ പ്രകാശനം ചെയ്യും.
തുടർന്ന് സംസ്ഥാന സർക്കാരിന്റെ ആറ് പുരസ്കാരങ്ങൾ നേടിയ വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്ന നാടകം അരങ്ങിലെത്തും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ.ജെ. ജോസഫ്, ജനറൽ കൺവീനർ എം.സി. ബോബൻ, ഭാരവാഹികളായ മോബിൻ മോഹൻ, സിജു ചക്കുംമൂട്ടിൽ, റോയി വർഗീസ്, നന്ദൻ മേനോൻ, ജയ്ബി ജോസഫ്, പി.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.
പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്‌മെന്റ് സിസ്റ്റം (PRISM) പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും ഒഴിവുകളുണ്ട്.
ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ, ഡിഗ്രി, ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗിൽ ഡിപ്ലോമ, ന്യൂ മീഡിയ, സോഷ്യൽ മീഡിയ സ്റ്റഡീസ് എന്നിവയിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലും പ്രവൃത്തിപരിചയം അഭികാമ്യമാണ്.
പ്രായപരിധി: 2026 സെപ്റ്റംബർ ഒന്നിന് 30 വയസ് കവിയരുത്.
അപേക്ഷകൾ ഓൺലൈനായി PRISM അപേക്ഷാ പോർട്ടൽ വഴി സമർപ്പിക്കാം. അപേക്ഷ സംബന്ധിച്ച വിശദമായ നിർദേശങ്ങൾ PRD വെബ്സൈറ്റ് , C-DIT വെബ്സൈറ്റ്എന്നിവയിൽ ലഭ്യമാണ്.
ഇ-മെയിൽ വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 15, 2026.
പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം സംഘടിപ്പിച്ചു
ഇടുക്കി: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ പരിശീലകരായ 33 പോലീസ് ഉദ്യോഗസ്ഥർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സെപ്റ്റംബർ 9ന് കുയിലിമലയിലെ ജില്ലാ ആസ്ഥാന ക്യാമ്പിലാണ് പരിശീലനം നടന്നത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്., സൈബർ പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ് എന്നിവർ ക്ലാസുകൾ നയിച്ചു.
ജില്ലയിലെ 33 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പരിശീലകരാണ് പരിപാടിയിൽ പങ്കെടുത്തത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാം ജോസ് (ഡി.സി.ആർ.ബി.) സന്നിഹിതനായിരുന്നു.
കെ.സി. സൗഹൃദ കൂട്ടായ്മയുടെ രണ്ടാമത് കെ.സി. ജോർജ് നാടക പുരസ്‌കാരം ജോസഫ് ചിലമ്പന്
കെ.സി. സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത് കെ.സി. ജോർജ് നാടക പുരസ്‌കാരത്തിന് മലയാള സിനിമാ നടൻ ജോസഫ് ചിലമ്പൻ അർഹനായി.
മലയാള സിനിമയിൽ ശ്രദ്ധേയമായ സഹനടനായി സാന്നിധ്യമറിയിച്ചിട്ടുള്ള ജോസഫ് ചിലമ്പൻ, സ്വതന്ത്ര സിനിമകൾ, മുഖ്യധാരാ ചിത്രങ്ങൾ, ഡിജിറ്റൽ ഷോർട്ട് ഫിലിമുകൾ എന്നിവയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1956, സെൻട്രൽ ട്രാവൻകൂർ, സാജൻ ബേക്കറി സിൻസ് 1962, മറിയം, ചട്ടമ്പി, Symptoms of Love തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധേയമാണ്.
നാടക രംഗത്തും അഭിനയ മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് കെ.സി. സൗഹൃദ കൂട്ടായ്മ അറിയിച്ചു.
നാടക പ്രതിഭ കെ സി ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടക്കും
ഇടുക്കി ആനക്കുളത്ത് മകനെ പിതാവ് അടിച്ചുകൊന്നു; പിതാവ് വിഷം കഴിച്ച നിലയിൽ
ആനക്കുളം: ലഹരിക്കടിമയായ മകനെ പിതാവ് ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ജസ്റ്റിൻ പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാൽ മാതാപിതാക്കൾ ഭയന്ന് ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജോയ് ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
സംഭവത്തിനുശേഷം ജോയ് ജോസഫ് വിഷം കഴിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തിട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.
കേരള പ്രസ് അക്കാദമിയിൽ നിന്നു ജേണലിസം പഠനം പൂർത്തിയാക്കിയ ജിജോ അതിനു പിന്നാലെ മനോരമയിൽ ചേരുകയായിരുന്നു. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിൽ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ.
25 വർഷമായി സൗജന്യ ഭക്ഷണ വിതരണം; നവജീവൻ ട്രസ്റ്റ് ചെയർമാൻ സെൽവരാജിന് ആദരം
പീരുമേട്: 25 വർഷമായി പീരുമേട് താലൂക്ക് ആശുപത്രിയിലും ഉപ്പുതറ സർക്കാർ ആശുപത്രിയിലും മുടങ്ങാതെ സൗജന്യ പ്രഭാത-ഉച്ചഭക്ഷണം വിതരണം ചെയ്തുവരുന്ന നവജീവൻ ട്രസ്റ്റ് ചെയർമാൻ സെൽവരാജിനെ ആദരിച്ചു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഇൻഫന്റ് ജീസസ് കോൺഫറൻസ് ഏലപ്പാറയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ.
പീരുമേട് താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി സെൽവരാജിന് മൊമെന്റോ കൈമാറി ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. എബി സൂസൻ സെൽവരാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് ജോസ് ചെറുവിള അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മനുമോൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ സോണി ജോർജ്, ബിനു ജയ്പാൽ, എസ്. വിൻസെന്റ് എന്നിവർ സംസാരിച്ചു.
സൊസൈറ്റി യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കിടപ്പുരോഗികൾക്ക് സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്താണ് പരിപാടി സമാപിച്ചത്.
ചിന്നാറിൽ ‘സർഗ്ഗവർണങ്ങൾ’; ചിത്രകാരന്മാരുടെ കലാസംഗമത്തിന് വേദിയൊരുങ്ങുന്നു.
ഉപ്പുതറ : കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നാർ സർഗ്ഗാരാം ആർട്ട് & കൾച്ചറൽ സെന്ററിൽ സംഘടിപ്പിക്കുന്ന ‘സർഗ്ഗവർണങ്ങൾ’ ആർട്ട് ക്യാമ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിലെ ചിത്രകലാ രംഗത്തെ പ്രമുഖരെയും യുവ കലാകാരന്മാരെയും വിദ്യാർത്ഥികളെയും കലാപ്രവർത്തകരെയും ഒരേ വേദിയിൽ എത്തിക്കുന്ന ക്യാമ്പ് ചിത്രകലാ രംഗത്തെ ആശയവിനിമയത്തിനും സർഗ്ഗാത്മക കൂട്ടായ്മയ്ക്കും വേദിയാകും.
പീരുമേട് MLA സിറിയക് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റ് സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് മുഖ്യാതിഥിയാകും.
ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ, ട്രഷറർ ഷിജു EM, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് NS, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ മനോജ് മൂന്നാർ, വനിതാ വിങ്ങ് സംസ്ഥാന കമ്മിറ്റിയംഗം ലേഖാ മനോജ്, സർഗ്ഗാരാം ഡയറക്ടർ ഫാ. സാബു മന്നാടാ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
പ്രമുഖ ചിത്രകാരൻ ജോസ് എബ്രഹാം ക്യാമ്പ് ക്യൂറേറ്റ് ചെയ്യും. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രമുഖ ചിത്രകാരന്മാർ, ചിത്രകലാ വിദ്യാർത്ഥികൾ, കലാപ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.
കലയും പ്രകൃതിയും ഒരുമിക്കുന്ന വേദി
ഇടുക്കിയുടെ പ്രകൃതി സൗന്ദര്യവും ഗ്രാമീണ ജീവിതവും സാംസ്കാരിക വൈവിധ്യവും ചിത്രകലയിലൂടെ അടയാളപ്പെടുത്തുന്നതിനും പുതിയ തലമുറയിലെ കലാകാരന്മാർക്ക് മുതിർന്ന ചിത്രകാരന്മാരുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ക്യാമ്പിന്റെ ഭാഗമായി കലാകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കാനും വിവിധ ചിത്രകലാ സങ്കേതങ്ങൾ പരസ്പരം പങ്കുവയ്ക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കും. ചിത്രകലാ വിദ്യാർത്ഥികൾക്ക് പരിചയസമ്പന്നരായ കലാകാരന്മാരുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും സംവദിക്കാനും ക്യാമ്പ് സഹായകരമാകും.
കേരള ചിത്രകലാ പരിഷത്ത് ചിത്രകാരന്മാരെയും കലാപ്രവർത്തകരെയും ഒരുമിപ്പിച്ച് ചിത്രകലാ ക്യാമ്പുകൾ, പ്രദർശനങ്ങൾ, പഠനപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിഷത്തിന്റെ നേതൃത്വത്തിൽ ചിത്രകലാ ക്യാമ്പുകൾ നടന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
ചിന്നാറിന്റെ പ്രകൃതി പശ്ചാത്തലത്തിൽ നടക്കുന്ന ‘സർഗ്ഗവർണങ്ങൾ’ ഇടുക്കിയുടെ ചിത്രകലാ പ്രവർത്തനങ്ങൾക്ക് പുതിയ നിറവും ദിശയും നൽകുന്ന കലാസംഗമമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
എട്ടുമാസം പിന്നിട്ടിട്ടും റോഡ് നവീകരണം പാതിവഴിയിൽ : ഇരട്ടയാർ–നാങ്കുതൊട്ടി–വാഴവര റോഡിൽ യാത്രാദുരിതം മാറുന്നില്ല
ഇരട്ടയാർ: കിഫ്ബിയിൽ നിന്ന് എട്ടുകോടി രൂപ അനുവദിച്ച് ആരംഭിച്ച ഇരട്ടയാർ–നാങ്കുതൊട്ടി–വാഴവര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ എട്ടുമാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ നീളുന്നു. നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രദേശവാസികളും വാഹനയാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്.
നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലെ ടാറിങ് ഇളക്കി വീതി കൂട്ടുന്നതിനും കലുങ്കുകൾ പുനർനിർമിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. എന്നാൽ നിർമാണം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു.
നിലവിൽ റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റലുകൾ ഉൾപ്പെടെ റോഡിലേക്ക് വീണുകിടക്കുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വീടുകളിലേക്കുള്ള റോഡുകളുടെ പ്രവേശന ഭാഗങ്ങളിലും കട്ടിങ് നടത്തിയ നിലയിലാണ്.
പൊടിശല്യം രൂക്ഷമായതോടെ പ്രദേശവാസികളുടെ ദുരിതവും ഇരട്ടിയായി. നിർമാണം അനിശ്ചിതമായി നീളുന്നത് വ്യാപാരികളെയും പ്രദേശവാസികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.
റോഡിന്റെ ശോചനീയാവസ്ഥ മൂലം വാഹനങ്ങൾക്ക് അടിക്കടി തകരാർ സംഭവിക്കുന്നതായി ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഓട്ടം നടത്തിയാൽ ലഭിക്കുന്ന വരുമാനം പോലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് തികയാത്ത സ്ഥിതിയാണെന്നും ഡ്രൈവർമാർ പരാതിപ്പെടുന്നു.
എട്ടുകോടിയുടെ വികസനപദ്ധതി യാത്രാദുരിതമായി മാറിയ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശാന്തൻപാറയിൽ വനംവകുപ്പ് സീൽ ചെയ്ത മണ്ണുമാന്തി യന്ത്രങ്ങൾ കടത്താൻ ശ്രമം; ഒരെണ്ണം പിടികൂടി
ശാന്തൻപാറ: വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ചിന്നക്കനാൽ ഹൈറേഞ്ച് റിസർവിൽ നിന്ന് അനധികൃതമായി മരംമുറിച്ച കേസിൽ ദിവസങ്ങൾക്കുമുമ്പാണ് രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ വനംവകുപ്പ് പിടികൂടിയത്. തുടർന്ന് യന്ത്രങ്ങൾ സീൽ ചെയ്ത് കസ്റ്റഡിയിൽ സൂക്ഷിച്ചുവരികയായിരുന്നു.
പട്രോളിങ്ങിനിടെ റേഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തിയപ്പോഴാണ് സീൽ ചെയ്ത നിലയിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യന്ത്രങ്ങൾ ലോറിയിൽ കയറ്റി കടത്തിക്കൊണ്ടുപോകുന്നതായി കണ്ടെത്തിയത്.
വനംവകുപ്പ് സംഘം പിന്തുടർന്ന് ഒരു മണ്ണുമാന്തി യന്ത്രം ലോറിയിൽ നിന്ന് പിടികൂടി. രണ്ടാമത്തെ യന്ത്രവും തിരികെ എത്തിക്കാൻ ലോറി ഡ്രൈവറോട് നിർദേശം നൽകി.
സംഭവവുമായി ബന്ധപ്പെട്ട് ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം. വനംവകുപ്പിന്റെ കസ്റ്റഡിയിലായിരുന്ന യന്ത്രങ്ങൾ എങ്ങനെ സീൽ പൊളിച്ച് പുറത്തേക്ക് കൊണ്ടുപോയി, പിന്നിൽ ആരൊക്കെയാണുള്ളത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കുമളിയിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി
ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷൻ, കുമളി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്., മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിന് കുമളിയിൽ തുടക്കമായി.
ക്യാമ്പയിന്റെ ഉദ്ഘാടനം അഡ്വ. സിറിയക് തോമസ് എം.എൽ.എ. നിർവഹിച്ചു. ഇതോടനുബന്ധിച്ച് കുമളി കുടുംബശ്രീ നെസ്റ്റ് നോവ പൗൾട്രി പി.ജി. ഗ്രൂപ്പിന്റെ പോസ്റ്റർ പ്രകാശനവും നടന്നു. പോസ്റ്റർ പ്രകാശനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് നിർവഹിച്ചു.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ജയമോൾ മനോജ് നന്ദി പറഞ്ഞു. കുമളി വെറ്ററിനറി സർജൻ ഡോ. അനുരാജ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ എ.ഡി.എം.സി. ഷിബു ജി. പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം ആൻസി ജെയിംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്ദ് ഷക്കീല, ബ്ലോക്ക് പഞ്ചായത്തംഗം ഷെമിന കെ.ബി., ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റോബിൻ കാരക്കാട്ട്, പ്രസാദ് മാണി, ഷൈലജ ഹെബ്രോസ് എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തിലകരാജ് എം., ബിജു ദാനിയേൽ, അന്നമ്മ ടീച്ചർ, ലീന മനോജ് പാലക്കാട്ടിൽ, വിനീത ആർ., അനസ് മുമ്പുഴയിൽ, മഞ്ജു മനോഹരൻ, ജെസ്സി റോയി, കൊച്ചുറാണി, വിക്ടോറിയ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം. രാജ, എ.എച്ച്.ഡി.പി.എം. ആര്യ മുരളി, അഴുത ബ്ലോക്ക് കോർഡിനേറ്റർ ശ്രീകല പി.എം. തുടങ്ങിയവർ പങ്കെടുത്തു.
വയോധികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ
ഇടുക്കി: കഞ്ഞിക്കുഴിയിൽ വയോധികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ പറപ്പുക്കര പുളിക്കൻ വീട്ടിൽ യദുകൃഷ്ണൻ (30) ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം. കഞ്ഞിക്കുഴി പഴയ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഏരിയയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ, അദ്ദേഹം നടക്കാൻ ഉപയോഗിക്കുന്ന വടി ഉപയോഗിച്ച് പ്രതി ക്രൂരമായി തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കട്ടപ്പന കോഴിമലയിലുള്ള ഭാര്യവീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്. പ്രദേശത്തെ നിരവധി സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
കഞ്ഞിക്കുഴി പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശ്യാം എം.കെ., സജീവ് മാത്യു, സിവിൽ പൊലീസ് ഓഫീസർമാരായ മാത്യു സ്റ്റീഫൻ, താജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ നേരത്തെ മൂന്ന് അബ്കാരി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾക്ക് നേരിട്ട് പരിഹാരം; ഇടുക്കിയിൽ ഓൺലൈൻ അദാലത്ത് സെപ്റ്റംബർ 29ന്
ഇടുക്കി: ജില്ലാ പോലീസിൽ സർവീസിലുള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നേരിട്ട് കേട്ട് പരിഹാരം കാണുന്നതിനായി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്. ഓൺലൈൻ അദാലത്ത് നടത്തുന്നു.
‘ഡി.പി.സി. ടോക്സ് വിത്ത് കോപ്സ്’ (DPC Talks with Cops) എന്ന പേരിലുള്ള അദാലത്ത് സെപ്റ്റംബർ 29ന് നടക്കും. അദാലത്തിൽ ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥരുടെ പരാതികൾ നേരിട്ട് കേൾക്കുകയും ആവശ്യമായ പരിഹാരനടപടികൾ നിർദേശിക്കുകയും ചെയ്യും.
പോലീസ് ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥർ മുഖേനയല്ലാതെ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി സമർപ്പിക്കാമെന്നതാണ് അദാലത്തിന്റെ പ്രധാന പ്രത്യേകത.
പരാതികൾ spidk.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സെപ്റ്റംബർ 18ന് മുമ്പായി അയയ്ക്കണം. പരാതിക്കൊപ്പം പരാതിക്കാരന്റെ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ഇടുക്കി ജില്ലാ പോലീസ് ഓഫീസിലെ 9497981290 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കുമളിയിൽ 16കാരിയുടെ ആത്മഹത്യ: ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് പിടിയിൽ
ഇടുക്കി: കുമളിയിൽ പ്ലസ് ടു വിദ്യാർഥിനിയായ 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ കൊല്ലപ്പട്ടട സ്വദേശി അരീക്കുഴിക്കൽ വീട്ടിൽ ഗോഡ്സണെയാണ് കുമളി പൊലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പ്രത്യേക അന്വേഷണസംഘം ഗോഡ്സണെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റ് 9നാണ് 16കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിലുമാണ് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
പിതാവുമായി വേർപിരിഞ്ഞ് കഴിയുന്ന പെൺകുട്ടിയുടെ അമ്മ സുഹൃത്തായ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നേരിട്ടതായി കണ്ടെത്തിയ കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അതേസമയം, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ കഴിഞ്ഞ ഓഗസ്റ്റ് 15ന് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഗോഡ്സണെയും പ്രതിചേർത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിൽ സമൂഹമാധ്യമങ്ങളിലും നാട്ടുകാർക്കിടയിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തുകയും ചെയ്തു.
തുടർന്ന് ഇടുക്കി എസ്.പി. ഡോ. എ. നസീമിന്റെയും പീരുമേട് ഡി.വൈ.എസ്.പി. ഷിജു പി.എസിന്റെയും നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൊബൈൽ ടവർ ലൊക്കേഷനുകളും സൈബർ സെല്ലിന്റെ സഹായവും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് പുലർച്ചെ കൊച്ചിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കുമളിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്സണെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജെയൻ പി., എസ്.ഐമാരായ അനൂപ് എം.ജി., സുബൈർ, ജൂനിയർ എസ്.ഐ ജോഫി ജോൺ, സി.പി.ഒമാരായ ഷിജുമോൻ, സലീൽ രവി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കോട്ടയം: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ച് ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിലെ സമ്മേളന നഗരിയിൽ പതാക ഉയർത്തും. സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വൈകിട്ട് 3ന് ഓർക്കിഡ് റെസിഡൻസി ഓഡിറ്റോറിയത്തിൽ മുൻകാല യൂത്ത് ലീഗ് ജില്ലാ നേതാക്കളെ ആദരിക്കുന്ന ‘തലമുറസംഗമം’ നടക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്യും.
കോട്ടയം വെന്തുരുകുന്നു; യു.വി. ഇൻഡക്സ് അപകടനിലയിൽ
കോട്ടയം: അസാധാരണമായ ചൂടിനൊപ്പം അൾട്രാവയലറ്റ് (യു.വി.) വികിരണത്തോതും അപകടകരമായ നിലയിലേക്ക് ഉയരുന്നു. ചങ്ങനാശേരിയിൽ ഇന്നലെ യു.വി. ഇൻഡക്സ് 10 രേഖപ്പെടുത്തി.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പകൽച്ചൂട് ശക്തമാകുന്ന സമയത്ത് സാധാരണയായി പരമാവധി 8 വരെ എത്താറുള്ള യു.വി. ഇൻഡക്‌സാണ് സെപ്റ്റംബർ തുടക്കത്തിൽ തന്നെ 10ലെത്തിയത്. സംസ്ഥാനത്ത് ആലപ്പുഴയ്ക്കും ഇടുക്കിയിലെ മൂന്നാറിനുമൊപ്പം ചങ്ങനാശേരിയിലും യു.വി. ഇൻഡക്സ് 10 രേഖപ്പെടുത്തി.
അൾട്രാവയലറ്റ് റേഡിയോമീറ്ററുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.വി. ഇൻഡക്സ് കണക്കാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അൾട്രാവയലറ്റ് റേഡിയോമീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ചങ്ങനാശേരിയിലാണ് മീറ്റർ സ്ഥാപിച്ചിട്ടുള്ളത്.
🚨 11 എത്തിയാൽ റെഡ് അലർട്ട്
നിലവിൽ യു.വി. ഇൻഡക്സ് ഓറഞ്ച് അലർട്ട് നിലയിലാണ്. 11ൽ എത്തിയാൽ റെഡ് അലർട്ടാകും.
0–5: മനുഷ്യർക്ക് കാര്യമായ ഹാനികരമല്ലാത്ത തോത്
6–7: മഞ്ഞ അലർട്ട്
8–10: ഓറഞ്ച് അലർട്ട്
11 മുതൽ: റെഡ് അലർട്ട്
അമിതമായി അൾട്രാവയലറ്റ് വികിരണം ഏൽക്കുന്നത് സൂര്യാഘാതം, ചർമരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
🛡️ ജാഗ്രത പാലിക്കാം
പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ശുദ്ധജലം ധാരാളമായി കുടിക്കുകയും മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുകയും വേണം.
പുറത്തിറങ്ങുമ്പോൾ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ, ചെരുപ്പ്, കുട, തൊപ്പി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു
വൈക്കം: ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കിലയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി ആരംഭിച്ചു. വൈക്കം ബി.ഡി.ഒ. കെ. അജിത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ചെമ്പ്, തലയാഴം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കായുള്ള പരിശീലനമാണ് ഇന്ന് പൂർത്തിയായത്. 2026-ൽ നടപ്പിലാക്കിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ അറിവും പ്രായോഗിക പരിജ്ഞാനവും പഞ്ചായത്ത് അംഗങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കില ജില്ലാ ഫെസിലിറ്റേറ്റർ ടി.വി. ഉദയഭാനു, മോഹൻ ഡിബാബു, പരിശീലകരായ എം. ഗോപാലകൃഷ്ണൻ, എം. രഘു, തോമസ് തോമസ്, ജോൺസൺ പി., ജി.ഇ.ഒ. മനോജ്, ആർ.ജി.എസ്.എ. കോർഡിനേറ്റർ അശ്വതി ടി.എം., അനിലമോൾ ആന്റണി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
രക്തദാന സന്ദേശം ജനങ്ങളിലെത്തിക്കാൻ കേറ്ററേഴ്സ് അസോസിയേഷന്റെ ക്യാമ്പ്
കടുത്തുരുത്തി: രക്തദാനത്തിന്റെ മഹത്വവും സാമൂഹിക പ്രസക്തിയും പൊതുസമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കാൻ ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് സഹായകരമാകുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച്.ഡി.എഫ്.സി. ബാങ്കിന്റെയും സഹകരണത്തോടെ കടുത്തുരുത്തി ഗൗരിശങ്കർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രക്തദാനം മാനവികതയുടെ ഉത്തമ മാതൃകയാണെന്നും നിരവധി ജീവനുകൾ രക്ഷിക്കുന്നതിൽ രക്തദാതാക്കളുടെ നിസ്വാർത്ഥ സേവനം നിർണായകമാണെന്നും മന്ത്രി പറഞ്ഞു. യുവതലമുറയുൾപ്പെടെ കൂടുതൽ പേരെ സന്നദ്ധ രക്തദാനത്തിലേക്ക് ആകർഷിക്കുന്നതിന് ഇത്തരം ക്യാമ്പുകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് സജി ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിജു തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ജോസ് ഫിലിപ്പ്, മേഖലാ സെക്രട്ടറി ജോർജ് സി.ഡി., സന്തോഷ് മാത്യു, കെ. വിജയകുമാർ, ബിനോയി അബ്രാഹം, ദീപു വി. നായർ, സണ്ണി ഡൊമിനിക് എന്നിവർ സംസാരിച്ചു.
രക്തദാന രംഗത്ത് 38 വർഷമായി സജീവമായി പ്രവർത്തിക്കുകയും 135 തവണ രക്തദാനം നടത്തുകയും ചെയ്ത പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തെയും രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന ബിജു കണ്ണന്തറയെയും ചടങ്ങിൽ ആദരിച്ചു.
ലയൺസ് എസ്.എച്ച്. മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ അറുപതോളം പേർ രക്തദാനം നടത്തി. ഡോ. എവിൻ, സിസ്റ്റർ അനിലിറ്റ് എസ്.എച്ച്., എച്ച്.ഡി.എഫ്.സി. ബാങ്ക് സീനിയർ ഹെഡ് പ്രവീൺ ജി. നാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.